Feature

ഭരണി നക്ഷത്രത്തിൽ ജനിച്ചവരുടെ പൊതു ഫലങ്ങൾ

നക്ഷത്രഫലം

ഡോ. സി.ആർ ചന്ദ്രലേഖ (കിളിമാനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക. പല പ്രസിദ്ധീകരണങ്ങളിലും ജ്യോതിഷ സംബന്ധമായ ലേഖനങ്ങൾ എഴുതാറുണ്ട്)

   ആകാശപ്പരപ്പിൽ അടുപ്പ് കൂട്ടിയത് പോലെ കാണപ്പെടുന്ന മൂന്ന് നക്ഷത്രങ്ങളിൽ ഒന്നാണ് ഭരണി. ഈ നക്ഷത്രത്തിൽ ജനിച്ചവർ സുഖാന്വേഷികളും ഈശ്വരഭക്തരും ധാർമിക ബോധം പുലർത്തുന്നവരുമായിരിക്കും. ജീവിതാന്ത്യം വരെ കഠിനമായി പരിശ്രമിക്കുന്ന ഇവർ ഔദ്യോഗിക രംഗത്ത് ശോഭിക്കും.

ഭരണി നക്ഷത്രക്കാർ കോപം നിയന്ത്രിക്കുകയും അനാവശ്യ കാര്യങ്ങളിൽ പ്രതികരിക്കാതിരിക്കുകയും ചെയ്യണം. സാമ്പത്തിക നഷ്ടം ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണം. ഏതു രംഗത്തും സഹായികളും സുഹൃത്തുക്കളും ശത്രുക്കളായി മാറുന്ന സാഹചര്യം വന്നുചേരാം വന്നു ചേരാം. ആരുമായും ദീർഘകാല സൗഹൃദം ഇവർക്ക് ഉണ്ടാകാൻ സാധ്യതയില്ല. അഭിമാനികളായതിനാൽ ആരുടെ മുന്നിലും ഈ നക്ഷത്രക്കാർ ശിരസ്സു കുനിക്കുകയില്ല. മറ്റുള്ളവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും കേൾക്കുമെങ്കിലും സ്വന്തം ഇഷ്ടപ്രകാരമായിരിക്കും പ്രവർത്തിക്കുക. അതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളോ ലാഭനഷ്ടങ്ങളോ ഇവർ ഗൗനിക്കുകയുമില്ല.
ശാന്തസുന്ദരമായ പ്രദേശങ്ങളോടു വലിയ കമ്പം പുലർത്തുകയും അത്തരം സ്ഥലങ്ങളിൽ താമസിക്കാൻ ആഗ്രഹിക്കുകയും ചെയ്യും.
സാമ്പത്തിക നേട്ടം കൈവരിക്കുമെങ്കിലും ഇഷ്ടാനുസരണം ഉയർച്ച നേടാൻ കഴിഞ്ഞെന്ന് വരില്ല. റവന്യൂ, പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റുകളിലും വാഹന ഇടപാടുകളിലും ഇവർക്ക് ശോഭിക്കാൻ കഴിയും. പൊതുജന സേവനത്തിൽ വിജയിക്കുമെങ്കിലും ശക്തമായ എതിർപ്പുകളെ അവഗണിച്ചേ മുന്നേറാനാവൂ. മറ്റുള്ളവർ ഏത് ഉപദേശം നൽകിയാലും അതിനു വിപരീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും.

ഭരണി നക്ഷത്രക്കാരെ അഹങ്കാരികൾ എന്ന് മുദ്രകുത്തപ്പെടുമെങ്കിലും ഇവർ ശുദ്ധഹൃദയരായിരിക്കും. പല വിപരീതാനുഭവങ്ങൾ അലട്ടുമെങ്കിലും ജീവിതത്തിൽ കൂടുതലും ഗുണങ്ങളായിരിക്കും സംഭവിക്കുക. 30 വയസ്സിനുശേഷം ജീവിതത്തിൽ കാര്യമായ മാറ്റം സംഭവിക്കും. പരിശ്രമശാലികളായ ഭരണി നക്ഷത്രക്കാരെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല. വേണ്ട സമയത്ത് ദൈവസഹായം ഉണ്ടാകുന്നതിനാൽ അവിചാരിതമായ ആപത്തുകളിൽ നിന്നും രക്ഷപ്പെടും.

സ്ത്രീകൾ കുടുംബ കാര്യങ്ങളിൽ അതീവ ശ്രദ്ധാലുക്കളായിരിക്കും. മുൻകോപം, പിടിവാശി എന്നിവ കാണപ്പെടും. ദാമ്പത്യ ജീവിതം സുഖദുഃഖ സമ്മിശ്രം ആയിരിക്കും. പല വിധത്തിത്തിലും ദോഷനുഭവങ്ങൾ അലട്ടുമെങ്കിലും വളരെ വേഗം അതിനെ അതിജീവിക്കാനാവും. ഭർതൃ ദുരിതം അനുഭവിക്കാൻ ഇട വന്നേക്കാം. ദേവത യെമൻ, ഗണം മാനുഷം, യോനി പുരുഷൻ, ഭൂതം ഭൂമി, മൃഗം ആന, പക്ഷി പുള്ള്, വൃക്ഷം നെല്ലി.

Back to top button
error: