Month: January 2023

  • Kerala

    കുടുംബശ്രീ വഴി നല്‍കുന്ന കോഴികള്‍ക്ക് വിഷാംശമില്ലെന്നും മറ്റ് ഇറച്ചിക്കോഴികള്‍ക്ക് വിഷാംശമുണ്ടെന്ന തരത്തിൽ മന്ത്രിയുടെ പരാമർശം: പ്രതിഷേധിച്ച് കോഴിക്കർഷകർ

    തൃശൂര്‍: കുടുംബശ്രീ വഴി നല്‍കുന്ന കോഴികള്‍ക്ക് വിഷാംശമില്ലെന്നും മറ്റു ഇറച്ചിക്കോഴികള്‍ക്ക് വിഷാംശമുണ്ടെന്ന തരത്തിലുള്ള മന്ത്രി ജെ. ചിഞ്ചുറാണിയുടെ പരാമർശത്തിനെതിരേ കോഴിക്കർഷകർ രംഗത്ത്. കോഴികൃഷി മേഖലയ്‌ക്കെതിരേ മന്ത്രി ചിഞ്ചുറാണി ഉന്നയിച്ച ആരോപണം പിന്‍വലിക്കണമെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് സമിതി ആവശ്യപ്പെട്ടു. കേരളത്തില്‍ കുടുംബശ്രീ വഴി നല്‍കുന്ന കോഴികള്‍ക്ക് വിഷാംശമില്ലെന്നും മറ്റു ഇറച്ചിക്കോഴികള്‍ക്ക് വിഷാംശവും ഹോര്‍മോണും ഉണ്ടെന്നുമുള്ള ധ്വനിയോടെ മന്ത്രി സംസാരിച്ചത് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ഭീതിയുമുണ്ടാക്കിയെന്നും ഇതിലൂടെ കോഴികൃഷി വ്യാപാരികള്‍ക്ക് 44 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സംഘടന ചൂണ്ടിക്കാട്ടി. വിഷയം പഠിക്കാതെയാണ് മന്ത്രി പ്രസ്താവനയിറക്കിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു. മന്ത്രിയുടെ തെറ്റായ നിഗമനങ്ങളും പ്രസ്താവനയും മേഖലയെ തകര്‍ക്കാനേ ഉപകരിക്കൂ. കേരളത്തിലെ ഇറച്ചിക്കോഴി വ്യവസായം തകര്‍ക്കാനുള്ള ചരടുവലികളാണ് ഇതിന് പിന്നിലെന്നു സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി പറഞ്ഞു. മറ്റ് കോഴികളില്‍ ഹോര്‍മോണ്‍ കുത്തിവച്ചിട്ടുണ്ടോയെന്ന് മന്ത്രിക്ക് നേരിട്ടെത്തി പരിശോധിക്കാം. കേരളത്തില്‍ കര്‍ഷകരും സംരംഭകരുമടക്കം ഏഴുലക്ഷം പേരുടെ ജീവനോപാധിയാണ്…

    Read More »
  • Kerala

    മാലിന്യനീക്കത്തിന് ഫീസ്: നിയമം മൂലം നടപ്പാക്കുമെന്ന് മന്ത്രി രാജേഷ്, ലക്ഷ്യമിടുന്നത് മാലിന്യമുക്ത കേരളം

    കൊച്ചി: തദ്ദേശസ്ഥാപനങ്ങള്‍ മുഖേനയുള്ള മാലിന്യശേഖരണത്തിന് ഫീസ് ഈടാക്കുന്നത് നിയമംമൂലം നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ശക്തമായ നിയമം നടപ്പിലാക്കുന്നതിലൂടെ മാത്രമേ സംസ്ഥാനത്ത് മാലിന്യനിര്‍മാര്‍ജനം സാധ്യമാകൂവെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ ഫെബ്രുവരി നാലു മുതല്‍ ആറുവരെ നടക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോ ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീസ് കോണ്‍ക്‌ളേവിന്റെ പ്രഖ്യാപനത്തിനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുകോടി ചെലവുവരുന്ന കോണ്‍ക്‌ളേവ് ഫെബ്രുവരി നാലിന് രാവിലെ 10 ന് മറൈന്‍ഡ്രൈവില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സമ്പൂര്‍ണ മാലിന്യമുക്തമാക്കാന്‍ നിയമപരമായ ചട്ടക്കൂട് ആവശ്യമാണെന്നതിനാലാണ് നിയമനിര്‍മാണം. മാലിന്യനീക്കത്തിന് ഉപയോക്താക്കളില്‍നിന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് പണം ലഭിക്കുക, സര്‍ക്കാരിന് നയാപൈസ വരുമാനം ലഭിക്കുന്നില്ല. കേരളത്തെ സമ്പൂര്‍ണ മാലിന്യ മുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. 2026 ഓടെ ഇതു സാധ്യമാക്കുകയാണ് ലക്ഷ്യം. 75000 തൊഴില്‍ അവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കും. രാജ്യത്ത് ഇന്‍ഡോറിലാണ് മാലിന്യശേഖരണവും സംസ്‌കരണവും കൃത്യമായി നടപ്പിലാക്കുന്നത്. ജനങ്ങളില്‍ നിന്ന് ഫീസ് പിരിച്ചാണ് അതു സാധ്യമാക്കിയത്. അതുപോലെ…

    Read More »
  • Crime

    തൃശൂരിലെ ധനവ്യവസായ നിക്ഷേപത്തട്ടിപ്പ്: ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനായില്ല

    തൃശൂര്‍: തൃശൂരിലെ ധനവ്യവസായ നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതികളെ കണ്ടെത്താനാകാതെ പോലീസ്. പി.ഒ. റോഡിലെ ധനവ്യവസായ നിക്ഷേപത്തട്ടിപ്പില്‍ 177 പേര്‍ക്ക് മാത്രം 45 കോടി രൂപ നല്‍കാനുണ്ടെന്നാണ് പ്രാഥമിക കണക്കെടുപ്പ്. കണക്കെടുപ്പു തകൃതിയായി നടക്കുമ്പോഴും പ്രതികളെ കണ്ടെത്താനാകാതെ പോലീസ് വട്ടംകറങ്ങുകയാണ്. തൃശൂര്‍ പല്ലിശേരി സ്വദേശിക്ക് നല്‍കാനുള്ളത് 3.05 കോടി രൂപ. രണ്ടു കോടി നല്‍കാനുള്ളവരില്‍ തിരുവനന്തപുരം സ്വദേശിയും തൃശൂര്‍ സ്വദേശിയുമുണ്ടെന്നും വ്യക്തമായി. ധനവ്യവസായ നിക്ഷേപവുമായി ബന്ധപ്പെട്ട് പരാതി പ്രളയമാണ്. സിറ്റി പോലീസ് പ്രത്യേകം കൗണ്ടര്‍ സജ്ജമാക്കി. പല രേഖകള്‍ക്കും കൃത്യമായ രശീതി നല്‍കിയിരുന്നില്ല. പകരം വെറും സര്‍ട്ടിഫിക്കറ്റാണ് നല്‍കിയതെന്ന് കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ധനകാര്യ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും സ്ഥാപനം നടത്തിയിരുന്ന പാണഞ്ചേരി ജോയിയെ വിശ്വസിച്ച് കോടികള്‍ നിക്ഷേപിച്ചിരുന്നതായി കണ്ടെത്തി. 10 ലക്ഷംരൂപ മുതല്‍ ഒന്നരക്കോടിയോളം രൂപയാണ് ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപിച്ചത്. 15 -18 % പലിശ വാഗ്ദാനം ചെയ്ത് കോടികളാണ് ജോയി സ്വരൂപിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ സ്വദേശികളും പണം…

    Read More »
  • Business

    ഫോണ്‍, വൈദ്യുതി, വെള്ളം… ബിൽ ഏതുമാകട്ടെ, ഇനി പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് വഴി അടയ്ക്കാം; റിസർവ് ബാങ്കിന്റെ അന്തിമാനുമതി

    മുംബൈ: ഫോണ്‍, വൈദ്യുതി, വെള്ളം… ബിൽ ഏതുമാകട്ടെ, ഇനി പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് വഴി അടയ്ക്കാം. വിവിധ സേവനങ്ങളുടെ ബില്‍ അടയ്ക്കുന്നതിന് സൗകര്യം ചെയ്ത് കൊടുക്കുന്ന ഭാരത് ബില്‍ പേയ്‌മെന്റ് ഓപ്പറേറ്റിങ് യൂണിറ്റായി ആയി പ്രവര്‍ത്തിക്കാന്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് റിസര്‍വ് ബാങ്ക് അന്തിമാനുമതി നൽകി. കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡിടിഎച്ച്, വായ്പാ തിരിച്ചടവ്, ഫാസ്ടാഗ് റീച്ചാര്‍ജ്, എഡ്യൂക്കേഷന്‍ ഫീസ്, ക്രെഡിറ്റ് കാര്‍ഡ് ബില്‍, മുന്‍സിപ്പല്‍ ടാക്‌സ് എന്നിവയും പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് വഴി അടയ്ക്കാന്‍ സാധിക്കും. ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം നിയന്ത്രിക്കുന്നത് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്. ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റത്തിന് കീഴിലാണ് ഭാരത് ബില്‍ പേയ്‌മെന്റ് ഓപ്പറേറ്റിങ് യൂണിറ്റ് പ്രവര്‍ത്തിക്കുക. ഭാരത് ബില്‍ പേയ്‌മെന്റ് ഓപ്പറേറ്റിങ് യൂണിറ്റായി പ്രവര്‍ത്തിക്കുന്നതിനാണ് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് റിസര്‍വ് ബാങ്ക് അന്തിമാനുമതി നല്‍കിയത്. നിലവില്‍ ആര്‍ബിഐയുടെ തത്വത്തിലുള്ള അനുമതിയുടെ അടിസ്ഥാനത്തിലാണ് ഈ സേവനങ്ങള്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക്…

    Read More »
  • Health

    രക്തസമ്മര്‍ദം കുറയ്ക്കും, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ തടയും, മുടി വളരാൻ സഹായിക്കും: മുന്തിരി ഔഷധ സമ്പുഷ്ടം

    ഭക്ഷണത്തില്‍ മുന്തിരി ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് വിദഗ്ധര്‍. 1600ലധികം സംയുക്തങ്ങളാണ് ഈ കുഞ്ഞന്‍ പഴത്തില്‍ അടങ്ങിയിട്ടുള്ളത്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന റെസ്വെറാട്രോള്‍ എന്ന സംയുക്തം അണുക്കള്‍ക്കെതിരെ പോരാടി രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. പൊട്ടാസ്യത്തിന്റെ ഉറവിടമാണ് മുന്തിരി. ഉയര്‍ന്ന അളവിലുള്ള രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ തടയാനും മുന്തിരി സഹായിക്കും. മുന്തിരിയുടെ വിത്തുകളില്‍ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ മിനുസമാര്‍ന്നതും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു. മുന്തിരിയുടെ മറ്റു ഘടകങ്ങള്‍ മുഖക്കുരു തടയാനും തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിച്ച് മുടി വളരാനും സഹായിക്കുന്നു. മുന്തിരിയിലെ പ്രകൃതിദത്ത രാസവസ്തുക്കള്‍ തിമിരം, ഗ്ലോക്കോമ തുടങ്ങിയ നേത്രരോഗങ്ങളെ തടയാന്‍ സഹായിക്കുന്നു. മുന്തിരിയില്‍ ലയിക്കാത്ത നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലമൂത്ര വിസര്‍ജനം എളുപ്പമാക്കുന്നു. മുന്തിരിയുടെ തോലില്‍ ഉറക്കം മെച്ചപ്പെടുത്തുന്ന മെലറ്റോണിന്‍ എന്ന രാസവസ്തു ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം നല്‍കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു. മുന്തിരിയിലെ ആന്റിഓക്സിഡന്റുകള്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. വായ, ശ്വാസകോശം, തൊണ്ട,…

    Read More »
  • Crime

    യു.എ.ഇ. രാജകുടുംബത്തിലെ ജീവനക്കാരനെന്നു പറഞ്ഞ് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം; 23 ലക്ഷം രൂപ ബില്ലടയ്ക്കാതെ മുങ്ങി!, ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം

    ന്യൂഡല്‍ഹി: യു.എ.ഇ. രാജകുടുംബത്തിലെ ജോലിക്കാരനെന്നു പറഞ്ഞ് പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് നാലു മാസം താമസിച്ചയാള്‍ 23 ലക്ഷം രൂപയുടെ ബില്ലടയ്ക്കാതെ മുങ്ങി. ലീലാ പാലസ് ഹോട്ടല്‍ അധികൃതര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് മുഹമ്മദ് ഷെരീഫ് എന്നയാള്‍ക്കെതിരേ ഡല്‍ഹി പോലീസ് കേസെടുത്തു. വഞ്ചനയ്ക്കും മോഷണത്തിനുമാണ് പോലീസ് കേസെടുത്തത്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് മുഹമ്മദ് ഷെരീഫ് ലീലാപാലസ് ഹോട്ടലില്‍ മുറിയെടുത്ത്. തുടര്‍ന്ന് നവംബര്‍ 20-ന് ആരോടും പറയാതെ മുറിയൊഴിഞ്ഞു പോവുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് വെള്ളിപ്പാത്രങ്ങളും മുത്തുകൊണ്ടുള്ള ട്രേയുമടക്കം നിരവധി സാധനങ്ങള്‍ ഇയാള്‍ മോഷ്ടിച്ചതായും 23-24 ലക്ഷം രൂപ ഹോട്ടലിന് നല്‍കാനുണ്ടെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ചയാണ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ പരാതിയില്‍ ഷെരീഫിനെതിരെ കേസെടുത്തത്. താന്‍ യു.എ.ഇയിലാണു താമസമെന്നും അബുദബി രാജകുടുംബാംഗമായ ഷെയ്ഖ് ഫലാഹ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓഫീസില്‍ ജോലി ചെയ്യുകയാണെന്നുമാണ് ഷെരീഫ് ഹോട്ടല്‍ അധികൃതരോടു പറഞ്ഞിരുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ഇന്ത്യയില്‍വന്നതെന്നാണു പറഞ്ഞിരുന്നത്. വിസിറ്റിങ് കാര്‍ഡും യു.എ.ഇ. റസിഡന്റ്…

    Read More »
  • Movie

    ‘നന്‍പകല്‍ നേരത്ത് മയക്കം’ നാളെ എത്തും, 2023 ലും മികവ് തുടരാൻ മമ്മൂട്ടി

       മെഗാസ്റ്റാർ മമ്മൂട്ടിക്ക് 2022 മികച്ച വർഷം ആയിരുന്നു. ഏറെ നാളുകൾക്കു ശേഷം ഒരു മമ്മൂട്ടി ചിത്രം മലയാളം ഇയർ ടോപ്പർ പദവി നേടിയ വർഷം. അമൽ നീരദ് ഒരുക്കിയ ‘ഭീഷ്മ പർവം’ ആണ് ആ നേട്ടം സ്വന്തമാക്കിയത്. അത് കൂടാതെ നിസാം ബഷീറിൻ്റെ ‘റോഷാക്കും’  ഒ.ടി.ടി റിലീസ് ആയെത്തിയ ‘പുഴു’വും മമ്മൂട്ടിക്ക് പ്രശംസ നേടിക്കൊടുത്തു. ഇപ്പോഴിതാ 2023 ലും തന്റെ വിജയ യാത്ര തുടരുകയാണ് അദ്ദേഹം. ഈ വർഷം മമ്മൂട്ടി അഭിനയിച്ച് ആദ്യം റീലീസ് ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘നൻ പകൽ നേരത്ത് മയക്കം’ ആണ്. ജനുവരി 19നാണ് ഈ ചിത്രം എത്തുക. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ഈ ചിത്രം മമ്മൂട്ടി നിര്‍മ്മാണ കമ്പനിയുടെ ആദ്യ സംരംഭമാണ്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത.…

    Read More »
  • Movie

    മകൻ അഭിനയിച്ച മൂന്ന് സിനിമകൾ ജീവിതത്തിൽ ഒരിക്കലും താൻ കാണില്ല:  മോഹൻലാലിൻ്റെ അമ്മ പറയുന്നു, ഒപ്പം അതിന്റെ കാരണങ്ങളും

       മോഹൻലാൽ ചിത്രങ്ങളെ കുറിച്ചുള്ള അമ്മ ശാന്തകുമാരിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കിരീടം, ചെങ്കോൽ, താളവട്ടം തുടങ്ങിയ മൂന്ന് ചിത്രങ്ങൾ കാണാൻ തനിക്കു താൽപര്യമില്ലെന്ന് അമ്മ പറയുന്നു. കാരണം മകന്റെ ചിരിക്കുന്ന സിനിമകളോടാണ് അമ്മക്ക് ഇഷ്‌ടം. ‘ചിത്രം’ സിനിമയും അവസാനമെത്തുമ്പോൾ ടി.വി ഓഫാക്കുമെന്ന് അമ്മ പറഞ്ഞു. കൂടാതെ മകന്റെ അടിപിടി സിനിമകൾ കാണാനും  ലാലേട്ടന്റെ അമ്മയ്ക്ക്  ഇഷ്ടമില്ല. കിരീടം സിനിമ അൽപ നേരം കണ്ടിട്ട് പിന്നെ നിർത്തുകയായിരുന്നു. എന്നാൽ അച്ഛന് നേരെ മറിച്ചാണ്. മകൻ വീരനാകുന്ന ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. മോഹൻലാലിന്റെ കഥാപാത്രങ്ങളിൽ അച്ഛന് ഏറ്റവും പ്രിയപ്പെട്ടത് മംഗലശ്ശേരി നീലകണ്ഠനാണ്. മോഹൻലാൽ ചിത്രമായ വാനപ്രസ്ഥത്തിന്റെ ഷൂട്ടിങ് കാണാൻ പോയതിനെ കുറിച്ചും അമ്മ ഓർമ്മിക്കുന്നു. ആ സിനിയുടെ ഷൂട്ടിങ്ങ് കാണാനാണ് മകനോടൊപ്പം ആദ്യമായി പോയത്. കാണാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചപ്പോൾ മോഹൻലാലിന്റെ ഒപ്പം പോയതാണ്. പൂതന സുന്ദരിയായി വരുന്നത് കാണിക്കാൻ കൊണ്ട് പോയി. അമ്മക്കത് വളരെ ഇഷ്‌ടപ്പെട്ടു. മകൻ അഭിനയിക്കാനായി…

    Read More »
  • Kerala

    സംസ്ഥാനത്ത് ഭക്ഷ്യവിഷബാധകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കണം: പ്രതിപക്ഷ നേതാവ്

    കൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധകൾ ആവര്‍ത്തിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തുടർച്ചയായി ഉണ്ടാകുന്ന ഭക്ഷ്യവിഷബാധകൾ ജനങ്ങളെ ഭീതിപ്പെടുത്തുന്നതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പുകളുടെ നിഷ്ക്രിയത്വമാണ് വ്യക്തമാക്കുന്നതെന്ന് സതീശൻ വിമര്‍ശിച്ചു. പറവൂരിലെ മജിലിസ് ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ എഴുപതോളം പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവം അറിഞ്ഞപ്പോൾ തന്നെ ആരോഗ്യ-ഭക്ഷ്യ സുരക്ഷാ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട്, ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരിക്കുന്നവർക്ക് മതിയായ ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആരുടെയും ആരോഗ്യസ്ഥിതിയിൽ പേടിക്കേണ്ടതൊന്നും ഇല്ലെന്നാണ് നിലവിലെ വിവരം. ഭക്ഷ്യവിഷബാധയ്ക്കിടയാക്കിയ ഹോട്ടൽ നഗരസഭ പൂട്ടിച്ചിട്ടുണ്ട്. മേഖലയിൽ പരിശോധന ശക്തമാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പറവൂരിൽ കുഴിമന്തി കഴിച്ച അറുപതിലേറെ പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പറവൂർ ടൗണിലെ മജ്ലീസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചു. മജിലിസ് ഹോട്ടലുടമസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് പറവൂർ പൊലീസ് കേസെടുത്തിട്ടുള്ളത്. അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.…

    Read More »
  • Kerala

    പൊലീസ് – ഗുണ്ടാ ബന്ധം തെളിഞ്ഞതോടെ മുഖം രക്ഷിക്കാൻ കൂടുതൽ വ്യാപക അഴിച്ചു പണിയുമായി സർക്കാർ; 160-ലേറെ എസ്എച്ച്ഒ മാരെ സ്ഥലംമാറ്റും

    തിരുവനന്തപുരം: പൊലീസ് – ഗുണ്ടാ ബന്ധം തെളിഞ്ഞതോടെ മുഖം രക്ഷിക്കാൻ കൂടുതൽ വ്യാപക അഴിച്ചു പണിയുമായി സർക്കാർ. സംസ്ഥാന വ്യാപകമായി 160-ലേറെ എസ്എച്ച്ഒ മാരെ സ്ഥലംമാറ്റും. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും മാറ്റും. ഗുണ്ടാബന്ധമുള്ള രണ്ട് ഡിവൈഎസ്പിമാർക്കെതിരെയും നടപടി വരും. ഗുണ്ടാതലവന്മാരുമായി ബന്ധം, സാമ്പത്തികതർക്കങ്ങൾക്ക് ഇടനില നിൽക്കുക, ഗുണ്ടകളുമായി പാർട്ടികളിൽ പങ്കെടുക്കുക, അവിഹിത ബന്ധങ്ങൾ.സംസ്ഥാനത്തും തലസ്ഥാനത്ത് പ്രത്യേകിച്ചും പൊലീസും ഗുണ്ടകളും തമ്മിലെ ബന്ധമാണ് അക്രമസംഭവങ്ങൾ വ്യാപകമാകാൻ കാരണം. ഗുണ്ടകളെ അമർച്ച ചെയ്യാൻ എന്ത് ഓപ്പറേഷൻ പ്രഖ്യാപിച്ചാലും വിവരങ്ങൾ തൊട്ടുപിന്നാലെ സേനയിൽ നിന്നു തന്നെ ചോർന്നു കിട്ടുന്നതോടെ ഗുണ്ടകൾക്ക് അഴിഞ്ഞാടാം. ഇന്നലെ സസ്പെൻഡ് ചെയ്ത നാല് സിഐമാർക്കും ഒരു എസ്ഐക്കും ഡിവൈഎസ്പിക്കുമെതിരായ ഇൻ്റലിജൻസ് റിപ്പോർട്ട് നേരത്തെ പൊലീസ് ആസ്ഥാനത്ത് കിട്ടിയിരുന്നു. പക്ഷെ ഇവരെയൊന്നും തൊടാതെ ക്രമസമാധാനചുമതലയിൽ തന്നെ നിലനിർത്തുകയായിരുന്നു. ഒടുവിൽ മുഖ്യമന്ത്രി സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരന തന്നെ തലക്കടിച്ച് കിണറ്റിലിട്ടതോടെയാണ് നാണക്കേട് മാറ്റാൻ സർക്കാർ ശുദ്ധികലശത്തിന് തുടക്കമിട്ടത്. മണ്ണ് മാഫിയയും…

    Read More »
Back to top button
error: