Month: February 2023
-
Crime
രാത്രി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞുമടങ്ങിയ യുവതിയെ കടന്നുപിടിച്ചു; കൊട്ടാരക്കരയിൽ ഡിവൈഎഫ്ഐ നേതാവ് പിടിയിൽ, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി
കൊല്ലം: കൊട്ടാരക്കരയിൽ യുവതിയെ കടന്നുപിടിച്ച ഡിവൈഎഫ്ഐ നേതാവ് പിടിയിൽ. സിപിഎം കുളക്കട ലോക്കൽ കമ്മറ്റി അംഗം കൂടിയായ പൂവറ്റൂർ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ രാഹുൽ ആദ്യം അശ്ലീലച്ചുവയോടെ സംസാരിച്ചു. പിന്നാലെയാണ് ഇയാൾ യുവതിയുടെ ശരീരത്ത് കടന്നുപിടിച്ചത്. യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഇതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ട രാഹുലിനെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കൊട്ടാരക്കര പൊലീസാണ് പിടികൂടിയത്. ലൈംഗികാതിക്രമണ കേസിൽ പിടിയിലായതിന് പിന്നാലെ രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഎം കൊട്ടാരക്കര ഏരിയ കമ്മറ്റി അറിയിച്ചു. ഇത്തരം സാമൂഹ്യവിരുദ്ധപ്രവർത്തനം നടത്തുന്നവരെ സംരക്ഷിക്കില്ലെന്നും സി പി എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൺ പറഞ്ഞു. സംഭവം ഇങ്ങനെ: കഴിഞ്ഞ ദിവസം രാത്രിയിൽ ക്ഷേത്രോത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് കൊട്ടാരക്കരയിലെ ഡി വൈ എഫ് ഐ നേതാവിന്‍റെ ആക്രമണം ഉണ്ടായത്.…
Read More » -
Crime
വാറങ്കലിൽ സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ പിജി വിദ്യാർത്ഥിനി മരിച്ചു
ഹൈദരാബാദ്: വാറങ്കലിൽ സീനിയർ വിദ്യാർഥിയുടെ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കൽ പിജി വിദ്യാർത്ഥിനി മരിച്ചു. വാറങ്കൽ സ്വദേശിനിയും കകാതിയ മെഡിക്കൽ കോളേജിലെ അനസ്തീഷ്യ വിഭാഗത്തിൽ ഒന്നാം വർഷ പിജി വിദ്യാർത്ഥിനിയുമായ ഡോ. പ്രീതി ആണ് മരിച്ചത്. ബുധനാഴ്ചയാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രീതി ആശുപത്രിയിൽ വച്ച് സ്വയം വിഷം കുത്തി വെച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. നില ഗുരുതരമായതോടെ ഹൈദരാബാദിലെ നിംസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കേസിൽ ആരോപണ വിധേയനായ ഡോ. സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം തെലങ്കാനയിൽ വലിയ കോളിളക്കം ആണുണ്ടാക്കിയത്. പ്രീതി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് പിന്നിൽ ലവ് ജിഹാദ് ആണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ ബണ്ടി സഞ്ജയ് ആരോപിച്ചിരുന്നു.
Read More » -
LIFE
മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ന് പ്രദർശിപ്പിക്കും
കോട്ടയം: 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച പ്രേക്ഷക പുരസ്കാരം നേടിയ നൻപകൽ നേരത്ത് മയക്കം ഇന്ന് വൈകിട്ട് മൂന്നിന് അനശ്വര തിയറ്ററിൽ പ്രദർശിപ്പിക്കും. അസാധ്യവും നടക്കാൻ സാധ്യതയില്ലാത്തതുമായ ഒരു മാനസികാവസ്ഥയാണ് വ്യത്യസ്തമായ തിരക്കഥയിലൂടെ നൽപകൽ നേരത്തെ മയക്കം മുന്നോട്ട് വയ്ക്കുന്നത്. ഒരു ഉച്ചമയക്കത്തിൽ കണ്ട സ്വപ്നം യാഥാർത്ഥ്യമായതുപോലെ മൂവാറ്റുപുഴക്കാരൻ ജെയിംസ് തമിഴ് നാട്ടുകാരനായ സുന്ദരമായി മാറുന്നു. രൂപത്തിലും ഭാവത്തിലും സംസാരത്തിലും ചലനത്തിലും ഈ വേഷ പകർച്ച പ്രകടമാകുന്നു. മൂവാറ്റുപുഴയിൽ നിന്ന് വേളാങ്കണിയിലേക്ക് പോയ ബസ് വിജനമായ സ്ഥലത്ത് നിർത്തുമ്പോൾ കാണാതാകപ്പെടുന്ന ജെയിംസും പിന്നീട് ജെയിംസിന്റെ സുന്ദരത്തിലേക്കുള്ള പരകായപ്രവേശനവുമാണ് കഥയുടെ ഇതിവൃത്തം.ലിജോ ജോസ് പെല്ലിശ്ശേരിയാണ് സംവിധാനം. പ്രശസ്ത കഥാകൃത്ത് എസ്. ഹരീഷ് തിരക്കഥയെഴുതിയ ചിത്രത്തിൽ മമ്മൂട്ടി, രമ്യ സുവി,രമ്യ പാണ്ഡ്യൻ തുടങ്ങിയവർ പ്രധാന താരങ്ങളായെത്തുന്നു. വർഗകലയുടെ കരുത്തും സൗന്ദര്യവുമായി വർക്കിംഗ് ക്ലാസ് ഹീറോസ് ഇന്ന് കോട്ടയം: നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ താഴേത്തട്ടിലെ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന രാഷ്ട്രീയ സാഹചര്യം പശ്ചാത്തലമാക്കിയ സെർബിയൻ സിനിമ…
Read More » -
LIFE
സോഷ്യൽ മീഡിയ നിരൂപണം സിനിമക്ക് ഭീഷണിയോ: ഓപ്പൺ ഫോറം ഇന്ന്; കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിലെ ഇന്നത്തെ പരിപാടികൾ
കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്നു വൈകിട്ട് 5.30ന് അനശ്വര തിയറ്ററിൽ സോഷ്യൽ മീഡിയ നിരൂപണം സിനിമക്ക് ഭീഷണിയോ എന്ന വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കും. ചലച്ചിത്ര നിരൂപകൻ എ. ചന്ദ്രശേഖർ മോഡറേറ്ററാകും. കെ. അനിൽ കുമാർ, ഡോ. അജു കെ. നാരായണൻ, എസ്. സുരേഷ് ബാബു, വിനോദ് സുകുമാരൻ, ആർ.ജെ. ഉണ്ണി, ആരതി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും. അക്ഷര നഗരിയെ ഇളക്കിമറിച്ച് യരലവ; ഇന്ന് അലോഷി ആദംസ് നയിക്കുന്ന ഗസൽ കോട്ടയത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് നടന്ന യരലവ കളക്ടീവിന്റെ അക്ഷരമാല സംഗീത പരിപാടി കാണികളുടെ മനം കവർന്നു. മേളയോടനുബന്ധിച്ച് തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തെ തമ്പ് സാംസ്കാരിക വേദിയിലാണ് കലാപരിപാടികൾ അരങ്ങേറിയത്. തകർത്താടിയ യരലവ കളക്ടീവിന്റെ റാപ്പിനൊപ്പം പ്രായഭേദമന്യേ കോട്ടയംകാർ അരയും തലയും മുറുക്കി ഒപ്പം ചേർന്നു. ഇന്ന് വൈകിട്ട് ഏഴിന് അലോഷി ആദംസ് നയിക്കുന്ന ഗസൽ -സംഗീത സന്ധ്യ അരങ്ങേറും. ചലച്ചിത്രമേളയിലെ ഇന്നത്തെ…
Read More » -
LIFE
കോട്ടയം രാജ്യാന്തര ചലച്ചിത്രമേള: തിയറ്റർ പ്രൊജക്ഷനിലും നവീന സാങ്കേതിക വിദ്യകൾ വരണമെന്ന് ഓപ്പൺ ഫോറം വിലയിരുത്തൽ
കോട്ടയം: തിയറ്റർ പ്രൊജക്ഷനിൽ നവീന സാങ്കേതികവിദ്യ വരേണ്ട കാലമായെന്ന് കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയോട് അനുബന്ധിച്ച് അനശ്വര തിയറ്ററിൽ സംഘടിപ്പിച്ച ഓപ്പൺ ഫോറം വിലയിരുത്തി. ഛായാഗ്രഹണ മേഖലയിൽ കാമറയിലടക്കം നവീന സാങ്കേതിക മാറ്റങ്ങൾ സംഭവിച്ചിട്ടും തിയറ്റർ പ്രൊജക്ഷനിൽ മാറ്റം വന്നിട്ടില്ല. ഡിജിറ്റൽ ഛായാഗ്രഹണം: സാധ്യതയും വെല്ലുവിളിയും എന്ന വിഷയത്തിലാണ് ഓപ്പൺ ഫോറം സംഘടിപ്പിച്ചത്. 4 കെയിലും (4 K ) 8 കെയിലും (8 K) ഷൂട്ട് ചെയ്യുന്നവ എച്ച്.ഡിയിലും 2 കെയിലുമാണ് നിലവിൽ പ്രദർശിപ്പിക്കന്നത്. ഈ സ്ഥിതി മാറേണ്ടതുണ്ട്. നിരവധി പേർ ഛായാഗ്രാഹകമേഖലയിലേക്ക് എത്തുന്നുണ്ടെങ്കിലും വേണ്ടത്ര ഗൗരവത്തിൽ മേഖലയെ സമീപിക്കുന്നവർ വിരളമാണ്. മേഖലയിൽ ഉറച്ച് നിൽക്കാൻ ആഗ്രഹിക്കുന്നവർ എയ്സ്തെറ്റിക്സ് പഠിക്കേണ്ടതുണ്ട്. ഒരു കഥാപാത്രത്തിന് ഏത് രീതിയിൽ ഘടന വരുത്തണമെന്നത് ഏറെ പ്രധാനമാണെന്നും ഛായാഗ്രാഹകൻ സജൻ കളത്തിൽ പറഞ്ഞു. പഴയകാല സിനിമാ ചിത്രീകരണത്തെ അപേക്ഷിച്ച് ഡിജിറ്റൽ യുഗത്തിൽ കുറഞ്ഞ വെളിച്ചത്തിൽ പോലും ചിത്രീകരണം മനോഹരമാക്കാനാവുന്നുണ്ടെന്ന് ഛായാഗ്രാഹകൻ വിനോദ് ഇല്ലമ്പള്ളി പറഞ്ഞു. സാങ്കേതികവിദ്യ…
Read More » -
LIFE
കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ ചലച്ചിത്രപ്രേമികൾ ഒഴുകിയെത്തി; മേള ഹൗസ്ഫുൾ
കോട്ടയം: കോട്ടയത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേള അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കേ ആയിരക്കണക്കിന് ചലച്ചിത്ര ആസ്വാദകരാണ് സിനിമ കാണാനായി എത്തുന്നത്. കോട്ടയത്തിന് പുറമേ സമീപ ജില്ലകളിൽ നിന്നുള്ള ചലച്ചിത്ര പ്രേമികളും അനശ്വര, ആഷ, സി.എം.എസ്. കോളജ് തിയറ്ററിലേക്ക് ഒഴുകിയെത്തി. വിദേശികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. വിദ്യാർഥികളടക്കം 1307 പ്രതിനിധികളാണ് ഇതുവരെ മേളയിൽ രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച പതിവിലുമേറെ തിരക്കേറി. വിദ്യാർഥികൾ കൂടുതലായെത്തി. സിനിമ കാണാനായി പ്രദർശനത്തിന് വളരെ മുമ്പു തന്നെ തിയേറ്ററിന് മുന്നിൽ ചലച്ചിത്ര പ്രേമികളുടെ നീണ്ട നിരയുണ്ടായിരുന്നു. ഹൗസ്ഫുള്ളായിരുന്നു പ്രദർശനങ്ങൾ. സിദ്ധാർത്ഥ് ശിവ, കെ.എം. കമൽ തുടങ്ങി ചലച്ചിത്ര സംവിധായകരും തങ്ങളുടെ സിനിമയുടെ പ്രദർശനത്തിനെത്തി. കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റി, ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ്, എഫ്.എഫ്.എഫ്.ഐ., വിവിധ ചലച്ചിത്ര സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചലച്ചിത്ര മേള ചൊവ്വാഴ്ച അവസാനിക്കും. പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തെ തമ്പ് സാംസ്കാരിക വേദിയിൽ നടക്കുന്ന…
Read More » -
Crime
കുമരകത്തെ് ബി.എസ്.എൻ.എൽ കരാർ ജീവനക്കാരുടെ വസ്ത്രം ധരിച്ചെത്തി ചെമ്പ് കേബിൾ മോഷ്ടിച്ചു; പാലക്കാട് സ്വദേശികളായ രണ്ടു യുവാക്കൾ തൃശ്ശൂരിൽ പിടിയിൽ
കോട്ടയം: കുമരകത്ത് ടെലിഫോൺ എക്സ്ചേഞ്ചിന് കീഴിലുള്ള ചെമ്പ് കേബിളുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തെങ്കര ഭാഗത്ത് മേലേതിൽ വീട്ടിൽ മുഹമ്മദലി മകൻ സഹദ്.എം (26), പാലക്കാട് കൈതച്ചിറ ഭാഗത്ത് തൃക്കുംപറ്റ വീട്ടിൽ മണികണ്ഠൻ മകൻ അനിൽ റ്റി (22) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞയാഴ്ച കുമരകം എക്സ്ചേഞ്ച് പരിധിയിൽ വരുന്ന കുമരകം കവലയ്ക്കൽ പാലത്തിന് ഇരുവശവും സ്ഥാപിച്ചിരുന്ന 360 മീറ്റർ നീളം വരുന്ന പ്ലാസ്റ്റിക് ഇൻസുലേഷനോട് കൂടിയ കോപ്പർ കേബിളുകളും, അത് കവർ ചെയ്യാൻ ഉപയോഗിക്കുന്ന ജി.ഐ പൈപ്പും, കൂടാതെ കുമരകം ജെട്ടി പാലത്തിനു മുകളിൽ സ്ഥാപിച്ചിരുന്ന 50 മീറ്ററോളം നീളം വരുന്ന കേബിളുകളും മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനക്കൊടുവിൽ ഇരുവരെയും തൃശ്ശൂരിൽ നിന്നും പിടികൂടുകയായിരുന്നു. ഇവർ ബി.എസ്.എൻ.എൽ കരാർ ജീവനക്കാരുടെ വസ്ത്രം ധരിച്ചാണ് മോഷണം നടത്തിയത്. പ്രതികളിൽ…
Read More » -
Crime
കൊലപാതകശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
തൃക്കൊടിത്താനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി പാലമറ്റം കണ്ടം ഭാഗത്ത് ചൂരപ്പടി വീട്ടിൽ ശശി മകൻ ജിഷ്ണു സി.എസ് (26) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2021ൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു. കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. തൃക്കൊടിത്താനം എസ്.എച്ച്. ഓ അനൂപ് ജി, സി.പി.ഒമാരായ തങ്കച്ചൻ, രതീഷ്, സെൽവരാജ്, സന്തോഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
India
സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് സോണിയ ഗാന്ധി, വിരമിക്കുന്നില്ലെന്ന് കോൺഗ്രസ് നേതൃത്വം
ഭാരത് ജോഡോ യാത്രയോടെ തന്‍റെ ഇന്നിംഗ്സ് അവസാനിച്ചെന്നും സജീവ രാഷ്ട്രീയത്തിലുണ്ടാകില്ലെന്നും എന്ന റായ്പൂരിലെ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിലെ സോണിയ ഗാന്ധിയുടെ പ്രസംഗം ഞെട്ടലോടെയാണ് ഏവരും ശ്രവിച്ചത്. വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി മത്സരിച്ചേക്കില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2004 ലെയും, 2009 ലെയും തെരഞ്ഞെടുപ്പ് വിജയങ്ങൾ അനുസ്മരിച്ച് പാർട്ടി അധ്യക്ഷയായിരുന്നകാലം സംതൃപ്തമായിരുന്നു എന്നും സോണിയ ഗാന്ധി പ്രസംഗത്തിൽ വ്യക്തമാക്കി. ഇതിനിടെ സോണിയ ഗാന്ധി രാഷ്ട്രീയരംഗത്ത് നിന്ന് വിരമിക്കുന്നില്ലെന്ന് പാര്‍ട്ടി നേതാവ് അല്‍ക്ക ലാംബ അസന്നിഗ്ധമായി വെളിപ്പെടുത്തി. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശിയായി സോണിയ ഗാന്ധി തുടരുമെന്നു റായ്പുരില്‍ നടന്ന പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെ അല്‍ക്ക ലാംബ പറഞ്ഞു. അല്‍ക്കയുടെ പ്രസ്താവനയോട് യോജിക്കുന്നതുപോലെ സദസില്‍ സന്നിഹിതയായിരുന്ന സോണിയ ഗാന്ധി പുഞ്ചിരിക്കുകയും ചെയ്തു. സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ 15,000 ത്തോളം പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണ് എന്ന സൂചന സോണിയ നല്‍കിയത്. ഭാരത് ജോഡോ…
Read More » -
Local
പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയിൽ
തിരുവല്ല: പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുമൂലപുരം ബാലികാമഠം ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ആടുമ്പട കോളനിയില്‍ പുളിക്കപറമ്പില്‍ രതീഷ് ഭവനില്‍ ഗ്രീഷ്മ ദേവി (17) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു സംഭവം. പുളിക്കപറമ്പില്‍ രതീഷ് കുമാറിന്റെയും രഞ്ജുവിന്റെയും ഏക മകളാണ്. മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന മുത്തശ്ശി മുറിയില്‍ വന്നു നോക്കിയപ്പോഴാണ് ഗ്രീഷ്മയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. പിതാവ് രതീഷ് ജോലിക്ക് പോയിരുന്നു. മാതാവ് രഞ്ജു ഗള്‍ഫില്‍ ജോലിചെയ്യുകയാണ്. അമ്മൂമ്മമാരോടൊപ്പമാണ് കുട്ടിയുടെ താമസം. തിരുവല്ല പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിലേക്ക് മാറ്റി.
Read More »