LIFEMovie

”സല്ലാപം സെറ്റില്‍ വെച്ചാണ് മഞ്ജു ആദ്യം ഒളിച്ചോടിയത്; അതും പ്രൊഡക്ഷന്‍ മാനേജരോടൊപ്പം!”

ലയാളത്തിന്റെ ലേഡീസ് സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് നടിക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. നീണ്ട ഇടവേളയ്ക്കു മുമ്പുള്ള താരത്തിന്റെ അവസാന ചിത്രം ‘കണ്ണെഴുതി പൊട്ടും തൊട്ട്’ ആയിരുന്നു. 2013 ജൂലൈയില്‍ അമിതാഭ് ബച്ചനൊപ്പം ഒരു പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടാണ് താരം വീണ്ടും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടു.

അടുത്തിടെ ‘സല്ലാപം’ എന്ന പേരില്‍ ഒരു പുസ്തകവും താരം പ്രസിദ്ധീകരിച്ചു. ദിലീപുമായുള്ള വിവാഹശേഷം മഞ്ജു പൂര്‍ണമായും മലയാള സിനിമയില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവിലൂടെ ഗംഭീര പ്രകടനങ്ങളും മേകോവറുമാണ് താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ കാഴ്ച വച്ചത്. 2014-ല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിലേക്ക് തിരിച്ചെത്തിയത്.

Signature-ad

ഇപ്പോഴിതാ മഞ്ജുവിന്റെ ആദ്യ പ്രണയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കൈതപ്ര ദാമോദരന്‍ നമ്പൂതിരി. സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിക്കിടയായിരുന്നു കൈതപ്പം ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞത്. ‘സല്ലാപം’ എന്ന സിനിമ തന്റെ നാഴികക്കല്ലായ ചിത്രമായിരുന്നു എന്നും മഞ്ജുവിനെ ഈ പടത്തിലേക്ക് റെക്കമെന്റ് ചെയ്യുന്നത് തന്റെ ഭാര്യയായിരുന്നു എന്നും കൈതപ്രം പറയുന്നു. തന്റെ ഭാര്യ പയ്യന്നൂരില്‍ മഞ്ജുവിനെ ഡാന്‍സ് പഠിപ്പിച്ച മാസ്റ്ററുടെ നമ്പര്‍ വാങ്ങിച്ച് മഞ്ജുവിനെ ലോഹിതദാസിന് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു എന്നും അപ്പോള്‍ തന്നെ മഞ്ജുവിനെ എല്ലാവര്‍ക്കും വളരെ ഇഷ്ടമായിരുന്നു എന്നും കൈതപ്രം പറയുന്നു.

ആ സമയത്ത് ഉണ്ണിയുടെ പ്രൊഡക്ഷന്‍ മാനേജരായി ഒരു പയ്യന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് മഞ്ജുവിനോട് സെറ്റില്‍വെച്ച് അടുത്ത് പെരുമാറാനുള്ള അവസരവും ഏറെയുണ്ടായി. അയാള്‍ പ്രൊഡ്യൂസര്‍ ആണെന്ന് കരുതിയാണ് മഞ്ജു ഇടപെഴുകുന്നതെന്ന് താന്‍ ആദ്യമൊക്കെ കരുതിയിരുന്നു എന്നും കൈതപ്രം പറഞ്ഞു. എന്നാല്‍, ഒരു ദിവസം മഞ്ജുവിനെ കാണാതായി. തിരച്ചിലിനിടയില്‍ ഈ പയ്യനും ഉണ്ടായിരുന്നില്ല. ഇവര്‍ രണ്ടുപേരും എവിടെയാണ് പോയിട്ടുണ്ടാവുക എന്ന് അന്വേഷിച്ച് എല്ലാവരും നടന്നു. പയ്യന് അറിയാവുന്ന ഒരു വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ഇരുവരും അവിടെ ഉണ്ടായിരുന്നു. അവസാനം ഇരുവരെയും ആ വീട്ടില്‍ നിന്ന് കണ്ടെത്തി ഉപദേശിച്ചു ശരിയാക്കുകയായിരുന്നു എന്നും കൈതപ്രം പറയുന്നു. അങ്ങനെയാണ് പിന്നീട് ഷൂട്ടിംഗ് പുരാരംഭിച്ചത് എന്നും ആ പയ്യനായിരുന്നു മഞ്ജുവിന്റെ ആദ്യത്തെ കാമുകന്‍ എന്നും കൈതപ്രം പറഞ്ഞു.

 

Back to top button
error: