Month: January 2023

  • Kerala

    അനിലിന് ഉപദേശവുമായി മുരളീധരൻ; എകെ ആന്‍റണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചയാള്‍, വേദനിപ്പിക്കുന്ന നടപടി എടുക്കരുത്’

    തിരുവനന്തപുരം: ബി.ബി.സി. ഡോക്യുമെന്ററി വിവാദത്തിനു പിന്നാലെ കോണ്‍ഗ്രസിലെ പദവികളെല്ലാം രാജിവച്ച അനില്‍ അന്‍റണിക്ക് ഉപദേശവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍ രംഗത്ത്. വൈകാരികമായി എടുത്ത തീരുമാനം ആണെങ്കിൽ അനില്‍ അത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിബിസി കാണിക്കുന്നത് സത്യമാണ്. എ കെ ആന്‍റണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആളാണ്. അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികൾ അനിൽ എടുക്കരുത്. അനിൽ ആൻറണി ബിജെപിയിൽ പോകുമെന്ന് കരുതുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. ബിബിസി വിവാദത്തിനൊടുവില്‍, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് അനില്‍ ആന്‍റണി എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ക്ക് രാജിക്കത്ത് നല്‍കിയത്. കെപിസിസി ഡിജിറ്റല്‍ മീഡിയയുടെ കണ്‍വീനര്‍ സ്ഥാനവും, എഐസിസി ഡിജിറ്റല്‍ സെല്ലിന്‍റെ കോര്‍ഡിനേറ്റര്‍ സ്ഥാനവും രാജി വച്ചതായി അനില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യോഗ്യതയേക്കാള്‍ സ്തുതിപാഠകര്‍ക്കാണ് പാര്‍ട്ടിയില്‍ സ്ഥാനം. നേതൃത്വത്തിന് ചുറ്റമുള്ളത് അത്തരം സ്തുതിപാഠകരും ശിങ്കിടികളുമാണ്. ആ കൂട്ടമാണ് പാര്‍ട്ടിയെ നയിക്കുന്നത്. തന്‍റെ നിലപാടിനോട് പ്രതികരിച്ചത് കാപട്യക്കാരാണ്. നിഷേധ അന്തരീക്ഷം ബാധിക്കാതെ തന്‍റെ ജോലികള്‍ തുടരാനാണ്…

    Read More »
  • LIFE

    ‘ചീത്ത പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു മകന്റെ വിഷമം, ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരെ മോശമായി കാണിക്കരുത്’; യൂട്യൂബറുമായുള്ള ഫോൺ സംഭാഷണത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ

    യൂട്യൂബറുമായുള്ള ഫോൺ സംഭാഷണം വിവാദമായതോടെ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ചിത്രം മാളികപ്പുറം വിജയകരമായി മുന്നേറുന്നതിനിടെ, സിനിമയുമായി ബന്ധപ്പെട്ട് യൂട്യൂബറുമായുള്ള ഉണ്ണി മുകുന്ദന്റെ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് താരം വിവാദത്തിലായത്. അച്ഛനേയും അമ്മയേയും മോശം പറഞ്ഞതുകൊണ്ടാണ് താൻ ഫോൺ വിളിച്ചതെന്നാണ് ഉണ്ണി മുകുന്ദന്റെ വിശദീകരണം. തെറി പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഒരു മകന്റെ വിഷമമോ ഉണ്ണി മുകുന്ദന്റെ അഹങ്കാരമോ ആയി കാണാമെന്നും ഉണ്ണി മുകുന്ദൻ ഫെയ്സ് ബുക്കിൽ കുറിച്ചു. തന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റിനുശേഷം വിളിച്ച് മാപ്പ് ചോദിച്ചതായും ഉണ്ണി മുകുന്ദൻ പറഞ്ഞു. “ ഫ്രീഡം ഓഫ് സ്പീച്ച് “ എന്നു പറഞ്ഞു വീട്ടുകാരേ മോശമായി കാണിക്കരുത് , സിനിമയിൽ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേൾക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:  തെറ്റ് സംഭവിച്ചു…

    Read More »
  • India

    ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതെന്തിന്? വിശ്വാസികള്‍ക്ക് വിട്ടുനല്‍കൂ: സുപ്രീം കോടതി

    ന്യൂഡല്‍ഹി: ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് സുപ്രീം കോടതി. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും സുപ്രീം കോടതി ആരാഞ്ഞു. ആന്ധ്രാ പ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചത്തിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരേ ആന്ധ്രാ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ചാണ് ആന്ധ്ര സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. എന്തിനാണ് സര്‍ക്കാര്‍ ക്ഷേത്ര ഭരണത്തില്‍ ഇടപെടുന്നതെന്ന് ആന്ധ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നിരഞ്ജന്‍ റെഡ്ഡിയോട് സുപ്രീം കോടതി ആരാഞ്ഞു. അഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നായിരുന്നു ആന്ധ്ര ഹൈക്കോടതിയുടെ വിധി. മഠത്തിന്റെ അഭിഭാജ്യ ഘടകമാണ് ക്ഷേത്രം. മഠം തമിഴ്നാട്ടിലും ക്ഷേത്രം ആന്ധ്രയിലും ആയതിനാല്‍ ക്ഷേത്രഭരണത്തിനുള്ള മഠത്തിന്റെ അവകാശം നഷ്ടപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.…

    Read More »
  • Social Media

    ബോളിവുഡിലെ ഹിറ്റ് പാട്ടിന് ചുവടുവച്ച് നടി മഞ്ജു സുനിച്ചനും സുഹൃത്തും..!

    റിയാലിറ്റി ഷോയിലൂടെ മിനിസ്‌ക്രീന്‍ രംഗത്തേക്ക് കടന്ന് വന്ന് മലയാള സിനിമരംഗത്തെ ശ്രദ്ധിക്കപ്പെടുന്ന ഒരു താരമായി മാറിയ നടിയാണ് മഞ്ജു സുനിച്ചന്‍. മഴവില്‍ മനോരമ ചാനല്‍ ദമ്പതികള്‍ക്കായി ഒരുക്കിയ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ രംഗത്തേക്ക് കടന്നുവരുന്നത്. ഈ റിയാലിറ്റി ഷോയിലെ ഒരു മത്സരാര്‍ത്ഥിയായി എത്തിയ മഞ്ജുവിന്, പിന്നീട് ഈ ഷോ തന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി എന്ന് തന്നെ പറയാം. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അഭിനയിക്കാന്‍ മഞ്ജുവിന് അവസരം ലഭിച്ചത് ഈ റിയാലിറ്റി ഷോയ്ക്ക് ശേഷമാണ്. മഴവില്‍ മനോരമയിലെ തന്നെ മറിമായം എന്ന പ്രോഗ്രാമില്‍ ശ്യാമള എന്ന ക്യാരക്ടര്‍ റോള്‍ ചെയ്യുന്നതിനുള്ള അവസരം മഞ്ജുവിന് ലഭിച്ചു. ഈ റോള്‍ താരത്തിന് ഏറെ പ്രേക്ഷക ശ്രദ്ധയും പ്രശംസയും നേടിക്കൊടുത്തു. ഇത് കൂടാതെ മഞ്ജു സുനിച്ചന്‍ മലയാളത്തിലെ വമ്പന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസണ്‍ ടു മത്സരാര്‍ത്ഥിയായും എത്തിയിരുന്നു. മിനി സ്‌ക്രീനില്‍ ശോഭിച്ച് കൊണ്ടിരിക്കലേ…

    Read More »
  • India

    ”ശത്രുക്കളുടെ മക്കള്‍ക്കുപോലും ഈ രോഗം വരുത്തരുത്”: ട്വീറ്റിനു പിന്നാലെ മക്കളെ കൊന്ന് ജീവനൊടുക്കി ബി.ജെ.പി നേതാവും ഭാര്യയും

    ഭോപ്പാല്‍: ബി.ജെ.പിയുടെ മുന്‍ കോര്‍പറേഷന്‍ അംഗവും ഭാര്യവും മക്കളെ കൊന്ന് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം. സഞ്ജീവ് മിശ്ര (45), ഭാര്യ നീലം (42) ആണ്‍മക്കളായ അന്‍മോല്‍ (13), സാര്‍ഥക് (7) എന്നിവരെ മരിച്ചനിലയില്‍ വ്യാഴാഴ്ച വൈകുന്നേരം കണ്ടെത്തിയിരുന്നു. കുട്ടികള്‍ ഇരുവര്‍ക്കും ‘മസ്‌കുലാര്‍ അട്രോഫി’യെന്ന രോഗം ബാധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു മാതാപിതാക്കളെന്ന് പോലീസ് പറയുന്നു. ശത്രുക്കളുടെ കുട്ടികളെപ്പോലും ഈ രോഗത്തില്‍നിന്ന് ദൈവം രക്ഷിക്കട്ടെ, എനിക്ക് എന്റെ കുട്ടികളെ രക്ഷിക്കാനായില്ല, ഇനിയെനിക്ക് ജീവിക്കേണ്ട” -മിശ്ര ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിനു പിന്നാലെ പോലീസ് എത്തിയാണ് കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലുപേരും ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്.  

    Read More »
  • Social Media

    സ്റ്റുഡിയോയില്‍ നിന്നും മകള്‍ക്ക് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് അഞ്ജലി; നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടിയുമായി താരം

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ അഞ്ജലി നായര്‍. അടുത്തിടെ ഇവരുടെ ഒരു ചിത്രം വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു. ഡബ്ബിങ് സ്റ്റുഡിയോയില്‍ ഇരുന്നു മുലയൂട്ടുന്ന ചിത്രം ആയിരുന്നു താരം പങ്കുവെച്ചത്. അടുത്തിടെ ആയിരുന്നു താരത്തിന് ഒരു കുട്ടി ജനിച്ചത്. ഒരു പെണ്‍കുഞ്ഞിന് ആയിരുന്നു താരം ജന്മം നല്‍കിയത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ ആയിരുന്നു കുട്ടി ജനിച്ചത്. ആദ്വിക എന്നാണ് മകളുടെ പേര്. അതേസമയം, ചിത്രത്തിന് താഴെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ആയിരുന്നു വന്നത്. നിരവധി ആളുകള്‍ അഭിനന്ദനങ്ങള്‍ ആയി എത്തിയിരുന്നു എങ്കിലും വിമര്‍ശനങ്ങള്‍ ആയിരുന്നു പിന്നീട് കൂടുതല്‍ വൈറലായി മാറിയത്. തന്റെ ഭര്‍ത്താവ് ആയിരുന്നു ആ ചിത്രം എടുത്തത് എന്നും അത് വളരെ ക്യാഷ്വല്‍ ആയിട്ട് എടുത്ത ഒരു സിനിമയായിരുന്നു എന്നുമാണ് അഞ്ജലി പറയുന്നത്. ”നമന്‍ എന്ന് ഒരു തമിഴ് സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു. സേതുപതിയുടെ സംവിധായകന്‍ ആയിട്ടുള്ള അരുണ്‍ ആയിരുന്നു ആ സിനിമയുടെ സംവിധാനം. സിദ്ധാര്‍ത്ഥ് ആണ് സിനിമയിലെ നായകനായി…

    Read More »
  • Kerala

    കാസര്‍ഗോഡ് ഡി.സി.സി പ്രസിഡന്റിന്റെ റിപ്പബ്ലിക് ദിന പോസ്റ്റില്‍ സവര്‍ക്കര്‍; വിവാദമായതോടെ മുക്കി

    കാസര്‍ഗോഡ്: ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പങ്കുവച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. ബി.ആര്‍. അംബേദ്ക്കര്‍, ഭഗത് സിങ്, സുഭാഷ്ചന്ദ്ര ബോസ് എന്നിവര്‍ക്കൊപ്പം വി.ഡി. സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെട്ടതാണ് വിവാദമായത്. ഇന്നലെ രാവിലെയാണ് പോസ്റ്റ് പങ്കുവച്ചത്. വിവാദമായതിനു പിന്നാലെ പോസ്റ്റ് നീക്കം ചെയ്തു. പോസ്റ്റ് പിന്‍വലിക്കുകയും അതിനു പകരം ഡി.സി.സി പ്രസിഡന്റിന്റെ ഫോട്ടോ മാത്രം ഉള്‍പ്പെടുത്തി രണ്ടാമത് റിപബ്ലിക്ക് ദിന ആശംസ പോസ്റ്റ് ചെയ്യുകയായിരുന്നു. വിവാദം ശക്തമായതോടെ വിശദീകരണവുമായി ഡി.സി.സി പ്രസിഡന്റ് ഫൈസല്‍ രംഗത്തെത്തി. ഈ പോസ്റ്റ് താന്‍ ചെയ്തതെല്ലെന്നും മറ്റാരോ പോസ്റ്റ് ചെയ്തതാണെന്നുമുള്ള വിശദീകരണമാണ് ഫൈസല്‍ നല്‍കിയത്.

    Read More »
  • Crime

    കാഴ്ചപരിമിതിയുള്ള ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ച് ടിക്കറ്റുമായി കടന്നു

    പാലക്കാട്: ലോട്ടറി വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് കാഴ്ച പരിമിതിയുള്ള വഴിയോര കച്ചവടക്കാരന്റെ 10,000 രൂപ വില വരുന്ന ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ച് കടന്നു. പാലക്കാട് റോബിന്‍സണ്‍ റോഡിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഈറോഡ് സ്വദേശി മായാ കണ്ണന്റെ (60) 40 സമ്മര്‍ ബംപര്‍ ലോട്ടറികളാണു മോഷണം പോയത്. ജില്ലാ ആശുപത്രി പരിസരത്തു കച്ചവടം ചെയ്യുന്നതിനിടെ ഇന്നലെ രാവിലെ 10നാണു സംഭവം. ടിക്കറ്റുകള്‍ വാങ്ങി പരിശോധിച്ച യുവാവ് അതുമായി ഓടുകയായിരുന്നു. സൗത്ത് പോലീസ് കേസെടുത്തു.

    Read More »
  • Crime

    തട്ടിക്കൊണ്ടുവന്ന യുവാവിനെ സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ ബന്ദിയാക്കിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം

    തിരുവനന്തപുരം: കൊച്ചിയില്‍ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി അടൂര്‍ സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അന്വേഷണം ആരംഭിച്ചു. റസ്റ്റ് ഹൗസിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനിയറോട് വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റസ്റ്റ് ഹൗസിലെ താത്കാലിക ജീവനക്കാരന്‍ രാജിവ് ഖാന്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മുറി നല്‍കിയത് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് വകുപ്പ് തല അന്വേഷണം. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് പ്രതികള്‍ക്ക് പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ മുറി അനുവദിച്ചത്. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെയാണ് സാധാരണ മുറി അനുവദിക്കുന്നത്. എന്നാല്‍, പ്രതികള്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് നടത്തിയില്ല. പ്രതികള്‍ക്ക് മുറി നല്‍കിയത് റസ്റ്റ് ഹൗസിലെ താത്കാലിക ജീവനക്കാരനാണ്. പ്രതികളില്‍ ഒരാളുമായി ജീവനക്കാരന് പരിചയം ഉണ്ടായിരുന്നു. രണ്ട് മണിക്കൂര്‍ സമയത്തേക്ക് വിശ്രമിക്കാനെന്ന പേരിലാണ് പ്രതികള്‍ക്ക് മുറി നല്‍കിയത്. കേസില്‍ 5 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലം സ്വദേശി പ്രതീഷ്, പത്തനംതിട്ട സ്വദേശി വിഷ്ണു, കൊല്ലം സ്വദേശി അക്ബര്‍ ഷാ, എറണാകുളം പനമ്പള്ളി നഗറിലെ സ്വദേശികളായ…

    Read More »
  • India

    2024 എനിക്ക് വേണം, ഞാനിത് ഇങ്ങെടുക്കുവാ…പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണത്തിനുള്ളില്‍ സംവരണം; മൂന്നാമൂഴമുറപ്പിക്കാന്‍ മോദിയുടെ പൂഴിക്കടകന്‍

    ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തൂത്തുവാരാന്‍ പുതിയ പൂഴിക്കടകനുമായി മോദി. പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള (ഒ.ബി.സി ) സംവരണത്തില്‍ വിവിധ ഉപജാതികള്‍ക്ക് പ്രത്യേക സംവരണം നല്‍കാനുള്ള നിയമ നിര്‍മാണം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടത്തും. ഇതിനായി 2027 ല്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് രോഹിണിയുടെ നേതൃത്വത്തിലുള്ള നാലംഗ കമ്മിഷന്‍ ഈ മാസം 31 ന് കേന്ദ്ര സര്‍ക്കരിന് റിപ്പോര്‍ട്ടു നല്‍കും. ഇന്ത്യയിലാകമാനം 2,666 പിന്നാക്ക ജാതികളാണ് ഒ.ബി.സി കാറ്റഗറിയില്‍ ലിസ്റ്റു ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, സാമൂഹ്യപരമായും സാമ്പത്തികപരമായും ഉയര്‍ന്ന് നില്‍ക്കുന്ന ചില പ്രധാന പിന്നാക്ക ജാതികള്‍ക്ക് മാത്രമേ സംവരണത്തിന്റെ ഗുണം കിട്ടുന്നുളളുവെന്നാണ് കണ്ടെത്തല്‍. യാദവര്‍, ജാട്ടുകള്‍, കുര്‍മികള്‍, വൊക്കലിംഗര്‍, സെയ്നികള്‍, തേവര്‍മാര്‍, ഈഴവര്‍ തുടങ്ങി ഒരോ പ്രദേശങ്ങളിലും സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക സ്വാധീനം വളരെയേറെ ചെലുത്തുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് മാത്രമേ ഒ.ബി.സി സംവരണം കൊണ്ടു ഗുണം ലഭിക്കുന്നുള്ളുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇവയിലെ തന്നെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ധാരാളം…

    Read More »
Back to top button
error: