Month: January 2023
-
NEWS
അധോലോക കുറ്റവാളി എല്‍ ചാപോയുടെ മകനും പിടിയില്‍; അക്രമസംഭവങ്ങളില്‍ 29 മരണം
മെക്‌സിക്കോ സിറ്റി: യു.എസില്‍ ജയിലില്‍ കഴിയുന്ന അധോലോക കുറ്റവാളി എല്‍ ചാപോയുടെ മകനും ലഹരി കള്ളക്കടത്തുകാരനുമായ ഒവിഡിയോ ഗുസ്മാന്‍ മെക്‌സിക്കോയില്‍ അറസ്റ്റിലായി. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മെക്‌സിക്കോ സന്ദര്‍ശനത്തിനു തൊട്ടുമുന്‍പാണ് ‘മൗസ്’ എന്നു വിളിപ്പേരുള്ള ഒവിഡിയോ അറസ്റ്റിലായത്. യു.എസിലേക്ക് ലഹരി കള്ളക്കടത്തു നടത്തിയ കേസുകളില്‍ ഇയാളെ യുഎസ് അന്വേഷിച്ചുവരികയാണ്. ഒവിഡിയോയെ യു.എസിനു കൈമാറുമെന്ന് കരുതുന്നു. അറസ്റ്റിനെത്തുടര്‍ന്ന് കുലിയാകാന്‍ പട്ടണത്തില്‍ ലഹരി സംഘങ്ങള്‍ തുടങ്ങിവച്ച അക്രമസംഭവങ്ങളില്‍ 19 സംഘാംഗങ്ങളും കേണല്‍ ഉള്‍പ്പെടെ 10 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. 250 ലേറെ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കി. ലേകാത്തിലെ ഏറ്റവും അപകടകാരിയായ കുറ്റവാളികളിലൊരാളാണ് മെക്‌സിക്കന്‍ മയക്കുമരുന്നു രാജാവായ എല്‍ ചാപോ ഗുസ്മന്‍. 1993 ലാണ് ഇയാള്‍ ആദ്യമായി പിടിയിലാകുന്നത്. അന്ന് ഗ്വാട്ടിമാലയില്‍ പിടിയിലായ ഗുസ്മനെ പിന്നീട് മെക്സിക്കോയ്ക്ക് കൈമാറുകയും 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. 2001-ല്‍ ഇയാള്‍ ജയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ജയില്‍ചാടി. പിന്നീട് 2014-ലാണ് ഗുസ്മന്‍ വീണ്ടും പിടിയിലായത്. പക്ഷേ, ഒരുവര്‍ഷത്തിന് ശേഷം…
Read More » -
Crime
പൂജാരിയെ തുപ്പിയെന്ന് ആരോപണം; യുവതിയെ ക്ഷേത്രത്തില്‍നിന്ന് മര്‍ദ്ദിച്ച് പുറത്താക്കി
ബംഗളൂരു: പൂജാരിയെ തുപ്പിയെന്ന് ആരോപിച്ച് യുവതിയെ മര്‍ദിച്ച് ക്ഷേത്രത്തില്‍നിന്ന് പുറത്താക്കി. സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മുടിക്ക് പിടിച്ച് പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെങ്കിടേശ്വര ഭഗവാന്റെ ഭാര്യയാണ് താനെന്നും വിഗ്രഹത്തിന് അരികില്‍ ഇരിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ബഹളംവച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. ഡിസംബര്‍ 21 ന് അമൃതഹള്ളി ലക്ഷ്മി നരസിംഹ ക്ഷേത്രത്തിലായിരുന്നു സംഭവം. യുവതി അമൃതഹള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അമ്പലത്തില്‍ എത്തിയ യുവതി വെങ്കിടേശ്വര ഭഗവാന്റെ ഭാര്യയാണെന്ന് അവകാശപ്പെടുകയും വിഗ്രഹത്തിനരികില്‍ ഇരിക്കാനും ശ്രമിച്ചു. പൂജാരി തടഞ്ഞതോടെ തുപ്പുകയായിരുന്നു. സംഭവത്തിന്റെ സിസി ടിവി വീഡിയോ പുറത്തുവന്നിട്ടുണ്ട്. #Watch: Bengaluru: A video shows a woman being repeatedly slapped, held by hair and dragged outside the Lakshmi Narasimha Swamy temple in Amruthahalli, the incident is said to be occurred on December 21. pic.twitter.com/CP4puEMCv4 — IANS…
Read More » -
Crime
മാസ്റ്റേഴ്‌സ് ഗ്രൂപ്പ് തട്ടിപ്പ്: റിട്ട. കേണലിനും സുഹൃത്തിനും നഷ്ടമായത് 6.34 കോടി
കൊച്ചി: ഓഹരി നിക്ഷേപത്തട്ടിപ്പ് കേസില്‍ ആലുവ സ്വദേശിയായ റിട്ട. കേണലിനും സുഹൃത്തിനും നഷ്ടമായത് 6,34,74,777 രൂപ. തൃക്കാക്കര പോലീസില്‍ ലഭിച്ച പരാതിയില്‍ ഗ്രൂപ്പ് ഉടമ കാക്കനാട് മൂലേപ്പാടം റോഡില്‍ സ്ലീബാവീട്ടില്‍ എബിന്‍ വര്‍ഗീസ് (40) ഭാര്യ ശ്രീരഞ്ജിനി, ജേക്കബ് ഷിജോ എന്നിവര്‍ക്കെതിരേ തൃക്കാക്കര പോലീസ് കേസെടുത്തു.ഇന്നലെ മാത്രം തൃക്കാക്കരയില്‍ നാല് പരാതികളും പുത്തന്‍കുരിശ്, കോഴിക്കോട് നടക്കാവ് എന്നീ സ്റ്റേഷനുകളിലായി ഓരോ കേസുകളും രജിസ്റ്റര്‍ ചെയ്തു. ഷെയര്‍ മാര്‍ക്കറ്റില്‍ പണം മുടക്കിയാല്‍ വന്‍ ലാഭം വാഗ്ദാനം ചെയ്തത് 2018 ജൂണ്‍ 25 മുതല്‍ 2022 ജൂലൈയ് 07 വരെയുള്ള കാലയളവില്‍ എസ്.ബി.ഐയുടെ ആലുവ ടൗണ്‍, തോട്ടക്കാട്ടുകാര എന്നീ ബ്രാഞ്ചിലെ അക്കൗണ്ടുകളില്‍ നിന്ന് മാസ്റ്റേഴ്‌സ് ഫിന്‍സെര്‍വിന്റെ പേരിലുള്ള ആക്‌സിസ് ബാങ്ക് വെണ്ണല ബ്രാഞ്ചിലെ അക്കൗണ്ടിലേയ്ക്ക് 2,46,99,777 രൂപയും പിന്നീട് 38,77,5000 രൂപയും അടപ്പിക്കുകയുമായിരുന്നു.എന്നാല്‍ പ്രതികള്‍ ഈ തുക ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കാതെ തട്ടിപ്പ് നടത്തിയതായി പരാതിയില്‍ പറയുന്നു. തൃക്കാക്കരയില്‍ മാത്രം 123 പരാതികളില്‍ ഏഴ്…
Read More » -
Kerala
അഴകിനും അഴകായി; ലിസ് ജയ്‌മോന്‍ മിസ് കേരള 2022
കൊച്ചി: സ്വയംവര ഇംപ്രസാരിയോ മിസ് കേരള 2022 ആയി ലിസ് ജേക്കബിനെ തെരഞ്ഞെടുത്തു. കെ.സാംഭവി, നിമ്മി കെ.പോള്‍ എന്നിവരാണ് ഫസ്റ്റ്, സെക്കന്‍ഡ് റണ്ണറപ്പുമാര്‍. പ്രധാന ടൈറ്റില്‍ കൂടാതെ, മത്സരത്തില്‍ മിസ് ടാലന്റഡ്, മിസ് വോയ്‌സ്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് കണ്‍ജെനിയാലിറ്റി, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ഫിറ്റ്‌നസ്, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ഫോട്ടോജെനിക് എന്നിവരെയും തെരഞ്ഞെടുത്തു. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സൗന്ദര്യമത്സരം അരങ്ങേറിയത്. വ്യത്യസ്ത മേഖലകളിലും പശ്ചാത്തലങ്ങളിലുമുള്ള 24 യുവതികള്‍ അന്തിമ ഘട്ടത്തില്‍ മത്സരിച്ചു. രാവിലെ 9 മണിയോടെയാണ് മത്സരം ആരംഭിച്ചത്. സാരി റൗണ്ട് വിത്ത് ഇന്‍ട്രഡക്ഷന്‍, ഇന്‍ഡോ- വെസ്റ്റേണ്‍ കോസ്റ്റ്യൂമില്‍ ക്വസ്റ്റ്യന്‍ റൗണ്ട്, ഗൗണ്‍ വിത്ത് കോമണ്‍ ക്വസ്റ്റ്യന്‍ റൗണ്ട് എന്നിവയായിരുന്നു ഫൈനല്‍ റൗണ്ടുകള്‍. ഒന്നിലധികം റൗണ്ട് സ്‌ക്രീനിങ്ങുകള്‍ക്കും ഓഡിഷനുകള്‍ക്കും ശേഷം മാസങ്ങളോളം പ്രവര്‍ത്തിച്ചാണ് മിസ് കേരള ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട 24 പേരെ ഫൈനലിന് മുമ്പ് 7 ദിവസം…
Read More » -
India
ഒന്നും നോക്കണ്ട! വിമാനത്തില്‍ അലമ്പുണ്ടാക്കുന്നവരെ കെട്ടിയിടാം; നിലപാട് കടുപ്പിച്ച് ഡി.ജി.സി.എ
ന്യൂഡല്‍ഹി: മോശമായി പെരുമാറുന്ന യാത്രക്കാരെ നിയന്ത്രിക്കാന്‍ വേണ്ടിവന്നാല്‍ വിമാനത്തില്‍ കെട്ടിയിടാമെന്ന നിര്‍ദേശവുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). വിമാനത്തില്‍ യാത്രക്കാര്‍ മോശമായി പെരുമാറുന്നതും സംഘര്‍ഷങ്ങളും കൂടിയതോടെയാണു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു വിമാനക്കമ്പനികള്‍ക്കു ഡി.ജി.സി.എ മാര്‍ഗനിര്‍ദേശം നല്‍കിയത്. ”അടുത്തിടെ, വിമാനം പറക്കുമ്പോള്‍ യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ അനുയോജ്യമായ നടപടി സ്വീകരിക്കുന്നതില്‍ പൈലറ്റ്, ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പരാജയപ്പെട്ടു. കൃത്യമായ നടപടി സ്വീകരിക്കാതിരുന്നതു സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിമാനയാത്രയെപ്പറ്റി മോശം പ്രതിച്ഛായ സൃഷ്ടിച്ചു. യാത്രക്കാരുടെ സുരക്ഷയും വിമാനത്തിലെ അച്ചടക്കവും പൈലറ്റിന്റെ ഉത്തരവാദിത്തമാണ്. യാത്രക്കാരുടെ മോശം പെരുമാറ്റം നിയന്ത്രിച്ചാലും അനന്തര നടപടികള്‍ക്കായി എയര്‍ലൈന്‍ സെന്‍ട്രല്‍ കണ്‍ട്രോളിനെ പൈലറ്റ് വിഷയം അറിയിക്കണം” -ഡി.ജി.സി.എ ചൂണ്ടിക്കാട്ടി. വാക്കാല്‍ പറഞ്ഞിട്ടും നോട്ടീസ് നല്‍കിയിട്ടും ഫലംകാണാതെ വന്നാല്‍, മോശം പെരുമാറ്റമുള്ള യാത്രക്കാരെ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് കെട്ടിയിടാം. അനുവദനീയമായ പലതരം ‘വിലങ്ങുകള്‍’ ഇതിനായി ഉപയോഗിക്കാം. ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ രേഖാമൂലം പരാതി നല്‍കണമെന്നും…
Read More » -
Crime
പ്രണയത്തില്‍ നിന്ന് പിന്‍മാറി, പെണ്‍കുട്ടിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; പത്തനംതിട്ടയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
പത്തനംതിട്ട: പ്രണയത്തില്‍ നിന്നും പിന്‍മാറിയെ പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ പത്തനംതിട്ട സ്വദേശി വിഷ്ണു, അക്ഷയ് എന്നിവരാണ് പിടിയിലായത്. സാരമായി പരുക്കേറ്റ പെണ്‍കുട്ടി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കോയിപ്രം സ്വദേശിനിക്കുനേരെയാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു വ്യാഴാഴ്ച വൈകിട്ട് തുകലശേരി മാക്ഫാസ്റ്റ് കോളജിന് സമീപത്തായിരുന്നു സംഭവം. സ്വകാര്യസ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മദ്യലഹരിയില്‍ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തുകായിരുന്നു. ഏറെ നാളായി പെണ്‍കുട്ടി അമ്മയുടെ സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ദേഹമാസകലം സാരമായി പരുക്കേറ്റ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ വെള്ളിയാഴ്ച വൈകിട്ടാണ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read More » -
Food
ആമസോണ്‍ വനത്തിന്റെ സന്തതി; കേരളത്തിലെ പഴ വിപണി കീഴടക്കാൻ ഇനി ‘അബിയു’
ആമസോണ്‍ വനാന്തരങ്ങളില്‍ നിന്നെത്തിയ, കേരളത്തിലെ പഴ വിപണിയിലെ പുത്തൻ താരോദയമാണ് അബിയു. കേരളത്തിലെ പോലെ കൂടിയ അന്തരീക്ഷ ആദ്രതയും സമശീരോഷ്ണ കാലാവസ്ഥയുമാണ് ഈ പഴത്തിന്റെ വളര്‍ച്ചയ്ക്ക് ഏറെ അനുയോജ്യം. കേരളത്തിലെ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന വിളയാണിത്. വിലയില്ലാതെയും രോഗ – രോഗ കീടബാധ മൂലവും കഷ്ടത്തിലായ കേര കര്‍ഷകര്‍ക്ക് അബിയു നടന്നത് അധിക വരുമാനത്തിന് സഹായിക്കും. തണലിനെ ഇഷ്ടപ്പെടുന്നതിനാല്‍ തെങ്ങിന്‍ തോപ്പുകള്‍ക്ക് ഏറെ അനുയോജ്യം. നട്ട് രണ്ടു വര്‍ഷം കൊണ്ട് തന്നെ വിളവു ലഭിച്ചു തുടങ്ങുമെന്നതിനാല്‍ വാണിജ്യക്കൃഷിയായി തെരഞ്ഞെടുക്കാം. അബിയുവിന്റെ ഉള്ളിലെ കാമ്പ് നല്ല മധുരമുള്ളതും ചാറു നിറഞ്ഞതുമാണ്. ഇളം കരിക്കിനോട് സാമ്യമുള്ള ഈ കാമ്പാണ് ഭക്ഷ്യയോഗ്യം. നട്ട് രണ്ടു വര്‍ഷം കൊണ്ടുതന്നെ ആദ്യ വിളവെടുപ്പ് ആരംഭിക്കം. പൂക്കളില്‍ പരാഗണം നടന്നു നാലു മാസം കഴിയുന്നതോടെ പുറംതോട് മഞ്ഞ നിറമാകും. അപ്പോഴാണ് അബിയൂ കഴിക്കാന്‍ പാകമാകുക. തോടുപൊളിക്കാതെ പഴം നെടുകെ മുറിച്ചു സ്പൂണ്‍ കൊണ്ട് അടര്‍ത്തിയെടുത്ത് കഴിക്കുന്ന രീതിയാണ് നല്ലത്.…
Read More » -
Kerala
അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക്; ലംഘിച്ചാൽ പിഴ അടയ്ക്കേണ്ടി വരും, സൂക്ഷിക്കുക
ലെയിൻ ട്രാഫിക് ലംഘിച്ചാൽ പിഴ അടയ്ക്കേണ്ടി വരും. അറിഞ്ഞിരിക്കാം എന്താണ് ലെയിൻ ട്രാഫിക്. നിർദ്ദേശിച്ചിരിക്കുന്ന നാലുവരി / ആറുവരി പാതകളിൽ വലിയ വാഹനങ്ങൾ, ഭാരം കയറ്റിയ വാഹനങ്ങൾ, വേഗത കുറഞ്ഞ വാഹനങ്ങൾ എന്നിവ ഇടതുവശം ചേർന്ന് മാത്രമേ പോകാവൂ. വലതുവശത്തെ ലൈനിലൂടെ ഇത്തരം വാഹനങ്ങൾ സഞ്ചരിക്കുന്നത് പിന്നിലുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും അവർക്ക് ഓവർടേക്ക് ചെയ്തു പോകാൻ കഴിയാതെ വരുകയും ചെയ്യുന്നു. മാത്രമല്ല, ഇതുമൂലം ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാനുള്ള പ്രവണത കാണപ്പെടുകയും ആയത് അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ലൈൻ ട്രാഫിക്കിനെ കുറിച്ചുള്ള അജ്ഞത മൂലം വളരെ സാവധാനത്തിൽ യാത്ര ചെയ്യുന്ന ചില ഇരുചക്രവാഹന / കാർ യാത്രക്കാരും വലതുവശത്തെ ട്രാക്ക് തിരഞ്ഞെടുക്കുന്നു. ഇത് പുറകിൽ നിന്ന് നിശ്ചിത വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് തടസ്സമാകുന്നു. വലിയ വാഹനങ്ങൾ ഇടതു വശം ചേർന്ന് മാത്രം സഞ്ചരിക്കുക.ഇത്തരത്തിലുള്ള ലൈൻ ട്രാഫിക് ലംഘനങ്ങൾ തുടർച്ചയായ അപകടങ്ങൾക്ക് കരണമാകുന്നതിനാൽ ഇക്കാര്യത്തിൽ കർശന പരിശോധന നടത്തും.
Read More » -
NEWS
1.2 കോടി റിയാൽ സമ്മാനം: സൗദിയിൽ അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരം; രജിസ്ട്രേഷൻ തുടങ്ങി
റിയാദ്: സൗദി അറേബ്യയിലെ പൊതുവിനോദ അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരത്തിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് ആണ് ഇക്കാര്യം അറിയിച്ചത്. ‘അത്തറുൽ കലാം’ എന്നാണ് മത്സര പരിപാടിയുടെ പേര്. ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ സമന്വയിപ്പിക്കുന്ന ആദ്യത്തെ പരിപാടിയാണിത്. ഈ രംഗത്ത് ലോകത്തെ ഏറ്റവും വലിയ മത്സര പരിപാടി കൂടിയാണ്. ഇങ്ങനെയൊരു മത്സരം സംഘടിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള ചുമതലകൾ പൊതുവിനോദ അതോറിറ്റിയാണ് ഏറ്റെടുത്ത് നിർവഹിക്കുന്നത്. 1.2 കോടി റിയാലിൽ ഏറെ സമ്മാനങ്ങൾ മത്സര വിജയികൾക്കായി നീക്കിവച്ചിട്ടുണ്ട്. മത്സരത്തിനുള്ള രജിസ്ട്രേഷൻ ബുധനാഴ്ച (ജനുവരി നാല്) മുതൽ https://otrelkalam.com വെബ്സൈറ്റ് വഴി ലഭ്യമാണെന്ന് പൊതുവിനോദ അതോറിറ്റി ചെയർമാൻ പറഞ്ഞു. നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നതാണ് മത്സരം. വെബ്സൈറ്റിലൂടെയുള്ള രജിസ്ട്രേഷനിലൂടെയാണ് ആദ്യഘട്ടം ആരംഭിക്കുന്നത്. മത്സരാർഥികൾ ആദ്യം ഖുർആൻ പാരായണം, ബാങ്കുവിളി എന്നിവ റെക്കോർഡ് ചെയ്ത് ഓഡിയോ ക്ലിപ്പ് സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.…
Read More » -
Crime
കഠിനംകുളത്ത് കുടുംബത്തിലെ മൂന്നംഗം ആത്മഹത്യ ചെയ്‍തത് പലിശക്കുരുക്കിൽ നിന്ന് കരകയറാൻ കഴിയാത്തതിനെ തുടർന്നെന്ന് പോലീസ്
തിരുവനന്തപുരം: പലിശക്കുരുക്കില്‍ നിന്ന് കരകയറാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കഠിനംകുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്‍തതെന്ന് പൊലീസ്. മരിച്ച രമേശന്‍ പലരില്‍ നിന്നായി പലിശക്ക് പണം കടം വാങ്ങിയിരുന്നു. തുടര്‍ന്ന് ലക്ഷങ്ങളുടെ കടമായി. വീടും സ്ഥലവും വിറ്റ് കടം തീര്‍ക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. ലോണെടുത്ത് കടം വീട്ടാനുള്ള ശ്രമവും പരാജയപ്പെട്ടു. പലിശക്കാര്‍ വീടും സ്ഥലവും ഈട് കാണിച്ച് കേസിന് പോയി. ഇതിന് പിന്നാലെയായിരുന്നു ഇന്നലെ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രമേശനും ഭാര്യയും മകളും ആത്മഹത്യ ചെയ്തത്. പടിഞ്ഞാറ്റ് മുക്ക് കാർത്തിക വീട്ടിൽ രമേശൻ (48), ഭാര്യ സുലജ കുമാരി (46), മകൾ രേഷ്മ (23) എന്നിവരാണ് പൊളളലേറ്റ് മരിച്ചത്. കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. രാത്രി പന്ത്രണ്ട് മണിയോടെ ജനൽ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയൽവാസികൾ നോക്കിയപ്പോഴാണ് കിടപ്പ് മുറിക്കുള്ളിൽ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. മുൻവാതിൽ തകർത്ത് സമീപവാസികൾ അകത്തെത്തിയെങ്കിലും…
Read More »