പാലക്കാട്: രേഖകളില്ലാതെ കാറില്‍ കടത്തിയ 2.20 കോടി രൂപ വാഹനപരിശോധനയില്‍ പിടികൂടി. വാളയാര്‍ ചെക്ക് പോസ്റ്റിലെ പരിശോധനയില്‍ നിന്നാണ് വലിയ തുക കണ്ടെടുത്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കോയമ്പത്തൂര്‍ സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഹന്‍ കൃഷ്ണ ഗുപ്ത, വെങ്കിടേഷ് എന്നിവരാണ് പിടിയിലായത്.
സ്വര്‍ണവ്യാപാരത്തിനായി തൃശൂരിലേക്ക് കൊണ്ടുവന്ന പണമെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. കൂടാതെ ഒരു മാസത്തിനിടെ ഇത്തരത്തില്‍ നാലുതവണ പണം കൊണ്ടുവന്നതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു. കുഴല്‍പ്പണക്കടത്താണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇവരുടെ കൈവശം പണത്തിന്റെ രേഖകള്‍ ഒന്നുമില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. രാവിലെ നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ തുക കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.