Month: January 2023
-
NEWS
അശ്വതി നക്ഷത്രത്തിൽ ജനിച്ചവരുടെ പ്രത്യേകതകളും പൊതുഫലവും
നക്ഷത്രം ഫലം ആകാശ മണ്ഡലത്തിൽ മൂന്ന് നക്ഷത്രങ്ങൾ കൂടിച്ചേർന്ന് കുതിര മുഖം പോലെ കാണപ്പെടുന്നതാണ് അശ്വതി നക്ഷത്രം. ഈ നക്ഷത്രത്തിൽ ജനിച്ച ഭൂരിഭാഗം പേരും സൗഭാഗ്യവും സാമർത്ഥ്യവും സൗന്ദര്യവും ഉള്ളവരായിരിക്കും. ദേവത അശ്വിനി ദേവത, ഗണം ദേവൻ, യോനി പുരുഷൻ, മൃഗം കുതിര, പക്ഷി പുള്ള്, വൃക്ഷം കാഞ്ഞിരം, ഭൂതം ഭൂമി. പ്രതികൂല നക്ഷത്രങ്ങൾ: മകയിരം, പുണർതം, ചിത്തിര, അനിഴം, തൃക്കേട്ട. പൊതുവേ ഓർമ്മ ശക്തിയും വിവേചന സാമർത്ഥ്യവും ഉള്ള ഈ നക്ഷത്രക്കാർ അറിവ് സമ്പാദിക്കുന്നതിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കാറുണ്ട്. ഏതു കാര്യത്തിലും വളരെ ആലോചിച്ചു മാത്രമേ ഇവർ ഇടപെടുകയുള്ളൂ. എടുത്തുചാട്ടമോ വികാരങ്ങൾക്ക് അടിമപ്പെടുകയോ ചെയ്യാറില്ല. സാഹിത്യവും കലയും ആസ്വദിക്കുന്നവരും ആരെയും ആകർഷിക്കുന്ന മുഖഭാവം ഉള്ളവരും ആയിരിക്കും അശ്വതികാർ. ഒരു കാര്യം തീരുമാനിച്ചാൽ അതിൽ നിന്ന് പിന്മാറുകയില്ല. ഈശ്വര വിശ്വാസികൾ ആണെങ്കിലും പഴകി തുരുമ്പിച്ച ആചാര അനുഷ്ഠാനങ്ങളിൽ ഇവർക്ക് യാതൊരു താൽപര്യവും ഉണ്ടാവുകയില്ല. സംഗീത, സാഹിത്യാദികളിൽ അറിവ് നേടുന്ന ഇവർ ഏത്…
Read More » -
Kerala
യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ട്രാവല്‍ ഏജന്‍സി ഉടമ കോടികൾ തട്ടി, ഇരയായ യുവാവ് ജീവനൊടുക്കി
കണ്ണൂര്‍: തളിപ്പറമ്പിലെ ട്രാവല്‍ ഏജന്‍സി സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന കോടികളുടെ തട്ടിപ്പിന് ഇരയായ യുവാവ് ജീവനൊടുക്കി. വയനാട് പുല്‍പ്പള്ളി സ്വദേശിയായ മൂത്തേടത്ത് ടോമി- വിന്‍സി ദമ്പതികളുടെ മകൻ അനുപ് ടോമി (24) ആണ് മരിച്ചത്. ജോലി തട്ടിപ്പിനിരയായ യുവാവ് വിദേശത്ത് നല്ലൊരു ജോലിയെന്ന സ്വപ്നം ബാക്കി വെച്ചാണ് ജീവനൊടുക്കിയത്. ആറുലക്ഷം രൂപയാണ് യുവാവ് വിസയ്ക്കായി നല്‍കിയിരുന്നത്. കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറോളം പേരില്‍ നിന്ന് തളിപ്പറമ്പ് സ്റ്റാര്‍ ഹൈറ്റ്‌സ് എന്ന സ്ഥാപനം കോടികള്‍ തട്ടിയെടുത്തെതായാണ് ആരോപണം. യു.കെ യിലേക്ക് വിസ വാഗ്ദാനം ചെയ്ത് സ്റ്റാര്‍ ഹൈറ്റ്‌സ് നിരവധി പേരില്‍ നിന്നായി ബാങ്ക് വഴിയും നേരിട്ടും അഞ്ചു ലക്ഷം മുതല്‍ ആറരലക്ഷം രൂപ വരെയാണ് വാങ്ങിയതായി പരാതിക്കാര്‍ പറയുന്നു. പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും വിസയോ കൊടുത്ത പണമോ തിരികെ ലഭിക്കാതെയായ ഉദ്യോഗാര്‍ത്ഥികള്‍ ഉടമയായ .പി കിഷോറിനെ തേടിയെത്തിയപ്പോഴെക്കും ഇയാള്‍ ട്രാവല്‍ ഏജന്‍സി പൂട്ടി മുങ്ങുകയായിരുന്നു.…
Read More » -
Fiction
യാത്ര സുഗമമാകട്ടെ, പ്രചോദനം നല്‍കുന്ന അനുഭവങ്ങളെ സൃഷ്ടിച്ചുകൊണ്ട് മുന്നേറാം
വെളിച്ചം കപ്പല്‍ നടുക്കടലിലെത്തിയപ്പോഴാണ് അതിശക്തമായ കൊടുങ്കാറ്റടിച്ചത്. ആടിയുലഞ്ഞ കപ്പലിലെ കൊടിമരത്തില്‍ നിന്നു പതാക താഴെ വീണു. കടല്‍ ശാന്തമായപ്പോള്‍ കപ്പിത്താന്റെ മകന്‍ പതാക കെട്ടാനായി കൊടിമരത്തില്‍ കയറി. പാതിവഴി എത്തിയപ്പോഴേക്കും കടല്‍ വീണ്ടും ക്ഷോഭിച്ചു. കപ്പല്‍ ഇളകിയപ്പോള്‍ മകന്‍ നിലവിളിക്കാന്‍ തുടങ്ങി. അപ്പോള്‍ കപ്പിത്താന്‍ പറഞ്ഞു: “നീ പേടിക്കേണ്ട. രണ്ടു കാര്യങ്ങള്‍ മാത്രം ഓര്‍ക്കുക. കടല്‍ ശാന്തമാകുന്നതുവരെ അവിടെ പിടിച്ചിരിക്കുക. എന്നിട്ടു മാത്രം കൊടിമരത്തിന്റെ മുകളിലേക്ക് നോക്കി കയറുക… ” അച്ഛന്‍ പറഞ്ഞതുപോലെ അവന്‍ ചെയ്തു. ഓരോ യാത്രയ്ക്കും ഓരോ ലക്ഷ്യമുണ്ട്. വളരെക്കാലത്തെ വിചിന്തനത്തിന് ശേഷം പല സാധ്യതകളും ഉപേക്ഷിച്ച് തിരഞ്ഞെടുത്ത ഒന്നാകും ആ ലക്ഷ്യം. അതിലേക്ക് നടക്കുമ്പോള്‍ ഇന്നലെകളുടെ ഇരുണ്ടയിടങ്ങള്‍ വിസ്തരിക്കുക. എല്ലാ സാഹസികയാത്രകള്‍ക്കും പ്രതിബന്ധം സൃഷ്ടിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്: എന്ന് തിരിച്ചെത്താന്‍ കഴിയുമെന്ന സന്ദേഹം. രണ്ട്: ഇടക്കിടെയുള്ള തിരിഞ്ഞുനോട്ടം. പ്രചോദനം നല്‍കുന്ന അനുഭവങ്ങളെ സൃഷ്ടിച്ചുകൊണ്ട് നമുക്ക് മുന്നേറാന്‍ ശ്രമിക്കാം, അല്ലെങ്കില്‍ മറ്റാരെങ്കിലും സമ്മാനിക്കുന്ന ദുരനുഭവങ്ങളില്‍ തട്ടി യാത്രകള്‍…
Read More »