Month: January 2023

  • Crime

    കാട്ടാക്കടയില്‍ വയോധികയുടെ മാല കവർന്ന് ബൈക്കിലെത്തിയ സംഘം; പൊട്ടിയ മാലയുടെ പകുതിയോളം കള്ളൻ കൊണ്ടുപോയി

    തിരുവനന്തപുരം: കാട്ടാക്കടയില്‍ വയോധികയുടെ മാല കവർന്ന് ബൈക്കിലെത്തിയ സംഘം. കാട്ടാക്കടയിൽ നിന്നും പാറശാലയിൽ ഉള്ള മകളുടെ വീട്ടിലേക്ക് പോവുകയായിരുന്ന വയോധികയുടെ മാലയാണ് ബൈക്കിലെത്തിയ ആൾ പിടിച്ചു പറിച്ചത്. പൊട്ടിയ മാലയുടെ പകുതിയോളം കള്ളൻ കൊണ്ട് പോയി. കുന്താണി സ്വദേശിനിയും വയോധികയുമായ ഗീതയുടെ മാലയാണ് മോഷ്ടാക്കള്‍ കവർന്നത്. കിള്ളിയിൽ നിന്നും ബസ് കയറാനായി രാവിലെ ആറു മണിയോടെ ഗീത നടന്നു വരുമ്പോഴാണ് സംഭവം. ഈ സമയം വഴിയിൽ രണ്ട് പേർ ബൈക്ക് നിർത്തി സംസാരിച്ചു നിക്കുന്നുണ്ടായിരുന്നു എന്നും ഇവരുടെ സമീപത്ത് കൂടെ കടന്നു പോകുന്ന സമയം ഞൊടിയിടയിൽ ഇവർ ഗീതയെ തള്ളി നിലത്തിടുകയും കഴുത്തിൽ കിടന്ന മാല പൊട്ടിക്കുകയും ചെയ്തു എന്നാണ് ഗീത പറയുന്നത്. പക്ഷേ ഗീത പൊട്ടിയ മാലയിൽ നിന്ന് പിടി വിട്ടില്ല. പിടിവലിക്കിടയിൽ രണ്ടര പവനോളം തൂക്കമുള്ള മാല രണ്ടായി പൊട്ടുകയും ഇതിന്‍റെ ഒരു ഭാഗവും കൊണ്ട് മോഷ്ടാക്കൾ കടക്കുകയായിരുന്നു. കള്ളന്മാരുടെ ആക്രമണം ഉണ്ടായപ്പോൾ പ്രതിരോധിക്കുന്നതിനിടെ നിലവിളിച്ചു ബഹളം ഉണ്ടാക്കിയെങ്കിലും…

    Read More »
  • Crime

    സൗദിയിൽ നവജാത ശിശുക്കളെ ഉപദ്രവിച്ച കേസ്: ആശുപത്രി ജീവനക്കാരിക്ക് അഞ്ചുവർഷം തടവും വൻതുക പിഴയും

    റിയാദ്: സൗദി അറേബ്യയിൽ നവജാത ശിശുക്കളെ ഉപദ്രവിച്ച കേസിൽ ആശുപത്രി ജീവനക്കാരിക്ക് കോടതി അഞ്ചുവർഷം തടവും ലക്ഷം റിയാൽ പിഴയും വിധിച്ചു. 11 നവജാത ശിശുക്കളെ ഉപദ്രവിച്ചതിനാണ് മക്കയിലെ ആശുപത്രിയിലുള്ള നിയോനേറ്റൽ നഴ്‌സറി വിഭാഗത്തിൽ ഹെൽത്ത് പ്രാക്ടീഷണറായി ജോലി ചെയ്യുന്ന സ്ത്രീക്കെതിരെ കുറ്റം ചുമത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 11 കുഞ്ഞുങ്ങൾക്കെതിരെ യുവതി ആവർത്തിച്ച് ക്രിമിനൽ കുറ്റങ്ങൾ ചെയ്തതായി അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. ജോലി സമ്മർദം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് അവർ പിന്നീട് സമ്മതിച്ചു. നവജാത ശിശുക്കളുടെ നഴ്‌സറിയിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളിൽനിന്ന് ശിശുക്കളെ പീഡിപ്പിക്കുന്നതിന്റെ തെളിവുകൾ പബ്ലിക് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥർ ശേഖരിച്ചു. ഒരു കുഞ്ഞിനെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് മൂന്ന് തവണ അടിക്കുകയും ചെയ്തതായി കണ്ടെത്തി. പ്രതിയെ കസ്റ്റഡിയിലെടുക്കുകയും വിചാരണ നടപടികൾ പൂർത്തിയാക്കാൻ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. തുടർന്നാണ് കഴിഞ്ഞ ദിവസം വിചാരണ പൂർത്തിയാക്കി വിധി പ്രസ്‍താവിച്ചത്. വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ അപ്പീൽ നൽകിയതായും…

    Read More »
  • Kerala

    നെടുമങ്ങാട് ബിബിസി ഡോക്യുമെന്ററി പ്രദർശനം: തടസപ്പെടുത്താൻ ശ്രമിച്ച ബിജെപിയുടെ വനിതാ പ്രവർത്തകരെ അടക്കം അറസ്റ്റ് ചെയ്ത് നീക്കി

    തിരുവനന്തപുരം: വിവാദമായ ബി ബി സി ഡോക്യുമെൻററിയുടെ പ്രദർശനം തടസപ്പെടുത്താൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലായിരുന്നു ഡോക്യുമെൻററി പ്രദർശനം. പ്രദർശന സ്ഥലത്തെത്തി തടയാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വനിതാ പ്രവർത്തകർ അടക്കം 16 ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. നെടുമങ്ങാട് നഗരസഭ കൗൺസിലർ ഉൾപ്പെടെ ഉള്ള പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തു.  ഡിവൈഎഫ്ഐ-യുടെ നേതൃത്വത്തിൽ  നെടുമങ്ങാട് കച്ചേരി നടയിൽ വച്ച് ബിബിസി- യുടെ വിവാദ ഡെക്യൂമെന്ററി പ്രദർശനം തുടങ്ങിയപ്പോൾ അമ്പതോളം വരുന്ന ബി ജെ പി പ്രവർത്തകർ പ്രതിഷേധവുമായി എത്തി. എന്നാൽ പ്രദർശന സ്ഥലത്ത്  നിന്ന് 100 മീറ്റർ അകലെ വച്ച് പൊലീസ് തടയുകയായിരുന്നു. അതിനിടെ വനിതാ പ്രവർത്തകർ പ്രദർശനം നടക്കുന്ന സ്ഥലത്ത് ഓടി എത്തി മുദ്രാവക്യം വിളിച്ച് പ്രദർശനം തടയാൻ ശ്രമിക്കുകയും ആയിരുന്നു. അതേസമയം ഷിജു ഖാന്റെ നേതൃത്വത്തിൽ പ്രദർശനം നടന്നു. അതേസമയം, സമാന…

    Read More »
  • Crime

    കുവൈത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട 35കാരിയായ പ്രവാസി വനിത കൊല്ലപ്പെടുന്നതിന് മുമ്പ് ബലാത്സംഗത്തിന് ഇരയായെന്ന്; സ്വദേശിയായ 17 വയസുകാരന്‍ പിടിയിൽ

    കുവൈത്ത് സിറ്റി: കുവൈത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പ്രവാസി വനിത കൊല്ലപ്പെടുന്നതിന് മുമ്പ് ബലാത്സംഗത്തിന് ഇരയായെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ പിടിയിലായ 17 വയസുകാരന്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരായ നിയമ നടപടികള്‍ക്കായി കേസ് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ഫിലിപ്പൈന്‍സ് സ്വദേശിനിയായ 35 വയസുകാരിയെയാണ് കഴിഞ്ഞ ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ – സാല്‍മി റോഡില്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തലയോട്ടി തകര്‍ക്കപ്പെട്ടിരുന്നു. വിരലടയാളം പരിശോധിച്ചാണ് മരിച്ചത് ഫിലിപ്പൈന്‍സ് സ്വദേശിനിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. വീട്ടുജോലിക്കാരിയായിരുന്ന യുവതിക്കെതിരെ നേരത്തെ സ്‍പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയതിന് കേസും നിലവിലുണ്ടായിരുന്നു. പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവില്‍ 24 മണിക്കൂറിനകം തന്നെ പ്രതിയെ കണ്ടെത്തി. കൊല്ലപ്പെട്ട യുവതി അവസാനം ജോലി ചെയ്‍തിരുന്ന സ്വദേശിയുടെ വീട്ടിലെ 17 വയസുകാരനായിരുന്നു ഘാതകന്‍. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഫോറന്‍സിക് പരിശോധനയിലും യുവതി പീഡനത്തിനിരയായെന്ന് കണ്ടെത്തി. യുവതിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച…

    Read More »
  • LIFE

    സ്നേഹം എല്ലായിപ്പോഴും വെറുപ്പിനെ മറികടക്കും; പഠാൻറെ വൻ വിജയത്തിൽ ആഹ്ലാദം പങ്കുവച്ച് കരൺ ജോഹർ

    മുംബൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ ‘പഠാൻ’ കഴിഞ്ഞ ദിവസം ആണ് തിയറ്ററുകളിൽ എത്തിയത്. ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രത്തിന് വൻവരവേൽപ്പാണ് ലോകമെങ്ങുമുള്ള പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ ചിത്രം ആദ്യദിനം നേടിയ കളക്ഷൻ റിപ്പോർട്ടുകൾ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.  പഠാൻ ആദ്യദിനം 100 കോടി നേടിയെന്നാണ് വിവിധ ട്രേഡ് ട്വിറ്റർ പേജുകൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേ സമയം പഠാന്‍റെ ഈ വിജയത്തില്‍ അതീവ ആഹ്ളാദത്തിലാണ് ഷാരൂഖിന്‍റെ അടുത്ത സുഹൃത്തും നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. പഠാന്‍റെ പോസ്റ്റര്‍ ഇട്ട് കരണ്‍ തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസില്‍ ഇങ്ങനെ എഴുതി – “സെഞ്ച്വറിക്ക് അപ്പുറം അടിച്ചു, ഒരു ദിവസത്തെ കളക്ഷന്‍ 100 കോടിക്ക് അപ്പുറം. എല്ലാകാലത്തെയും വലിയവന്‍ (Greatest Of All Time GOAT) മെഗാ സ്റ്റാര്‍ എസ്ആര്‍കെ. കാഴ്ചപ്പാടും, പാരമ്പര്യവും ഉള്ള യാഷ് രാജ് ഫിലിംസും ആദിത്യ ചോപ്രയും. സിദ്ധാര്‍ത്ഥ് ആനന്ദ്, ദീപിക, ജോണ്‍.…

    Read More »
  • Social Media

    കടലിന്നടിയില്‍ ആകെ കലങ്ങിയ അന്തരീക്ഷം… ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കാത്ത അവസ്ഥ… സ്രാവിന്‍റെ വായില്‍നിന്ന് കഷ്ടി രക്ഷപ്പെടുന്ന ഡൈവര്‍; വീഡിയോ

    നിത്യവും സോഷ്യല്‍ മീഡിയയിലൂടെ രസകരവും കൗതുകം നിറയ്ക്കുന്നതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ നമുക്ക് നേരിട്ട് കാണാനോ, അനുഭവിക്കാനോ സാധിക്കാത്ത കാര്യങ്ങളാണെങ്കില്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ക്ക് കാഴ്ചക്കാരെ ഏറെ ലഭിക്കാറുണ്ട്. അങ്ങനെ വരുന്ന വീഡിയോകളാണ് കടലിന്നടിയില്‍ നിന്നും പകര്‍ത്തുന്ന വീഡിയോകള്‍. കടലിന്നടിയിലെ അമ്പരപ്പിക്കുന്ന ലോകം പലപ്പോഴും സിനിമകളിലൂടെയും ഡോക്യുമെന്‍ററികളിലൂടെയുമെല്ലാമേ നാം കണ്ടിട്ടുള്ളൂ. കടലിന്നടിയിലൂടെ സഞ്ചരിക്കുന്ന ഡൈവര്‍മാരെ കുറിച്ചും ഇതുപോലെ സിനിമകളിലൂടെയും വീഡിയോകളിലൂടെയും നാം കണ്ടറിയാറുണ്ട്. https://twitter.com/OTerrifying/status/1618467169830064129?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1618467169830064129%7Ctwgr%5Ee855b8d863da6c0154e800177d8a42de6266aea5%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FOTerrifying%2Fstatus%2F1618467169830064129%3Fref_src%3Dtwsrc5Etfw തീര്‍ച്ചയായും നമ്മളില്‍ ഏറെ കൗതുകം നിറയ്ക്കുന്ന കാഴ്ചകള്‍ തന്നെയാണ് ഇവരും കടലിന്നടിയില്‍ നിന്ന് പകര്‍ത്താറുള്ളത്. അത്തരത്തിലുള്ള പഴയൊരു വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 2017ലാണ് ഈ വീഡിയോ ആദ്യമായി പുറത്തുവന്നതെന്ന് കരുതപ്പെടുന്നു. ഏതാനും സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ഒരു ഡൈവര്‍ സ്രാവിന്‍റെ പിടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് കാണിക്കുന്നത്. കടലിന്നടിയില്‍ ആകെ കലങ്ങിയ അന്തരീക്ഷമാണ് കാണുന്നത്. ഇതോടെ ഡൈവര്‍ക്കും ചുറ്റുമുള്ളതൊന്നും…

    Read More »
  • Kerala

    പെരിന്തൽമണ്ണ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവം: ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുത്ത് പൊലീസ്; അന്വേഷണം തുടങ്ങി

    മലപ്പുറം: പെരിന്തൽമണ്ണ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മലപ്പുറം ജില്ലാ കളക്ടർ അന്വേഷണമാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച്ചയുണ്ടായെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ കളക്ടറുടെ പ്രാഥമിക നിഗമനം. ജനപ്രാതിനിധ്യ നിയമത്തിന്‍റെ 134,136 വകുപ്പുകൾ പ്രകാരം കേസെടുത്ത് പെരിന്തൽമണ്ണ പൊലീസ് ആണ് അന്വേഷണം നടത്തുക. ജില്ലാ കളക്ടർ നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയ നാല് ഉദ്യോഗസ്ഥരും നോട്ടീസിനുള്ള മറുപടി നൽകി. ഉദ്യോഗസ്ഥരുടെ മറുപടിയും നിയമവശങ്ങളും പരിശോധിച്ച് തിങ്കളാഴ്ച്ച ജില്ലാ കളക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കും.

    Read More »
  • LIFE

    നാടോടിക്കഥകളിലെ കുപ്രസിദ്ധമായ കള്ളിയങ്കാട്ട് നീലിയുടെ കഥ പറഞ്ഞ് തൈക്കൂടത്തിന്‍റെ മ്യൂസിക്ക് വീഡിയോ

    കേരളത്തിലെ നാടോടിക്കഥകളിൽ ഏറ്റവും കുപ്രസിദ്ധവുമായ യക്ഷി കഥകളിലൊന്നാണ് കള്ളിയങ്കാട്ട് നീലിയുടെത്. നീലിയുടെ കഥ എണ്ണമറ്റ പുനരാഖ്യാനങ്ങളും കലാരൂപങ്ങളും ആയിട്ടുണ്ട്. ഈ കഥയുടെ മറ്റൊരു സംഗീത പതിപ്പ് ഒരുക്കുകയാണ് തൈക്കൂടം ബ്രിഡ്ജ്. തൈക്കൂടം ബ്രിഡ്ജ് സംഗീതം നല്‍കുന്ന നീലി എന്ന ഗാനത്തിന് വരികള്‍ എഴുതിയത് ധന്യ സുരേഷാണ്. ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്താണ്. ഗാനത്തില്‍ മോഹന്‍ വീണ വായിച്ചിരിക്കുന്നത് പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടാണ്. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് നരേന്‍ അജിത്താണ്. സിമ്രാൻ ശിവകുമാർ, വൈശാഖ് മേനോൻ, സാൻവി എസ് ശങ്കർ, ഭദ്ര, മുകേഷ്, ഷാനു എന്നിവര്‍ വീഡിയോയില്‍ അഭിനയിക്കുന്നു. ഒരു കലാപകാരിയായ നീലിയെയാണ് ഈ സംഗീത വീഡിയോയിലൂടെ തൈക്കൂടം ബ്രിഡ്ജ് അനാവരണം ചെയ്യുന്നത്. തീര്‍ത്തും സ്വതന്ത്ര മനോഭാവമുള്ള ഒരു കഥാപാത്രമാണ് നീലി. പുരുഷാധിപത്യപരവും പ്രതിലോമപരവുമായ ലിംഗപരമായ മാനദണ്ഡങ്ങൾക്കും ആചാരങ്ങൾക്കും നീലി വഴങ്ങുന്നില്ല. പകരം സമൂഹത്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യ നിഷേധത്തെ ചോദ്യം ചെയ്യുകയും പരിഹസിക്കുകയും ചെയ്യുന്നു – വീഡിയോ സാരംശത്തില്‍ നീതു കെ…

    Read More »
  • Crime

    14 വയസുകാര​ന്റെ സ്വഭാവദൂഷ്യം കാരണം പൊറുതിമുട്ടി; സ്വന്തം മകനെ ‘ചെയിന്‍സോ’ ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ച പിതാവിനെതിരെ വിചാരണ തുടങ്ങി, ഗുരുതരമായി പരുക്കേറ്റ കുട്ടി അമ്മയുടെ സംരക്ഷണത്തിൽ

    മനാമ: സ്വഭാവദൂഷ്യം ആരോപിച്ച് സ്വന്തം മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവിനെതിരെ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. മരം മുറിക്കാനും മറ്റും ഉപയോഗിക്കുന്ന ‘ചെയിന്‍സോ’ ഉപയോഗിച്ചാണ് ഇയാള്‍ 14 വയസുകാരനായ മകനെ ആക്രമിച്ചത്. കുട്ടിയുടെ വിരലുകളുടെ ഭാഗങ്ങള്‍ അറ്റുപോവുകയും ശരീരത്തില്‍ പലയിടങ്ങളിലും മുറിവേല്‍ക്കുകയും ചെയ്‍തിരുന്നു. നവംബര്‍ എട്ടിനായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്. മകനെ കൊല്ലാനായി ജൂലൈ മാസത്തില്‍ തന്നെ രണ്ട് ചെയിന്‍സോകള്‍ വാങ്ങിയിരുന്നെന്നും എന്നാല്‍ അച്ചടക്കത്തോടെ ജീവിക്കാമെന്ന് മകന്‍ സമ്മതിച്ചതിനാല്‍ കൊലപാതകശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. എന്നാല്‍ അടുത്തിടെ പുകവലിച്ചതിന് സ്‍കൂളില്‍ നിന്ന് പുറത്താക്കിയെന്ന് കൂടി അറിഞ്ഞപ്പോള്‍ കൊലപാതക ശ്രമം നടത്തുകയായിരുന്നു. എട്ടും പതിനാലും വയസുള്ള രണ്ട് ആണ്‍ മക്കളാണ് പ്രതിക്കും ഭാര്യയ്ക്കുമുള്ളത്. ഇതില്‍ 14 വയസുകാരനെക്കൊണ്ട് താന്‍ പൊറുതിമുട്ടിയെന്നാണ് ഒരു പെട്രോളിയം കമ്പനിയിലെ മുന്‍ ജീവനക്കാരന്‍ കൂടിയായ പിതാവിന്റെ ആരോപണം. മക്കളെ നേരായ വിധത്തില്‍ വളര്‍ത്തിയില്ലെന്ന് പറഞ്ഞ് താനും ഭാര്യയും സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ബന്ധുക്കളില്‍ ഒരാളെ…

    Read More »
  • LIFE

    നടിപ്പിൻ നായകൻ സൂര്യക്കും പ്രിയതമ ജോയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും; ചിത്രം വൈറൽ

    ചെന്നൈ: തമിഴ് സൂപ്പര്‍ താരം സൂര്യയ്ക്കും ഭാര്യയും നടിയുമായ ജ്യോതികയ്ക്കുമൊപ്പം സമയം പങ്കിട്ട് പൃഥ്വിരാജും ഭാര്യ സുപ്രിയയും. എന്നും പ്രചോദനം നൽകുന്ന സുഹൃത്തുക്കൾ എന്ന അടിക്കുറിപ്പോടെ പൃഥ്വി തന്നെയാണ് ചിത്രം പങ്കുവച്ചത്. ഇതിനകം പതിനായിരക്കണക്കിന് പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്. ഗ്രീന്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷാ പതാനിയാണ് സൂര്യയുടെ നായികയാകുന്നത്. വലിയതോതില്‍ 3ഡി ടെക്നോളജിയിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രത്തിന്‍റെ ഹിന്ദി അവകാശം അടുത്തിടെ 100 കോടിക്ക് വിറ്റുപോയി എന്ന വിവരം പുറത്തുവന്നിരുന്നു. ജ്യോതിക ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത് ‘കാതല്‍’ എന്ന മലയാള ചിത്രമാണ്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതകൊണ്ടുതന്നെ പ്രേക്ഷകരുടെ…

    Read More »
Back to top button
error: