Month: January 2023
-
Crime
കഞ്ചാവ് വില്‍പന പോലീസിലറിയിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ക്കയറി ആക്രമണം; പ്രതി പിടിയില്‍
തിരുവനന്തപുരം: കഞ്ചാവ് വില്പനയെക്കുറിച്ച് പോലീസിന് വിവരം നല്‍കിയ പ്ലസ് ടു വിദ്യാര്‍ഥിനിക്കും അമ്മയ്ക്കും മര്‍ദനമേറ്റ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതികള്‍ അറസ്റ്റില്‍. കൊപ്പം കരിഞ്ഞാകോണം മഞ്ചുഭവനില്‍ താമസിക്കുന്ന മുരുകന്‍ (38), ഇയാളുടെ ഭാര്യയുടെ സഹോദരി മായ (28) എന്നിവരാണ് വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്. പിരപ്പന്‍കോട്ട് താമസിക്കുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയാണ് സ്‌കൂളില്‍ ലഹരിക്കെതിരേ നടന്ന ക്ലാസില്‍ പറഞ്ഞതിനനുസരിച്ചു അയല്‍വാസിയായ കഞ്ചാവ് വില്പനക്കാരന്റെ വിവരം പോലീസിന് രഹസ്യമായി കൈമാറിയത്. പോലീസ് മുരുകനെ സ്റ്റേഷനില്‍ എത്തിച്ചശേഷം വിട്ടയച്ചു. പോലീസ് സ്റ്റേഷനില്‍നിന്ന് ഈ പെണ്‍കുട്ടിയാണ് വിവരം കൈമാറിയതെന്ന് അറിഞ്ഞു വീട്ടിലെത്തിയ പ്രതി ഇവരെ ആക്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവര്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തതല്ലാതെ മറ്റു നടപടികളെടുത്തില്ല. സംഭവം വാര്‍ത്തയായതോടെ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിടുകയും വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഫോണ്‍ ഓഫ് ചെയ്ത് കിളിമാനൂര്‍ നഗരൂരിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്ന മുരുകനെ വെള്ളിയാഴ്ച ഉച്ചയോടെയാണ് വെഞ്ഞാറമൂട് എസ്.എച്ച്.ഒ.…
Read More » -
Health
സ്തനകാന്തിക്കും ഉത്തേജക ശക്തി ലഭിക്കാനും വെളുത്തുള്ളി ഉത്തമം
ഡോ. വേണു തോന്നക്കൽ വെളുത്തുള്ളിയുടെ രുചി അറിയാത്തവർ ചുരുക്കമായിരിക്കും. രക്തശുദ്ധിക്കും ശരീരശുദ്ധിക്കും ഏറ്റവും ഫലപ്രദമാണിത്. രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് തടയാനുള്ള വെള്ളത്തിലൂടെ കഴിവ് പ്രസിദ്ധമാണ്. രക്തസമ്മർദ്ദം കുറയ്ക്കാനും രക്തത്തിലെ വർദ്ധിച്ച കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു. ശ്വാസകോശ രോഗങ്ങൾക്കും വെളുത്തുള്ളി മികച്ച ഫലം തരുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആസ്മ രോഗികൾ വെളുത്തുള്ളി ഇട്ട് പാൽ കുടിക്കുക. ഇത് അമിതവണ്ണത്തിനും നല്ലതാണ്. ജലദോഷം മൂക്കൊലിപ്പ് തുമ്മൽ എന്നിവയുള്ളപ്പോൾ വെളുത്തുള്ളി ചതച്ച് ഒരു കഷണം പഞ്ഞിയിലോ കർച്ചീഫിലോ എടുക്കുക. എന്നിട്ട് ഇടയ്ക്കിടെ മൂക്കിൽ പിടിക്കുക. ശമനം കിട്ടുമെന്ന് തീർച്ച. യാത്രകളിലും ഇത് പരീക്ഷിക്കാം. തിളപ്പിച്ച വെള്ളത്തിൽ വെളുത്തുള്ളി ഇട്ട് ആവി പിടിക്കുന്നത് ജലദോഷം, ചുമ, ക്ഷയം, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ രോഗങ്ങൾക്ക് ശമനം കിട്ടാൻ ഉത്തമമാണ്. ആമാശയ രോഗങ്ങൾക്കും ബഹു കേമനാണ് വെളുത്തുള്ളി. ഇതിനായി വെളുത്തുള്ളിയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഔഷധങ്ങൾ കമ്പോളത്തിൽ ലഭ്യമാണ്. ഗ്യാസ്ട്രബിൾ, വയറുവേദന, ദഹന കുറവ്, ഉദരക്രമി എന്നീ ശല്യമുള്ളവർക്ക്…
Read More » -
Kerala
കൈക്കൂലിക്കേസില്‍ അന്വേഷണം നേരിടുന്ന അഭിഭാഷന്റെ കക്ഷികള്‍ക്ക് ജാമ്യം നല്‍കിയത് ഇരയുടെ ഭാഗം കേള്‍ക്കാതെ; ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി
കൊച്ചി: കൈക്കൂലി കേസില്‍ അന്വേഷണം നേരിടുന്ന അഡ്വക്കേറ്റ് സൈബി ജോസ് ഹാജരായ കേസില്‍ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ നടപടി. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ല എന്ന് കോടതിയെ ധരിപ്പിച്ചാണ് ജാമ്യം നേടിയത്. അനുകൂല വിധി വാങ്ങി നല്‍കാം എന്ന് കക്ഷികളെ ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ അടക്കം 3 ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് അഭിഭാഷകനായ സൈബി ജോസിനെതിരേ അന്വേഷണം നടക്കുന്നത്. അതിനിടെയാണ് പത്തനംതിട്ട സ്വദേശി ബാബു ഹൈക്കോടതിയെ സമീപിച്ചത്. പട്ടികജാതി/വര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം റാന്നി പോലീസ് എടുത്ത കേസില്‍ പ്രതികളായ ബൈജു സെബാസ്റ്റ്യന്‍, ജിജോ വര്‍ഗീസ് എന്നീവര്‍ക്ക് ജാമ്യം നല്‍കിയത് ഇരയായ തന്റെ വാദം കേള്‍ക്കാതെ ആണെന്നായിരുന്നു പരാതി. പ്രതികള്‍ക്ക് വേണ്ടി സൈബി ജോസ് കിടങ്ങൂര്‍ ആയിരുന്നു അന്ന് ഹാജരായതെന്നും നോട്ടീസ് ലഭിക്കാത്തത് സംശയാസ്പദമാണെന്നും കോടതിയെ…
Read More » -
Crime
ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. നൂറനാട് സ്വദേശി പ്രണവി (27)നെയാണ് നൂറനാട് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 6.30-ഓടെയാണ് സംഭവം. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ ലഹരിമരുന്നിന് അടിമയായ ഇയാള്‍ തടഞ്ഞുനിര്‍ത്തുകയും എതിര്‍ത്തപ്പോള്‍ വാപൊത്തിപ്പിടിച്ച് എടുത്ത് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി വസ്ത്രങ്ങള്‍ വലിച്ചുകീറി വലിച്ചിഴച്ച് വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പിടിവലിക്കിടയില്‍ യുവതിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പാത്രങ്ങളും റോഡില്‍ വീണു. ഇതുകണ്ട നാട്ടുകാരാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് അവശനിലയില്‍ ദേഹമാസകലം മുറിവകളോടെ യുവതിയെ പ്രതി പ്രണവിന്റെ വീട്ടില്‍ കണ്ടെത്തിയത്. തുടര്‍ന്നു നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് യുവതിയെ ഇയാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിനുശേഷം പ്രതി ഒളിവില്‍പോയി. എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ഉപദ്രവം ഭയന്ന് അമ്മയും സഹോദരനും മറ്റൊരു വീട്ടിലാണ്…
Read More » -
Local
പഞ്ചായത്ത് സ്ഥലം കയ്യേറി സ്വകാര്യ വ്യക്തി നിർമ്മിച്ച പെട്രോൾ പമ്പിന് ലൈസൻസ് നൽകരുതെന്ന് ട്രൈബ്യൂണൽ ഉത്തരവ്
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമി കയ്യേറി സ്വകാര്യ വ്യക്തി നിർമ്മിച്ച പെട്രൊൾ പമ്പിന് ലൈസൻസ് നൽകരുതെന്ന് തിരുവനന്തപുരം തദ്ദേശ സ്വയംഭരണ ട്രൈബ്യൂണൽ കോടതി ഉത്തരവിട്ടു. ആയിക്കുന്നം വാഴയിൽ തെക്കതിൽ ശ്രീജു ശിവനാണ് പരാതിയുമായി ട്രൈബ്യൂണൽ കോടതിയെ സമീപിച്ചത്. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് പമ്പ് ഉടമ അടൂർ സ്വദേശി നിഖിൽ എന്നിവരെ എതിർ കക്ഷികളാക്കിയാണ് പരാതി നൽകിയത്. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൈപ്പ് മുക്കിൽ ഉണ്ടായിരുന്ന സർവ്വേ 69/9 ൽപ്പെട്ട ഭൂമിയാണ് അനധീകൃതമായി കയ്യേറി പെട്രൊൾ പമ്പ് സ്ഥാപിച്ചത്. സ്വന്തം ഉടമസ്ഥയിലുളള വസ്തുവിനോട് ചേർന്ന് കിടന്ന പുറമ്പോക്ക് ഭൂമി കൂടി നിർമ്മാണത്തിനായി കയ്യേറുകയായിരുന്നു. പമ്പിന് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിൽ നടന്ന ഭരണ സമിതി യോഗത്തിൽ 7 അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് ഭരണപക്ഷത്തുളള 8 സി.പി.എം അംഗങ്ങൾ ലൈസൻസ് നൽകുന്നതിനെ അനുകൂലിക്കുകയും സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
Read More » -
Movie
ആറ് വർഷത്തിന് ശേഷം ഉർവ്വശിയുടെ തിരിച്ചു വരവ് ചിത്രമായ ‘അച്ചുവിന്റെ അമ്മ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 18 വർഷം
സിനിമ ഓർമ്മ ഉർവ്വശിക്ക് സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ച ‘അച്ചുവിന്റെ അമ്മ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 18 വർഷം. 2005 ജനുവരി 28ന് റിലീസ് ചെയ്‌ത ചിത്രം രഞ്ജൻ പ്രമോദ് തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌തു. മൂലകഥ രാജേഷ് ജയരാമൻ (മോഹൻലാലിൻ്റെ പുതിയ ചിത്രം ‘എലോണി’ന്റെ തിരക്കഥാകൃത്ത്). മികച്ച ജനപ്രീതി നേടിയ ചിത്രത്തിനുള്ള സംസ്ഥാന അവാർഡും ‘അച്ചുവിന്റെ അമ്മ’യ്ക്ക് ലഭിച്ചു. നിർമ്മാണം പി.വി ഗംഗാധരൻ. 65 ലക്ഷം ചിലവ് വന്ന അച്ചുവിന്റെ അമ്മ’ 2005ലെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ പെടും. ‘ഉദയനാണ് താരം’ എന്ന ബ്ളോക്ക് ബസ്റ്ററിന് ശേഷം വന്ന ഈ സ്ത്രീകളുടെ സിനിമ മെല്ലെ കുടുംബ പ്രേക്ഷകരെ ആകർഷിച്ചു. ആറ് വർഷത്തിന് ശേഷം ഉർവ്വശിയുടെ തിരിച്ചു വരവ് ചിത്രം കൂടിയായിരുന്നു ‘അച്ചുവിന്റെ അമ്മ.’ ഹൃദയസ്പർശിയായ അമ്മ-മകൾ ബന്ധത്തിലൂടെ വികസിക്കുന്ന കഥയാണ് ചിത്രത്തിൻ്റേത്. മകളുടെ കാമുകൻ അനാഥനാണെന്നറിയുമ്പോൾ അമ്മ എതിർത്തു. കൂടുതൽ ബന്ധുക്കളുള്ള വീട്ടിലേയ്ക്ക് മകളെ അയയ്ക്കണമെന്നാണ്, സ്വന്തമെന്ന് പറയാൻ ആരുമില്ലാത്ത ഒരു അനാഥക്കുട്ടിയെ…
Read More » -
Kerala
മൃഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യം പോലും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നില്ല: കെ.മുരളീധരന്‍
മുണ്ടക്കയം: മൃഗങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യം പോലും സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കുന്നില്ലെന്ന് കെ.മുരളീധരന്‍ എം.പി. ഇങ്ങിനെ പോയാല്‍ കേരളത്തിലെ പല പഞ്ചായത്തുകളിലും നഗരസഭകളിലും പ്രസിഡന്റിന്റെ കസേരയില്‍ ആനയും കടുവയുമൊക്കെ ഇരിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനവാസ പ്രദേശമായ ഏയ്ഞ്ചല്‍വാലി, പമ്പാവാലി മേഖലകളെ വനഭൂമിയാക്കിയതിനെതിരെയും സമരം ചെയ്ത കര്‍ഷകര്‍ക്കെതിരെ കേസെടുത്ത നടപടി പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ട് ഏയ്ഞ്ചല്‍വാലിയില്‍ ആന്റോ ആന്റണി എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷി ഭൂമിയില്‍ നിന്ന് ഒരു കര്‍ഷകനെയും ഇറക്കിവിടാന്‍ അനുവദിക്കില്ല. മൃഗങ്ങള്‍ക്ക് ഒന്നാം സ്ഥാനവും കര്‍ഷകര്‍ക്ക് രണ്ടാം സ്ഥാനവും നല്‍കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. മൃഗങ്ങളായി ജനിച്ചാല്‍ മാത്രമാണ് ഇപ്പോള്‍ വിലയുള്ളത്. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനായി സമരം ചെയ്തതിന്റെ പേരില്‍ ഒരു കര്‍ഷകനെയും ജയിലിലടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പിണറായി വിജയന്‍ കണ്ണുരുട്ടിയാല്‍ ഏ.കെ.ജി സെന്ററിലെ ജീവനക്കാര്‍ ഭയപ്പെടുമായിരിക്കാം, എന്നാല്‍ കേരളത്തിലെ ജനങ്ങള്‍…
Read More » -
Local
നാടിന്റെ തനത് രുചി മുതൽ തമിഴനാടൻ സ്വയമ്പൻ മസാലക്കൂട്ട് വരെ; തലശേരി ചിക്കൻ മുതൽ ജോർജിയൻ കച്ചാപ്പുരി വരെ … ! ബാഹുബലി ബിരിയാണി, കൈ ദി ബിരിയാണി, തലപ്പാക്കട്ടി ബിരിയാണി… രുചിയുടെ മേളപ്പെരുക്കം തീർത്ത് കോട്ടയം ഭക്ഷ്യ മേള
കോട്ടയം: നാടിന്റെ തനത് രുചി മുതൽ തമിഴനാടൻ സ്വയമ്പൻ മസാലക്കൂട്ട് വരെ. തലശേരി ചിക്കൻ മുതൽ ജോർജിയൻ കച്ചാപ്പുരി വരെ … ! ഇന്ന് വരെ കോട്ടയത്തിന്റെ നാവിലെത്താത്ത കിടിലം രുചിക്കൂട്ടുകളാണ് കോട്ടയം ഭക്ഷ്യ മേളയിൽ ആവേശമാകുന്നത്. ഒപ്പം വൈകുന്നേരങ്ങളിലെ സംഗീത നിശ കൂടി എത്തുന്നതോടെ നാഗമ്പടം മൈതാനത്തിന്റെ സന്ധ്യകൾക്ക് രുചിയുടെ മാനം മുട്ടുന്ന ആഘോഷക്കാലമായ്. റൗണ്ട് ടേബിൾ 121 ന്റെ കോട്ടയം ഭക്ഷ്യമേള നാടിന് അക്ഷരാർത്ഥത്തിൽ അത്ഭുതക്കാഴ്ചയായി. ദി ബ്രൗൺ ക്രഞ്ചിന്റെ ടർക്കിഷ് പിഡെയും ജോർജിയൻ കച്ചാപൂരിയും അടക്കമുള്ള വിഭവങ്ങളാണ് മേളയെ ആകർഷകമാക്കുന്നത്. ചെമ്മീൻ ദോശ മുതൽ വിവിധ ദോശകളുമായി അർക്കാഡിയയുടെ ദോശ സ്ട്രീറ്റ് മേളയിൽ തിരക്കേറ്റുന്നു. നാടൻ വാരിയെല്ല് വരട്ടിയത് ഒപ്പം തനി നാടൻ കേരള വിഭവങ്ങളുമായി കോട്ടയം ഗ്രാന്റും, വിവിധ തരം മോമോസിന്റെ രുചിയുമായി കഫേ ടാമെറിന്റസും നാഗമ്പടം മൈതാനത്ത് തകർപ്പൻ ആഘോഷം ഒരുക്കുന്നു. അറബിക് രുചിയെന്നാൽ ബാർബി ക്യുവും അൽഫാമും കുബൂസും രുചിച്ചിരുന്നവർക്ക് മധുരം നൽകുകയാണ്…
Read More » -
Business
അദാനി ഗ്രൂപ്പിന്റെ ഇടപാടുകൾ സൂക്ഷ്മ പരിശോധന നടത്തും; പുതിയ നീക്കവുമായി സെബി
ദില്ലി: അദാനി ഗ്രൂപ്പിന്റെ ഇടപാടുകളിൽ സൂക്ഷ്മപരിശോധന നടത്തുന്നതായി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. കൂടാതെ ഗ്രൂപ്പിന്റെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന പ്രാഥമിക അന്വേഷണം വിപുലമാക്കുന്നതിനായി ഹിൻഡൻബർഗ് റിസർച്ച് നൽകിയ റിപ്പോർട്ട് പഠിക്കുമെന്ന് ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്റർ അറിയിച്ചു. യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ വില ഉയർത്തി കാണിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തതായി കാണിക്കുന്നു. ഇതോടെ വൻ ഇടിവാണ് അദാനി ഓഹരികളിൽ ഉണ്ടായിരിക്കുന്നത്. അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് തള്ളിയിട്ടുണ്ട്. ന്യൂയോർക്ക് ആസ്ഥാനമായുള്ള സ്ഥാപനത്തിനെതിരെ അദാനി ഗ്രൂപ്പ് നിയമനടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയിലെ അംബുജ സിമന്റ്‌സ് ലിമിറ്റഡിലെയും എസിസി ലിമിറ്റഡിലെയും സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ഹോൾസിം ലിമിറ്റഡിന്റെ ഓഹരി അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്ന സാഹചര്യത്തിൽ, ഇടപാടിനായി ഉപയോഗിച്ച ഓഫ്‌ഷോർ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) റെഗുലേറ്റർ പരിശോധിച്ചതായാണ് റിപ്പോർട്ട്. ജൂലൈയിൽ, അദാനി ഗ്രൂപ്പിന്റെ…
Read More »