KeralaNEWS

പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണാൻ ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് 

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണാൻ ഡി.ജി.പി. ഓണ്‍ലൈന്‍ അദാലത്ത് നടത്തുന്നു. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഫെബ്രുവരി ഒമ്പത്, 20 തീയതികളിലാണ്‌ ഓൺലൈൻ അദാലത്ത് നടത്തുന്നത്. ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ഫെബ്രുവരി ഒമ്പതിന് പരിഗണിക്കും. പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 20.

കൊല്ലം സിറ്റി, കൊല്ലം റൂറല്‍ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ ഫെബ്രുവരി 20 നാണ് പരിഗണിക്കുന്നത്. പരാതികള്‍ ജനുവരി 28 ന് മുമ്പ് ലഭിക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.

Signature-ad

സര്‍വ്വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. ഇവ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്റെ പ്രത്യേകത. പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: