Month: January 2023

  • Crime

    60 പെണ്‍കുട്ടികള്‍ അര്‍ദ്ധരാത്രി ഹോസ്റ്റലില്‍നിന്ന് ഇറങ്ങി കാൽനടയായി കലക്ടറേറ്റിലേക്ക് പരാതി പറയാൻ; പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മുതിര്‍ന്ന പെണ്‍കുട്ടികളെ കാഴ്ച്ചവയ്ക്കുന്നു… ആരു കേട്ടാലും ഞെട്ടിപ്പോവുന്ന സർക്കാർ ഹോസ്റ്റൽ വാര്‍ഡ​ന്റെ ക്രൂരതകൾ…

    ഹോസ്റ്റലില്‍ വാര്‍ഡന്‍ നടത്തുന്ന ക്രൂരതകള്‍ക്ക് ഒരവസാനമില്ലാതായപ്പോഴാണ് ആ 60 പെണ്‍കുട്ടികള്‍ അര്‍ദ്ധരാത്രി ഹോസ്റ്റലില്‍ നിന്ന് ഇറങ്ങി നടന്നത്. അവര്‍ക്ക് പോവേണ്ടിയിരുന്നത് 17 കിലോ മീറ്ററുകള്‍ അകലെയുള്ള കലക്ടറേറ്റിലേക്കായിരുന്നു. ഹോസ്റ്റലില്‍ നിരന്തരം അനുഭവിക്കുന്ന പീഡനങ്ങള്‍ അത്രയ്ക്ക് അസഹ്യമായതിനാലാവണം അവര്‍ ഭയന്നില്ല. ആ രാത്രി മുഴുവന്‍ നടന്ന് കാലുകള്‍ മുറിഞ്ഞ്, അവര്‍ കലക്ടറേറ്റില്‍ എത്തി. അര്‍ദ്ധ രാത്രി പുറപ്പെട്ട അവര്‍ അവിടെ എത്തുമ്പോള്‍ സമയം രാവിലെ ഏഴ് മണി കഴിഞ്ഞിരുന്നു. അന്നേരം കലക്ടര്‍ ഉണ്ടായിരുന്നില്ല. പകരം അവിടെയുണ്ടായിരുന്ന ഡെപ്യൂട്ടി കമീഷണര്‍ അവരുടെ പരാതികള്‍ കേട്ടു. ആരു കേട്ടാലും ഞെട്ടിപ്പോവുന്ന പരാതികളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ജാര്‍ക്കണ്ഡിലെ വെസ്റ്റ് സിംഗ്ബുംഗ് ജില്ലയിലെ ഒരു ഗവ. ഹോസ്റ്റലില്‍ താമസിക്കുന്ന 60-ലേറെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളാണ് വിജനമായ റോഡിലൂടെ 17 കിലോ മീറ്ററുകള്‍ നടന്ന് പരാതി നല്‍കിയത്. അവര്‍ക്ക് പറയാനുണ്ടായിരുന്നത് ഹോസ്റ്റല്‍ നടത്തിപ്പിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ വാര്‍ഡന്‍ നടത്തുന്ന ക്രൂരതകളെക്കുറിച്ചായിരുന്നു. കുന്ദ്പാനിയിലുള്ള കസ്തൂര്‍ബ ഗാന്ധി റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് ഈ കുട്ടികള്‍ പഠിക്കുന്നത്. ഇതിനോട്…

    Read More »
  • NEWS

    അഫ്ഗാനിസ്താനിലെ തുണിക്കടകളിലെ ബൊമ്മകൾക്കും ഇപ്പോൾ കഷ്ടകാലം! തല മുറിച്ചു മാറ്റണമെന്ന്, പിന്നീട് മയപ്പെടുത്തി മുഖംമറച്ചാൽ മതി…

    അഫ്ഗാനിസ്താനിലെ തുണിക്കടകളില്‍ ഇപ്പോള്‍ ബൊമ്മകള്‍ക്കും കഷ്ടകാലമാണ്. താലിബാന്‍ അധികാരത്തില്‍ വന്നശേഷമാണ്, തുണിക്കടകളില്‍ ആളുകളെ ആകര്‍ഷിക്കാന്‍ വെക്കുന്ന ബൊമ്മകള്‍ക്ക് കഷ്ട കാലം തുടങ്ങിയത്. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വസ്ത്രങ്ങള്‍ അണിയിച്ച് തുണിക്കടകളില്‍ പ്രദര്‍ശിപ്പിക്കുന്ന ബൊമ്മകള്‍ ഇസ്ലാം നിഷിദ്ധമാക്കിയ വിഗ്രഹങ്ങളുടെ പകര്‍പ്പാണെന്ന് പറഞ്ഞാണ് താലിബാന്‍ നടപടി സ്വീകരിച്ചത്. ബൊമ്മകളുടെ തല മുറിച്ചു മാറ്റാനാണ് താലിബാന്‍ ആദ്യഘട്ടത്തില്‍ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അഫ്ഗാനിസ്താനില്‍ ഇത്തരം വ്യവസ്ഥകള്‍ വ്യാപാരത്തെ മോശമായി ബാധിക്കുന്നുവെന്ന വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് ബൊമ്മകളുടെ മുഖം മറച്ചാല്‍ മതിയെന്ന രീതിയിലേക്ക് താലിബാന്‍ നിലപാട് മാറ്റി. ഇതിനെ തുടര്‍ന്ന്, തുണിക്കടകളിലെല്ലാം, മുഖം പല തരത്തില്‍ മറച്ചുവെച്ച ബൊമ്മകളാണുള്ളതെന്ന് എ പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തുണികൊണ്ടുള്ള മുഖം മൂടികള്‍, ചാക്കുകൊണ്ടുള്ള മുഖംമൂടികള്‍, അലൂമിനിയം ഫോയില്‍ കൊണ്ടുള്ള മുഖാവരണങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് താലിബാന്റെ നിര്‍ദേശത്തില്‍നിന്നും അഫ്ഗാന്‍ വ്യാപാരികള്‍ തങ്ങളുടെ ബൊമ്മകളുടെ മുഖം രക്ഷപ്പെടുത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുണിക്കടകള്‍ നിറഞ്ഞ വടക്കന്‍ കാബൂളിലെ…

    Read More »
  • LIFE

    വിമർശകർക്ക് മറുപടിയായി മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം ‘പഠാൻ’ കണ്ട് ഷാരൂഖ് ഖാൻ

    ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ‘പഠാൻ’ എന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാസ്വാദകർ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് എല്ലാംതന്നെ വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്. ആദ്യ ഗാനം പുറത്തുവന്നതിന് പിന്നാലെ പഠാനെതിരെ ബഹിഷ്‌കരിക്കണാഹ്വാനങ്ങളും ഉയർന്നിരുന്നു. ഷാരൂഖ് തന്റെ മകൾക്കൊപ്പം ഈ സിനിമ കാണുമോ എന്ന് ചോദിച്ച് മധ്യപ്രദേശ് നിയമസഭ സ്പീക്കറും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വിമർശനങ്ങൾക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. മകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമൊപ്പം പഠാൻ കണ്ടിരിക്കുകയാണ് ഷാരൂഖ് ഖാൻ. റിലീസിന് മുന്നോടിയായിട്ടുള്ള സ്പെഷ്യൽ സ്ക്രീനിങ്ങിന് വേണ്ടിയാണ് എസ്ആർകെയും കുടുംബവും തിയറ്ററിൽ എത്തിയത്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്‍, മക്കളായ ആര്യന്‍, സുഹാന, അബ്രാം എന്നിവര്‍ക്കൊപ്പം കിങ് ഖാന്റെ സഹോദരിയും ഭാര്യമാതാവ് സവിത ചിബ്ബറും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.   View this…

