Month: January 2023
-
NEWS
വിമാനത്താവളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു സമ്മാനപ്പൊതി; ഉള്ളിൽ സ്വർണമോ മയക്കുമരുന്നോ അല്ല, പിന്നെയോ ?
മെക്സിക്കോയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ ഒരു സമ്മാനപ്പൊതിയാണ് ലോകത്തെ അമ്പരപ്പിക്കുന്ന ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്. പുതുവർഷം പ്രമാണിച്ച് കൊറിയർ കമ്പനികളിൽ ഇപ്പോൾ ധാരാളം സമ്മാനപ്പൊതികൾ കുമിഞ്ഞ് കൂടുന്ന സമയമാണ്. അത് കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമെല്ലാം എത്തേണ്ട ഇടങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്ന സമയം. കഴിഞ്ഞ ദിവസം ഇത്തരത്തിൽ മെക്‌സിക്കോയിലെ ക്വെറെറ്റാരോ ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിൽ സ്ഥിതി ചെയ്യുന്ന കൊറിയർ കമ്പനിയിൽ കുറെയേറെ പാഴ്സലുകൾ എത്തി. അമേരിക്കയിലേക്കുള്ളതായിരുന്നു ഈ പാഴ്സലുകൾ. സുരക്ഷാ പരിശോധനയുടെ ഭാഗമായി ഇവയെല്ലാം സ്കാനർ വഴി കടത്തിവിടുന്നതിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ എക്സ്-റേ മെഷീന്റെ ഡിസ്പ്ലേയിൽ ഒരു അജ്ഞാത വസ്തുവിന്റെ ചില വിചിത്ര ചിത്രങ്ങൾ കണ്ടത്. എന്താണ് ആ പാഴ്സലിനുള്ളിൽ കാണുന്നതെന്ന് വ്യകതമാകാഞ്ഞ അവർ അത് പരിശോധിക്കാൻ തീരുമാനിച്ചു. തുടർന്ന് പാഴ്സൽ ബോക്സ് കണ്ടെത്തി തുറക്കാൻ തുടങ്ങി. ബോക്സ് തുറന്നപ്പോൾ പുറമേ പേപ്പറുകൊണ്ട് പൊതിഞ്ഞ് അതിനുള്ളിൽ അലൂമിനിയം പേപ്പർ ഉപയോഗിച്ച് വീണ്ടും പൊതിഞ്ഞിരിക്കുന്നതായി കണ്ടു. തുടർന്ന് ആകാംക്ഷ കൂടിയ ഉദ്യോഗസ്ഥർ പക്ഷേ ഉള്ളിലെന്താണ് എന്ന് കണ്ടതോടെ ശരിക്കും…
Read More » -
LIFE
മലയാളികളെ ആവേശത്തിലാക്കി രജനികാന്ത് ചിത്രം ‘ജയിലറി’ൽ മോഹൻലാലും
രജനികാന്ത് നായകനാകുന്ന ‘ജയിലറി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ‘ജയിലര്‍’ കഥാപാത്രമായി രജനികാന്ത് അഭിനയിക്കുന്ന ചിത്രത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ്. ‘ജയിലറു’ടെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. മലയാളി ആരാധകരെയും ആവേശത്തിലാക്കുന്ന ഒരു വാര്‍ത്തയാണ് ‘ജയിലറെ’ കുറിച്ച് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്. മലയാളികളുടെ പ്രിയ താരം മോഹൻലാല്‍ രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഒരു അതിഥി വേഷത്തില്‍ രജനികാന്ത് ചിത്രത്തില്‍ എത്തുന്ന മോഹൻലാലിന് രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടാകുക എന്നും സാമൂഹ്യമാധ്യമങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ അടക്കമുള്ളവര്‍ പറയുന്നു. രമ്യാ കൃഷ്‍ണനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കന്നഡ താരം ശിവരാജ്‍കുമാറും വേഷമിടുന്നുണ്ട്. നെല്‍സണ്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. #Mohanlal doing a small Cameo in #Jailer 🔥🔥His portions will be shoot for 2-3 days 🎬Mohanlal from Mollywood, Shivraj Kumar from Sandalwood….A perfect…
Read More » -
LIFE
പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; ‘നന്‍പകല്‍’ റിലീസ് തീയതി അറിയിച്ച് മമ്മൂട്ടി
മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണ കമ്പനി- മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രമായി പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മമ്മൂട്ടിക്കൊപ്പം ചിത്രമൊരുക്കുന്നു എന്നതായിരുന്നു ആ ആകാംക്ഷയ്ക്ക് കാരണം. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് നിറഞ്ഞ കൈയടികളാണ് ലഭിച്ചത്. തിയറ്റര്‍ റിലീസിനുള്ള കാത്തിരിപ്പ് ഉയര്‍ത്തുന്ന റിവൂസ് ആണ് സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ സിനിമാപ്രേമികളുടെ കാത്തിരിപ്പ് അവസാനം കുറിച്ച് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. ജനുവരി 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജെയിംസ്. പ്രകടനത്തിലും ആ…
Read More » -
LIFE
പൊങ്കലിലെ താരപ്പോരിൽ തലയോ ഇളയ ദളപതിയോ ? കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗില്‍ മുന്നില്‍ ആര്?
തമിഴ് സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സീസണ്‍ ആണ് ഇത്തവണത്തെ പൊങ്കല്‍. വര്‍ഷത്തിലെ ഏതെങ്കിലുമൊക്കെ പ്രധാന റിലീസുകള്‍ പൊങ്കലിന് ഉണ്ടാവുക സാധാരണമാണെങ്കിലും ഇത്തവണത്തേതുപോലെ ഒരു താരപ്പോര് ബോക്സ് ഓഫീസില്‍ ഇതിനു മുന്‍പ് അടുത്തൊന്നും ഉണ്ടായിട്ടില്ല എന്നതാണ് ഈ കാത്തിരിപ്പിന് കാരണം. തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് താരങ്ങള്‍ വിജയ്‍യുടെയും അജിത്ത് കുമാറിന്‍റെയും പുതിയ ചിത്രങ്ങളാണ് ഇത്തവണത്തെ പൊങ്കലിന് ഒരേ ദിവസം തിയറ്ററുകളില്‍ എത്തുക. മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ വംശി പൈഡിപ്പള്ളിയാണ് വാരിസിന്‍റെ സംവിധായകന്‍. അതേസമയം അജിത്തിന്‍റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളുടെ (നേര്‍കൊണ്ട പാര്‍വൈ, വലിമൈ) സംവിധായകന്‍ എച്ച് വിനോദ് ആണ് തുനിവിന്‍റെ സംവിധായകന്‍. മഞ്ജു വാര്യര്‍ ആണ് ചിത്രത്തിലെ നായിക എന്നത് മലയാളികളെ സംബന്ധിച്ച് കൌതുകമുണര്‍ത്തുന്ന ഘടകമാണ്. ഒരേ ദിവസമാണ് രണ്ട് ചിത്രങ്ങളും തിയറ്ററുകളില്‍ എത്തുന്നത്. ജനുവരി 11 ന്. രണ്ട് ചിത്രങ്ങളുടെയും അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന്‍…
Read More » -
Crime
ഷാഫി നിത്യ സന്ദര്‍ശകന്‍; ലൈലയുടെ എടുപ്പിലും നടപ്പിലും നോട്ടത്തിലും മാറ്റം…
നാടിനെ നടുക്കിയ ഇലന്തൂരിലെ നരബലിയുടെ പുതിയ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എല്ലാവരോടും സൗമ്യമായി മാത്രം ഇടപെട്ടിരുന്ന ഭഗവത് സിംഗിന് ഇങ്ങനെ ഒരു മുഖം ഉണ്ടെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തിന് അടുത്ത സുഹൃത്തുക്കള്‍ പോലും ഉണ്ടായിരുന്നില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. മിക്കപ്പോഴും ഭഗവല്‍ സിംഗും ഭാര്യയും ഒരുമിച്ചായിരുന്നു യാത്രകളൊക്കെ തന്നെ നടത്തിയിരുന്നത്. ഇരുവരും വീട്ടിലില്ലാതിരുന്ന സമയങ്ങളില്‍ തീരുമാനം മറ്റുമായി ആളുകള്‍ വരുന്ന സമയത്ത് വിവരം പറയാന്‍ ആരെങ്കിലും വിളിക്കുമ്പോള്‍ പോലും ഇവര്‍ പലപ്പോഴും ഫോണ്‍ എടുത്തിരുന്നില്ലന്നും എടുക്കുകയാണെങ്കില്‍ പോലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നത് എന്നുമാണ് അയല്‍വാസികള്‍ പറയുന്നത്. അപ്പോഴാണ് അയല്‍വാസികള്‍ ഇതിനെക്കുറിച്ച് ബുദ്ധിമുട്ട് അറിയിച്ചത്. തുടര്‍ന്ന് പുറത്തു പോകുന്ന സമയങ്ങളില്‍ ഇവരുടെ ഫോണ്‍ നമ്പറുകള്‍ എഴുതിയ ബോര്‍ഡ് ഗേറ്റില്‍ തൂക്കിയിടുകയും ചെയ്യുമായിരുന്നു ഇവര്‍. പ്രതികളായ ഷാഫി, ഭഗവത് സിംഗ്, ലൈല എന്നിവരെ കാക്കനാട് ജില്ലാ ജയിലിലേക്ക് എത്തിച്ചത്. മുന്‍പ് തിരുമ് കേന്ദ്രത്തോട് ചേര്‍ന്ന് ഒരു കാവ് ഉണ്ടായിരുന്നുവെന്നും കാവില്‍…
Read More » -
Kerala
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള ബില്‍ രാഷ്ട്രപതിക്ക് വിടാന്‍ രാജ്ഭവന് നിയമോപദേശം
കൊച്ചി: ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയക്കാന്‍ രാജ്ഭവന് നിയമോപദേശം. ഹൈക്കോടതിയിലെ ഗവര്‍ണറുടെ കോണ്‍സലാണ് നിയമോപദേശം നല്‍കിയത്. നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ തീരുമാനം എടുക്കുന്നത് സ്വാഭാവിക നീതിയല്ല എന്നതാണ് ഗവര്‍ണറുടെ വിലയിരുത്തല്‍. അതേസമയം, ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിക്ക് വിടുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വെള്ളിയാഴ്ച രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ പ്രതികരിച്ചിരുന്നു. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റിക്കൊണ്ട് ആ സ്ഥാനത്ത് വിദ്യാഭ്യാസ വിചക്ഷണരെയോ, അല്ലെങ്കില്‍ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം ഉള്ളവരെയോ നിയമിക്കുക എന്നതാണ് ബില്ലിന്റെ ഉള്ളടക്കം. ചാന്‍സലര്‍സ്ഥാനത്തേക്കുള്ള നിയമനം അഞ്ചുവര്‍ഷമായിരിക്കും. എന്തെങ്കിലും സ്വഭാവദൂഷ്യ ആരോപണമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടായാല്‍ ചാന്‍സലറെ നീക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതുകൂടിയാണ് ഭേദഗതിബില്‍.
Read More » -
NEWS
ഒറ്റ ദിവസം 456 കോവിഡ് മരണം; എട്ടാം തരംഗത്തില്‍ ഞെട്ടി ജപ്പാന്‍
ടോക്യോ: കോവിഡ് മരണങ്ങളില്‍ ഞെട്ടി ജപ്പാന്‍. ഒറ്റ ദിവസം 456 കോവിഡ് മരണങ്ങളാണു രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. വ്യാഴാഴ്ച മുതല്‍ 2,45,542 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20,720 കേസുകള്‍ ടോക്കിയോയില്‍ മാത്രമാണ്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ 53 പേരെ ടോക്കിയോയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരുമാസത്തിനിടെ ആയിരക്കണക്കിനു പേരാണ് കോവിഡ് മൂലം ജപ്പാനില്‍ മരണമടഞ്ഞത്. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കു പിന്നാലെ കോവിഡ് കേസുകളും മരണനിരക്കുകളും വര്‍ധിക്കുമെന്ന് നേരത്തേ ആശങ്കകള്‍ ഉണ്ടായിരുന്നു. ഡിസംബറില്‍ 7,688 കോവിഡ് മരണങ്ങളാണ് ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുമ്പത്തെ കോവിഡ് തരംഗംമൂലം ഓഗസ്റ്റിലുണ്ടായ 7,329 എന്ന നിരക്കുകളെ മറികടന്നായിരുന്നു ഇത്. നവംബര്‍ മുതല്‍ കോവിഡ് മരണനിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജപ്പാനിലുണ്ടായ കോവിഡ് മരണങ്ങളുടെ കണക്ക് തൊട്ടു മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് പതിനാറ് മടങ്ങ് കൂടുതലാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ഓഗസ്റ്റ് 31 മുതല്‍ ഡിസംബര്‍ 27 വരെ, എണ്‍പതുകളില്‍…
Read More » -
Kerala
മുഖ്യമന്ത്രിയുടെ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചാല്‍ അംഗീകരിക്കുമോ? വനംമന്ത്രിയെ പുറത്താക്കണം: സതീശന്‍
കോട്ടയം: ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രാപ്തനല്ലെന്ന് സ്വയം തെളിയിച്ച വനം വകുപ്പ് മന്ത്രിയെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കക്ഷി നേതാവായതിനാല്‍ അദ്ദേഹത്തെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് മടിയുണ്ടെങ്കില്‍ വിശ്രമത്തിനും വിനോദത്തിനും സാധ്യതയുള്ള മറ്റേതെങ്കിലും വകുപ്പ് നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പമ്പാവാലിയിലെയും ഏഞ്ചല്‍വാലിയിലെയും പ്രദേശങ്ങളെ മുഴുവന്‍ വനഭൂമിയാക്കിയുള്ള ഉപഗ്രഹ മാപ്പ് ഡല്‍ഹിക്ക് അയച്ച മന്ത്രിയാണ് ഇവിടെ വന്ന് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് പ്രസംഗിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കരം അടയ്ക്കുന്ന പട്ടയ ഭൂമിയെയാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായുള്ള വനഭൂമിയാക്കി മാറ്റിയിരിക്കുന്നത്. ഇവിടെ താമസിക്കുന്ന ആയിരത്തി ഇരുന്നൂറോളും കുടുംബങ്ങള്‍ എവിടെ പോകും? ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നല്‍കിയിരിക്കുന്ന മൂന്ന് ഭൂപടങ്ങളും ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ടും അബദ്ധ പഞ്ചാംഗങ്ങളാണ്. സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകരെ പ്രയാസപ്പെടുത്തിയ തീരുമാനങ്ങളാണ് സുപ്രീം കോടതി വിധി വന്ന…
Read More » -
Crime
അപകടത്തിന് പിന്നാലെ പ്രതികള്‍ അശുതോഷിന്റെ വീട്ടിലെത്തി; കാറിടിച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: കാഞ്ചന്‍വാലയില്‍ യുവതിയെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ പുതിയ ദൃശ്യങ്ങള്‍ പുറത്തു വന്നു. കേസിലെ പ്രതികള്‍ കാറിന്റെ ഉടമയായ അശുതോഷിന്റെ വീട്ടിലെത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. മരിച്ച അഞ്ജലി(23)യെ കാറില്‍ വലിച്ചിഴച്ചുകൊണ്ടുപോയ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഇവര്‍ അശുതോഷിന്റെ വീട്ടിലെത്തിയത്. പുലര്‍ച്ചെ 4.07 ഓടെയാണ് പ്രതികള്‍ അശുതോഷിന്റെ വീട്ടിലെത്തുന്നത്. തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിവരുന്ന അശുതോഷിന്റെ കയ്യില്‍ കാറിന്റെ താക്കോല്‍ നല്‍കുന്നു. വെള്ള ടീഷര്‍ട്ടാണ് അപ്പോള്‍ അശുതോഷിന്റെ വേഷം. ഒമ്പതു മിനുട്ടിന് ശേഷം ഇരുവരും വീടിന് പുറത്തേക്ക് ഇറങ്ങുന്നതും സിസി ടിവി ദൃശ്യങ്ങളിലുണ്ട്. കുറേ സമയത്തിന് ശേഷം പുലര്‍ച്ചെ 4.40 ഓടെ വീണ്ടും പ്രതി, കാറുടമയായ അശുതോഷിന്റെ വീട്ടിലെത്തുന്നതും സിസി ടിവി ദൃശ്യത്തിലുണ്ട്. ഇതിനു ശേഷമാണ് അപകടത്തിന് ഇടയാക്കിയ കാര്‍ തേടി ഡല്‍ഹി പോലീസ് അശുതോഷിന്റെ വീട്ടിലെത്തുന്നത്. സംഭവത്തില്‍ ദീപക് ഖന്ന, അമിത് ഖന്ന, കൃഷന്‍, മിഥുന്‍, മനോജ് മിത്തല്‍ എന്നീ യുവാക്കളെ അന്നു തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.…
Read More »