Month: January 2023

  • Kerala

    അടൂരിന്റെ ‘സ്വയംവര’ത്തിനായി പണപ്പിരിവ്; പഞ്ചായത്തുകള്‍ 5000 രൂപ നല്‍കണം

    തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം സ്വയംവരത്തിന്റെ 50-ാം വാര്‍ഷികം വിവാദത്തില്‍. ചടങ്ങ് സംഘടിപ്പിക്കാന്‍ പണപ്പിരിവ് നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. എന്നാല്‍, പണപ്പിരിവ് നടത്തുന്നത് സാധാരണ നടപടിയെന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം. സ്വയംവരം സിനിമയുടെ 50-ാം വാര്‍ഷികം അടൂരില്‍ വെച്ച് വിപുലമായി ആഘോഷിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി പഞ്ചായത്ത് തലത്തില്‍ അയ്യായിരം രൂപ പിരിക്കണമെന്നാണ് ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ ഓരോ ഗ്രാമ പഞ്ചായത്തുകളും 5000 രൂപ വീതം പരിപാടിക്കായി നല്‍കണമെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ്. എന്നാല്‍, സംഭവം വിവാദമായതോടെയാണ് മന്ത്രി എം.ബി. രാജേഷ് വിശദീകരണവുമായി രംഗത്തെത്തിയത്. ഇത് സാധാരണയായി ചെയ്യുന്ന കാര്യമാണെന്നും ആരേയും നിര്‍ബന്ധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോട്ടയം കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സമരത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എടുത്ത നിലപാടുകള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അടൂരിന് പിന്തുണയുമായി രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് സ്വയംവരം സിനിമയുടെ 50-ാം വാര്‍ഷികവും വിവാദത്തിലാകുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍…

    Read More »
  • India

    രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ ഇനി ‘അമൃത് ഉദ്യാന്‍’

    ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. അമൃത് ഉദ്യാന്‍ എന്നാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പേര് മാറ്റിയിരിക്കുന്നത്. നവീകരിച്ച അമൃത് ഉദ്യാനിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപദി മുര്‍മു ഞായറാഴ്ച നിര്‍വഹിക്കും. ”സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന് അമൃത് ഉദ്യാന്‍ എന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പേര് നല്‍കി”- പ്രസിഡന്റിന്റെ ഡെപ്യൂട്ടി പ്രെസ് സെക്രട്ടറി നവിക ഗുപ്ത പ്രസ്താവനയില്‍ അറിയിച്ചു.

    Read More »
  • India

    രാജസ്ഥാനില്‍ വീണത് മധ്യപ്രദേശിൽ കൂട്ടിയിടിച്ച മിറാഷ് വിമാനമെന്നു സ്ഥിരീകരണം; പൈലറ്റ് കൊല്ലപ്പെട്ടു

    ന്യൂഡല്‍ഹി: രാജസ്ഥാനിലെ ഭരത്പൂരിൽ വീണത് മധ്യപ്രദേശിലെ മോറേനയിൽ കൂട്ടിയിടിച്ച രണ്ടു വിമാനങ്ങളിലൊന്നാണെന്നു സ്ഥിരീകരണം. ഭരത്പൂരില്‍ കണ്ടെത്തിയത് മൊറേന അപകടത്തില്‍ തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തന്നെയാണെന്ന് മൊറേന ജില്ലാ കലക്ടര്‍ അങ്കിത് ആസ്താന വ്യക്തമാക്കി. ഇവിടെ തകർന്നുവീണത് വ്യോമസേനയുടെ മിറാഷ് 2000 ആണെന്നാണ് റിപ്പോർട്ട്. ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പുറപ്പെട്ട സുഖോയ്-30, മിറാഷ് 2000 വിമാനങ്ങൾ വ്യോമസേനയുടെ പരിശീലന അഭ്യാസ പ്രകടനത്തിനിടെ ആകാശത്തുവച്ച് കൂട്ടിയിടിച്ചിരുന്നു. സുഖോയ്–30 വിമാനം മധ്യപ്രദേശിലെ മൊറേനയിൽ തകർന്നു വീണിട്ടുണ്ട്. ഇതിൽ മിറാഷ് 2000 വിമാനമാണ് രാജസ്ഥാനിൽ വീണതെന്നാണ് റിപ്പോർട്ടുകൾ. മിറാഷിലെ പൈലറ്റ് ഇജക്ട് ചെയ്തെങ്കിലും മരിച്ചുവെന്നാണ് റിപ്പോർട്ട്. സുഖോയ്- 30 എംകെഐയിലെ രണ്ട് പൈലറ്റുമാര്‍ സുരക്ഷിതരാണെന്നും മിറാഷ്-2000ലെ പൈലറ്റാണ് കൊല്ലപ്പെട്ടതെന്നും വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. പരിശീലനപ്പറക്കലിനിടെയാണ് അപകടം നടന്നത്. എയര്‍ ബോംബിങ് പരിശീലനത്തിന് വേണ്ടിയാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്. അപകടത്തിന് പിന്നിലെ കാരണം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായും വ്യോമസേന വ്യക്തമാക്കി. വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചോയെന്ന് അന്വേഷിക്കുമെന്ന് ഐഎഎഫ് വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ…

    Read More »
  • Kerala

    ‘വൈലോപ്പിള്ളിയുടെ വാഴക്കുല’; ചിന്തയുടെ പിഎച്ച്ഡി പ്രബന്ധം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വി.സിക്ക് നിവേദനം

    തിരുവനന്തപുരം: “വാഴക്കുല” വിവാദത്തിനു പിന്നാലെ സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു പരാതി. ചിന്തയുടെ പ്രബന്ധത്തില്‍ ചങ്ങമ്പുഴയുടെ പ്രസിദ്ധമായ കവിത വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെന്നു പരാമര്‍ശിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രബന്ധം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി വിസിക്കു നിവേദനം നല്‍കിയത്. ചിന്തയുടെ പ്രബന്ധത്തില്‍ വൈലോപ്പിള്ളിയുടെ പേര് ‘വൈലോപ്പള്ളി’ എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച അധ്യാപകനോ മൂല്യനിര്‍ണയം നടത്തിയവരോ പിശകുകള്‍ കണ്ടെത്തിയിരുന്നില്ല. അതേസമയം കവിത എടുത്തു ചേര്‍ത്തപ്പോള്‍ സംഭവിച്ച പിശകുമാത്രമാണ് ഇതെന്നും പ്രബന്ധത്തിന്റെ ഇതിന്റെ പേരില്‍ വിലയിരുത്തുന്നതില്‍ അര്‍ഥമില്ലെന്നുമാണ് ചിന്തയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷിലായിരുന്നു ചിന്തയുടെ ഗവേഷണം. കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച പ്രബന്ധത്തിന് 2021ലാണ് പിഎച്ച്.ഡി. നല്‍കിയത്.

    Read More »
  • Kerala

    ആദ്യമായി പെണ്ണുകാണാനെത്തിയ യുവാവുമായി പ്രണയം, ഇതംഗീകരിക്കാതെ വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിച്ചു, കതിർമണ്ഡപത്തിൽ വച്ച് വരനോട് കാര്യം പറഞ്ഞ് വിവാഹത്തിൽ നിന്നു പിൻമാറി യുവതി

    എറണാകുളം: ആദ്യമായി പെണ്ണുകാണാനെത്തിയ യുവാവ് മനസ്സിൽ കയറി. എന്നാൽ വീട്ടുകാർ വിവാഹം ഉറപ്പിച്ചത് മറ്റൊരു യുവാവുമായി. ഒടുവിൽ കതിർമണ്ഡപത്തിൽ വച്ച് വരനോട് കാര്യം പറഞ്ഞ് വിവാഹത്തിൽ നിന്നു പിൻമാറി യുവതി. പറവൂർ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിൽ വ്യാഴാഴ്ചയാണ് സിനിമയെ വെല്ലുന്ന സംഭവം നടന്നത്. വിവാഹത്തിനുള്ള കർമങ്ങൾ നടക്കവെ താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്നും പൂർണ്ണ മനസ്സോടെ തനിക്ക് ഈ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നും യുവതി വരനെ അറിയിക്കുകയായിരുന്നു. എറണാകുളം വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും തൃശ്ശൂർ അന്നമനട സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹച്ചടങ്ങിലാണ് നാടകീയ മുഹൂർത്തങ്ങൾ അരങ്ങേറിയത്. വിവാഹത്തിനായി ക്ഷേത്രത്തിൽ ആദ്യമെത്തിയത് വധുവും സംഘവുമായിരുന്നു. അതിനുപിന്നാലെ വരനും സംഘവും എത്തി. ജ്യോത്സ്യൻ നിശ്ചയിച്ചു നൽകിയ മുഹൂർത്തത്തിൽത്തന്നെ വിവാഹച്ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു. മുഹൂർത്തമെത്തിയതോടെ താലി ചാർത്തുന്നതിനുള്ള ഒരുക്കം ആരംഭിച്ചു. താലിചാർത്താൻ പൂജാരി അനുവാദം നൽകിയിട്ടും വധു തലകുനിക്കാതെ നിശ്ചലം നിന്നു. ആകെ വിഷമവൃത്തത്തിലായ വരൻ വധുവിനോട് കാര്യം എന്താണെന്ന് അന്വേഷിച്ചു. അപ്പോഴാണ് താൻ…

    Read More »
  • Kerala

    തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷയൊരുക്കാൻ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്ക് ഇനി ബുള്ളറ്റ് പ്രൂഫ് വാഹനവും, കേരളത്തിൽ ഇതാദ്യം

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സുരക്ഷയൊരുക്കാൻ ഇനി ബുള്ളറ്റ് പ്രൂഫ് വാഹനവും. തിരുവനന്തപുരം വിമാനത്താവളത്തിലെ സി.ഐ.എസ്.എഫിന്റെ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗത്തിനാണ് ബുള്ളറ്റ് റെസിസ്റ്റന്റ് വാഹനം കൈമാറിയത്. കേരളത്തിൽ വിമാനത്താവള സുരക്ഷയ്ക്കായി വിന്യസിക്കുന്ന ആദ്യ ബുള്ളറ്റ് റെസിസ്റ്റന്റ് വാഹനമാണിത്. ബി.6 ലെവൽ ബാലിസ്റ്റിക് പരിരക്ഷ നൽകുന്ന വാഹനത്തിൽ 6 പേർക്ക് കയറാം. വെടിയുണ്ട, ഗ്രനേഡുകൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്ന ബോഡിയാണ് വാഹനത്തിനുള്ളത്. ബാലിസ്റ്റിക് സ്റ്റീൽ ഇന്റീരിയർ ഫ്രെയിം, വാതിലുകളും ജനലുകളും പോലുള്ള ഇംപാക്ട് ഏരിയകൾക്ക് പരിരക്ഷ നൽകും. വ്യൂ ഗ്ലാസും ഗൺ പോർട്ടും ഉൾക്കൊള്ളുന്ന കവചിത സ്വിംഗ് ഡോറാണ് പിൻഭാഗം സംരക്ഷിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് സംഘത്തിന്റെ മാർച്ച് പാസ്റ്റ്, ഡോഗ് സ്‌ക്വാഡ് പ്രദർശനം, സി.ഐ.എസ്.എഫ് സംഘത്തിന്റെ ദേശഭക്തി കലാപരിപാടികൾ എന്നിവ നടത്തി.  ദേശീയതലത്തിൽ നടത്തിയ ഫയർ ഓഫീസർമാരുടെ കോഴ്‌സിൽ ഉന്നത റാങ്ക് നേടിയ എയ്‌റോഡ്രോം റെസ്‌ക്യൂ ആൻഡ് ഫയർ ഫൈറ്റിംഗ് ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു.

    Read More »
  • Crime

    യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതികൾ പൊലീസിനുനേരെ വടിവാൾ വീശി; നാലു റൗണ്ട് വെടിയുതിർത്ത് ഇൻഫോപാർക്ക് പൊലീസ്

    കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതികൾ പൊലീസിനുനേരെ വടിവാൾ വീശി, സ്വയരക്ഷയ്ക്ക് നാലു റൗണ്ട് വെടിയുതിർത്ത് പൊലീസ്. ഇൻഫോപാർക്കിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി അടൂർ ഗസ്റ്റ് ഹൗസിൽ എത്തിച്ചു മർദിച്ചെന്ന കേസിലെ പ്രതികളും പൊലീസും തമ്മിലാണ് ഏറ്റുമുട്ടൽ. കൊല്ലം കുണ്ടറ കരിക്കുഴിയിൽ വച്ചാണ് സംഭവം. എറണാകുളം ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽനിന്നുള്ള സംഘം നാലു റൗണ്ട് ആകാശത്തേക്കു വെടിയുതിർത്തു. വെടിവയ്പ്പുണ്ടായതോടെ രണ്ടു പ്രതികൾ കായലിൽ ചാടി കടന്നുകളഞ്ഞു. ഇന്നലെ അർധരാത്രിക്കുശേഷം ഒരു മണിയോടെയാണു സംഭവം. പ്രതികൾ കുണ്ടറയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് അവിടെയെത്തിയത്. പോലീസ് സംഘത്തെ കണ്ട പ്രതികൾ വടിവാൾ വീശി ആക്രമിക്കാൻ ശ്രമിച്ചു. തുടർന്നാണ് പൊലീസ് നാലു റൗണ്ട് വെടിയുതിർത്തത്. നാലു പേർ അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടാനെത്തിയത്. പ്രതികളിൽ ഒരാളായ കുണ്ടറ കരിക്കുഴി സ്വദേശി ലിബിനെ നേരത്തേ പിടികൂടിയിരുന്നു. ഇയാളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു മറ്റു രണ്ടു പ്രതികൾക്കായി പരിശോധനയ്ക്കെത്തിയത്. പ്രതികളായ ആന്റണി ദാസ്, ലിയോപ്ലാസറ്റ് എന്നിവർ കുണ്ടറയിലെ…

    Read More »
  • India

    രാജസ്ഥാനിലും വിമാനാപകടം; ഭരത്പുരിൽ തകർന്നത് ചാർട്ടേഡ് വിമാനം 

    ജയ്പുർ: രാജസ്ഥാനിലെ ഭരത്പുരിൽ വിമാനം തകർന്നുവീണു. ചാർട്ടർ ചെയ്ത ജെറ്റ് ആണ് തകർന്നതെന്ന് ഭരത്പുർ ജില്ലാ കലക്ടർ അലോക് രഞ്ജൻ അറിയിച്ചു. സാങ്കേതിക തകരാറാണ് കാരണം. അതേസമയം, വിമാനമാണോ ഹെലിക്കോപ്റ്ററാണ് തകർന്നതെന്ന് ഇപ്പോൾ പറയാനാകുന്നില്ലെന്ന് ഭരത്പുർ എസ്പി ശ്യാം സിങ് അറിയിച്ചു. ഭരത്പുരിലെ സാവെർ പൊലീസ് സ്റ്റേഷനിൽ നഗ്‌ല വീസ എന്ന സ്ഥലത്താണ് ശനിയാഴ്ച രാവിലെ വിമാനം തകർന്നുവീണത്. നിലത്തുവീണതിനുപിന്നാലെ വിമാനത്തിന് തീപിടിച്ച് സ്ഫോടനം ഉണ്ടായി. ഗ്രാമത്തിനടുത്ത് വെറുതേകിടന്ന സ്ഥലത്താണ് വിമാനം തകർന്നുവീണത്. പൈലറ്റ് രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് നടത്തുന്നുണ്ട്. അതേസമയം, വ്യോമസേനയുടെ വിമാനമാണ് തകർന്നതെന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു.

    Read More »
  • India

    മധ്യപ്രദേശിലെ മൊറേനയിൽ പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ രണ്ടു വിമാനങ്ങൾ തകർന്നുവീണു, മൂന്നു പൈലറ്റുമാരിൽ ഒരാൾ മരിച്ചു

    ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറേനയിൽ പരിശീലനപ്പറക്കലിനിടെ വ്യോമസേനയുടെ രണ്ടു വിമാനങ്ങൾ തകർന്നുവീണു, മൂന്നു പൈലറ്റുമാരിൽ ഒരാൾ മരിച്ചു സുഖോയ്, മിറാഷ് യുദ്ധവിമാനങ്ങൾ ആണ് പരിശീലനപ്പറക്കലിന് ഇടയില്‍ തകർന്നത്. രണ്ടു വിമാനങ്ങളിൽ ആയി ഉണ്ടായിരുന്ന മൂന്നു പൈലറ്റുമാരിൽ ഒരാളാണ് മരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ പിന്തുണ നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു. വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ സുഖോയ്-30, മിറാഷ് 2000 എന്നിവയാണ് തകർന്നുവീണത്. ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പുറപ്പെട്ട വിമാനങ്ങളാണു വ്യോമസേനയുടെ പ്രകടനത്തിനിടെ തകർന്നുവീണത്. ഇന്നു പുലർച്ചെ 5.30നാണ് അപകടമുണ്ടായത്. വിമാനങ്ങൾ ആകാശത്തുവച്ച് കൂട്ടിയിടിച്ചുവെന്നാണു പ്രാഥമിക നിഗമനം. വിമാനങ്ങളിലെ രണ്ടു പൈലറ്റുമാർ സുരക്ഷിതരാണ്. സംഭവം സ്ഥിരീകരിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതായി അറിയിച്ചു. സിഡിഎസ് (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) ജനറൽ അനിൽ ചൗഹാൻ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി എന്നിവരുമായി അദ്ദേഹം സംസാരിച്ചു. സംഭവത്തില്‍ ‍വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.

    Read More »
  • India

    തെരഞ്ഞെടുപ്പിനൊരുങ്ങാൻ ബി.ജെ.പി; അമിത് ഷാ ഇന്ന് കർണാടകയില്‍, റോഡ് ഷോയിൽ പങ്കെടുക്കും

    ബെംഗ്ലൂരു: ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കർണാടകയിൽ. ധാർവാഡിലും ഹുബ്ബള്ളിയിലും ബെലഗാവിയിലുമെത്തുന്ന അമിത് ഷാ കുണ്ടഗോലിൽ വിപുലമായ റോഡ് ഷോയും നടത്തും. രാവിലെ ഹുബ്ബള്ളിയിൽ ഒരു ഇൻഡോർ സ്റ്റേഡിയം ഷാ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം ധാർവാഡിൽ ഫോറൻസിക് സയൻസ് ലാബിന് തറക്കല്ലിടും. അതിന് ശേഷമായിരിക്കും കുണ്ടഗോലിലെ റോഡ് ഷോ. അതിന് ശേഷം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയായ വിജയ സങ്കൽപ്പ അഭിയാനിൽ അമിത് ഷാ എത്തും. തുടർന്നാകും കുണ്ടഗോലിലെ റോഡ് ഷോ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുതിർന്ന നേതാവ് ബിഎസ് യെദിയൂ‍രപ്പ, ബിജെപി സംസ്ഥാനാധ്യക്ഷൻ നളിൻ കട്ടീൽ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവർ പരിപാടികളിൽ ഷായ്ക്കൊപ്പം ഉണ്ടാകും. മുംബൈ കർണാടക മേഖലയിൽ ബിജെപിയുടെ ശക്തികേന്ദ്രമായ ഈ മേഖലകളിൽ ജെ പി നദ്ദയടക്കം വിവിധ നേതാക്കൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടർച്ചയായി സന്ദർശനം നടത്തുകയാണ്. മഹാരാഷ്ട്രയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന ബെലഗാവിയടക്കമുള്ള മേഖലകളിൽ ബിജെപി…

    Read More »
Back to top button
error: