Month: January 2023
-
Kerala
മല്ലപ്പള്ളിയിൽ മാമോദിസ ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ; ഒരാളുടെ നില ഗുരുതരം
പത്തനംതിട്ട: മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവരില്‍ നിരവധിപേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി. മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച നടന്ന വിരുന്നില്‍ ഭക്ഷണം കഴിച്ചവരാണ് വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. വ്യാഴാഴ്ച മല്ലപ്പള്ളി സെന്റ് തോമസ് പള്ളിയിലാണ് മാമോദീസ ചടങ്ങുകള്‍ നടന്നത്. ഉച്ചയ്ക്ക് നടന്ന വിരുന്നില്‍ സസ്യേതര വിഭവങ്ങളും ചോറുമാണ് വിളമ്പിയത്. ചെങ്ങന്നൂരില്‍നിന്നുള്ള കാറ്ററിങ് സ്ഥാപനമാണ് ഭക്ഷണം പാകംചെയ്ത് എത്തിച്ചത്. ഏകദേശം 190 പേര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ മുതലാണ് വിരുന്നില്‍ പങ്കെടുത്ത പലര്‍ക്കും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടത്. വിരുന്നില്‍ പങ്കെടുത്ത എഴുപതോളം പേര്‍ രണ്ടുദിവസങ്ങളിലായി അടൂര്‍, റാന്നി, കുമ്പനാട് തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് വിവരം. വിരുന്നില്‍ വിളമ്പിയ ഭക്ഷണത്തില്‍നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമികനിഗമനം. സംഭവത്തില്‍ ഞായറാഴ്ച തന്നെ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് വിരുന്ന് സംഘടിപ്പിച്ചവര്‍ പറഞ്ഞു. അതേസമയം, മല്ലപ്പള്ളിയില്‍ വിളമ്പിയ അതേ വിഭവങ്ങള്‍ തന്നെ പരുമലയിലും മറ്റുരണ്ടിടങ്ങളിലും…
Read More » -
Kerala
കൊയിലാണ്ടിയില്‍ ബസിനടിയിൽപെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം
കോഴിക്കോട്: പുതുവര്‍ഷദിനത്തില്‍ കൊയിലാണ്ടിയില്‍ ബസ് അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെല്ലാടി വിയ്യൂര്‍ വളപ്പില്‍ ശ്യാമള(65) ആണ് മരിച്ചത്. ഇന്നു രാവിലെ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് സമീപമായിരുന്നു അപകടം. കൊയിലാണ്ടി കോഴിക്കോട് റൂട്ടിലോടുന്ന കെ.എല്‍ 11. എ എം.7929 നമ്പര്‍ ഫാത്തിമാസ് ബസ്സാണ് അപകടം ഉണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തിൽ തത്ക്ഷണം ശ്യാമള മരണമടഞ്ഞു. മൃതദേഹം ചതഞ്ഞരഞ്ഞു. കൊയിലാണ്ടി പോലീസ് നടപടികള്‍ സ്വീകരിച്ചു. രാഘവന്‍ ഭര്‍ത്താവും രാജേഷ് മകനുമാണ്.
Read More » -
LIFE
വിജയ് ബാബുവും ആന്‍ അഗസ്റ്റിനും ഒരുമിക്കുന്നു! കൈയടിച്ച് ആരാധകര്‍
മലയാളി പ്രേക്ഷകര്‍ക്കിടയില്‍ നിരവധി ആരാധകരുള്ള ഒരു നടിയാണ് ആന്‍ അഗസ്റ്റിന്‍, ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന പിന്നീട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചിരുന്നു. ‘ഓട്ടോക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ആന്‍. അതുപോലെ മലയാള സിനിമ ലോകത്ത് വളരെയധികം ആരാധകരുള്ളൊരു താരമാണ് വിജയ് ബാബു. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ ചിത്രങ്ങള്‍ എല്ലാം തന്നെ വലിയതോതില്‍ വിജയമായിട്ടുണ്ട്. ഒരു വിവാദപരമായ പ്രശ്‌നത്തില്‍ വിജയബാബുവിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും വീണ്ടും എപ്പോള്‍ സിനിമയില്‍ സജീവമാവുകയാണ് വിജയ് ബാബു. ഇപ്പോള്‍ വിജയ് ബാബുവിന്റെയും ആന്‍ ആഗസ്റ്റിനെയും സംബന്ധിച്ച ഒരു പുതിയ വിവരമാണ് പുറത്തു വരുന്നത്. ഇരുവരും ഒരുമിച്ച് കൈകോര്‍ക്കുന്നു എന്ന വാര്‍ത്തയാണിത്. ഒരു മലയാള ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ ഒരുമിച്ച് കൈകോര്‍ക്കുന്നത്. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത സുരാജ് വെഞ്ഞാറമൂട്, ബേസില്‍ ജോസഫ്, സൈജു കുറിപ്പ് നിരഞ്ജന അനൂപ്, തന്‍വീ, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രധാന…
Read More » -
India
ബി.എസ്.എഫിന്റെ സ്‌നിഫര്‍ നായ പ്രസവിച്ചു; അന്വേഷണത്തിന് ഉത്തരവ്!
ഷില്ലോങ്: മേഘാലയയില്‍ ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന സ്‌നിഫര്‍ നായ്ക്കളില്‍ ഒന്ന് ഗര്‍ഭിണിയായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ബി.എസ്.എഫ്. 43-ാം ബെറ്റാലിയനിലെ ലാല്‍സി എന്ന നായ ഗര്‍ഭിണിയായ സംഭവത്തിലാണ് അന്വേഷണം. കഴിഞ്ഞ മാസം അഞ്ചിനാണ് ബഗ്മാരയിലെ ഔട്ട്‌പോസ്റ്റില്‍ ലാല്‍സി മൂന്നു നായ്ക്കുട്ടികള്‍ക്കു ജന്മം നല്‍കിയത്. അതീവ സുരക്ഷാ മേഖലകളില്‍ വിന്യസിക്കുന്ന പെണ്‍നായ്ക്കള്‍ ഗര്‍ഭം ധരിക്കാന്‍ ഇടയാകരുതെന്നാണ് ബി.എസ്.എഫ് നിയമം. ഇക്കാര്യത്തില്‍ നായ്ക്കളെ പരിപാലിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ഇതുനിലനില്‍ക്കെയാണ് ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയായ ഷില്ലോങ്ങില്‍ വിന്യസിച്ച ലാല്‍സി എന്ന നായ ഗര്‍ഭിണിയായതും പ്രസവിച്ചതും. സേനയിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ പെണ്‍ നായ്ക്കള്‍ക്ക് ഒരിക്കല്‍ പ്രജനനം നടത്താമെന്നാണ് ബി.എസ്.എഫ് നിയമം നിഷ്‌കര്‍ഷിക്കുന്നത്. ഷില്ലോങ്ങിലെ ബി.എസ്.എഫ് സ്‌റ്റേഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആണ് കഴിഞ്ഞ മാസം 19 ന് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്. യൂണിറ്റിലെ ഡെപ്യൂട്ടി കമാന്‍ഡന്റിനാണ് അന്വേഷണച്ചുമതല. ഡിസംബര്‍ 30 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. വിദഗ്ധ പരിശീലനം ലഭിച്ച ബിഎസ്എഫ് നായ്ക്കളെ…
Read More » -
Food
രാജകൊട്ടാരത്തില്‍ മാത്രം വളര്‍ത്തിയിരുന്ന പഴം, ഇതു കഴിച്ചാല്‍ പിന്നെ വിയര്‍പ്പിന് പോലും സുഗന്ധം; കെപ്പല്‍ പഴത്തിന്റെ വിശേഷങ്ങള്‍ അറിയാം
രാജകൊട്ടാരത്തില്‍ മാത്രം വളര്‍ത്തിയിരുന്ന പഴം, ഇതു കഴിച്ചാല്‍ പിന്നെ വിയര്‍പ്പിന് പോലും സുഗന്ധമായിരിക്കും. പ്രജകള്‍ ഈ പഴച്ചെടി വളര്‍ത്തിയാല്‍ ശിക്ഷ മരണം! ഇങ്ങനെയും ഒരു പഴമുണ്ടോ എന്നായിരിക്കും ചിന്ത. അതെ അങ്ങനെയും ഒരു പഴമുണ്ട്, അങ്ങ് ഇന്ത്യോനേഷ്യയിൽ, പേര് കെപ്പൽ! ഇപ്പോൾ കേരളത്തിലും സുലഭമാകുന്നു. ചീത്ത കൊളസേ്ട്രാള്‍ കുറയ്ക്കാനും മൂത്രത്തിന്റെ ദുര്‍ഗന്ധം മാറാനും വൃക്കരോഗത്തിനും ശരീരദുര്‍ഗന്ധം വായ്‌നാറ്റം എന്നിവ അകറ്റാനുമെല്ലാം ഉപകരിക്കുന്ന അത്ഭുത പഴമാണ് കെപ്പല്‍. കെപ്പല്‍ പഴത്തിന്റെ വിശേഷങ്ങള്‍ അറിയാം. ഇന്ത്യോനേഷ്യന്‍ സ്വദേശി റംബുട്ടാന്‍, മാംഗോസ്റ്റീന്‍, ലിച്ചി തുടങ്ങിയവപ്പോലെ ഇന്ത്യോനേഷ്യന്‍ സ്വദേശിയാണ് കപ്പല്‍ പഴവും. ഇന്ത്യോനേഷ്യയിലെ ജാവയിലെ രാജകൊട്ടാരത്തിലാണ് പണ്ടു കാലത്ത് ഈ മരം വളര്‍ത്തിയിരുന്നത്. അക്കാലത്ത് കൊട്ടാര വളപ്പില്ലല്ലാതെ ഇതു വളര്‍ത്താന്‍ പാടില്ലായിരുന്നു. വളര്‍ത്തിയാല്‍ തലവെട്ടും. നിരവധി ഔഷധഗുണമുള്ള അതിന്റെ കായോ ഇലയോ പൂവോ പ്രജകള്‍ക്ക് ലഭ്യമാകരുതെന്ന് എന്നതാണ് കാരണം. കെപ്പല്‍ പഴം തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരത്തില്‍നിന്ന് പ്രത്യേകതരം സുഗന്ധം പുറത്തുവരും. എന്നാല്‍ പിന്നീട് ജാവയിലെത്തിയെ വിദേശികള്‍ കൊട്ടാരത്തില്‍…
Read More » -
Kerala
ദൃശ്യ വസന്തമൊരുക്കി അമ്പലവയലിൽ പൂപ്പൊലി, അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് ഇന്ന് തുടക്കം
കോഴിക്കോട്: ദൃശ്യ വസന്തമൊരുക്കി പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രമാണ്(ആര്‍എആര്‍എസ്) അലങ്കാര പുഷ്പ കൃഷിയുടെയും ഇതര കൃഷികളുടെയും അനന്തസാധ്യതകള്‍ ലോകത്തിനു പരിചയപ്പെടുത്തുന്ന പൂപ്പൊലി 2023 സംഘടിക്കുന്നത്. വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ജനുവരി ഇന്ന് വൈകിട്ട് 3. 30ന് മേള ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. വൈവിധ്യവും അപൂര്‍വവും ദൃശ്യമനോഹരവുമായ അലങ്കാര പുഷ്പങ്ങളുടെ ഒരു മായിക ലോകമാണ് പൂപ്പൊലിയില്‍ ഒരുക്കിയിരിക്കുന്നത്. പൂപ്പൊലിയെ വര്‍ണാഭമാക്കാന്‍ ആയിരത്തില്‍പരം ഇനങ്ങളോടുകൂടിയ റോസ് ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, ചെണ്ടുമല്ലിത്തോട്ടം ഇവയ്ക്ക് പുറമേ തായ്‌ലാന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്ത വിവിധയിനം ഓര്‍ക്കിഡുകള്‍, നെതര്‍ലാന്‍ഡില്‍ നിന്നുള്ള ലിലിയം ഇനങ്ങള്‍, അപൂര്‍വ്വയിനം അലങ്കാര സസ്യങ്ങള്‍, കാലിഫോര്‍ണിയില്‍ നിന്നുള്ള സ്‌ട്രോബറി ഇനങ്ങള്‍ എന്നിവയുമുണ്ട്. കൊതുമ്പുവള്ളം ഗാര്‍ഡന്‍, റോക്ക് ഗാര്‍ഡന്‍, പര്‍ഗോള, ജലധാരകള്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍ രാക്ഷസരൂപം, വിവിധതരം ശില്പങ്ങള്‍, അമ്യൂസ്‌മെന്റ്…
Read More » -
Kerala
മന്നം ജയന്തി ആഘോഷം ഇന്നും നാളെയും; ജയന്തി സമ്മേളനം ശശി തരൂർ എം.പി. ഉദ്ഘാടനം ചെയ്യും
കോട്ടയം: നായർ സർവിസ് സൊസൈറ്റി സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 146-ാമത് ജയന്തി ആഘോഷത്തിന് തുടക്കം. ഇന്നും നാളെയും പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്താണ് ആഘോഷം. ഇന്ന് രാവിലെ ഏഴുമണിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി തുടങ്ങിയ ആഘോഷങ്ങൾ മന്നംജയന്തി സമ്മേളനത്തോടെ അവസാനിക്കും. അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ.എസ്.എസ്. പ്രസിഡന്റ് ഡോ. എം. ശശികുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, കരയോഗം രജിസ്ട്രാർ പി.എൻ. സുരേഷ് എന്നിവർ സംസാരിച്ചു. രണ്ടിന് രാവിലെ ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. എട്ടിന് നാഗസ്വരക്കച്ചേരി എന്നിവ നടക്കും. കലാപരിപാടികളും ഉണ്ടാകും. രാവിലെ 10.45നാണ് മന്നം ജയന്തി സമ്മേളനം. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തും. എൻഎസ്എസ് കൺവൻഷൻ സെന്ററിന്റെയും ഗെസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം ജനറൽ സെക്രട്ടറി സുകുമാരൻ നായർ നിർവഹിക്കും. പെരുന്ന നായർ സർവീസ് സൊസൈറ്റി ആസ്ഥാനത്തിന് എതിർവശത്തായി എംസി റോഡരികിലാണ്…
Read More » -
India
വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് വനിതാ കോച്ച്; ഹരിയാന കായിക മന്ത്രി രാജിവച്ചു
ന്യൂഡല്‍ഹി: ജൂനിയര്‍ അത്ലറ്റിക്‌സ് വനിതാ കോച്ചിന്റെ ലൈംഗികാതിക്രമ പരാതിയില്‍ മുന്‍ ദേശീയ ഹോക്കി താരവും ഹരിയാന കായിക മന്ത്രിയുമായ സന്ദീപ് സിങ് രാജിവച്ചു. പീഡനപരാതിയില്‍ ചണ്ഡീഗഡ് പോലീസ് കേസെടുത്തതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും മന്ത്രി നേരത്തേ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷനല്‍ ലോക്ദളിന്റെ (ഐ.എന്‍.എല്‍.ഡി) ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തിയ പരാതിക്കാരി, മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ സന്ദീപ് സിങ്ങിനെ ഉടന്‍ പുറത്താക്കണമെന്നും വിഷയം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. തനിക്ക് സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ടു. ജിംനേഷ്യത്തിലാണ് സന്ദീപ് സിങ്ങിനെ ആദ്യം പരിചയപ്പെട്ടത്. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശങ്ങള്‍ അയക്കുകയും നേരിട്ട് കാണാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട തന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ ചില അനിശ്ചിതത്വങ്ങളുണ്ടെന്നും നേരിട്ടുകാണണമെന്നുമായിരുന്നു ആവശ്യം. മന്ത്രിയുടെ ക്യാമ്പ് ഓഫീസായി പ്രവര്‍ത്തിക്കുന്ന വീട്ടിലേക്കാണ് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് രേഖകളുമായി ഇവിടെ എത്തിയ തന്നോട് മന്ത്രി ലൈംഗികാതിക്രമം നടത്തിയെന്നാണ് കോച്ചിന്റെ ആരോപണം. വീട്ടിലെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ…
Read More » -
Kerala
ഡിസംബറിലെ റേഷൻ ജനുവരി അഞ്ചുവരെ നീട്ടി
തിരുവന്തപുരം: സംസ്ഥാനത്ത് 2022 ഡിസംബർ മാസത്തെ റേഷൻ വിതരണം 2023 ജനുവരി 5 വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. 7 ജില്ലകളിലെ വീതം റേഷൻ കടകൾ രാവിലെയും വൈകിട്ടുമായി പ്രവർത്തിക്കുന്ന ക്രമീകരണം ജനുവരി മാസം മുഴുവൻ തുടരും. ശനിയാഴ്ചയും ഇ പോസ് നെറ്റ്‌വർക്കിലെ തകരാർ മൂലം പലയിടത്തും റേഷൻ വിതരണം മുടങ്ങിയ സാഹചര്യത്തിലാണു വിതരണവും ക്രമീകരണവും നീട്ടിയത്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിലെ റേഷൻ കടകൾ ജനുവരി 2 മുതൽ 7 വരെയും 16 മുതൽ 21 വരെയും രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കും. 9 മുതൽ 14 വരെയും 23 മുതൽ 28 വരെയും 30, 31 തീയതികളിലും ഉച്ചകഴിഞ്ഞ് 2 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് ഈ ജില്ലകളിലെ കടകൾ പ്രവർത്തിക്കുക. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട്…
Read More »