Month: January 2023

  • Kerala

    അവിശുദ്ധ ബന്ധത്തിൻ്റെ ഇരകൾ, കാസർകോഡ് സ്വദേശികളായ കമിതാക്കൾ ഗുരുവായൂരിലെ ലോഡ്ജിൽ ജീവനൊടുക്കി

      കാസർകോട്:  ഭാര്യയും മക്കളുമുള്ള 40കാരനും ഭർത്താവും മക്കളുമുള്ള 36 കാരിയായ കാമുകിയും  ഒന്നിച്ച് ലോഡ്ജ് മുറിയില്‍  ജീവനൊടുക്കി. രാജപുരം കള്ളാര്‍ സ്വദേശികളായ മുഹമ്മദ് ഷരീഫ്, സിന്ധു എന്നിവരാണ് ഗുരുവായൂര്‍ പടിഞ്ഞാറേ നടയിലുള്ള ഗ്യാലക്‌സി ഇന്‍ ലോഡ്ജില്‍ തുങ്ങി മരിച്ചത്. കമിതാക്കളുടെ മരണം രാജപുരം കള്ളാര്‍ മലയോര മേഖലയെ ഞെട്ടിച്ചു. ഇരുവരെയും കാണാതായി എന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ദുരന്ത വാര്‍ത്ത എത്തിയത്. കള്ളാറിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഒക്ലാവിലെ കെ എം മുഹമ്മദ് ഷരീഫ്, ആടകം പുലിക്കുഴി സ്വദേശിയാണ് സിന്ധു. ബുധനാഴ്ച രാത്രി ഒമ്പതര മണിക്കാണ് ഇവര്‍ മുറിയെടുത്തത്. വ്യാഴാഴ്ച ഉച്ചയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. ജനുവരി ഏഴ് മുതല്‍ സിന്ധുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കാസര്‍കോട് രാജപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു.  ഷരീഫിന് ഭാര്യയും മക്കളും സിന്ധുവിന് ഭര്‍ത്താവും മക്കളുമുണ്ട്. മുഹമ്മദ് ഷരീഫിന്റെ ഭാര്യ: ഷാഹിദ. മക്കള്‍: അഫീഫ,…

    Read More »
  • Sports

    ലോകകപ്പ് ഹോക്കി: വെയ്ൽസിനെ തകര്‍ത്ത് ക്വാർട്ടർ ലക്ഷ്യമിട്ട് ഇന്ത്യ

    ഭുവനേശ്വര്‍: ഹോക്കി ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക്‌ വെയ്ൽസിനെ തകര്‍ത്ത് ഇന്ത്യ. ആകാശ്ദീപ് സിങ് ഇന്ത്യക്കായി ഇരട്ട ​ഗോളുകൾ നേടി. പൂളില്‍ ഒന്നാം സ്ഥാനക്കാരായി നേരിട്ട് ക്വാര്‍ട്ടര്‍ ഉറപ്പിക്കാനുള്ള അവസരം ഇന്ത്യക്ക് പക്ഷേ ലഭിച്ചില്ല. കുറഞ്ഞത് ഏഴ് ഗോളുകള്‍ക്കെങ്കിലും മത്സരം വിജയിക്കണമായിരുന്നു ആ നേട്ടത്തിന്. ഇതോടെ ഇംഗ്ലണ്ട് പൂള്‍ ചാമ്പ്യന്‍മാരായി നേരിട്ട് യോഗ്യത നേടി. ഇന്ത്യ ക്വാര്‍ട്ടറിലെത്തണമെങ്കില്‍ ക്രോസ് ഓവര്‍ മത്സരം വിജയിക്കണം. ഈ മത്സരത്തില്‍ ന്യൂസിലന്‍ഡാണ് എതിരാളി. ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കും ഒരേ പോയിന്റാണ്. ഗോള്‍ വ്യത്യാസത്തിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. 21ാം മിനിറ്റിലാണ് ഇന്ത്യ ലീഡെടുത്തത്. ഷംഷേറാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഹര്‍മന്‍പ്രീത് തൊടുത്ത ഡ്രാഗ് ഫ്‌ളിക്ക് ബ്ലോക്ക് ചെ്തപ്പോള്‍ പന്ത് ലഭിച്ച ഷംഷേര്‍ വെയ്ൽസ് ഗോൾ കീപ്പര്‍ക്ക് അവസരം നല്‍കിയില്ല. രണ്ടാം ഗോള്‍ ആകാശ്ദീപ് നേടി. കളിയുടെ 32ാം മിനിറ്റിലാണ് ഈ ഗോളിന്റെ പിറവി. എന്നാല്‍ വെയ്ൽസ് തിരിച്ചടിച്ചു. മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന ഘട്ടത്തില്‍…

    Read More »
  • Kerala

    കെ.വി. തോമസിന്റെ നിയമനം സി.പി.എം-ബി.ജെ.പി ലെയ്സണ്‍ ഓഫീസറായെന്ന് പരിഹസിച്ച് വി.ഡി. സതീശന്‍

    കൊല്ലം: കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ലെയ്സണ്‍ ഓഫീസറായാണ് കെ.വി. തോമസിന്റെ നിയമനമെന്നു പരിഹസിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസ് വിട്ട ശേഷം കെ.വി. തോമസ് നടത്തിയ ബംഗളൂരു-ഡല്‍ഹി യാത്രകള്‍ പരിശോധിച്ചാല്‍ അദ്ദേഹം നിരന്തരമായി സംഘപരിവാര്‍ നേതാക്കളുമായി ബന്ധപ്പെട്ടുവരികയായിരുന്നുവെന്ന് വ്യക്തമാകും. പല കാര്യങ്ങളും ഒത്തുതീര്‍പ്പിലെത്തിക്കാനും അവിഹിതമായ ബന്ധങ്ങള്‍ നിലനിര്‍ത്താനുമുള്ള ഔദ്യോഗിക ഇടനിലക്കാരനായാണ് കെ.വി. തോമസിനെ നിയമിച്ചിരിക്കുന്നതെന്നും സതീശൻ ആരോപിച്ചു. ശമ്പളമോ സാമൂഹിക സുരക്ഷാ പെന്‍ഷനോ നല്‍കാന്‍ കഴിയാത്ത പരിതാപകരമായ ധനസ്ഥിതിയിലൂടെ സംസ്ഥാനം കടന്നു പോകുന്നതിനിടെ കോടികളുടെ ബാധ്യതയുണ്ടാക്കുന്ന കെ.വി. തോമസിന്റെ നിയമനം എന്തിന് വേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ചെലവ് ചുരുക്കണമെന്ന സര്‍ക്കാരിന്റെ വാക്കുകളുടെ സന്ദേശം ഇതാണോയെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായി മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ വേണു രാജാമണിയുണ്ട്. റസിഡന്‍ഷ്യല്‍ കമ്മിഷണറായി സൗരവ് ജെയ്ന്‍ എന്ന ഐ.എ.എസുകാരന്റെ നേതൃത്വത്തില്‍ ഓഫീസും പ്രവര്‍ത്തിക്കുന്നു. കേരള ഹൗസിലും കണ്‍ട്രോളറുടെ നേതൃത്വത്തിലും പ്രത്യേക…

    Read More »
  • Crime

    ലഹരി മാഫിയയ്ക്ക് എതിരെ വിവരം നല്‍കിയ വിദ്യാര്‍ത്ഥിനിയെയും മാതാവിനെയും വീട് കയി മര്‍ദിച്ച സംഭവം: മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി 

    തിരുവനന്തപുരം: ലഹരി മാഫിയയെക്കുറിച്ച് വിവരം നല്‍കിയ വിദ്യാര്‍ത്ഥിനിയെയും മാതാവിനെയും വീട് കയി മര്‍ദിച്ച സംഭവത്തിൽ മന്ത്രി വി. ശിവന്‍കുട്ടി അടിയന്തര റിപ്പോര്‍ട്ട് തേടി. പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നു പോലീസ്‌ നിലപാട് എടുത്തത് വിവാദമായതോടെയാണ്‌ മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയത്. വെഞ്ഞാറമൂട് മാണിക്കല്‍ പഞ്ചായത്തിലാണ് സംഭവം. ലഹരിക്കെതിരെ യോദ്ധാവ് പദ്ധതി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ സംഘടിപ്പിച്ചിരുന്നു. ഓരോ വിദ്യാര്‍ഥിയും താമസിക്കുന്ന സ്ഥലങ്ങളിലോ പ്രദേശത്തോ ലഹരി സംബന്ധിച്ച വിവരം ലഭിക്കുന്നുവെങ്കില്‍ അധികൃതരെ അറിയിക്കണമെന്നും വിവരം നല്‍കുന്ന ആളിന്റെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും സ്‌കൂളില്‍ നടന്ന ലഹരി ബോധവല്‍ക്കരണ ക്ലാസുകളില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പരില്‍ വിളിച്ചിട്ടും ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസില്‍ വിവരം നല്‍കി. പോലീസ് വാമനപുരം എക്‌സൈസ് അധികൃതര്‍ക്ക് വിവരം കൈമാറുകയും പിറ്റേ ദിവസം ഇവിടെ പോലീസ്, എക്‌സൈസ് എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുകയും ചെയ്തു. റെയ്ഡ് നടന്ന ദിവസം വൈകിട്ട്…

    Read More »
  • Kerala

    മോശം കാലാവസ്ഥ മൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം; നഷ്ടപരിഹാരമായി 50 കോടി അനുവദിച്ചു

    തിരുവനന്തപുരം: മോശം കാലാവസ്ഥ മൂലം തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി നഷ്ടപരിഹാരത്തിന് 50 കോടി രൂപ അനുവദിച്ചു. ഇതേത്തുടർന്നു മത്സ്യതൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട ദിവസങ്ങള്‍ക്കുള്ള ആനുകൂല്യം വിതരണം ആരംഭിച്ചു. 2022 ഏപ്രില്‍, മേയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തൊഴില്‍നഷ്ടപ്പെട്ട ദിവസങ്ങളിലെ നഷ്ടപരിഹാരമാണ് അനുവദിച്ചത്. ഈ കാലത്ത് അതിതീവ്ര ന്യൂനമര്‍ദ്ദ ചുഴലിക്കാറ്റ് സംബന്ധിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് മൂലമുണ്ടായ 45 ദിവസത്തെ തൊഴില്‍ നഷ്ടത്തിനായി 1,66,756 സമുദ്ര- അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. പ്രതിദിനം 200 രൂപ വീതം 50.027 കോടി രൂപയാണ് അനുവദിച്ചത്. 2022ലെ കാലവര്‍ഷക്കെടുതിയില്‍ ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം വില്ലേജില്‍ പാടശേഖരത്തിലെ മട വീണ് വീടും സ്ഥലവും ഒലിച്ചു പോയ ഓമനക്കുട്ടന്‍, ജയകൂമാര്‍ എന്നിവരെ പുനരധിവസിപ്പിക്കുന്നതിനും ധനസഹായം അനുവദിച്ചു. സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് സംസ്ഥാന ദുരന്തപ്രതികരണനിധി വിഹിതത്തിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 18,09,800 രൂപ കൂടി അനുവദിക്കും. കോഴിക്കോട് കരുവട്ടൂര്‍…

    Read More »
  • LIFE

    കേരളത്തിൽ ‘തുനിവി’നെ ബഹുദൂരം പിന്നിലാക്കി ‘വാരിസ്’; മൂന്നിരട്ടി കളക്ഷനുമായി വിജയ് ചിത്രം

    തമിഴ്നാട്ടിലെ മാത്രമല്ല, തെന്നിന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തിയറ്റര്‍ വ്യവസായത്തെ സംബന്ധിച്ചും ഏറെ ശ്രദ്ധേയമായിരുന്നു ഈ പൊങ്കല്‍ കാലം. തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഒരേ ദിവസം എത്തുന്നു! അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കിയ തുനിവും വിജയ്‍യെ നായകനാക്കി വംശി പൈഡിപ്പള്ളി ഒരുക്കിയ വാരിസും. സമ്മിശ്ര പ്രതികരണങ്ങളാണ് റിലീസ് ദിനത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ഇരു ചിത്രങ്ങള്‍ക്കും ലഭിച്ചത്. എല്ലാ മാര്‍ക്കറ്റുകളിലും വിജയ് ചിത്രത്തിനാണ് കളക്ഷനില്‍ മേല്‍ക്കൈ. എന്നാല്‍ കേരളമുള്‍പ്പെടെ ചിലയിടങ്ങളില്‍ വാരിസ് നേടിയ മാര്‍ജിന്‍ ഏറെ ശ്രദ്ധേയവുമാണ്. പൊങ്കല്‍ റിലീസ് ആയി ജനുവരി 11 ന് ആണ് ഇരു ചിത്രങ്ങളും ലോകമാകമാനം എത്തിയത്. കേരളത്തിലും മികച്ച തിയറ്റര്‍ കൌണ്ട് ആയിരുന്നു വിജയ്, അജിത്ത് ചിത്രങ്ങള്‍ക്ക്. ഇപ്പോഴിതാ ആദ്യ വാരം ഈ ചിത്രങ്ങള്‍ കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് അനുസരിച്ച് തുനിവ് ആദ്യവാരം കേരളത്തില്‍…

    Read More »
  • Crime

    തിയറ്റർ പരിസരത്ത് നിന്ന് ഓട്ടോ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ; കൂടുതൽ മോഷണം നടത്താൻ സഞ്ചാര സൗകര്യത്തിന് ഓട്ടോ മോഷ്ടിച്ചതെന്ന് പ്രതികൾ

    കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ തിയറ്റർ പരിസരത്ത് നിന്നും ഓട്ടോ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. ചേലാമറ്റം സ്വദേശികളായ ഫൈസൽ, പ്രശാന്ത് എന്നിവരാണ് പിടിയിലായത്. നഗരത്തിലെ തിയറ്ററിൽ സെക്കന്റ് ഷോ കാണാനെത്തിയ തണ്ടേക്കാട് സ്വദേശി ഉമ്മറിന്റെ ഓട്ടോറിക്ഷയാണ് ഇവർ മോഷ്ടിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവമുണ്ടായത്. തിയറ്ററിന് മുന്നിൽ റോഡരികിലാണ് ഉമ്മ‌ർ വാഹനം പാർക്ക് ചെയ്തിരുന്നത്. പ്രതികൾ ഓട്ടോയുമായി കടന്നു കളയുന്നത് സമീപത്തെ കടയിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പൊലീസ് ഇരുവരേയും പിടികൂടിയത്. ഓട്ടോ റിക്ഷയും പിടിച്ചെടുത്തു. കൂടുതൽ മോഷണം നടത്താൻ സഞ്ചാര സൗകര്യത്തിനായാണ് ഓട്ടോ മോഷ്ടിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. മോഷണം, കഞ്ചാവ് വിൽപന ഉൾപ്പടെ പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ഫൈസൽ. രണ്ടു വർഷത്തോളം ജയിൽ ശിക്ഷയും ഇയാൾ അനുഭവിച്ചിട്ടുണ്ട്. പെരുമ്പാവൂരിൽ ഒരു മാസത്തിലേറെയായി വാഹന മോഷണം പതിവാണ്. ഇതിൽ ഇവർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

    Read More »
  • NEWS

    പ്രവാസികൾക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാൻ അവസരം

    മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ജനുവരി 20ന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. An #OpenHouse interaction chaired by Ambassador Amit Narang will be held on Friday – 20 January 2023. All Indian nationals who wish to seek redressal of their grievances may visit/ call between 2:30- 4 PM.No need for prior appointment. For more information👇 pic.twitter.com/9jAG0TTNDN — India in Oman (Embassy of India, Muscat) (@Indemb_Muscat) January 17, 2023 സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും…

    Read More »
  • Crime

    യുവതികളെ കാരിയർമാരായി ഉപയോഗിച്ച് കേരളത്തിലേക്ക് ലഹരി കടത്ത്; എംഡിഎംഎയും ഹാഷിഷുമായി കോഴിക്കോട് മൂന്ന് പേർ പിടിയിൽ

    കോഴിക്കോട്: മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം വില്പനക്കായി കൊണ്ടുവന്ന 84 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയും 18 ഗ്രാം ഹാഷിഷുമായി മൂന്നു പേർ പിടിയിലായി. പയ്യാനക്കൽ സ്വദേശികളായ തിരുത്തിവളപ്പ് അബ്ദുൽനാസർ (36),പണ്ടരത്ത് വളപ്പ് ഷറഫുദ്ധീൻ (37), തിരുത്തിവളപ്പ് ഷബീർ (36) എന്നിവരെ കോഴിക്കോട് ആന്റി നർകോടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്ട് ആന്റി നർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), സബ് ഇൻസ്‌പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് പിടികൂടിയത്. ട്രെയിനിൽ നിന്നിറങ്ങിയ പ്രതികളുടെ സോക്സിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. ഇവർ കുളു, മണാലി വിനോദ യാത്രകൾ സംഘടിപ്പിക്കുകയും അതിലൂടെ യുവതികൾ ഉൾപ്പടെയുള്ള അനുയോജ്യരായ യാത്രക്കാരെ കണ്ടെത്തി കാരിയർമാരായി ഉപയോഗിച്ച് ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തുകയായിരുന്നു പതിവ്. ഇവരെ പിടികൂടുക പൊലീസിന് വെല്ലുവിളിയായിരുന്നു. കൂടാതെ പിടിക്കപ്പെടാതിരിക്കാൻ പണം നേരിട്ട് വാങ്ങാതെയും ലഹരി നേരിട്ട് ഏല്പിക്കാതെ ഗൂഗിൾ ലൊക്കേഷൻ സഹായത്തോടെ…

    Read More »
  • Local

    എറണാകുളത്തെ തട്ടുകടകൾ ഉൾപ്പടെയുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ അടിയന്തരമായി പരിശോധന നടത്താൻ കളക്ടറുടെ നിർദേശം

    കൊച്ചി: എറണാകുളം ജില്ലയിലെ തട്ടുകടകൾ ഉൾപ്പടെയുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ അടിയന്തരമായി പരിശോധന നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർദേശിച്ചു. പഴകിയ ഭക്ഷണ പദാർത്ഥങ്ങളുടെ ഉപയോഗം മൂലം പലയിടത്തും ഭക്ഷ്യ വിഷബാധയും ആരോഗ്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നിർദേശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ പരിശോധന നടത്തി നിയമ ലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. പൊലീസ്, റവന്യൂ, ഭക്ഷ്യസുരക്ഷാ വകുപ്പു മേധാവികൾക്കും ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. എറണാകുളം കളമശ്ശേരിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷ ബാധയേറ്റതായി പരാതി. അങ്കമാലി ഡി പോൾ കേളേജിലെ നാല് വിദ്യാർത്ഥികൾക്കാണ് ശരീരത്തിൽ തുടിപ്പ് കാണപ്പെട്ടത്. തനിമ എന്ന ഹോട്ടലിൽ നിന്നും ബീഫ് കഴിച്ച ശേഷമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് എന്നാണ് പരാതി. അസ്വസ്ഥതയുണ്ടായ വിദ്യാർത്ഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

    Read More »
Back to top button
error: