CrimeNEWS

കടത്തിയത് രണ്ട് ലോറികളില്‍; കരുനാഗപ്പള്ളിയില്‍ ഒരു കോടിയുടെ നിരോധിത പാന്‍ മസാല പിടികൂടി

കൊല്ലം: കരുനാഗപ്പളളിയില്‍ ഒരു കോടി രൂപയുടെ നിരോധിത പാന്‍ മസാല പിടികൂടി. രണ്ട് ലോറികളിലായി കടത്തിയ ഒന്നേകാല്‍ ലക്ഷം പാന്‍മസാല പാക്കറ്റുകളാണ് പിടിച്ചെടുത്തത്. ലോറി ഡ്രൈവര്‍ തൊടിയൂര്‍ സ്വദേശി തൈസീഫിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെ ലോറിയുടെ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ഇന്ന് പുലര്‍ച്ചെയാണ് പാന്‍മസാലപാക്കറ്റ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. സവാള ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാന്‍ മസാല പാക്കറ്റുകള്‍. 98 ചാക്കുകളിലായി 1,27, 410 പാക്ക് നിരോധിത പാന്‍ മസാല പാക്കറ്റുകളാണ് ലോറിയില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

Signature-ad

തമിഴ്നാട്ടില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കേരളത്തിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. അതിര്‍ത്തി ചെക്ക് പോസ്റ്റ് കടന്ന് ലോറി എങ്ങനെ കേരളത്തിലെത്തിയതെന്ന് ഉള്‍പ്പടെ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ ഡ്രൈവര്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കുന്നില്ലെന്നും പോലീസ് പറഞ്ഞു. കോടികളുടെ ലഹരിക്കടത്തായതിനാല്‍ ഇതില്‍ വലിയ കണ്ണികളുണ്ടെന്നാണ് നിഗമനം.

Back to top button
error: