IndiaNEWS

റിപ്പബ്ലിക് ദിനത്തില്‍ പട്നയിലെ വീടിനു മുകളിൽ പാക് പതാക; പോലീസ് അന്വേഷണം തുടങ്ങി, സംഭവത്തിൽ പങ്കില്ലെന്ന് വീട്ടുടമ

പട്ന: രാജ്യത്തിന്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനത്തില്‍ പട്നയിലെ ഒരു വീട്ടിനു മുകളിൽ പാകിസ്താൻ പതാക ഉയർത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ബിഹാറിലെ മധുബനി ടോപ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അധികൃതര്‍ വീട്ടിലെത്തി പാക് പതാക നീക്കം ചെയ്തു.

മുഹമ്മദ് മുബാറുക്കുദ്ദീന്റെ എന്നയാളുടെ വീട്ടിലാണ് പാക് പതാക ഉയര്‍ത്തിയ നിലയില്‍ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ വീട്ടിലെ മേല്‍ക്കൂരയില്‍ ഒരാള്‍ കയറിയാതായും പതാക ആരാണ് സ്ഥാപിച്ചതെന്ന് അറിയില്ലെന്നുമാണ് വീട്ടുകാര്‍ പറയുന്നത്. എന്നാൽ, പോലീസ് ഇത് കണക്കിലെടുത്തിട്ടില്ല. വീടിനു മുകളിൽ പരിചയമില്ലാത്ത ആൾ കയറി പാകിസ്താൻ പതാക സ്ഥാപിച്ചിട്ടും അക്കാര്യം അറിഞ്ഞില്ലെന്നത് വിശ്വാസയോഗ്യമല്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. വീട്ടുകാരെ വിശദമായി ചോദ്യം ചെയ്യും. അയൽവാസികളുടെ മൊഴിയും രേഖപ്പെടുത്തും. സംഭവത്തിന് പിന്നാലെ പാക് പതാക ഉടന്‍ നീക്കിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്കെതിരെ കേസ് എടുക്കുമെന്നും മധുബാനി ടോപ്പ് എസ്എച്ച്ഒ പവന്‍കുമാര്‍ ചൗധരി പറഞ്ഞു.

Back to top button
error: