ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഗര്‍ഭധാരണത്തിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. കാരണം ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലവും ജീവിത ശൈലിയും എല്ലാം പലപ്പോഴും ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നവയാണ്. എന്നാല്‍ ഈ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള കുഞ്ഞിന് ഗര്‍ഭം നല്‍കുന്നതിനും നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും കൂടിയുണ്ട്.
അമ്മയുടെ ആരോഗ്യം നല്ല രീതിയില്‍ ആണെങ്കില്‍ മാത്രമേ കുഞ്ഞിനും ആരോഗ്യം ലഭിക്കുകയുള്ളൂ. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വിവാഹ ശേഷം ഉടനേ തന്നെ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും പ്രാധാന്യം നല്‍കണം. കാരണം പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഈ പ്രതിസന്ധിയെ പെട്ടെന്ന് തന്നെ ഇല്ലാതാക്ി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിന് കഴിയുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ നിങ്ങളുടെ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.
- നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുക
ആദ്യം തന്നെ നിങ്ങൾ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങൾ ഗർഭിണിയാകാൻ ശ്രമിക്കുന്നതിനുമുമപ് ആദ്യം നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനെ കാണുക. നിലവിലുള്ള മെഡിക്കൽ പ്രശ്നങ്ങളും നിങ്ങളുടെ കുഞ്ഞിന് കൈമാറാൻ കഴിയുന്ന ഏതെങ്കിലും ജനിതക അവസ്ഥകളും മിക്കവാറും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ ലൈഫ്സ്റ്റൈലിനെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കേണ്ടതാണ്. ആരോഗ്യകരമായ ഗർഭധാരണം ഉറപ്പാക്കുന്നതിന് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് അവർക്ക് ചില ടിപ്പുകൾ നൽകാൻ കഴിയും. പ്രത്യുൽപാദനത്തെക്കുറിച്ചും ഗർഭിണിയാകുന്നതിനെക്കുറിച്ചും നിങ്ങളുടെ എല്ലാ വിധത്തിലുള്ള സംശയങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
- ഓവുലേഷൻ ദിനങ്ങൾ ശ്രദ്ധിക്കുക
ഓവുലേഷൻ ദിനങ്ങൾ ശ്രദ്ധിക്കുകയാണ് ആദ്യ പടി. കാരണം കൃത്യമായ ഓവുലേഷൻ ആണെങ്കിൽ വെറും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഗർഭാരണം സംഭവിക്കുന്നുണ്ട്. വേഗത്തിലും സ്വാഭാവികമായും ഗർഭിണിയാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ആർത്തവചക്രത്തെക്കുറിച്ച് നന്നായി അറിഞ്ഞിരിക്കേണ്ടതാണ്. എല്ലാ മാസവും നിങ്ങളുടെ ശരീരം ബീജസങ്കലനത്തിനായി ഒരു അണ്ഡത്ത തയ്യാറാക്കുന്നു. ഓവുലേഷൻ കൃത്യമായി മനസ്സിലാക്കിയാൽ ഗർഭധാരണവും വേഗത്തിലാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ എങ്ങനെ ഓവുലേഷന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു എന്ന് പലർക്കും അറിയില്ല.
- ലക്ഷണങ്ങൾ
നിങ്ങളിൽ ഓവുലേഷൻ നടക്കുന്നുണ്ട് എന്നുണ്ടെങ്കിൽ ശരീരം ചില ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ഓരോ ദിവസവും രാവിലെ നിങ്ങളുടെ താപനില അളക്കുന്നതിലൂടെ നിങ്ങളുടെ അണ്ഡോത്പാദനം ട്രാക്കുചെയ്യുന്നതിന് സാധിക്കുന്നുണ്ട്. താപനിലയിൽ വർദ്ധനവ് കണ്ടാൽ, അണ്ഡോത്പാദനം സംഭവിച്ചു എന്നാണ് ഇിനർത്ഥം. അണ്ഡോത്പാദന പ്രെഡിക്ഷൻ കിറ്റ് പോലുള്ള അണ്ഡോത്പാദന പരിശോധനകൾ ഉപയോഗിച്ച് നിങ്ങൾക്ക് സൈക്കിൾ ട്രാക്കുചെയ്യാനും കഴിയും. നിങ്ങളുടെ സൈക്കിളിന്റെ ഘട്ടം നിർണ്ണയിക്കാൻ നിങ്ങൾ പരിശോധിക്കുന്ന സ്ട്രിപ്പുകൾ ഈ കിറ്റിൽ അടങ്ങിയിരിക്കുന്നു. സ്ട്രിപ്പുകൾ ല്യൂട്ടിനൈസിംഗ് ഹോർമോൺ കണ്ടെത്തുന്നു, ഇത് നിങ്ങൾ അണ്ഡോത്പാദനത്തിന് തൊട്ടുമുമ്പ് വർദ്ധിക്കുന്നത് കൊണ്ടാണ് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നത്.
- മോശം ശീലങ്ങൾ ഉപേക്ഷിക്കുക
ആരോഗ്യകരമായ ഒരു കുഞ്ഞ് വേണം എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലിയാണ്. എന്നാൽ അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. മോശം ശീലങ്ങൾ ഉപേക്ഷിക്കാൻ ഭാര്യയും ഭർത്താവും തയ്യാറാവണം. മദ്യപാനം, പുകവലി, മറ്റ് ലഹരികൾ എന്നിവ ഉപേക്ഷിക്കാൻ ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങൾക്ക് ഒരു പരിധി വരെ ആരോഗ്യം സംരക്ഷിക്കുന്നതിന് സാധിക്കുന്നുണ്ട്. ഇത് കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കാവുന്നതാണ്. ഓരോ തരത്തിലുള്ള ജങ്ക്ഫുഡുകളും മറ്റും കഴിക്കുന്നതിലൂടെ അതും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
- ബാലൻസ്ഡ് ഡയറ്റ്
ഒരു ബാലൻസ്ഡ് ഡയറ്റ് ഫോളോ ചെയ്ുന്നതിന് ശ്രദ്ധിക്കുക. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരം അവസ്ഥകളെ പൂർണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും ആരോഗ്യമുള്ള ഗർഭധാരണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്തരത്തിലുള്ള ബാലൻസ്ഡ് ഡയറ്റ്. അതുകൊണ്ട് തന്നെ ഈ കൂടുതൽ ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം അസ്ഥയിൽ ശ്രദ്ധയോടെ ഭക്ഷണം ക്രമീകരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ ചെയ്യുന്നതാണ്.
- വ്യായാമം ചെയ്യുക
നിങ്ങളുടെ ശരീരം ആരോഗ്യകമായ അവസ്ഥയിൽ നിലനിർത്തുന്നതിനുള്ള മറ്റൊരു മാർഗം ആരോഗ്യകരമായ രീതിയിൽ വ്യായാമം ചെയ്യുക എന്നതാണ്. ഗർഭധാരണത്തിന്റെയും പ്രസവത്തിന്റെയും കാഠിന്യത്തെ നേരിടാൻ നിങ്ങളുടെ ശരീരം തയ്യാറാണെ്ന് ഇത്തരത്തിലുള്ള വ്യായാമത്തിലൂടെ ഉറപ്പാക്കാൻ സാധിക്കുന്നുണ്ട്. ആരോഗ്യകരമായ ശരീരം ആരോഗ്യകരമായ ഗർഭധാരണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അമിതഭാരം പലപ്പോഴും നിങ്ങളിലെ ഗർഭിണിയാകാനുള്ള സാധ്യത കുറയ്ക്കുന്നു, കാരണം ഇത് അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുന്നു. ശരീരഭാരം വളരെയധികം കുറവുള്ളതും പ്രത്യുത്്പാദന ശേഷിയെ ബാധിക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് വളരെ കുറവായതിനാൽ ഹോർമോൺ മാറ്റങ്ങളെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് പെട്ടെന്ന് തന്നെ ഗർഭധാരണത്തിന് ശ്രമിക്കുന്നവർ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നതിന് ശ്രദ്ധിക്കണം.
- സപ്ലിമെന്റുകൾ കഴിക്കുന്നത്
ഫൊളേറ്റ് സപ്ലിമെന്റുകൾ കഴിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങൾ ഒരു കുഞ്ഞിനായി ശ്രമിക്കുകയാണെങ്കിൽ ഫോളിക് ആസിഡ് വളരെ പ്രധാനമാണ്. കുഞ്ഞിന്റെ ന്യൂറൽ ടയൂബ് രൂപപ്പെടുന്നതിൽ ഫോളിക് ആസിഡ് പ്രധാനമാണ്, ഇത് ശരിയായ നാഡീവ്യവസ്ഥയുടെ വികസനം ഉറപ്പാക്കുന്നു. ഗർഭധാരണത്തിനു തൊട്ടുപിന്നാലെ ന്യൂറൽ ട്യൂബ് വികസിക്കാൻ തുടങ്ങുന്നു, ഇത് സാധാരണയായി നിങ്ങളുടെ ഗർഭധാരണത്തിന് നാല് ആഴ്ചകൾക്കുള്ളിൽ പൂർത്തിയാകും. അതിനാൽ, നിങ്ങൾ ഗർഭിണിയാണെന്ന് അറിയുന്നതിന് മുമ്പായി ഇത് വികസിക്കാൻ തുടങ്ങും. ഇത് കൂടാതെ ബീൻസ്, പ്ച ഇലക്കറികൾ, തവിട്ട് അരി പോലുള്ള ധാന്യങ്ങൾ എന്നിവ പോലുള്ള ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങളും നിങ്ങൾക്ക് കഴിക്കാം. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നവയാണ്.






