CrimeNEWS

വീട്ടില്‍ക്കയറി യുവതിക്കുനേരെ അതിക്രമം; പോലീസുകാരന്‍ റിമാന്‍ഡില്‍, മുന്‍പും സമാനകേസുകള്‍

കാസര്‍ഗോഡ്: വീട്ടില്‍ക്കയറി യുവതിയ്ക്ക് നേരെ അതിക്രമം നടത്തിയ പോലീസുകാരനെ കാഞ്ഞങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.വി. പ്രദീപിനെയാണ് കസ്റ്റഡിയിലെടുത്തത്. മാനഹാനി വരുത്തല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയാണ് കേസെടുത്തത്. പ്രദീപിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രദീപിനെതിരേ കണ്ണൂര്‍ ശ്രീകണ്ഠാപുരത്തും സിറ്റി പോലീസ് സ്റ്റേഷനിലും ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കേസുകള്‍ നിലവിലുണ്ട്. സ്ത്രീകളെ കടന്നുപിടിക്കാന്‍ ശ്രമിക്കുക, സ്ത്രീകള്‍ക്കെതിരേ അസഭ്യവര്‍ഷം നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് പ്രദീപിനെതിരെ കേസ് നിലവിലുള്ളത്.

Signature-ad

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പോലീസ്സേനയില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ച ഘട്ടത്തിലാണ് ഇത്തരമൊരു ഉദ്യോഗസ്ഥന്‍ സേനയില്‍ തുടരുന്നത്. പ്രദീപിനെതിരേ വകുപ്പുതല നടപടികള്‍ ഉണ്ടായേക്കും.

Back to top button
error: