Month: January 2023

  • Kerala

    ഭാര്യയ്ക്ക് ചെലവിനുനല്‍കാതെ മുങ്ങിയ ഭര്‍ത്താവിനെ കൈയോടെ പൊക്കി വനിതാകമ്മിഷന്‍

    പാലക്കാട്: ഭാര്യയ്ക്ക് ചെലവിനു നല്‍കാത്തതിന് കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടും വഴങ്ങാത ഭര്‍ത്താവ്. മുങ്ങിനടന്ന ഭര്‍ത്താവിനെ പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളില്‍ വ്യാഴാഴ്ച നടന്ന തെളിവെടുപ്പിനിടെ വനിതാ കമ്മിഷന്‍ കൈയോടെ പിടികൂടി. പട്ടാമ്പി കൊപ്പം മേല്‍മുറി സ്വദേശി പുഷ്പരാജനെയാണ് (46) വനിതാ കമ്മിഷന്‍ പിടികൂടി കോടതിയിലെത്തിച്ചത്. കോടതിയിലും വനിതാ കമ്മിഷന്‍ സിറ്റിങ്ങിലും ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു പുഷ്പരാജന്‍. തെളിവെടുപ്പിനിടെ അപ്രതീക്ഷിതമായെത്തി. ഇയാളെ തിരിച്ചറിഞ്ഞ കമ്മിഷന്‍ ഡയറക്ടര്‍ പി.ബി. രാജീവിന്റെ രഹസ്യനിര്‍ദേശപ്രകാരം പാലക്കാട് വനിതാ സെല്ലില്‍നിന്ന് പോലീസെത്തി അറസ്റ്റുചെയ്യുകയായിരുന്നു. പിന്നീട് കൊപ്പം പോലീസിനു കൈമാറി. കമ്മിഷന്‍ അംഗങ്ങളായ വി.ആര്‍. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി എന്നിവരുടെ അധ്യക്ഷതയിലായിരുന്നു തെളിവെടുപ്പ്. ഭാര്യയും വിവാഹിതയായ മകളും തൊഴിലാളികളായ രണ്ട് ആണ്‍മക്കളുമടങ്ങുന്നതാണ് പുഷ്പരാജന്റെ കുടുംബം. ഭാര്യയ്ക്ക് പ്രതിമാസം 7,500 രൂപ ചെലവിനു നല്‍കാന്‍ പട്ടാമ്പി ജെ.സി.എം. കോടതി ഉത്തരവിട്ടിരുന്നു. ഇതു കണക്കിലെടുക്കാതെ പുഷ്പരാജന്‍ മുങ്ങി. ഇതോടെ, ചെലവിനു നല്‍കേണ്ട വകയില്‍ കുടിശ്ശിക 1,10,000 രൂപയായി ഉയര്‍ന്നു. കുടിശ്ശികയായ 1,10,000 രൂപയില്‍…

    Read More »
  • Kerala

    നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കാം, നിരീക്ഷിക്കേണ്ട! സിസി ടിവി ക്യാമറ സ്ഥാപിക്കുന്നതില്‍ മാര്‍ഗ നിര്‍ദേശം വേണമെന്നു ഹൈക്കോടതി

    കൊച്ചി: സ്വന്തം വീടിന്റെ സുരക്ഷ നിരീക്ഷിക്കാനായിരിക്കണം സുരക്ഷാക്യാമറ വെക്കേണ്ടത് അല്ലാതെ അയല്‍വാസിയെ നിരീക്ഷക്കാനാവരുതെന്ന് ഹൈക്കോടതി. തന്റെ വീടും പരിസരവും നിരീക്ഷിക്കുന്ന തരത്തില്‍ അയല്‍വാസിയായ രാജു ആന്റണി ക്യാമറകള്‍ സ്ഥാപിച്ചെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ചേരാനെല്ലൂര്‍ സ്വദേശിനി ആഗ്നസ് മിഷേല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. സുരക്ഷയ്ക്ക് വേണ്ടി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് പോലീസ് മേധാവി ഉചിതമായ മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്നും അയല്‍വാസിയെ നിരീക്ഷിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. പരാതിയില്‍ പറയുന്ന അയല്‍വാസിയായ രാജു ആന്റണി, ചേരാനെല്ലൂര്‍ പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. ജസ്റ്റിസ് വി അരുണ്‍കുമാറിന്റേതാണ് ഉത്തരവ്. ഡിജിപിയെ സ്വമേധയ കക്ഷി ചേര്‍ത്ത കോടതി ഹര്‍ജിയുടെ പകര്‍പ്പ് അദ്ദേഹത്തിന് അയക്കണമെന്നും കോടതി പ്രകടിപ്പിച്ച ഉത്കണ്ഠ അറിയിക്കണമെന്നും വ്യക്തമാക്കി. ഹര്‍ജി ഒരു മാസത്തിനകം പരിഗണിക്കും.

    Read More »
  • Kerala

    പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയവരുടെ ശ്രദ്ധയ്ക്ക്; നോര്‍ക്ക റൂട്ട്‌സ് ദുരിതാശ്വാസധനസഹായ പദ്ധതി ‘സാന്ത്വന’യുടെ അദാലത്ത് ജനുവരി 28 ന് കോട്ടയത്ത്

    തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ സാന്ത്വന യുടെ അദാലത്ത് ജനുവരി 28 ന് കോട്ടയത്ത് നടക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടക്കുക. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവർക്കു വേണ്ടി സംസ്ഥാന സർക്കാർ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കി വരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയാണ് “സാന്ത്വന”. ചികിത്സാ സഹായം, മകളുടെ വിവാഹത്തിന് ധനസഹായം, മരണപ്പെട്ട പ്രവാസിയുടെ ആശ്രിതർക്കുളള ധനസഹായം (നിബന്ധനകൾക്ക് വിധേയമായി ) എന്നിവ പദ്ധതി പ്രകാരം ലഭിക്കും. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, വിവാഹ ധനസഹായമായി 15,000 രൂപയും അംഗപരിമിത ഉപകരണങ്ങള്‍ക്ക് 10,000 രൂപയും സാന്ത്വന പദ്ധതി പ്രകാരം ലഭ്യമാണ്. വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുളളവര്‍ക്കാണ് പദ്ധതി പ്രകാരം അപേക്ഷിക്കാന്‍ കഴിയുക. ഒരാള്‍ക്ക് ഒറ്റ സ്കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ.…

    Read More »
  • Crime

    മൂന്നു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി; ട്രെയിനില്‍നിന്ന് വലിച്ചെറിഞ്ഞു

    ജയ്പുര്‍: രാജസ്ഥാനില്‍ അമ്മ കാമുകനുമായി ചേര്‍ന്ന് തന്റെ മൂന്ന് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. ശ്രീഗംഗാനഗറിലെ ശാസ്ത്രി നഗര്‍ സ്വദേശികളായ സണ്ണി, സുനിത എന്നിവരാണ് പ്രതികള്‍. സുനിത മകള്‍ കിരണിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കാമുകന്റെ സഹായത്തോടെ ബെഡ്ഷീറ്റില്‍ പൊതിഞ്ഞു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. തുടര്‍ന്ന് ഗംഗാനഗര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും രാവിലെ 6 മണിക്ക് ട്രെയിന്‍ കയറിയ ഇവര്‍ കുട്ടിയുടെ മൃതദേഹം ഫതുഹി റെയില്‍വേ സ്റ്റേഷന് സമീപമുള്ള കനാലിന് മുകളില്‍ നിന്നും വലിച്ചെറിഞ്ഞു. കനാലിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുക്കുന്നത്. അഞ്ച് കുട്ടികളുടെ അമ്മയായ സുനിത തന്റെ കാമുകനും രണ്ട് പെണ്‍കുട്ടികള്‍ക്കുമൊപ്പമാണ് താമസിക്കുന്നത്. സുനിതയുടെ മറ്റു മൂന്ന് കുട്ടികള്‍ അവരുടെ അച്ഛന്റെയൊപ്പമാണ്. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ സുനിതയെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലില്‍…

    Read More »
  • India

    കേരള ഘടകത്തിന് എതിര്‍പ്പ്; ഭാരത് ജോഡോ യാത്രയില്‍ സി.പി.എം പങ്കെടുക്കില്ല, അപമാനിച്ചെന്നും ആരോപണം

    ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് സി.പി.എം പൊതു ധാരണ. യാത്രയില്‍ സി.പി.എം പങ്കെടുക്കുന്നതിനെ കേരള ഘടകം എതിര്‍ത്തു.യാത്രയുടെ തുടക്കത്തില്‍ സിപിഎമ്മിനെ അപമാനിച്ചു എന്നാണ് വിമര്‍ശനം സി.പി.ഐ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു അതേസമയം സുരക്ഷാ മുന്നറിയിപ്പുകള്‍ക്കിടെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ തുടരും. ഹാറ്റ്‌ലി മോറില്‍ നിന്ന് ആരംഭിച്ച പദയാത്ര ചഡ്വാളിയില്‍ അവസാനിക്കും. റിപ്പബ്ലിക് ദിനത്തി ല്‍ ബനിഹാളില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തും.  സുരക്ഷപ്രശ്‌നം ഉണ്ടെന്നും കാറില്‍ സഞ്ചരിക്കണമെന്നും സുരക്ഷ ഏജന്‍സികള്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും യാത്ര കാല്‍നടയായി തുടരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 30ന് ശ്രീനഗര്‍ ഷേര്‍ ഇ കശ്മീര്‍ സ്റ്റേഡിയത്തിലെ സമാപന സമ്മേളനം പ്രതിപക്ഷ ഐക്യ നിരയുടെ ശക്തി പ്രകടനമാക്കി മാറ്റും. സി.പി.ഐയെ കൂടാതെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവര്‍ പങ്കെടുക്കും  

    Read More »
  • Crime

    ഫെയ്സ്ബുക്ക് വഴി അടുത്തു, വീട്ടമ്മയുടെ പണവും സ്വര്‍ണവും കൈക്കലാക്കി; ഫോണ്‍ തട്ടിയെടുത്തു, യുവാവ് അറസ്റ്റില്‍

    പാലക്കാട്: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. വടക്കഞ്ചേരി സ്വദേശി ഷനാസിനെയാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം താരേക്കാടിനു സമീപത്തായിരുന്നു യുവതിയെ തടഞ്ഞ് നിര്‍ത്തി അതിക്രമം കാട്ടിയത്. ഒരു വര്‍ഷം മുന്‍പാണ് ഫെയ്സ്ബുക്കിലൂടെ വിവാഹിതയായ യുവതിയുമായി ഷനാസ് സൗഹൃദം സ്ഥാപിക്കുന്നത്. പിന്നാലെ ഇരുവരും കൂടുതല്‍ അടുത്തു. പലപ്പോഴായി യുവതിയില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ ഷനാസ് പണവും സ്വര്‍ണവും കൈക്കലാക്കി. പണം ആവശ്യപ്പെടുന്നത് പതിവാക്കിയപ്പോള്‍ ഷനാസുമായി അകന്നതായി യുവതി പരാതിയില്‍ പറയുന്നു. ഈ സമയത്താണ് ഷനാസിന്റെ കൈവശമുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചത്. ഇതോടെ യുവതി പൂര്‍ണമായും അകലം പാലിച്ചു. ഇതില്‍ പ്രകോപിതനായി ഷനാസ് തന്നെ നിരന്തരം പിന്തുടര്‍ന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. താരേക്കാടില്‍ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് സമീപത്തെത്തി കഴിഞ്ഞ ദിവസം കാത്തുനിന്നു. യുവതിയെ കണ്ടയുടന്‍ തടസം നിന്ന് വാക്കേറ്റത്തിലേര്‍പ്പെട്ടു. അതിനിടയിലാണ് എണ്ണായിരം രൂപ വില…

    Read More »
  • India

    ലൈംഗീകാരോപണത്തിനു പുറമേ ബ്രിജ്ഭൂഷണെ വെട്ടിലാക്കി വീഡിയോ; പ്രതിഷേധിച്ച ഗുസ്തി താരത്തിന്റെ മുഖത്തടിക്കുന്ന ദൃശ്യം പുറത്ത്

    ന്യൂഡല്‍ഹി: ലൈംഗികാരോപണം ഉള്‍പ്പെടെ ഉയര്‍ത്തി ദേശീയ ഗുസ്തി താരങ്ങള്‍ പ്രതിഷേധം തുടരുന്നതിനിടെ, ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായി ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് ഗുസ്തി താരത്തിന്റെ മുഖത്ത് അടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. റാഞ്ചിയില്‍ നടന്ന അണ്ടര്‍ 15 ദേശീയ ഗുസ്തി ചാംപ്യന്‍ഷിപ്പിനിടെ നടന്ന സംഭവത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. പ്രായപരിധി കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി യു.പിയില്‍ നിന്നുള്ള ഗുസ്തി താരത്തെ മല്‍സരിക്കാന്‍ അനുവദിച്ചില്ല. ഗുസ്തി താരം ഇത് ചോദ്യം ചെയ്തതോടെ ഉദ്ഘാടനച്ചടങ്ങിനായി വേദിയിലുണ്ടായിരുന്ന ബ്രിജ്ഭൂഷണ്‍ ദേഷ്യപ്പെടുകയും മുഖത്തടിക്കുകയും ചെയ്തു. ബ്രിജ് ഭൂഷണ്‍ മാപ്പു പറയണമെന്ന് ചിലര്‍ ആവശ്യപ്പെട്ടെങ്കിലും ഝാര്‍ഖണ്ഡ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. BJP MP & President of Wrestling Federation Brij Bhushan Sharan slapping a wrestler on stage for asking questions. He has been accused of sexual harrasment by many female wrestlers.Other BJP MPs…

    Read More »
  • Crime

    വിദേശജോലിക്ക് വരുമാന സര്‍ട്ടിഫിക്കറ്റിനായി 10,000 രൂപ കൈക്കൂലി; ഇടുക്കി തഹസീല്‍ദാര്‍ വിജിലന്‍സ് പിടിയില്‍

    തൊടുപുഴ: വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ വിജിലന്‍സിന്റെ പിടിയില്‍. ഇടുക്കി തഹസീല്‍ദാര്‍ ജയേഷ് ചെറിയാനെയാണ് കട്ടപ്പന കാഞ്ചിയാറിലെ വീട്ടില്‍ വച്ച് വിജിലന്‍സ് സംഘം അറസ്റ്റു ചെയ്തത്. മകന് വിദേശത്ത് പഠനത്തോടൊപ്പം ജോലിക്ക് പോകുന്നതിനായി കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു . എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 10,000 രൂപ നല്‍കണമെന്ന് ഇടുക്കി തഹസില്‍ദാര്‍ ജയേഷ് ചെറിയാന്‍ ആവശ്യപ്പെടുകയായിരുന്നു. തുക കുറക്കണമെന്ന് അപേക്ഷകനായ കാഞ്ചിയാര്‍ സ്വദേശി ആവശ്യപ്പെട്ടെങ്കിലും തഹസില്‍ദാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. രാത്രി എട്ടു മണിയോടെ പണം കൈപ്പറ്റുന്നതിനിടെ കട്ടപ്പനയിലെ വീട്ടില്‍ നിന്നും ഇയാളെ വിജിലന്‍സ് വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലന്‍സ് കോട്ടയം ഈസ്റ്റേണ്‍ റേഞ്ച് എസ്.പി: വി.ജി വിനോദ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡിവൈ.എസ്.പി: ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തഹസീല്‍ദാരെ പിടികൂടിയത്.

    Read More »
  • Kerala

    ”വന്‍ തുക പെന്‍ഷന്‍ പറ്റുന്ന കെ.വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്താല്‍ സ്വാഗതം, അല്ലെങ്കില്‍ പുച്ഛം”

    കോഴിക്കോട്: കോണ്‍ഗ്രസ് മുന്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫ. കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കില്‍ ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി എല്‍.ജെ.ഡി രംഗത്ത്.വന്‍ തുക പെന്‍ഷന്‍ പറ്റുന്ന കെ.വി തോമസ് ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന്റെ നിയമനത്തെ സ്വാഗതം ചെയ്യുന്നു. ശമ്പളം വാങ്ങിയാണെങ്കില്‍ പുച്ഛം തോന്നുന്നുവെന്ന് എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് കെ.വി തോമസിനെ കാബിനറ്റ് പദവിയില്‍ നിയമിക്കാന്‍ തീരുമാനിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സംസ്ഥാനത്തിന് വലിയ ബാധ്യതയുണ്ടാക്കുന്ന നിയമനം. അച്ചടക്കലംഘനത്തിന് കോണ്‍ഗ്രസ് പുറത്താക്കിയ തോമസിന് എട്ടുമാസത്തിന് ശേഷമാണ് പദവി കിട്ടുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലും പിന്നെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഇടത് കണ്‍വെന്‍ഷനിലും പങ്കെടുത്തതോടെയായിരുന്നു തോമസിനെതിരായ നടപടി. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനമടക്കം പലതും കേട്ടെങ്കിലും ഒടുവില്‍ എ. സമ്പത്ത് നേരത്തെ വഹിച്ച പദവിയിലാണ്…

    Read More »
  • Kerala

    മംഗലപുരം പോലീസ് സ്റ്റേഷനില്‍ ശുദ്ധികലശം; സ്വീപ്പറൊഴികെ എല്ലാവര്‍ക്കും സ്ഥലംമാറ്റം, എസ്.എച്ച്.ഒയടക്കം ആറു പേര്‍ക്ക് സസ്‌പെന്‍ഷന്‍

    തിരുവനന്തപുരം: മംഗലപുരം പോലീസ് സ്റ്റേഷനില്‍ കൂട്ടനടപടി. സ്റ്റേഷനിലെ സ്വീപ്പര്‍ ഒഴികെ എല്ലാവരേയും സ്ഥലം മാറ്റി. 32 ഉദ്യോഗസ്ഥരില്‍ 31 പേര്‍ക്കുമാണ് സ്ഥലം മാറ്റം. ഗുണ്ടാ- മണ്ണുമാഫിയാ ബന്ധത്തെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം മംഗലപുരം സ്റ്റേഷന്‍ പരിധിയില്‍ പോലീസുകാര്‍ക്കെതിരേ ഗുണ്ടാസംഘം ബോംബേറ് നടത്തിയിരുന്നു. ബോംബെറിഞ്ഞവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥരാണെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മംഗലപുരം സ്‌റ്റേഷനിലെ അഞ്ചു പോലീസുകാരെ വ്യാഴാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വീപ്പര്‍ ഒഴികയെല്ലാവരേയും സ്ഥലം മാറ്റി ഉത്തരവിട്ടിരിക്കുന്നത്. സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ ഗോപകുമാര്‍, അനൂപ് കുമാര്‍, ഗ്രേഡ് എ.എസ്.ഐ. ജയന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധികുമാര്‍, കുമാര്‍ എന്നിവരെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവി ഡി. ശില്പ സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷന്‍ പരിധിയിലെ മണ്ണ് മാഫിയകളുമായും ഗുണ്ടകളുമായും അനധികൃതമായി ബന്ധം സ്ഥാപിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ എസ്.എച്ച്.ഒ. സജേഷിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ്…

    Read More »
Back to top button
error: