പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മുംബൈയിൽ യുവതിക്കെതിരേ കേസെടുത്ത് പൊലീസ്. താനെ സ്വദേശിയായ 16 വയസ്സുള്ള ആണ്‍കുട്ടിയെ യുവതി മൂന്നുവര്‍ഷത്തോളം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. 16കാരന്റെ അമ്മയാണ് യുവതിക്കെതിരേ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ 32കാരിയാണ് പ്രതി. ഇവർക്കെതിരെ മുംബൈ കോല്‍സേവാഡി പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മൂന്ന് കുട്ടികളുള്ള പ്രതി 16കാരന്റെ ബന്ധുവിന്റെ അയല്‍വാസിയായിരുന്നു.
മുംബൈയില്‍ ഇടയ്ക്കിടെ എത്തിയിരുന്ന 32കാരിയായ യുവതി 16കാരനുമായി അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് മദ്യം നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. 2019 മുതല്‍ 2022 ഡിസംബര്‍ വരെ അതിക്രമം തുടര്‍ന്നുവന്നെന്നും പരാതിയില്‍ പറയുന്നുണ്ട്. ലൈംഗികമായി ഉപദ്രവിച്ചതിന് പുറമേ 16കാരന് അശ്ലീലവീഡിയോകള്‍ കാണിച്ചു കൊടുത്തതായും പലപ്പോഴും സ്‌കൂളില്‍ പോകാതെ 16കാരന്‍ നാസിക്കില്‍ യുവതിയുടെ അടുത്തേക്ക് പോയിരുന്നതായും അമ്മയുടെ പരാതിയില്‍ പറയുന്നു.