    Read More »
  • Kerala

    വയനാട്ടിൽ കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു

    കല്‍പ്പെറ്റ: വയനാട്ടിൽ കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയ സംഭവത്തിൽ പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവർക്കെതിരെയാണ് അമ്പലവയൽ പൊലീസ് കേസെടുത്തത്. ഡ്രൈവറുടെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായെന്ന പ്രാഥമിക നിഗമനത്തിലാണ് നടപടി. ഇന്നലെ രാവിലെയാണ് ആനപ്പാറ കുന്നത്തൊടി സ്വദേശിയായ 18 വയസുകാരൻ അസ്ലമിന്‍റെ ഇടതു കൈയുടെ മുട്ടിന് താഴ് ഭാഗം അറ്റുപോയത്. ചുള്ളിയോട് ബത്തേരി റൂട്ടിൽ അഞ്ചാംമൈലിൽ വച്ചായിരുന്നു അപകടം. ഇരുചക്ര വാഹനത്തിന് അരികു കൊടുക്കുന്നതിനെടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ കെ.എസ്.ആർ.ടി.സിയും ആഭ്യന്തര അന്വേഷണം തുടങ്ങി. ബത്തേരിയിലെ സ്വകാര്യ കോളേജ് വിദ്യാർത്ഥിയാണ് അസ്ലം. വിദ്യാർത്ഥിനിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. നിർമാണ പ്രവർത്തി ഇഴഞ്ഞു നീങ്ങുന്ന റോഡിൽ വെച്ചാണ് സംഭവം. യാത്രക്കിടെ അസ്‌ലം കൈ ബസിന്റെ ജനലിലൂടെ കൂടി പുറത്തേക്ക് ഇട്ടിരുന്നു. ഈ സമയത്താണ് കൈ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ബസ് നിര്‍ത്തി. ഉടനെ തന്നെ നാട്ടുകാർ ചേർന്ന് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

    Read More »
  • Business

    കാനറാ ബാങ്ക് ഡെബിറ്റ് കാർഡുകളുടെ സേവന നിരക്ക് ഉയർത്തി

    ദില്ലി: വിവിധ തരത്തിലുള്ള ഡെബിറ്റ് കാർഡുകളുടെ സേവന നിരക്കുകൾ വർധിപ്പിച്ച് കാനറ ബാങ്ക്. പുതുക്കിയ നിരക്കുകൾ 2023 ഫെബ്രുവരി 13 മുതൽ പ്രാബല്യത്തിൽ വരും.വാർഷിക ഫീസ് നിരക്കുകൾ, ഡെബിറ്റ് കാർഡ് റീപ്ലേസ്‌മെന്റ് ചാർജുകൾ എന്നിവയും പരിഷ്കരിച്ചിട്ടുണ്ട്. ചെക്ക് റിട്ടേൺ പുതുക്കിയ നിരക്കുകൾ പ്രകാരം 1000 രൂപയിൽ താഴെയുള്ള ചെക്ക് തുകയ്ക്ക് 200 രൂപയും 1000 രൂപ മുതൽ 10 ലക്ഷം രൂപയിൽ താഴെയുള്ള തുകയ്ക്ക് 300 രൂപയുമാണ് നിരക്ക്. പത്ത് ലക്ഷം മുതൽ 50 ലക്ഷം വരെയുള്ളതിന് 500 രൂപയാണ് നിരക്ക്. 50 ലക്ഷം മുതൽ ഒരു കോടി വരെയുള്ള ചെക്കുകൾക്ക് 1000  രൂപയും ഒരു കോടിക്ക് മുകളിൽ ഉള്ളതിന് 2000  രൂപയുമാണ് ചാർജ്. വാർഷിക ഫീസ് പ്രതിവർഷം ഈടാക്കുന്ന വാർഷിക ഫീസ് ക്ലാസിക് കാർഡിന് 150 രൂപയിൽ നിന്ന് 200 രൂപയായും പ്ലാറ്റിനം, ബിസിനസ് കാർഡുകൾക്ക് യഥാക്രമം 250 രൂപയിൽ നിന്ന് 500 രൂപയായും 300 രൂപയായും 500 രൂപയായും…

    Read More »
  • Kerala

    ആര്യങ്കാവിലെ പാൽ പരിശോധന: വകുപ്പുകൾ പരസ്പരം പഴി ചാരുന്നു, വെട്ടിലായി സർക്കാർ

    കൊല്ലം: ആര്യങ്കാവിലെ പാൽ പരിശോധനയിൽ വകുപ്പുകൾ പരസ്പരം പഴി ചാരുമ്പോൾ സർക്കാർ കടുത്ത വെട്ടിലായി. ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധന വൈകിയെന്ന മന്ത്രി ചിഞ്ചുറാണിയുടെ നിലപാട് ആരോഗ്യമന്ത്രി തള്ളി. അതേ സമയം ക്ഷീരവികസനവകുപ്പിൻ്റെ രണ്ടാം സാംപിൾ പരിശോധനാഫലത്തിൽ ആശയക്കുഴപ്പം തുടരുന്നു. ആര്യങ്കാവിൽ പിടിച്ച 15,300 ലിറ്റർ പാലിലെ ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യത്തിലാണ് അടിമുടി തർക്കം. ക്ഷീരവികസനവകുപ്പ് കൊട്ടിഘോഷിച്ചാണ് ബുധനാഴ്ച പാൽപിടികൂടിയത്. പ്രാഥമിക പരിശോധനയി ഹൈഡ്രജൻ പെറോക്സൈഡിൻറെ സാന്നിധ്യമുണ്ടെന്നായിരുന്നു വിശദീകരണം. പക്ഷെ പിന്നീട് ഭക്ഷ്യസുരക്ഷാ വകുപ്പ് സാംപിളെടുത്ത് നടത്തിയപരിശോധനയിൽ ഫലം നെഗറ്റീവായി. ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന വൈകിയതാണ് കാരണമെന്നായിരുന്നു മന്ത്രി ചിഞ്ചുറാണിയുടെ കുറ്റപ്പെടുത്തൽ. ആരോപണം തള്ളുന്ന ആരോഗ്യമന്ത്രി ക്ഷീരവികസനവകുപ്പിനെ സംശയമുനയിൽ നിർത്തുന്ന തരത്തിലാണ് പ്രതികരിച്ചത്. എൻഎബിഎൽ അക്രഡിറ്റേഷൻ ഉള്ള ക്ഷീരവികസനവകുപ്പിൻറെ ലാബിലേക്ക് അയച്ച രണ്ടാം സാംപിൾ പരിശോധനഫലമെവിടെ എന്നാണ് ആരോഗ്യവകുപ്പിൻറെ ചോദ്യം. ഇതിൽ ക്ഷീരവികസനവകുപ്പ് കൃത്യമായ മറുപടി നൽകുന്നില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ പരിശോധനയിൽ മായം കണ്ടെത്താത്താതിനാൽ പാൽ വിതരണത്തിന് കൊണ്ടുപോയ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാനാകാത്ത സ്ഥിതിയാണ്. വാഹനത്തിന്…

    Read More »
  • India

    വാർത്തകളിലാകെ ചിലരുടെ ‘സിനിമ ബഹിഷ്കരണം’, അത് വേണ്ട; പൂർണമായും പ്രവർത്തനങ്ങളിലേക്ക് നീങ്ങണം പ്രവർത്തകരോടും നേതാക്കളോടും മോദിയുടെ ആഹ്വാനം

    ദില്ലി: ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ ബഹിഷ്കരണ ആഹ്വാനങ്ങൾക്ക് എതിരെ കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. രാജ്യ ഭരണത്തിനും പാർട്ടി പ്രവ‍ർത്തനത്തിനും നമ്മൾ കഠിനാധ്വാനം ചെയ്യുമ്പോൾ മാധ്യമങ്ങളിലും വാർത്തകളിലും നിറയുന്നത് സിനിമയ്ക്ക് എതിരായ ചിലരുടെ പരാമർശങ്ങളാണെന്നും ഇത് ശരിയായ പ്രവണതയല്ലെന്നും ബിജെപി പ്രവർത്തകരെ നരേന്ദ്രമോദി ഓ‍ർമ്മിച്ചു. ഇത്തരത്തിലുള്ള അനാവശ്യമായ പരാമർശങ്ങൾ ഒഴിവാക്കണം എന്നും ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ മോദി ആവശ്യപ്പെട്ടു. പൂർണമായും പ്രവർത്തനങ്ങളിലേക്ക് നീങ്ങാനും പ്രവർത്തകരോടും നേതാക്കളോടും മോദി ആഹ്വാനം നൽകി. രാജ്യത്തിന്‍റെ ഏറ്റവും മികച്ച ദിനങ്ങൾ ആണ് വരാനിരിക്കുന്നത് എന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യത്തിന്‍റെ അമൃത് കാലത്തെ കർത്തവ്യ കാലമാക്കി മാറ്റുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി നിർദേശിച്ചു. വിവിധ ഭാഷകൾ സംസാരിക്കുന്ന രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സംസാരിക്കുന്നവരെ ഒരുമിക്കാൻ കാശി തമിഴ് സംഗമം പോലുള്ള പരിപാടികൾ എല്ലായിടത്തും നടത്താനും അദ്ദേഹം നിർദേശിച്ചു. എല്ലാവരുടെയും രാജ്യമാണ് ഇത് എന്ന സന്ദേശം നൽകാൻ സാധിക്കണമെന്നും മോദി ആവശ്യപ്പെട്ടു. 2024…

    Read More »
  • Crime

    പാലക്കാട് വൻ സ്പിരിറ്റ് വേട്ട, 146 കാനുകളിലായി മാവിൻ തോട്ടത്തിൽ ഒളിപ്പിച്ച 5000 ലിറ്റർ സ്പിരിറ്റ് പിടികൂടി

    പാലക്കാട്: പാലക്കാട് ചെമ്മണാമ്പതിയിൽ വൻ സ്പിരിറ്റ് വേട്ട. 5000 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്. മാവിൻ തോട്ടത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റ്. 146 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തോട്ടം നടത്തിപ്പുകാരൻ സബീഷിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഗ്രാമമാണ് ചെമ്മണാമ്പതി. ഒരു സ്പിരിറ്റ് കേസിൽ പിടിയിലായ പ്രവീണ്‍ എന്നയാളെ ചോദ്യം ചെയ്തതിലാണ് ഗ്രാമത്തിലെ മാവിൻ തോട്ടത്തിൽ സ്പിരിറ്റ് ഉള്ളതായി വിവരം. മാവിൻതോട്ടത്തിലെ ഒരു കെട്ടിട്ടത്തിനുള്ളിലെ ശുചിമുറിയിലാണ് 146 കാനുകളിലാണ് സ്പിരിറ്റ് സൂക്ഷിച്ചത്. പിടിയിലായ പ്രവീണിന് സ്വന്തമായി ചെത്തുതോപ്പ് ഉണ്ടായിരുന്നു. ഇവിടെ നിന്നും ആലപ്പുഴ, മാവേലിക്കര, കരുനാഗപ്പള്ളി ഭാഗത്തേക്ക് കള്ള് കൊണ്ടു പോയിരുന്നു. ഈ കള്ളിൽ ചേ‍ര്‍ക്കാനായാണ് സ്പിരിറ്റ് സൂക്ഷിച്ചത് എന്നാണ് എക്സൈസ് ഉദ്യോഗസ്ഥ‍ര്‍ നൽകുന്ന വിവരം.

    Read More »
  • Crime

    തൃശ്ശൂരിലെ ധനവ്യവസായബാങ്ക് തട്ടിപ്പ്: ക്രൈംബ്രാഞ്ചും പൊലീസും അന്വേഷിക്കും; തട്ടിപ്പിനിരയായ നിക്ഷേപകരുടെ യോഗം ഇന്ന് വടൂക്കരയിൽ

    തൃശൂ‍ർ: തൃശൂരിലെ ധനവ്യവസായ ബാങ്ക് തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചും പൊലീസും അന്വേഷിക്കും. തൃശൂർ ഈസ്റ്റ് എസ്.ഐ നിഖിലിന്റെ നേതൃത്വത്തിൽ അഞ്ചംഗ ടീമായിരിക്കും കേസ് അന്വേഷിക്കുക. സ്ഥാപനത്തിനെതിരെ ചൊവ്വാഴ്ച ഒൻപത് പരാതികളിൽ കൂടി പൊലീസ് കേസെടുത്തിരുന്നു. ഇതിൽ ഒരെണ്ണം ക്രൈംബ്രാഞ്ചും എട്ടെണ്ണം പ്രത്യേക പൊലീസ് സംഘവും അന്വേഷിക്കും. തട്ടിപ്പിനിരയായ നിക്ഷേപകരുടെ യോഗം ഇന്ന് വടൂക്കരയിൽ ചേരുന്നുണ്ട്. തൃശൂരിലെ ധനവ്യവസായ നിക്ഷേപത്തട്ടിപ്പിൽ 177 പേർക്ക് മാത്രം നൽകാനുള്ളത് നാല്പത്തിയഞ്ച് കോടിരൂപയെന്ന് പൊലീസ് നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു. തൃശൂർ പല്ലിശ്ശേരി സ്വദേശിക്ക് മാത്രം നൽകാനുള്ളത് 3.05 കോടി രൂപയാണ്. രണ്ടു കോടി നൽകാനുള്ളവരിൽ തിരുവനന്തപുരം സ്വദേശിയും തൃശൂർ സ്വദേശിയുമുണ്ടെന്നാണ് കണ്ടെത്തൽ. പരാതി പ്രളയമായതോടെ സിറ്റി പൊലീസ് പ്രത്യേക കൗണ്ടർ സജ്ജമാക്കിയിരുന്നു. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ ധനവ്യവസായ തട്ടിപ്പിൻറെ കണക്കെടുപ്പിലാണ് കേസന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച്. ധനകാര്യ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും പാണഞ്ചേരി ജോയിയെ വിശ്വസിച്ച് കോടികൾ ബാങ്കിൽ നിക്ഷേപിച്ചിരുന്നതായാണ് കണ്ടെത്തൽ. പത്തുലക്ഷം മുതൽ…

    Read More »
  • Crime

    ഐഫോണുകൾ തട്ടിയെടുത്തു നേപ്പാളിൽ വിൽക്കാൻ പദ്ധതിയിട്ടു; റിലയൻസ് ഡിജിറ്റൽ സ്റ്റോറി​ന്റെ മുൻ മാനേജറും സുഹൃത്തും പിടിയിൽ, തട്ടിയെടുത്തത് അരക്കോടി വിലവരുന്ന ഉപകരണങ്ങൾ

    ഗുരു​ഗ്രാം: ഐഫോണുകൾ തട്ടിയെടുത്തതിന് പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലർ സ്റ്റോറി​ന്റെ മുൻ മാനേജരെയും സുഹൃത്തിനെയും ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിയെടുത്ത ഫോണുകൾ നേപ്പാളിൽ വിൽക്കാനായിരുന്നു ഇവരുടെ പദ്ധതി. ജനുവരി 5 ന് സെക്ടർ 52 ലെ ആർഡി മാളിലെ റിലയൻസ് ഡിജിറ്റൽ സ്റ്റോറിൽ നിന്ന് 60 ഐഫോൺ മൊബൈലുകളും 4 സ്മാർട്ട് വാച്ചുകളും 2 ലാപ്‌ടോപ്പുകളുമടക്കം ​60 ലക്ഷം രൂപയുടെ സാ​ധനങ്ങൾ കാണാതാവുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. മോഷണം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജനുവരി ആറിനാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കടയിൽ മാനേജരായി ജോലി ചെയ്തിരുന്ന നരേന്ദ്ര കുമാർ, സുഹൃത്തും കൊറിയർ ബോയിയുമായ അശോക് കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കടയുടെ വ്യാജ താക്കോലുകൾ നിർമ്മിച്ചെന്നും അത് ഉപയോ​ഗിച്ച് അവിടെ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ പദ്ധതിയിടുകയായിരുന്നെന്നും നരേന്ദർ പൊലീസിനോട് പറഞ്ഞു. വളരെ വേ​ഗം സമ്പന്നരാകാൻ വേണ്ടിയാണ് കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. മോഷ്ടിച്ച 57 ഐഫോണുകളും നാല്…

    Read More »
Back to top button
error: