KeralaNEWS

ബത്തേരിയെ വിറപ്പിച്ച കാട്ടാനയെ മയക്കുവെടിവച്ചു; ആനപ്പന്തിയിലേയ്ക്ക് മാറ്റും

വയനാട്: ബത്തേരി ടൗണിലിറങ്ങി ഒരാളെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും വ്യാപക അക്രമം നടത്തുകയും ചെയ്ത പി.എം 2 കാട്ടാനയെ ദൗത്യസംഘം മയക്കുവെടി വച്ചു. കുപ്പാടി വനമേഖലയില്‍ വച്ചാണ് മയക്കുവെടി വച്ചത്. ഇന്നലെ മുതല്‍ ആന നിരീക്ഷണത്തിലായിരുന്നു. കാട്ടാനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേയ്ക്ക് മാറ്റും.

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ മാത്രം രണ്ടുപേരെ കൊലപ്പെടുത്തുകയും നൂറോളം വീടുകള്‍ തകര്‍ക്കുകയും ചെയ്ത പി.എം 2 എന്ന അക്രമകാരിയായ ആന രണ്ട് ദിവസം മുമ്പാണ് സുല്‍ത്താന്‍ ബത്തേരിയിലെത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെ കാട്ടാന റോഡിലൂടെ നടന്നുപോവുകയായിരുന്ന തമ്പി എന്ന സുബൈര്‍കുട്ടിയെ തുമ്പിക്കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് മണിക്കൂറുകളോളം നിലയുറപ്പിച്ച ആനയെ വളരെ പണിപ്പെട്ടാണ് വനത്തിലേക്ക് കയറ്റിയത്. വനത്തില്‍ കടന്ന ആന ഇന്നലെ രാവിലെ കുപ്പാടി ഒന്നാംമൈല്‍ ഭാഗത്തേക്ക് നീങ്ങിയെങ്കിലും ഉച്ചയോടെ ജനവാസമേഖലയോട് ചേര്‍ന്ന പഴുപ്പത്തൂര്‍ വനമേഖലയില്‍ നിലയുറപ്പിച്ചു.

Signature-ad

തുടര്‍ന്നാണ് ആനയെ മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങ ആനപ്പന്തിയിലടയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. ആനയെ മടക്കുവെടിവച്ച് പിടികൂടുന്നതിനുവേണ്ടി ആര്‍.ആര്‍.ടിയുടെ 12 അംഗ സംഘം വനമേഖലയില്‍ ഇന്നലെ വൈകിട്ടോടെ ശ്രമം തുടങ്ങിയിരുന്നു.

 

Back to top button
error: