IndiaNEWS

ഒന്നും നോക്കണ്ട! വിമാനത്തില്‍ അലമ്പുണ്ടാക്കുന്നവരെ കെട്ടിയിടാം; നിലപാട് കടുപ്പിച്ച് ഡി.ജി.സി.എ

ന്യൂഡല്‍ഹി: മോശമായി പെരുമാറുന്ന യാത്രക്കാരെ നിയന്ത്രിക്കാന്‍ വേണ്ടിവന്നാല്‍ വിമാനത്തില്‍ കെട്ടിയിടാമെന്ന നിര്‍ദേശവുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). വിമാനത്തില്‍ യാത്രക്കാര്‍ മോശമായി പെരുമാറുന്നതും സംഘര്‍ഷങ്ങളും കൂടിയതോടെയാണു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു വിമാനക്കമ്പനികള്‍ക്കു ഡി.ജി.സി.എ മാര്‍ഗനിര്‍ദേശം നല്‍കിയത്.

”അടുത്തിടെ, വിമാനം പറക്കുമ്പോള്‍ യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ അനുയോജ്യമായ നടപടി സ്വീകരിക്കുന്നതില്‍ പൈലറ്റ്, ക്യാബിന്‍ ക്രൂ അംഗങ്ങള്‍ പരാജയപ്പെട്ടു. കൃത്യമായ നടപടി സ്വീകരിക്കാതിരുന്നതു സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിമാനയാത്രയെപ്പറ്റി മോശം പ്രതിച്ഛായ സൃഷ്ടിച്ചു. യാത്രക്കാരുടെ സുരക്ഷയും വിമാനത്തിലെ അച്ചടക്കവും പൈലറ്റിന്റെ ഉത്തരവാദിത്തമാണ്. യാത്രക്കാരുടെ മോശം പെരുമാറ്റം നിയന്ത്രിച്ചാലും അനന്തര നടപടികള്‍ക്കായി എയര്‍ലൈന്‍ സെന്‍ട്രല്‍ കണ്‍ട്രോളിനെ പൈലറ്റ് വിഷയം അറിയിക്കണം” -ഡി.ജി.സി.എ ചൂണ്ടിക്കാട്ടി.

Signature-ad

വാക്കാല്‍ പറഞ്ഞിട്ടും നോട്ടീസ് നല്‍കിയിട്ടും ഫലംകാണാതെ വന്നാല്‍, മോശം പെരുമാറ്റമുള്ള യാത്രക്കാരെ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് കെട്ടിയിടാം. അനുവദനീയമായ പലതരം ‘വിലങ്ങുകള്‍’ ഇതിനായി ഉപയോഗിക്കാം. ഇത്തരം അതിക്രമങ്ങള്‍ക്കെതിരേ രേഖാമൂലം പരാതി നല്‍കണമെന്നും ഡി.ജി.സി.എ വ്യക്തമാക്കി. സഹയാത്രികയുടെ ദേഹത്ത് യാത്രക്കാരന്‍ മൂത്രമൊഴിച്ചതു കമ്പനിയുടെ പ്രതിച്ഛായ്ക്കു മങ്ങലേല്‍പ്പിച്ചതോടെ, യാത്രക്കാരുടെ ഭാഗത്തുനിന്നു മോശം പെരുമാറ്റമുണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും നിയമപരമായ നടപടികളില്‍ വിട്ടുവീഴ്ച പാടില്ലെന്നും എയര്‍ ഇന്ത്യ സി.ഇ.ഒ ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കി.

Back to top button
error: