Movie

മലയാള സിനിമയിലെ നാഴികക്കല്ലായ ‘പണി തീരാത്ത വീട്’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 50 വർഷം

സിനിമ ഓർമ്മ

കെ.എസ് സേതുമാധവൻ സംവിധാനം ചെയ്‌ത ‘പണി തീരാത്ത വീട്’ പൂർത്തിയായത് 50 വർഷം മുൻപ്. 1973 ജനുവരി 19നായിരുന്നു പ്രേം നസീർ, നന്ദിത ബോസ് നായികാ-നായകന്മാരായ ചിത്രം പ്രദർശനത്തിനെത്തിയത്. പാറപ്പുറത്ത് എഴുതിയ അതേ പേരിലുള്ള നോവലിന്റെ ഈ ചലച്ചിത്രാവിഷ്കാരത്തിന് മികച്ച ചിത്രം, കഥ, സംവിധാനം, എന്നീ സംസ്ഥാന അവാർഡുകളോടൊപ്പം ജയചന്ദ്രന് മികച്ച ഗായകനുള്ള പുരസ്‌ക്കാരവും ലഭിച്ചു, (നീലഗിരിയുടെ സഖികളേ). സേതുമാധവന്റെ സഹോദരനായ കെ.എസ്.ആർ മൂർത്തിയായിരുന്നു നിർമ്മാതാവ്. എഴുപതുകളിൽ സേതുമാധവൻ ഒരുക്കിയ ഒട്ടു മിക്ക ചിത്രങ്ങളും (അഴകുള്ള സെലീന, ജീവിക്കാൻ മറന്നു പോയ സ്ത്രീ, കന്യാകുമാരി) നിർമ്മിച്ചത് മൂർത്തിയാണ്.

‘ഭയാശങ്കയും അനിശ്ചിതത്വവും കൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച് നിരുപാധികമായി വിധിക്ക് കീഴടങ്ങി വ്യാമോഹങ്ങളുടെ പണി തീരാത്ത വീടിന്റെ കൽത്തറയിൽ ഒടുങ്ങുന്ന മനുഷ്യജീവിതങ്ങളുടെ’ കഥയായിരുന്നു നോവലിൽ പാറപ്പുറത്ത് എന്ന കെ.ഇ മത്തായി പറഞ്ഞത്. പാറപ്പുറത്ത് തന്നെ തിരക്കഥയും രചിച്ചു.

ചിത്രത്തിൽ വയലാർ- എം.എസ് വിശ്വനാഥൻ ടീമിന്റെ അനശ്വരങ്ങളായ 7 പാട്ടുകളുണ്ടായിരുന്നു. എം.എസ്‌.വി പാടിയ ‘കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ’, ലത രാജു പാടിയ ‘വാ മമ്മീ, വാ മമ്മീ വാ’, ജയചന്ദ്രനും ലത രാജുവും ചേർന്ന് പാടിയ ‘കാറ്റുമൊഴുക്കും കിഴക്കോട്ട്’ ഉൾപ്പെടെ ആ 7 ഗാനങ്ങളും ഹിറ്റായിരുന്നു.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: