Month: January 2023

  • Kerala

    അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ചു; മൂന്നു യുവാക്കള്‍ അവശനിലയില്‍ ആശുപത്രിയില്‍

    ഇടുക്കി: അടിമാലിയില്‍ മദ്യം കഴിച്ച മൂന്നുപേര്‍ അവശനിലയില്‍ ആശുപത്രിയില്‍. വഴിയില്‍ കടന്ന മദ്യം കഴിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു. അടിമാലി സ്വദേശികളായ അനില്‍കുമാര്‍, മനോജ്, കുഞ്ഞുമോന്‍ എന്നിവര്‍ക്കാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. മൂന്നുപേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ കുഞ്ഞുമോനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. യുവാക്കളുടെ സുഹൃത്തിനാണ് അടിമാലി അപസരക്കുന്ന് വച്ച് മദ്യകുപ്പി ലഭിച്ചത്. ഇയാള്‍ ആ കുപ്പി യുവാക്കള്‍ക്ക് നല്‍കുകയായിരുന്നു. മദ്യം കഴിച്ചയുടന്‍ മൂന്നുപേര്‍ക്കും ഛര്‍ദ്ദി തുടങ്ങി. ശാരീരികാസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില മോശമായതോടെ ഇവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

    Read More »
  • Kerala

    അന്തര്‍സര്‍വകലാശാല യുവജനോത്സവത്തില്‍ തുടർച്ചയായി അഞ്ചാമതും കേരള സര്‍വകലാശാലയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

    തിരുവനന്തപുരം: തിരുപ്പതിയില്‍ നടന്ന മുപ്പത്താറാമത് സൗത്ത് സോണ്‍ അന്തര്‍ സര്‍വകലാശാല യുവജനോത്സവത്തില്‍ പങ്കെടുത്ത തെക്കേ ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളെയും പിന്തള്ളി കേരളസര്‍വകലാശാല തുടര്‍ച്ചയായി അഞ്ചാമതും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. മ്യൂസിക്, ഡാന്‍സ്, ഫൈന്‍ ആര്‍ട്‌സ്, ലിറ്റററി തീയറ്റര്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായി ഇരുപത്തിയേഴ് മത്സര ഇനങ്ങളാണ് ഉള്ളത്. ഇതില്‍ ലിറ്റററി ചാമ്പ്യന്‍ഷിപ്പ് തീയറ്റര്‍ ചാമ്പ്യന്‍ഷിപ്പ് മ്യൂസിക്ക് റണ്ണേഴ്‌സ് അപ്പ് എന്നിവ കേരളസര്‍വകലാശാല കരസ്ഥമാക്കി. ഇതില്‍ ഒന്നാം സമ്മാനം നേടിയ ഇനങ്ങള്‍ ലൈറ്റ് വോക്കല്‍ സോളോ, ഫോക്ക് ഓര്‍ക്കസ്ട്ര, ക്വിസ്, ഡിബേറ്റ്, നാടകം, സ്‌കിറ്റ്, മൈം, മിമിക്രി, പോസ്റ്റര്‍ മേകിംഗ് എന്നിവയാണ്. ഗ്രൂപ്പ് സോങ്ങ് ഇന്ത്യന്‍, എലക്യൂഷന്‍ എന്നിവയക്ക് രണ്ടാം സമ്മാനവും കാര്‍ട്ടൂണിംഗ്, ക്ലാസിക്കല്‍ പെര്‍ക്കഷന്‍ സോളോ, ക്ലാസിക്കല്‍ ഇന്‍സ്ട്രുമെന്റ് സോളോ, വെസറ്റേണ്‍ വോക്കല്‍ സോളോ, എന്നിവക്ക് മൂന്നാം സ്ഥാനവും ഉള്‍പ്പെടുന്നു. പതിനഞ്ച് ഇനങ്ങള്‍ക്ക് ഇതുവഴി നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളസര്‍വകലശാല ടീം മത്സരിക്കാന്‍ യോഗ്യത നേടി കേരള സര്‍വകലാശാല ചരിത്രം തിരുത്തി കുറിച്ചിരിക്കുന്നു.…

    Read More »
  • Crime

    ധര്‍മടത്ത് അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; പ്രതി പിടിയില്‍

    കണ്ണൂര്‍: അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ധര്‍മടം ചിറക്കുനി ആയിഷാ ഹൗസില്‍ ആഷിഫ് ആണ് മരിച്ചത്. പ്രതി അഫ്സലിനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവമുണ്ടായത്. മദ്യപിച്ചെത്തിയ ആഷിഫ്, വീട്ടിലെ സാധനങ്ങള്‍ തകര്‍ക്കുകയും ബഹളംവെക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ ആഷിഫ് കത്തിയെടുത്ത് അഫ്സലിന്റെ കയ്യില്‍ കുത്തി പരിക്കേല്‍പിച്ചു. ഇതിന് പിന്നാലെയാണ് അഫ്സല്‍, ആഷിഫിനെ കുത്തിപ്പരിക്കേല്‍പിച്ചത്. വയറിന് കുത്തേറ്റ ആഷിഫിനെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയ ശേഷം രക്ഷപ്പെട്ട അഫ്സലിനെ തലശ്ശേരിയില്‍വെച്ചാണ് ധര്‍മടം പോലീസ് പിടികൂടിയത്. അഫ്സലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

    Read More »
  • Crime

    ഭക്ഷണം കഴിച്ചില്ലെങ്കില്‍ വായില്‍ വടികൊണ്ടു കുത്തും; മലപ്പുറത്ത് അച്ഛനും രണ്ടാനമ്മയുും ക്രൂരമര്‍ദിച്ച കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

    മലപ്പുറം: അച്ഛനും രണ്ടാനമ്മയും മര്‍ദനത്തിനിരയാക്കിയ കൊളത്തൂരിലെ ആറാം ക്ലാസുകാരനെ ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഭക്ഷണം കഴിക്കാത്തതിന്റെ പേരില്‍ കുട്ടിയെ മര്‍ദിക്കുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ അച്ഛനും രണ്ടാനമ്മയും കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്ന് കണ്ടെത്തി. ഭക്ഷണം മുഴുവന്‍ കഴിക്കാത്തതിനാല്‍ വായില്‍ വടി ഉപയോഗിച്ച് കുത്താറുണ്ടെന്ന് കുട്ടി പറഞ്ഞു. കുട്ടിയുടെ അമ്മ അഞ്ചുവര്‍ഷം മുമ്പ് മരിച്ചതാണ്. സ്‌കൂള്‍ അധികൃതരുടെ സഹായത്തോടെ ചികിത്സ നല്‍കിയശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. കുട്ടിയെ അച്ഛന്റെ മാതാപിതാക്കള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.      

    Read More »
  • Kerala

    പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല: മലയാളി വിദ്യാര്‍ഥി വീട്ടില്‍ മരിച്ചനിലയില്‍

    കോഴിക്കോട്: ചെന്നൈ എസ്.ആര്‍.എം കോളജിലെ റെസ്പിറേറ്റീവ് തെറപ്പി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വീടിനുള്ളില്‍ ആനിഖിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുന്നത്. ഇന്നലെ ചെന്നൈയിലേക്ക് മടങ്ങാരിക്കുകയായിരുന്നു. എന്നാല്‍, താന്‍ വരുന്നില്ലെന്ന് ആനിഖ് കൂട്ടുകാരെ അറിയിച്ചുവെന്നാണ് വിവരം. പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിന്റെ വിഷമത്തില്‍ വിദ്യാര്‍ഥി ജീവനൊടുക്കിയതാണെന്നു കുടുംബം ആരോപിച്ചു. ഹാജര്‍ ഇല്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്ന് കോളജ് അധികൃതര്‍ മുഹമ്മദ് ആനിഖിനോട് പറഞ്ഞു എന്നാണ് സഹപാഠികള്‍ പറയുന്നത്. തിങ്കളാഴ്ച ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവം. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്നും ഈ നിരാശയിലാണു ആനിഖ് ജീവനൊടുക്കിയതെന്നും ബന്ധുക്കള്‍ പറയുന്നു. പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ സെമസ്റ്റര്‍ നഷ്ടപ്പെടുമെന്ന് ഓര്‍ത്ത് മുഹമ്മദ് ആനിഖ് വല്ലാതെ അസ്വസ്ഥനായിരുന്നു. ഡിസംബര്‍ പകുതിയോടെ ആണ് മുഹമ്മദ് ആനിഖ് കോളജില്‍ നിന്ന് വീട്ടില്‍ അവധിക്കായി എത്തിയത്. ആസ്തമ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ അലട്ടിയിരുന്ന മുഹമ്മദ്…

    Read More »
  • Kerala

    ഏറ്റവും കൂടുതല്‍ ഭക്തജന പങ്കാളിത്തമുള്ള മകരവിളക്ക് ഉത്സവമാകും ഇത്തവണത്തേതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

    ശബരിമല: ഇത് വരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ ഭക്തജന പങ്കാളിത്തമുള്ള മകരവിളക്ക് ഉല്‍സവമാണ് ഇക്കുറി നടക്കുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. മകരവിളക്ക് ദിവസം എല്ലാ കേന്ദ്രങ്ങളിലും ഭക്തജനപ്രവാഹമേറുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍. അതിനനുസരിച്ചുള്ള ക്രമീകരണങ്ങളായിക്കഴിഞ്ഞു. 11 നാണ് അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളല്‍. രാവിലെ 11ന് അമ്പലപ്പുഴക്കാരും ശേഷം ആലങ്ങാട്ട്കാരും പേട്ടതുള്ളും. മകരജ്യോതി വ്യൂ പോയിന്റുകളിലെ സുരക്ഷ ഗൗരവമായാണ് കാണുന്നതെന്നും ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷം അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹില്‍ ടോപ്പിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പാണ്ടിത്താവളത്ത് നിലമൊരുക്കല്‍ ഉള്‍പ്പെടെ പൂര്‍ത്തിയായി വരുന്നു. വിരിവയ്പിടങ്ങളില്‍ മേല്‍ക്കൂര സ്ഥാപിച്ചു. കുടിവെള്ള, വൈദ്യുതി വിതരണം നന്നായി നടക്കുന്നുണ്ട്. പ്രസാദ വിതരണത്തിലും അപാകതകളില്ല. പരാതികള്‍ക്കിട നല്‍കാതെ ഉത്സവം ഗംഭീരമാക്കാമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷയെന്ന് പ്രസിഡന്റ് പറഞ്ഞു. അന്നദാനം ആശ്രയിക്കുന്ന ഒരാള്‍ക്ക് പോലും ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ടാവില്ല. മകരവിളക്ക് ദിവസം തിരക്കിന് അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ അന്നദാന കാര്യത്തില്‍ ഏര്‍പ്പെടുത്തും.bവെടിക്കെട്ട് നിരോധിക്കാന്‍ കോടതി…

    Read More »
  • Local

    കോട്ടയം വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻ കുട്ടിയുടെ മകൻ ബംഗളൂരുവിൽ അപകടത്തിൽ മരിച്ചു; മരണം ലിഫ്റ്റിൽ നിന്ന് വീണെന്നു സൂചന

    കോട്ടയം: ബംഗളൂരുവിൽ ലിഫ്റ്റിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കോട്ടയം വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻ കുട്ടിയുടെ മകൻ ശരൺ വി.മോഹനാണ് മരിച്ചത്. ബംഗളൂരുവിൽ ലിഫ്റ്റ് ഓപ്പറേറ്ററായിരുന്നു ശരൺ. ജോലിയ്ക്കിടെയുണ്ടായ അപകടത്തേ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം. ഞായറാഴ്ച വൈകിട്ട് എട്ടു മണിയോടെ ജോലിയ്ക്കിടെയുണ്ടായ അപകടത്തിൽ ശരൺ മരിച്ചതായി ബംഗളൂരുവിൽ നിന്നും അറിയിക്കുകയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയെയാണ് അപകട വിവരം വിളിച്ചു പറഞ്ഞത്. തുടർന്ന് ഇദ്ദേഹമാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. ഇവിടെ നിന്നും ബന്ധുക്കൾ ബംഗളൂരുവിലേയ്ക്കു പുറപ്പെട്ടിട്ടുണ്ട്.

    Read More »
  • Kerala

    എല്ലാം ഈ ജനത്തിന്റെ വിധി..! കോട്ടയത്തെ ചില ഹോട്ടൽ ഉടമകൾ ജീവനക്കാരെ കണ്ടെത്തുന്നത് ഇങ്ങനെ…. പൊറോട്ടയടിക്കാൻ ആളില്ലെങ്കിൽ നേരെ തിരുനക്കരയിലേയ്ക്ക്, ചൊറിയും ചിരങ്ങും പിടിച്ച് കള്ളടിച്ചു കിടക്കുന്നവരിൽ ആരെയെങ്കിലും തരപ്പെടുത്തും, പിന്നെ എല്ലാം മൊതലാളിക്ക് ശുഭം

    കോട്ടയം: ഹോട്ടലിൽ പൊറോട്ടയടിക്കാൻ ആളില്ലെങ്കിൽ വണ്ടിയുമെടുത്ത് നേരെ തിരുനക്കര മൈതാനത്തേയ്ക്കു വിടും. കള്ളടിച്ച്, ചൊറിയും ചിരങ്ങും പിടിച്ച് കുളിക്കാതെ മൈതാനത്തിന്റെ മൂലയിൽ കിടക്കുന്ന ഏതെങ്കിലും സാമൂഹിക വിരുദ്ധനെ കണ്ടെത്തും. പകൽ ഹോട്ടലിലും രാത്രി തട്ടുകടയിലും വിന്യസിയ്ക്കും. ഒന്ന് കുളിപ്പിച്ചെടുക്കാൻ പോലും മെനക്കെടാതെ, ഹെൽത്ത് കാർഡോ ആരോഗ്യ സുരക്ഷയോ ഇല്ലാതെ ഇവരാകും ഭക്ഷണം ഉണ്ടാക്കുക. എല്ലാം ജനത്തിന്റെ വിധി..! കോട്ടയം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന മാന്യത തോന്നാൻ വെള്ളയും വെള്ളയും ധരിച്ച് റോട്ടിലിറങ്ങുന്ന ചില സാമൂഹിക വിരുദ്ധരായ ഹോട്ടൽ ഉടമകളുടെ വികൃതമായ മുഖമാണ് ഇത്. കുറഞ്ഞ ചിലവിൽ വൻ ലാഭം ലക്ഷ്യമിട്ടാണ് ഇത്തരം കള്ള നാണയങ്ങൾ നഗരത്തിൽ തന്നെ ഹോട്ടൽ നടത്തുന്നത്. സ്വന്തം സ്ഥാപനം മോശമായ നിലയിൽ പ്രവർത്തിക്കുമ്പോൾ, മറ്റേതെങ്കിലും ഭാഗത്ത് നല്ല രീതിയിൽ സ്ഥാപനം പ്രവർത്തനം ആരംഭിച്ചാൽ അത് പൂട്ടിയ്ക്കാൻ സ്വന്തം സ്വാധീനം ഉപയോഗിക്കുന്നവരും ഹോട്ടൽ രംഗത്ത് ഉണ്ട്. സാധാരണക്കാർക്ക് നല്ല ഭക്ഷണം ഒരിക്കലും ലഭിക്കരുതെന്ന ലക്ഷ്യത്തോടെ മാത്രമാണ് വെള്ളയിട്ട ഈ സാമൂഹിക…

    Read More »
  • Kerala

    അഞ്ജുശ്രീയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; അണുബാധയെതുടർന്നു ഹൃദയസ്തംഭനം, കരളിന്റെ പ്രവർത്തനവും തകരാറിലായി 

    കാസർകോട്: ഭക്ഷ്യവിഷ ബാധയേറ്റ് പത്തൊൻപതുകാരി മരിച്ച സംഭവത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. അഞ്ജുശ്രീയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; അണുബാധയെതുടർന്നു ഹൃദയസ്തംഭനം, കരളിന്റെ പ്രവർത്തനവും തകരാറിലായെന്നും പ്രാഥമിക റിപ്പോർട്ടിലുണ്ട്. മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും പോസ്റ്റ്മോർട്ടം നടന്ന പരിയാരം മെഡിക്കൽ കോളേജില ഡോക്ടർമാരും രണ്ട് മെഡിക്കൽ കോളേജിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ച കാസർകോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ആന്തരാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിഷം ഉള്ളിലെത്തിയാണ് മരണം സംഭവിച്ചതെന്നും എന്നാൽ ഭക്ഷണത്തിലൂടെയല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഏത് തരം വിഷമാണ് ഉള്ളിൽ ചെന്നതെന്ന് തിരിച്ചറിയാൻ വിശദമായ രാസപരിശോധനാഫലം ലഭിക്കേണ്ടതായിട്ടുണ്ടെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഭക്ഷ്യവിഷബാധ മൂലം മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങൾ നേരത്തെ രാസപരിശോധന നടത്താൻ അയച്ചിട്ടുണ്ട്. വിദഗ്ധ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് ആന്തരിക അവയവങ്ങൾ…

    Read More »
  • Kerala

    കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം 19 കാരി മരിച്ച സംഭവം: പെണ്‍കുട്ടി ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

    കാസര്‍കോട്: കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം 19 കാരി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടി ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ കൃത്യസമയത്ത് ആരോഗ്യ വിഭാഗത്തെ അറിയിച്ചില്ലെന്നാണ് കണ്ടെത്തല്‍. അഞ്ജുശ്രീ മരിച്ചത് സംബന്ധിച്ച് വ്യക്തത വരുത്താനായി കെമിക്കല്‍ അനാലിസിസ് പരിശോധന നടത്തും. പെണ്‍കുട്ടി രണ്ട് പ്രാവശ്യം ചികിത്സ തേടിയ ദേളിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഭക്ഷ്യവിഷബാധ സംശയിച്ചാല്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തെ അറിയിക്കണമെന്നാണ് ചട്ടം. ജനുവരി ഒന്നിനും അഞ്ചിനും പെണ്‍കുട്ടി ചികിത്സ തേടിയിട്ടും ഭക്ഷ്യവിഷബാധ സംശയിക്കുന്നത് സംബന്ധിച്ച് ആരോഗ്യ വിഭാഗത്തിന് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍‍കിയിരുന്നില്ല. ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച ഉണ്ടായി എന്നാണ് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എംവി രാംദാസ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പ്രാധമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സെപ്റ്റിസീമിയ വിത്ത് മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍സ് ഡിസ്ഫംക്ഷന്‍ സിന്‍ട്രോം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ടില്‍. ഭക്ഷണത്തില്‍ കോളിഫോം, ഇ…

    Read More »
Back to top button
error: