CrimeNEWS

കാമുകിയെ ആകർഷിക്കാൻ മോഷ്ടിച്ചത് 13 ആഢംബര ​ബൈക്കുകൾ; ഒടുവിൽ 19 വയസുകാരൻ പോലീസിന്റെ പിടിയിൽ

മുംബൈ: കാമുകിയുടെ മുന്നിൽ ആളാകാൻ 13 ആഢംബര ബൈക്കുകൾ മോഷ്ടിച്ച 19 വയസുകാരൻ പൊലീസ് പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിലെ കല്യാൺ നഗറിലാണ് സംഭവം. ഇയാളിൽ നിന്ന് 13 ബൈക്കുകൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ശുഭം ഭാസ്‌കർ എന്നയാളാണ് അറസ്റ്റിലായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സച്ചിൻ ഗുഞ്ചാൽ പറഞ്ഞു. കാമുകിയെ ആകർഷിക്കുന്നതിനായാണ് ഇത്രയേറെ വിലകൂടിയ ബൈക്കുകൾ യുവാവ് മോഷ്ടിച്ചതെന്ന് കമ്മീഷണർ വ്യക്തമാക്കി.

കാമുകിയെ ‘ഇംപ്രസ്’ ചെയ്യിക്കാനാണ് വാഹനങ്ങൾ മോഷ്ടിച്ചതെന്ന് പ്രതി പറഞ്ഞു. ചോദ്യം ചെയ്യലിന് പിന്നാലെ ലാത്തൂർ, സോലാപൂർ, പൂനെ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് മോഷണം പോയ 13 ബൈക്കുകൾ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

മോഷ്ടിച്ച ആഢംബര ​ബൈക്കുകൾക്ക് ഇരുപതു ലക്ഷം രൂപയോളം വില വരുമെന്നാണു പോലീസ് കണക്കുകൂട്ടുന്നത്. കൂടുതൽ ​ബൈക്കുകൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ടോയെന്നും പോലീസ് അ‌ന്വേഷിക്കുന്നുണ്ട്. മേഖലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ​ബൈക്ക് മോഷണക്കേസുകൾ കേന്ദ്രീകരിച്ചും അ‌ന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.

Back to top button
error: