Month: January 2023

  • Kerala

    വീണ്ടും ഷോക്ക്; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വർധന 4 മാസത്തേക്ക്, കൂട്ടിയത് യൂണിറ്റിന് ഒമ്പത് പൈസ 

    തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി 1 മുതല്‍ മേയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് കൂടും. ഇന്ധന സര്‍ച്ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് ഒന്‍പതു പൈസ അധികം ഈടാക്കാനാണ് റെഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനാവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധനയിലൂടെയുണ്ടാകുന്ന അധികച്ചെലവ് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നതാണ് ഇന്ധന സര്‍ച്ചാര്‍ജ്. 2022 ഏപ്രില്‍മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങാന്‍ അധികം ചെലവായ 87 കോടി രൂപ ഇത്തരത്തില്‍ ഈടാക്കാന്‍ അനുവദിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു. ഇതിനു മുന്‍പുള്ള കാലങ്ങളിലെ ഇന്ധന സര്‍ച്ചാര്‍ജ് ഈടാക്കാന്‍ ബോര്‍ഡ് നല്‍കിയ അപേക്ഷകള്‍ ഈ ഉത്തരവിനൊപ്പം കമ്മിഷന്‍ തള്ളിക്കളഞ്ഞു. 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 18.10 കോടിയും 2022 ജനുവരി മുതല്‍ മാര്‍ച്ചുവരെ 16.05 കോടിയുമാണ് അധികച്ചെലവായി രേഖപ്പെടുത്തിയിരിക്കുന്നത്.

    Read More »
  • Crime

    അവിഹിതബന്ധം ഉണ്ടെന്ന സംശയത്തിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, ഭര്‍ത്താവ് അറസ്റ്റിൽ

    കൊച്ചി: അവിഹിതബന്ധം ഉണ്ടെന്ന സംശയത്തിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു, ഭര്‍ത്താവ് അറസ്റ്റിൽ. എറണാകുളം കാലടി കാഞ്ഞൂരിലാണു സംഭവം. തമിഴ്‌നാട് തെങ്കാശി സ്വദേശിനി രത്‌നവല്ലിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് മഹേഷ്‌കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഏഴിനും എട്ടിനും ഇടയിലാണ് സംഭവം. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മഹേഷ് കുമാര്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും പൊലീസ് പറയുന്നു. വീടിനോട് ചേര്‍ന്നുള്ള ജാതി തോട്ടത്തില്‍ വച്ചായിരുന്നു കൊലപാതകം. മുഖത്ത് പുതപ്പ് വച്ച് അമര്‍ത്തി ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നും പൊലീസ് പറയുന്നു. ഇതിന് ശേഷം മഹേഷ്‌കുമാര്‍ ഒന്നും അറിയാത്ത മട്ടില്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവുമൊന്നിച്ച് പൊലീസ് വീട്ടില്‍ എത്തി. തുടര്‍ന്ന് കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയില്‍ പൊരുത്തക്കേട് തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഭാര്യയെ കൊലപ്പെടുത്തി എന്ന കാര്യം ഭര്‍ത്താവ് പറഞ്ഞതെന്നും…

    Read More »
  • India

    സുരക്ഷാ വീഴ്ചയെത്തുടർന്ന് നിർത്തി വച്ച ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു; രാഹുലിനൊപ്പം നടക്കാൻ മെഹബൂബ മുഫ്തിയും

    ശ്രീനഗർ∙ സുരക്ഷാ വീഴ്ചയെ തുടർന്ന് കഴിഞ്ഞ ദിവസം നിർത്തിവച്ച ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. അവന്തിപുരയിൽനിന്ന് പാംപോറിലേക്ക് 20 കിലോമീറ്ററാണ് ഇന്നു യാത്ര. പിഡിപി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും രാഹുൽ ഗാന്ധിക്കൊപ്പം യാത്രയുടെ ഭാഗമായി. ഇന്നലത്തെ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ ഇന്നത്തെ യാത്രയ്ക്കു വലിയ തോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. യാത്ര കടന്നുപോകുന്ന റോഡിന് ഇരുവശത്തും ജമ്മു കശ്മീർ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിക്കു ചുറ്റും ‘ഡി’ ആകൃതിയിൽ വടംകൊണ്ട് വലയം സൃഷ്ടിച്ചു. ജമ്മു കശ്മീർ പൊലീസാണ് വടം നിയന്ത്രിക്കുന്നത്. ഇതിനായി കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഈ വടത്തിനുള്ളിലാണ് സിആർപിഎഫിന്റെ സുരക്ഷ. കൂടുതൽ സിആർപിഎഫ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ ജമ്മു കശ്മീരിലെ ബനിഹാലിൽ നിന്നാരംഭിച്ച യാത്ര 4 കിലോമീറ്റർ പിന്നിട്ട് ജവാഹർ തുരങ്കം കടന്നപ്പോൾ, സുരക്ഷാവലയം ഭേദിച്ചു ജനക്കൂട്ടം രാഹുൽ ഗാന്ധിക്കടുത്തേക്ക് ഇരച്ചെത്തുകയായിരുന്നു. രാഹുലിനു ചുറ്റും വടംകെട്ടി സുരക്ഷയൊരുക്കേണ്ട ജമ്മു കശ്മീർ പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ലെന്നു കോൺഗ്രസ്…

    Read More »
  • Kerala

    55 യാത്രക്കാരെ കയറ്റാതെ ഡൽഹിയിലേക്കു പറന്ന ഗോ ഫസ്റ്റിന് 10ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

    ന്യൂഡല്‍ഹി: 55 യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്‍ ഗോ ഫസ്റ്റ് എയര്‍ലൈന് പത്തുലക്ഷം രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. സംഭവത്തില്‍ വിവിധ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഗോ ഫസ്റ്റ് എയര്‍ലൈന് ഡിജിസിഎ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഡിജിസിഎയുടെ നടപടി. എയര്‍ലൈനിന്റെ ബസില്‍ കയറിയ 55 യാത്രക്കാരെയാണ് വിമാനത്തില്‍ കയറ്റാതെ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടത്. ബംഗലൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ മാസമാദ്യമായിരുന്നു സംഭവം. യാത്രക്കാരെ വിമാനത്തില്‍ കയറ്റാന്‍ മറന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിസിഎ ഗോ ഫസ്റ്റ് എയര്‍ലൈന് നോട്ടീസ് നല്‍കിയത്. ആശയവിനിമത്തിലെ അപര്യാപ്തതയും ഏകോപനത്തിലെ പോരായ്മയുമാണ് വീഴ്ച സംഭവിക്കാന്‍ കാരണമെന്നാണ് ഗോ ഫസ്റ്റിന്റെ വിശദീകരണം. വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തമ്മിലാണ് ഈ പോരായ്മകള്‍ സംഭവിച്ചതെന്നും വിശദീകരണത്തില്‍ പറയുന്നു. ഗ്രൗണ്ട് ഹാന്‍ഡിലിങ് ഉള്‍പ്പെടെ വിവിധ തലങ്ങളില്‍ വേണ്ട സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഗോ ഫസ്റ്റിന് വീഴ്ച സംഭവിച്ചതായി ഡിജിസിഎ…

    Read More »
  • Crime

    ഒരു വയസുകാരനെ തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപയ്ക്ക് വിറ്റു; രക്ഷകരായി പൊലീസ്, മൂന്നുപേർ അറസ്റ്റിൽ

    മുംബൈ: മഹാരാഷ്ട്രയിൽ കുഞ്ഞിനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയി ഒരു ലക്ഷം രൂപയ്ക്കു വിറ്റു ! പോലീസിന്റെ തക്കസമയത്തെ ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 26 ന് നഗരത്തിലെ കാമത്ഘര്‍ പ്രദേശത്തുനിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് വിറ്റതായും ഇവര്‍ പൊലീസിനോട് പറഞ്ഞു. തുടർന്ന് കുട്ടിയെ രക്ഷപ്പെടുത്തി മാതാപിതാക്കള്‍ക്ക് കൈമാറി. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഈ മാസമാദ്യം ഡൽഹിയിൽ കുഞ്ഞിനെ തട്ടി കൊണ്ടുപോയ സംഭവത്തിൽ 21 വയസുകാരൻ അറസ്റ്റിലായിരുന്നു. കുട്ടികളില്ലാത്ത അമ്മാവന് സമ്മാനിക്കുന്നതിനായാണ് ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഗൗതംപുരിയിലെ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതായത്. കുട്ടിക്ക് വേണ്ടി നടത്തിയ…

    Read More »
  • Sports

    ഗോൾഡൻ ഗ്ലോബ് മത്സരത്തിനിടെ അഭിലാഷ് ടോമിക്ക് പരുക്ക്, പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റും വെല്ലുവിളി

    മും​ബൈ: ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി മത്സരത്തിനിടെ ഇന്ത്യൻ നാവികൻ അ‌ഭിലാഷ് ടോമിക്കു പരുക്ക്. പ്രതികൂല കാലാവസ്ഥയും കനത്ത കാറ്റും വെല്ലുവിളിയുയർത്തുന്ന മത്സരത്തിൽ അ‌ഭിലാഷ് ടോമി നിലവിൽ രണ്ടാം സ്ഥാനത്താണ്. നേരിയ പരുക്കേറ്റെങ്കിലും അ‌ത് അ‌വഗണിച്ച് അ‌ഭിലാഷ് യാത്ര തുടരുകയാണെന്നാണു ലഭിക്കുന്ന വിവരം. പരുക്ക് സംബന്ധിച്ച് അഭിലാഷ് ഡോക്ടർമാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. 2018ൽ പരിക്ക് പറ്റിയ മേഖലകളിൽ സുഗമമായി യാത്ര പൂർത്തിയാക്കാൻ അഭിലാഷിന് സാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് റേസിൽ രണ്ടാം സ്ഥാനത്തേക്ക് അഭിലാഷ് എത്തിയത്. ഇനി ഒൻപതിനായിരം നോട്ടിക്കൽ മൈൽ ദൂരമാണ് അഭിലാഷിന് പിന്നിടാനുള്ളത്. സെപ്തംബറിൽ തുടങ്ങിയ യാത്ര ഏപ്രിൽ വരെയാണ് തുടരുക. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് കീർത്തിചക്ര, ടെൻസിംഗ് നോർഗെ പുരസ്‌കാര ജേതാവായ അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്കായി അഭിലാഷ് ടോമി നാവിക സേന കമാൻഡർ പദവിയിൽ നിന്ന് കഴിഞ്ഞ വർഷമാദ്യം വിരമിച്ചിരുന്നു.…

    Read More »
  • LIFE

    ബാലയ്യയുടെ അടുത്ത ചിത്രത്തിലെ നായിക ആറുമാസം മുമ്പ് പ്രസവം കഴിഞ്ഞ നടി; സിനിമയ്ക്ക് പിന്നാലെ പോയി കുട്ടിയെ മറക്കരുത് എന്ന് പ്രേക്ഷകര്‍

    തെലുങ്ക് സിനിമാ ഇതിഹാസം എന്‍.ടി.ആറിന്‍െ്‌റ മകനും ടോളിവുഡിലെ മെഗാതാരവുമാണ് നന്ദമൂരി താരക ബാലകൃഷ്ണ എന്ന ബാലയ്യ. രാഷ്ട്രീയത്തിലും സനിമയിലും ഒരു പോലെ തിളങ്ങിനില്‍ക്കുന്ന ബാലകൃഷ്ണ മലയാളികള്‍ക്കും സുപരിചിതനാണ്. ട്രോളുകള്‍ വഴിയാണ് ഇദ്ദേഹം മലയാളികള്‍ക്ക് സുപരിചിതമാകുന്നത്. കേരളത്തിലെ വലിയ ഒരു ട്രോള്‍ മെറ്റീരിയല്‍ ആണ് ബാലകൃഷ്ണ. എന്നാല്‍, സോഷ്യല്‍ മീഡിയ എന്തു പറഞ്ഞാലും ബോക്‌സ് ഓഫീസില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിന്‍െ്‌റ ചിത്രങ്ങള്‍ക്ക് കഴിയാറുണ്ട്. ബാലയ്യയുടെ കഴിഞ്ഞ രണ്ട് സിനിമകള്‍ വലിയ രീതിയില്‍ ഹിറ്റ് ആയിരുന്നു. ‘അഖണ്ഡ’ എന്ന സിനിമ ഗംഭീര വിജയമായിരുന്നു നേടിയത്. ഇദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് എല്ലാവരും അഭിനന്ദിക്കുകയായിരുന്നു. കേരളത്തിലും ഈ സിനിമ വലിയ സ്വീകാര്യത ആയിരുന്നു നേടിയത്. ഈ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിന്റെ അടുത്ത സിനിമ കഴിഞ്ഞ പൊങ്കല്‍ സീസണില്‍ റിലീസ് ചെയ്തത്. ‘വീരസിംഹ റെഡി’ എന്നാണ് സിനിമയുടെ പേര്. മലയാളികളുടെ പ്രിയപ്പെട്ട ഹണി റോസ് ആണ് സിനിമയിലെ ഒരു നായികയായി എത്തിയത് എന്നതാണ് മലയാളികളെ ഈ സിനിമയുമായി അടുപ്പിച്ചു നിര്‍ത്തുന്നത്.…

    Read More »
  • Tech

    ആറ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ച് ജിയോ

    മുംബൈ: വടക്കുകിഴക്കൻ സർക്കിളിലെ ആറ് സംസ്ഥാനങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതായി അറിയിച്ച് റിലയൻസ് ജിയോ. ഷില്ലോങ്, ഇംഫാൽ, ഐസ്വാൾ, അഗർത്തല, ഇറ്റാനഗർ, കൊഹിമ, ദിമാപൂർ എന്നീ ഏഴ് നഗരങ്ങളെ ട്രൂ 5ജി നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചാണ് സേവനങ്ങൾ ആരംഭിക്കുന്നത്. ട്രൂ 5ജി ഇപ്പോൾ രാജ്യത്തുടനീളമുള്ള 191 നഗരങ്ങളിൽ ലഭ്യമാണ്. 2023 ഡിസംബറോടെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും ജിയോ ട്രൂ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് ജിയോ വ്യക്തമാക്കി. ഇന്ന് മുതൽ, അരുണാചൽ പ്രദേശ് (ഇറ്റാനഗർ), മണിപ്പൂർ (ഇംഫാൽ), മേഘാലയ (ഷില്ലോംഗ്), മിസോറാം (ഐസ്വാൾ), നാഗാലാൻഡ് (കൊഹിമ, ദിമാപൂർ), ത്രിപുര (അഗർത്തല) എന്നീ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നഗരങ്ങളിലെ ജിയോ ഉപഭോക്താക്കൾക്ക് 5ജി എത്തുമെന്ന് കമ്പനി അറിയിച്ചു. ഈ മേഖലകളിലെ ജിയോ വെൽക്കം ഓഫറിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. അതിലൂടെ അവർക്ക് 1 ജിബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. അധിക ചിലവുകളൊന്നുമില്ലാതെയാണ് ഇവ ലഭിക്കുന്നത്. ജിയോ കമ്മ്യൂണിറ്റി ക്ലിനിക് മെഡിക്കൽ കിറ്റ്, ഓഗ്‌മെന്റഡ് റിയാലിറ്റി-വെർച്വൽ…

    Read More »
  • LIFE

    ”സല്ലാപം സെറ്റില്‍ വെച്ചാണ് മഞ്ജു ആദ്യം ഒളിച്ചോടിയത്; അതും പ്രൊഡക്ഷന്‍ മാനേജരോടൊപ്പം!”

    മലയാളത്തിന്റെ ലേഡീസ് സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് നടിക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. നീണ്ട ഇടവേളയ്ക്കു മുമ്പുള്ള താരത്തിന്റെ അവസാന ചിത്രം ‘കണ്ണെഴുതി പൊട്ടും തൊട്ട്’ ആയിരുന്നു. 2013 ജൂലൈയില്‍ അമിതാഭ് ബച്ചനൊപ്പം ഒരു പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടാണ് താരം വീണ്ടും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടു. അടുത്തിടെ ‘സല്ലാപം’ എന്ന പേരില്‍ ഒരു പുസ്തകവും താരം പ്രസിദ്ധീകരിച്ചു. ദിലീപുമായുള്ള വിവാഹശേഷം മഞ്ജു പൂര്‍ണമായും മലയാള സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവിലൂടെ ഗംഭീര പ്രകടനങ്ങളും മേകോവറുമാണ് താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ച വച്ചത്.…

    Read More »
  • Crime

    ഫോണില്‍ വിളിക്കുമ്പോഴെല്ലാം ‘ബിസി’, കാമുകിയെ ബസ് സ്റ്റോപ്പില്‍ കൈയേറ്റം ചെയ്തു; യുവാവ് അറസ്റ്റില്‍

    തൃശൂര്‍: കാമുകിയെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ വച്ച് മര്‍ദിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് കുറ്റ്യാടി സ്വദേശി ആമ്പല്ലൂര്‍ വീട്ടില്‍ രഞ്ജിത്ത് ബാബുവിനെ (23) ആണ് മാള പോലീസ് പിടികൂടിയത്. ഫോണില്‍ വിളിച്ചാല്‍ കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ഇയാള്‍ യുവതിയെ മര്‍ദിച്ചത്. വ്യാഴാഴ്ച രാവിലെ കോട്ടമുറിയിലാണ് സംഭവം. ഫോണില്‍ വിളിക്കുമ്പോള്‍ എല്ലാം ”സബ്‌സ്‌ക്രൈബര്‍ തിരക്കിലാണെന്ന” സന്ദേശം കേള്‍ക്കുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ആരോടാണ് എപ്പോഴും സംസാരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് രഞ്ജിത്ത് യുവതിയെ മര്‍ദിച്ചത്. ഇതു കണ്ട നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ രഞ്ജിത്ത് ബാബു നിരന്തരം ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. ഒരു വര്‍ഷത്തോളമായി ഇയാള്‍ അന്നമനടയില്‍ താമസിച്ച് വിവിധ ജോലികള്‍ ചെയ്യുകയാണ്.

    Read More »
Back to top button
error: