Month: January 2023
-
NEWS
വീട്ടുജോലിക്കാരുടെ വിസയില്‍ തൊഴിലെടുക്കുന്നവരുടെ സ്പോൺസർഷിപ്പ് മാറ്റത്തിന് പരിധി നിശ്ചയിച്ചു; പ്രവാസികൾ അറിയേണ്ടതെല്ലാം
റിയാദ്: സൗദിയില്‍ വീട്ടുജോലിക്കാരുടെ വിസയില്‍ തൊഴിലെടുക്കുന്നവരുടെ സ്പോൺസർഷിപ്പ് മാറ്റത്തിന് പരിധി നിശ്ചയിച്ച് പാസ്‌പോർട്ട് ഡയറക്‌ട്രേറ്റ് (ജവാസത്ത്). ഇത്തരം ജീവനക്കാർക്ക് നാലില്‍ കൂടുതല്‍ തവണ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാല്ലെന്ന് ജവാസത്ത് അറിയിച്ചു. വീട്ടുജോലിക്കാരുടെ സ്പോൺസർഷിപ്പ് നടപടികള്‍ ലഘൂകരിച്ച സാഹചര്യത്തിലാണ് പരിധി സംബന്ധിച്ച ജവാസത്ത് വിശദീകരണം നൽകിയത്. നിലവില്‍ വീട്ടുജോലി വിസയില്‍ തൊഴിലെടുക്കുന്നവരുടെ സ്പോൺസർഷിപ്പ് മാറ്റം എളുപ്പത്തില്‍ പൂർത്തിയാക്കാന്‍ സാധിക്കും. ജവാസത്തിന്‍റെ വ്യക്തിഗത സേവനത്തിനുള്ള ആപ്ലിക്കേഷനായ ‘അബ്ശിര്‍’ വഴിയാണ് ഇതിന് സൗകര്യമുള്ളത്. നിലവിലെ സ്‌പോൺസർ സന്നദ്ധത അറിയിക്കുന്നതോടെ നടപടികളാരംഭിക്കാം. ശേഷം തൊഴിലാളിയും പുതിയ സ്‌പോൺസറും ഇത് അംഗീകരിക്കുന്നതോടെ മാറ്റം പൂർത്തിയാകും. എന്നാല്‍ ഇത്തരത്തില്‍ പരമാവധി നാല് തവണ മാത്രമേ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാകുകയുള്ളുവെന്ന് ജവാസത്ത് ഡയറക്ട്രേറ്റ് വ്യക്തമാക്കി. തൊഴിലാളിയുടെ പേരില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഇല്ലാതിരിക്കുക. ഹൂറൂബ് രേഖപ്പെടുത്താത്ത ആളായിരിക്കുക, നിലവിലെ ഇഖാമയിൽ 15 ദിവസത്തില്‍ കുറയാത്ത കാലാവധി ഉണ്ടായിരിക്കുക തുടങ്ങിയ നിബന്ധനകളും സ്പോൺസർഷിപ്പ് മാറ്റത്തിന് പാലിക്കണം.
Read More » -
LIFE
“ആണുങ്ങള്‍ക്ക് ഇതെല്ലാം ആവാം പെണ്ണുങ്ങള്‍ക്ക് പാടില്ല”, സല്‍മാന്‍റെ സെക്സിസ്റ്റ് മനോഭാവവും അന്ന് ഞാൻ വേണ്ടുവോളം അനുഭവിച്ചു; ബോളിവുഡിലെ നിറസാനിധ്യവും വിവാദങ്ങളുടെ തോഴനുമായ സല്‍മാൻ ഖാനെതിരെ മുൻ കാമുകി
ബോളിവുഡില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന താരപ്രഭാവമാണ് സല്‍മാൻ ഖാന്‍റേത്. എന്നാല്‍ എല്ലാക്കാലത്തും വിവാദങ്ങള്‍ സല്ലുഭായിയെ പിന്തുടര്‍ന്നിട്ടുണ്ട്. പ്രധാനമായും ബന്ധങ്ങളുടെ പേരില്‍ തന്നെയാണ് സല്‍മാൻ ഗോസിപ്പുകളില്‍ ഇടം നേടിയിട്ടുള്ളത്. ഇപ്പോഴിതാ സല്‍മാൻ ഖാന്‍റെ പഴയകാല കാമുകിയും നടിയുമായ സോമി അലി വീണ്ടും സല്‍മാനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. അഭിനയത്തിന് ഏതാണ്ട് വിരാമമിട്ടതിന് സമാനമാണ് ഇപ്പോള്‍ സോമി അലിയുടെ ജീവിതം. സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവവുമാണ് സോമി. മുമ്പ് പലപ്പോഴായി സല്‍മാനില്‍ നിന്ന് താൻ നേരിട്ട പീഡനങ്ങളെന്ന പേരില്‍ പല കാര്യങ്ങളും സോമി വെളിപ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും ഇക്കാര്യങ്ങള്‍ ഇവര്‍ മുമ്പ് പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം പിന്നീട് ഡിലീറ്റ് ചെയ്തുകളയുകയാണ് ചെയ്തിട്ടുള്ളത്. എന്തുകൊണ്ടാണ് ഇത്തരം പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്ത് കളയുന്നതെന്നും, സല്‍മാനുമൊത്തുള്ള എട്ട് വര്‍ഷങ്ങള്‍ തനിക്ക് എങ്ങനെ ആയിരുന്നുവെന്നുമാണ് സോമി ഇപ്പോള്‍ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഒരു എന്‍ജിഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കെ വളരെ മോശമായ കാര്യങ്ങള്‍ എഴുതി തന്‍റെ പേജുകളില്‍ വയ്ക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് പലപ്പോഴും സല്‍മാനെതിരായ വെളിപ്പെടുത്തലുകള്‍ പിൻവലിക്കാൻ കാരണമായിട്ടുള്ളതെന്ന് ഇവര്‍…
Read More » -
Crime
പ്രവീണ്‍ റാണക്കെതിരെ കൂടുതൽ കേസുകൾ; ‘സേഫ് ആന്‍റ് സ്ട്രോങ്ങ് നിധി’യിലൂടെ നാല് കൊല്ലം കൊണ്ട് തട്ടിയെടുത്തത് നൂറു കോടിയിലധികം രൂപ
കൊച്ചി: സേഫ് & സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി, പ്രവീണ്‍ റാണക്കെതിരെ കൂടുതൽ കേസുകൾ. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ 7 കേസുകളാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഈസ്റ്റിൽ മാത്രം 15 കേസുകളുണ്ട്. ഈസ്റ്റ്, വെസ്റ്റ്, കുന്നംകുളം സ്‌റ്റേഷനുകളിലായി റാണയ്ക്കെതിര ഇതുവരെ 22 കേസുകളാണുള്ളത്. ഒരു ലക്ഷം മുതൽ 17 ലക്ഷം വരെ തട്ടിയെന്നാണ് പരാതികളിലുള്ളത്. പ്രവീണ്‍ റാണയെന്ന പ്രവീണ്‍ കെപി, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. ‘സേഫ് ആന്‍റ് സ്ട്രോങ്ങ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നാല്‍ നാൽപ്പത്തിയെട്ടു ശതമാനം പലിശയും കാലാവധി കഴിയുമ്പോള്‍ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു നിക്ഷേപകര്‍ വീണത്. അതിശയിക്കുന്ന വേഗത്തില്‍ വളര്‍ന്ന തട്ടിപ്പുകാരനാണ് പ്രവീൺ. തൃശൂരിലെ സ്വകാര്യ എഞ്ചിനിയറിങ് കോളെജില്‍ നിന്ന് ബിടെക് ബിരുദം നേടിയ ശേഷം പത്തുകൊല്ലം മുമ്പാണ് നിക്ഷേപം സ്വീകരിക്കുന്ന ബിസിനസ്…
Read More » -
Tech
ചരിത്രം തിരുത്താതെ മൈക്രോസോഫ്റ്റ്; വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവയ്‌ക്കുള്ള സുരക്ഷാ അപ്‌ഡേറ്റുകളും സാങ്കേതിക പിന്തുണയും നിർത്തുന്നു
വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവയ്‌ക്കുള്ള സുരക്ഷാ അപ്‌ഡേറ്റുകളും സാങ്കേതിക പിന്തുണയും ജനുവരി 10 ന് മൈക്രോസോഫ്റ്റ് നിർത്തുമെന്ന് പ്രഖ്യാപിച്ചു. കാലഹരണപ്പെട്ട ഓപ്പറേറ്റിങ് സിസ്റ്റങ്ങളെ പിന്തുണയ്‌ക്കുന്ന അവസാന പതിപ്പായ മൈക്രോസോഫ്റ്റ് എഡ്ജ് 109 അവതരിപ്പിച്ചാണ് ഈ പ്രഖ്യാപനം. ഈ ഉപകരണങ്ങളിൽ ബ്രൗസർ തുടർന്നും പ്രവർത്തിക്കുമെങ്കിലും സുരക്ഷാ അപ്‌ഡേറ്റുകളോ പുതിയ ഫീച്ചറുകളോ നൽകില്ല. വെബ് അധിഷ്‌ഠിത ഉള്ളടക്കം അവരുടെ ആപ്പുകളിൽ ഉൾപ്പെടുത്താൻ ഡെവലപ്പർമാരെ അനുവദിക്കുന്ന ടൂളായ WebView2 നുള്ള പിന്തുണയും ജനുവരി 10 ന് നിർത്തലാക്കും. വിൻഡോസ് 7, വിൻഡോസ് 8.1 എന്നിവ ഉപേക്ഷിക്കുന്ന പ്രധാന ബ്രൗസർ എഡ്ജ് മാത്രമല്ല ഗൂഗിൾ ക്രോമും ഫെബ്രുവരി 7 ന് ഈ ഒഎസുകൾക്കുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിൻഡോസ് 7 ഇപ്പോഴും ഉപയോഗിക്കുന്നവർ 2021 ലെ കണക്കുകൾ പ്രകാരം ഏകദേശം 10 കോടിയുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ സർവേ പ്രകാരം 2.7 കോടി സിസ്റ്റങ്ങളിൽ വിൻഡോസ് എക്സ്പി, 7 അല്ലെങ്കിൽ 8 എന്നിവയാണ് പ്രവർത്തിക്കുന്നതെന്നും…
Read More » -
NEWS
ഒമാനില്‍ മലയാളി യുവാവ് താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു
സലാല: ഒമാനില്‍ മലയാളി യുവാവ് താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു. കോട്ടയം ഇരവിചിറ സ്വദേശി പാറപ്പുറത്ത് വർഗീസിന്റെ മകൻ സിജോ വർഗീസ് (39) ആണ് ഒമാനിലെ സലാലയിൽ ബാൽക്കണിയിൽ നിന്നു വീണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഔഖത്ത് സുൽത്താൻ ഖാബൂസ് ആശുപത്രിക്ക് എതിർവശത്ത് താമസിച്ചിരുന്ന സിജോ വർഗീസ് ആറ് വർഷത്തോളമായി സലാലയിലെ ഗ്രാന്റ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ ഇലക്ട്രിക്കൽ സേഫ്റ്റി ഓഫിസറായി ജോലി ചെയ്തു വരികയായിരുന്നു. മാതാവ് – മറിയാമ്മ വർഗീസ്. ഭാര്യ – നീതുമോൾ മാത്യൂ (നഴ്സ്, സുൽത്താൻ ഖാബൂസ് ഹോസ്‍പിറ്റൽ). മക്കൾ – ഡാൻ വർഗ്ഗീസ് സിജോ, ഡെറിക്, ജൂസെഫ്.
Read More » -
Kerala
കൊണ്ടോട്ടിയെ വിറപ്പിച്ച തെരുവുനായെ നാട്ടുകാർ ‘അറസ്റ്റ്’ ചെയ്തു അധികൃതരെ ഏൽപ്പിച്ചു; പിടിയിലായത് 16 പേരെ കടിച്ച തെരുവുനായ
മലപ്പുറം: കൊണ്ടോട്ടിയെ വിറപ്പിച്ച തെരുവുനായയെ നാട്ടുകാർ പിടികൂടി അധികൃതരെ ഏൽപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് മേലങ്ങാടി ഹൈസ്‌കൂൾ ഭാഗം തയ്യിൽ, മൈലാടി ഭാഗങ്ങളിൽ തെരുവുനായ പതിനാറോളം പേരെ കടിച്ചത്. ഹൈസ്‌കൂൾ ഭാഗത്ത് ആടമ്പുലാൻ മുജീബിന്റെ മൂന്ന് വയസ്സായ കുട്ടിയെ നായ കടിച്ചു. മുഖത്ത് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവിടെ തന്നെ കോർട്ടേഴ്‌സിൽ താമസിക്കുന്ന മൂന്ന് അതിഥി തൊഴിലാളികൾക്ക് കടിയേറ്റു. തയ്യിൽ ഭാഗത്ത് വീട്ടുപറമ്പിൽ നിൽക്കുകയായിരുന്നു സ്ത്രീയ്ക്ക് കടിയേറ്റു. ഇവരുടെ വസ്ത്രത്തിൽ കടിയേറ്റതിനാൽ ശരീരത്തിലേക്ക് കടിയേറ്റിട്ടില്ല. തയ്യിൽ മൈലാടി ഭാഗത്ത് വേറെയും തെരുവുനായ്ക്കൾ നാട്ടുകാരെ കടിച്ചിട്ടുണ്ട്. പിടികൂടിയ നായയെ 14 ദിവസം നിരീക്ഷണത്തിൽ വെക്കാൻ നഗരസഭ അധികൃതരും ആരോഗ്യവകുപ്പും നാട്ടുകാരോട് നിർദ്ദേശിച്ചെങ്കിലും തങ്ങൾക്കാവില്ലെന്ന് ഇവർ പറഞ്ഞു. അവസാനം നഗരസഭാ അധികൃതർ പ്രത്യേക കൂടുകൊണ്ടുവന്ന് നായ നിരീക്ഷണത്തിൽ വെക്കാൻ കൊണ്ടുപോയി. മുഖത്ത് കടിയേറ്റ കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. ആഴത്തിലുള്ള മുറിവായതിനാൽ മരുന്ന് വെച്ച് കെട്ടാൻ പറ്റില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കടിയേറ്റ മുഴുവൻ പേരും മഞ്ചേരി…
Read More » -
Crime
ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് വൻലാഭമുണ്ടാക്കാമെന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ ദമ്പതികളെ ഒളിത്താവളത്തിൽനിന്ന് പൊക്കി
മലപ്പുറം: ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് വൻലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികളെ പൊലീസ് പിടികൂടി. വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ആയിരക്കണക്കിന് ആളുകളെ ചേർത്ത് തട്ടിപ്പ് നടത്തിയ പ്രതികളെ തമിഴ്‌നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് മങ്കട എസ്.ഐ. സി.കെ.നൗഷാദും സംഘവും കസ്റ്റഡിയിലെടുത്തത്. പൊൻമള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്(32), ഭാര്യ മാവണ്ടിയൂർ സ്വദേശിനി പട്ടൻമാർതൊടിക റംലത്ത് (24)എന്നിവരാണ് പിടിയിലായത്. മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിയിലാണ് മങ്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. നവംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ വിഐപി ഇൻവെസ്റ്റ്‌മെൻറ് എന്ന വാട്‌സാപ്പ് കൂട്ടായ്മ വഴി പരാതിക്കാരിയുടെ നമ്പർ അതിൽ കൂട്ടി ചേർത്ത് അത് വഴി ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചിരുന്നു. ഇതെ…
Read More » -
Crime
കൈവിഷം പുറത്തെടുക്കണമെന്ന് പറഞ്ഞ് മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ചു; ചെകുത്താൻ മൂലയിലെ ‘സിദ്ധൻ ബാബു’ അറസ്റ്റിൽ
മലപ്പുറം: തിരൂരങ്ങാടിയിൽ മന്ത്രവാദത്തിനിടെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. മൂന്നിയൂർ പാറാക്കാവ് ശാന്തിനഗർ ചെകുത്താൻ മൂലയിലെ പുന്നശ്ശേരി സുബ്രഹ്‌മണ്യൻ എന്ന ബാബു (32) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിന് പരാതിക്കാരിയായ 27കാരി ആലിൻചുവട് ചെകുത്താൻ മൂലയിലെ ബാബുവിന്റെ വീട്ടിലേക്ക് ‘കൈവിഷം’ ഇറക്കുന്നതിനായി വീട്ടുകാരുമൊത്ത് വന്നതായിരുന്നു. ചികിത്സിക്കാണെന്ന് പറഞ്ഞ് പ്രതിയുടെ വീടിനുള്ളിലെ മുറിയിലേക്ക് യുവതിയെ മാത്രം വിളിപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. സുബ്രഹ്‌മണ്യൻ എന്ന ബാബു മൂന്നിയൂർ ചെകുത്താൻ മൂല എന്ന സ്ഥലത്തുള്ള തന്റെ വീട്ടിൽ വെച്ച് മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന ചികിത്സ നടത്തി വരുന്ന ആളാണ്. ബാബു പണിക്കരെന്നും സിദ്ധൻ ബാബു എന്നും ഇയാൾ അറിയപ്പെടുന്നുണ്ട്. ജ്യോതിഷ വിധിപ്രകാരമല്ല ഇയാൾ ചികിത്സ നടത്തുന്നത്. പാരമ്പര്യ ചികിത്സ രീതിയുമല്ല. തിരൂരങ്ങാടി പന്താരങ്ങാടിയിലുള്ള ഇയാളുടെ ഒരു ബന്ധു പറഞ്ഞുപഠിപ്പിച്ച പ്രകാരമാണ് മന്ത്രവാദം പോലെയുള്ള ഈ ചികിത്സ ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു. മുമ്പ് ഇയാൾ വർക്ക് ഷോപ്പിലും…
Read More » -
Crime
ധ്യാനകേന്ദ്രത്തിന് മുന്നിലെ കൂട്ടത്തല്ല്; സഭാബന്ധം ഉപേക്ഷിച്ചയാളെ വളഞ്ഞിട്ട് തല്ലിയ സംഭവത്തില്‍ 11 സ്ത്രീകള്‍ റിമാന്‍ഡില്‍
തൃശൂര്‍: ഇരിങ്ങാലക്കുട മുരിയാട് ധ്യാനകേന്ദ്രത്തിലെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ എംപറര്‍ ഇമ്മാനുവേല്‍ സഭാ വിശ്വാസികളായ 11 സ്ത്രീകള്‍ റിമാന്‍ഡില്‍. സഭാബന്ധം ഉപേക്ഷിച്ച മുരിയാട് സ്വദേശി ഷാജിയെ സംഘംചേര്‍ന്ന് മര്‍ദിച്ചിരുന്നു. മര്‍ദന ദൃശ്യങ്ങള്‍ പുറത്തായതിനു പിന്നാലെ സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് ആളൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. വയനാട് സ്വദേശി തൈപ്പറമ്പില്‍ അല്‍ഫോണ്‍സ, മിനി, ഇടുക്കി സ്വദേശിനി ഗീത, സ്റ്റെഫി, ലിന്‍ഡ, ജിബി, ആര്യ, അയോണ, ലിയോണ, നിഷ തുടങ്ങി 11 പേരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ബാബു കെ തോമസും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മുരിയാട് കപ്പാറക്കടവ് പരിസരത്തായിരുന്നു കൂട്ടത്തല്ല്. മുരിയാട് എംപറര്‍ ഇമ്മാനുവേല്‍ സഭയുടെ സീയോണ്‍ ധ്യാനകേന്ദ്രവുമായുള്ള ബന്ധം ഉപേക്ഷിച്ച ഷാജിയും കുടുംബവും കാറിലെത്തിയപ്പോള്‍ തടയുകയായിരുന്നു. വിശ്വാസികളായ സ്ത്രീകള്‍ ഷാജിയെ കാറില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചു. കാറിന്റെ ചില്ല് തകര്‍ത്തു. ആക്രമണത്തില്‍ ഷാജിയും ഷാജിയുടെ മകന്റെ ഭാര്യയും അടക്കം അഞ്ചുപേര്‍ക്കാണ് പരുക്കേറ്റത്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണ് ആക്രമണത്തിനു കാരണമെന്നാണ് സ്ത്രീകള്‍ പറയുന്നത്.…
Read More » -
Kerala
ശബരിമലയില്‍ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റയാള്‍ മരിച്ചു
പത്തനംതിട്ട: മാളികപ്പുറത്ത് വെടി വഴിപാടിനിടെ കതിനപൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു. ചെങ്ങന്നൂര്‍ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരില്‍ എ.ആര്‍ ജയകുമാറാണ് മരിച്ചത്. 70 ശതമാനം പൊള്ളലേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മാളികപുറത്ത് ഉണ്ടായത് തീപിടുത്തമാണെന്നായിരുന്നു പത്തനംതിട്ട കലക്ടറുടെ റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം കൃത്യമായി നടന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. വെടിമരുന്ന സൂക്ഷിക്കുന്നത് മതിയായ സുരക്ഷയില്ലാതൈന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം അടക്കം സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചു. ഭാവിയില്‍ അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതിയിലും സമര്‍പ്പിക്കും. അപകടത്തില്‍ ജയകുമാറിനെ കൂടാതെ രണ്ട് പേര്‍ക്ക് കൂടി പരുക്കേറ്റിരുന്നു. ചെങ്ങന്നൂര്‍ കാരയ്ക്കാട് പാലക്കുന്ന് മോടിയില്‍ അമല്‍, പാലക്കുന്ന് മോടിയില്‍ രജീഷ്എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. മാളികപ്പുറത്തിനടുത്തെ ഇന്‍സുലേറ്ററിന് സമീപമാണ് അപകടം ഉണ്ടായത്. വെടിപ്പുരയില്‍ സൂക്ഷിച്ചിരുന്ന 396 കതിനകളും ആറ് കിലോ വെടിമരുന്നും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
Read More »