CrimeNEWS

വട്ടോളിയില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റില്‍ചാടി; അമ്മയും മകളും മരിച്ചു

കോഴിക്കോട്: വട്ടോളിയില്‍ യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍. മണിയൂര്‍ താഴെ സ്വദേശി വിസ്മയ(24)യും പെണ്‍കുഞ്ഞുമാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ വിസ്മയ കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്നാണ് പ്രാഥമികവിവരം. നാദാപുരം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ എത്തിയാണ് അമ്മയെയും കുഞ്ഞിനെയും പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കുറ്റ്യാടി ഗവ. ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് സൂചന.

Signature-ad

 

Back to top button
error: