Month: January 2023
-
Kerala
നയന സൂര്യയുടെ ദുരൂഹ മരണം: ക്രൈം ബ്രാഞ്ച് എസ്.പി. മധുസൂദനന്റെ നേതൃത്വത്തില്‍ അന്വേഷണം
തിരുവനന്തപുരം: യുവസംവിധായക നയന സൂര്യയുടെ ദുരൂഹമരണം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് അന്വേഷിക്കും. ക്രൈം ബ്രാഞ്ച് എസ് പി മധുസൂദനന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തും. നയനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആദ്യ അന്വേഷണം നടത്തിയ മ്യൂസിയം പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ഡിസിആര്‍ബി എസി ദിനിലിന്റെ നേതൃത്വത്തില്‍ നടത്തിയ വകുപ്പുതല പരിശോധനയിലെ കണ്ടെത്തല്‍. മതിയായ ശാസ്ത്രീയ തെളിവുകള്‍ പോലും ലോക്കല്‍ പൊലീസ് ശേഖരിച്ചില്ല. മരണം രോഗം മൂലമെന്ന നിഗമനത്തിലെത്തിയത് വിദഗ്‌ധോപദേശം ഇല്ലാതെയാണ്. കുഴഞ്ഞു വീണു മരിച്ചുവെന്ന കണ്ടെത്തലിന് അടിസ്ഥാനമില്ല. അടിവയറ്റിലെ പരിക്കും കഴുത്തിലെ ഒരു മുറിവും അതിഗുരുതരമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നയനയുടെ വസ്ത്രം ഉള്‍പ്പെടെ പ്രധാന തെളിവുകളൊന്നും ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ല. മുറിയിലെയും മൃതദേഹത്തിലെയും വിരലടയാളങ്ങള്‍ ശേഖരിച്ചില്ല. നയനയുടെ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു എന്ന ലോക്കല്‍ പൊലീസിന്റെ കണ്ടെത്തലും തെറ്റാണ്. നയനയുടെ സാമൂഹിക പശ്ചാത്തലമോ സാമ്പത്തിക…
Read More » -
Business
നാല് വർഷത്തെ ശമ്പളം ബോണസായി ലഭിച്ചാലോ? ആ ഭാഗ്യം ലഭിച്ചത് ഈ കമ്പനിയിലെ ജീവനക്കാർക്ക്
മുംബൈ: നാല് വർഷത്തെ ശമ്പളം ബോണസായി ലഭിച്ചാലോ? തായ്‌വാനിലെ എവർഗ്രീൻ മറൈൻ കോർപ്പറേഷൻ അതിന്റെ ചില ജീവനക്കാർക്ക് ഇത്തരത്തിൽ ബോണസ് നൽകിയിരിക്കുകയാണ്. ഈ ഷിപ്പിംഗ് കമ്പനിയുടെ വർഷാവസാന ബോണസുകൾ 50 മാസത്തെ ശമ്പളത്തിന് തുല്യം അല്ലെങ്കിൽ നാല് വർഷത്തെ ശമ്പളത്തിന് തുല്യമോ ആണ്. അതേസമയം, തായ്‌വാൻ ആസ്ഥാനമായുള്ള കരാറുകളുള്ള ജീവനക്കാർക്ക് മാത്രമേ ബോണസ് ബാധകമാകൂ. വർഷാവസാന ബോണസുകൾ എല്ലായ്‌പ്പോഴും കമ്പനിയുടെ ഈ വർഷത്തെ പ്രകടനത്തെയും ജീവനക്കാരുടെ വ്യക്തിഗത പ്രകടനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. കഴിഞ്ഞ രണ്ട് വർഷമായി ഷിപ്പിംഗ് മേഖലയിലുണ്ടായ കുതിച്ചുചാട്ടത്തിന് ഫലമായാണ് വൻതുക കമ്പനി ജീവനക്കാർക്ക് ബോണസായി നൽകുന്നത്. കമ്പനിയുടെ 2020-ലെ വിൽപ്പനയുടെ മൂന്നിരട്ടിയാണ് 2022-ലെ വില്പന. വരുമാനം കുത്തനെ ഉയർന്നതാണ് ബോണസ് നൽകാനുള്ള കാരണം. ചില ജീവനക്കാർക്ക് ഡിസംബർ 30-ന് 65,000 ഡോളറിലധികം ബോണസ് ലഭിച്ചതായാണ് റിപ്പോർട്ട്. അതേസമയം, എവർഗ്രീൻ മറൈനിലെ എല്ലാ ജീവനക്കാരും ഭാഗ്യവാന്മാർ ആയിരുന്നില്ല. തെരെഞ്ഞെടുക്കപ്പെട്ട ജീവനക്കാർക്ക് മാത്രമാണ് ഇത്തരത്തിൽ ബോണസ് ലഭിച്ചിരിക്കുന്നത്. കമ്പനിയുടെ അന്യായമായ പെരുമാറ്റത്തെക്കുറിച്ച് ജീവനക്കാരുടെ…
Read More » -
Tech
മനുഷ്യത്വം കാണിക്കാത്ത മുതലാളി, വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾപോലും തന്നില്ല; മസ്കിനെതിരെ ആരോപണവുമായി മുൻജീവനക്കാർ
ഏറെ ചർച്ച ചെയ്യപ്പെട്ട പിരിച്ചുവിടലിനു ശേഷവും ട്വിറ്റർ മേധാവി എലോൺ മസ്ക് തങ്ങളോട് മനുഷ്യത്വം കാണിക്കുന്നില്ലെന്ന് മുൻ ജീവനക്കാർ. വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ തങ്ങൾക്ക് ലഭിച്ചില്ലെന്നതാണ് മുൻ ജീവനക്കാരെ പ്രകോപിപ്പിച്ചിരിക്കുന്നത് എന്നാണ് സൂചനകൾ. മൂന്ന് മാസത്തെ ശമ്പളമായിരുന്നു പിരിച്ചുവിട്ട ജീവനക്കാർക്കായി മസ്ക് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ പിരിച്ചുവിട്ട് പിന്നെയും മാസങ്ങൾ പിന്നിട്ട ശേഷമാണ് അനുവദിച്ച നഷ്ടപരിഹാര തുക കുറച്ചു പേർക്കെങ്കിലും കിട്ടിയത്. മൂന്ന് മാസത്തെ ശമ്പളത്തിന് പകരം ഒരു മാസത്തെ ശമ്പളമേ ഇതുവരെ മസ്ക് തന്നിട്ടൂള്ളുവെന്നും മുൻജീവനക്കാർ ആരോപിച്ചിട്ടുണ്ട്. കൂടാതെ ഇതുമായി ബന്ധപ്പെട്ട ഇ-മെയിലുകൾ സ്പാം ഫോൾഡറുകളിലാണ് ലഭിച്ചതെന്നും ജീവനക്കാർ വെളിപ്പെടുത്തി. കൂടാതെ ജീവനക്കാർക്ക് അവരവരുടെ പ്രൊറേറ്റഡ് പെർഫോമൻസ് ബോണസ് ലഭിച്ചിട്ടില്ലെന്നും ഫോർച്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.നവംബർ ഒന്നിന് ശേഷമാണ് ട്വിറ്റർ ഏറ്റെടുക്കലിനോടനുബന്ധിച്ചുള്ള നഷ്ടപരിഹാരമായി സ്റ്റോക്ക് വിഹിതം ജീവനക്കാർക്ക് നൽകേണ്ടിയിരുന്നത്. അതിനു മുമ്പ് ജീവനക്കാരെ പിരിച്ചുവിട്ടത് വലിയ തോതിൽ ആനുകൂല്യം നൽകുന്നത് ഒഴിവാക്കാനാണെന്ന റിപ്പോർട്ടുകൾ അന്നേ പുറത്തു വന്നിരുന്നു. എലോൺ മസ്കിന്റെ കൈയ്യിൽ…
Read More » -
Crime
ജോലി ചെയ്‍തിരുന്ന കമ്പനിയുടെ രഹസ്യങ്ങൾ ചോർത്തി; യുവാവ് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണം
അബുദാബി: നേരത്തെ ജോലി ചെയ്‍തിരുന്ന കമ്പനിയെ സംബന്ധിച്ച നിര്‍ണായക രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് വന്‍തുക നഷ്ടപരിഹാരം നല്‍കണമെന്ന് കോടി വിധി വിധി. ടാക്സ് ഏജന്റായി ജോലി ചെയ്യുന്ന യുവാവ്, കമ്പനിക്കുണ്ടായ നഷ്ടത്തിന് പകരമായി ഒരു ലക്ഷം ദിര്‍ഹം നല്‍കണമെന്നാണ് അബുദാബി ഫാമിലി ആന്റ് സിവില്‍ ആഡ്‍മിനിസ്‍ട്രേറ്റീവ് കോടതി വിധിച്ചത്. ഇതേ കേസില്‍ നേരത്തെ ക്രിമിനല്‍ കോടതി ഇയാള്‍ക്ക് 10,000 ദിര്‍ഹം പിഴ ശിക്ഷയും വിധിച്ചിരുന്നു. കമ്പനിയിലെ ജോലി രാജിവെച്ച ശേഷം ഇയാള്‍ പഴയ കമ്പനിയുമായി ബന്ധപ്പെട്ട ചില രഹസ്യ വിവരങ്ങള്‍ പരസ്യപ്പെടുത്തിയതിലൂടെ നിരവധി ഇടപാടുകാരെ നഷ്ടപ്പെടുകയും അതുവഴി വലിയ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്‍തതായി കേസ് രേഖകള്‍ വ്യക്തമാക്കുന്നു. കമ്പനിയുമായി ബന്ധപ്പെട്ട പലിശ നിരക്കുകളാണ് ഇയാള്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം മനസിലാക്കിയ മുന്‍ തൊഴിലുടമ, തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പകരമായി 4,90,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. കമ്പനി നല്‍കിയ ക്രിമിനല്‍ കേസില്‍ ഇയാളെ കോടതി ശിക്ഷിച്ചതിന് പിന്നാലെ ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം…
Read More » -
Kerala
കണ്ണൂര്‍ അര്‍ബന്‍നിധി തട്ടിപ്പുകേസില്‍ അസി.ജനറല്‍ മാനേജരായ യുവതി കോടതിയില്‍ കീഴടങ്ങി
കണ്ണൂരിലെ അര്‍ബന്‍ നിധി തട്ടിപ്പുകേസില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതി സി.വി ജീനയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 23 വരെയാണ് റിമാന്‍ഡ് ചെയ്തത്. ജീന ഇന്ന് (തിങ്കൾ) ഉച്ചയ്ക്കാണ് കണ്ണൂര്‍ ജെ എഫ് സി എം കോടതിയില്‍ കീഴടങ്ങിയത്. അര്‍ബന്‍ നിധിയുമായി ബന്ധപ്പെട്ട 19 കേസുകളില്‍ നാല്, അഞ്ച്, ആറ് സ്ഥാനത്തുളള പ്രതിയാണ് അസി. ജനറല്‍ മാനേജരായ ജീന. ഇവര്‍ക്കെതിരെ 420, 409 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ജീന മുഖേനയാണ് അര്‍ബന്‍ ബാങ്കില്‍ ഭൂരിഭാഗം നിക്ഷേപങ്ങളുമെത്തിയതെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ താന്‍ അവിടെ സ്റ്റാഫ് മാത്രമായിരുന്നുവെന്നും തട്ടിപ്പിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ജീന കോടതിവളപ്പില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അര്‍ബന്‍ നിധിയിലെ പണം കാണാതായി എന്നറിയാം. പക്ഷേ എങ്ങനെ പണം കാണാതായി എന്നറിയില്ല. താന്‍ അവിടെ സ്റ്റാഫായി മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും ജീന പറഞ്ഞു. ഇതിനിടെ അര്‍ബന്‍ നിധി തട്ടിപ്പുകേസില്‍ റിമാന്‍ഡിയില്‍ കഴിയുന്ന രണ്ടു പ്രതികളെ പ്രത്യേക അന്വേഷണ സംഘം…
Read More » -
Kerala
ശബരിമലയിലെ ദിവസ വേതനതക്കാരുടെ കൂലി വർദ്ധിപ്പിക്കാൻ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്
ശബരിമല: ശബരിമലയിലെ ദിവസ വേതനതക്കാരുടെ കൂലി വർദ്ധിപ്പിക്കാൻ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്. അടുത്ത ബോർഡ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ പറഞ്ഞു. ദിവസവേതനക്കാരുടെ പ്രതിസന്ധി സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് പ്രതികരണം. 420 രൂപയാണ് ശബരിമലയിലെ ദിവസവേതനക്കാർക്ക് കിട്ടുന്നത്. ഇത് നാട്ടുനടപ്പ് അനുസരിച്ചുള്ളതിന്‍റെ പകുതി പോലും ഇല്ല. ഈ പോരായ്മ ദേവസ്വം ബോർഡ് തന്നെ സമ്മതിച്ചു. ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന ഉറപ്പും ദേവസ്വം ബോർഡ് പ്രസിഡന്‍റ് നല്‍കുന്നു. ദിവസവേതനക്കാർ താമസിക്കുന്ന ശോചനീയമായ അവസ്ഥയിലും ഉടൻ മാറ്റമുണ്ടാകുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. രണ്ടായിരത്തില്‍ അധികം ആളുകളാണ് ശബരിമലയില്‍ ദിവസ വേതനത്തിന് ജോലി നോക്കുന്നത്. 420 രൂപ മുതല്‍ 550 രൂപവരെയാണ് ഇവരുടെ കൂലി. അതേ സമയം നാട്ടില്‍ 1000 വും 1500 മാണ് ദിവസവേതനക്കാരുടെ കൂലി. ഓരോ വര്‍ഷവും കോടികള്‍ നടവരവുണ്ടാവുമ്പോഴും ദിവസവേതനക്കാരുടെ കൂലിയില്‍ മാത്രം വര്‍ദ്ധനവുണ്ടാകുന്നില്ല. കേവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് നഷ്ടത്തിലാമെന്നും…
Read More » -
Health
എപ്പോഴും ക്ഷീണമാണോ ? ഇതാകാം കാരണം; പരിഹരിക്കാൻ ഡയറ്റിൽ ഇവ ഉൾപ്പെടുത്തു
ചിലര്‍ പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ? എപ്പോഴും ക്ഷീണമാണ് എന്ന രീതിയില്‍. അനീമിയ അഥവാ വിളര്‍ച്ചയാകാം മിക്ക കേസുകളിലും ഇതിന് കാരണമായി വരുന്നത്. രക്തത്തിലെ ഹീമോഗ്ലോബിൻ പ്രവര്‍ത്തനത്തിന് അയേണ്‍ എന്ന ഘടകം നിര്‍ബന്ധമായും വേണം. ഭക്ഷണം തന്നെയാണ് അയേണിന്‍റെ ഏറ്റവും പ്രധാനപ്പെട്ട സ്രോതസ്. അയേണ്‍ കുറയുമ്പോള്‍ അത് ഹീമോഗ്ലോബിൻ ലെവല്‍ കുറയ്ക്കുകയും ഇതിന്‍റെ ധര്‍മ്മങ്ങള്‍ ബാധിക്കപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥയിലാണ് അനീമിയ പിടിപെടുന്നത്. അനീമിക് ആയവര്‍ക്ക് എപ്പോഴും ക്ഷീണവും തളര്‍ച്ചയും തോന്നാം. ഇവരുടെ ചര്‍മ്മം വിളറി മഞ്ഞനിറത്തില്‍ കാണപ്പെടുകയും ചെയ്യാം. അനീമയ ഉണ്ടെന്ന് മനസിലാക്കിയാല്‍ ആദ്യം ചെയ്യേണ്ടത് ഭക്ഷണത്തിലൂടെ അയേണ്‍ പരമാവധി ലഭ്യമാക്കലാണ്. ഇതിനായി ഡയറ്റിലുള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പറ്റിയാണിനി പങ്കുവയ്ക്കുന്നത്. വിവിധ ഇലകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഗ്രീൻ ജ്യൂസ് ആണ് അയേണിന് വേണ്ടി കഴിക്കാവുന്നൊരു ജ്യൂസ്. പാര്‍സ്ലി, ചീര, പിയര്‍, ചെറുനാരങ്ങാനീര്, സെലെറി എന്നിവ ചേര്‍ത്താണ് ഈ ഗ്രീൻ ജ്യൂസ് തയ്യാറാക്കേണ്ടത്. ഇതിലേക്ക് വൈറ്റമിൻ-സി അടങ്ങിയ പഴങ്ങള്‍ കൂടി ചേര്‍ക്കുന്നത് വളരെ നല്ലതാണ്.…
Read More » -
India
കസ്റ്റംസ് തീരുവ വർധിപ്പിച്ചേക്കും; 35 ഇനങ്ങളുടെ പട്ടിക പുറത്ത്
ദില്ലി: ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കാനിരിക്കുന്ന ബജറ്റിൽ 35-ലധികം ഇനങ്ങളുടെ കസ്റ്റംസ് തീരുവ വർധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. ഇന്ത്യയിൽ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും അവശ്യേതര വസ്തുക്കളുടെ ഇറക്കുമതി തടയുന്നതിനുമായി കേന്ദ്രം വരുന്ന ബജറ്റിൽ ആഭരണങ്ങളും ഉയർന്ന നിലവാരമുള്ള ഇലക്ട്രോണിക് ഇനങ്ങളും ഉൾപ്പെടെയുള്ള ചില ഇനങ്ങളുടെ കസ്റ്റംസ് തീരുവ വർധിപ്പിച്ചേക്കും. 2023-23 ലെ യൂണിയൻ ബജറ്റിൽ സ്വകാര്യ വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ആഭരണങ്ങൾ, വിറ്റാമിനുകൾ, ഉയർന്ന നിലവാരമുള്ള ഇലക്ട്രോണിക് വസ്തുക്കൾ, പ്ലാസ്റ്റിക് സാധനങ്ങൾ, ഹൈ-ഗ്ലോസ് പേപ്പർ എന്നിവ ഉൾപ്പെടുന്ന ഇനങ്ങളുടെ 35 ഇനങ്ങളുടെ കസ്റ്റംസ് തീരുവയായിരിക്കും ഉയർത്തുക. ഇറക്കുമതി കുറയ്ക്കാനും ഈ ഉൽപ്പന്നങ്ങളിൽ ചിലതിന്റെ പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.എന്ന ഉദ്യോഗസ്ഥ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇറക്കുമതി ചുങ്കം വർധിപ്പിച്ച് ഇറക്കുമതി നിരുത്സാഹപ്പെടുത്തേണ്ട അവശ്യസാധനങ്ങളുടെ പട്ടിക കൊണ്ടുവരാൻ കഴിഞ്ഞ മാസം പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള വാണിജ്യ വ്യവസായ മന്ത്രാലയം വിവിധ മന്ത്രാലയങ്ങളോട് നിർദേശിച്ചിരുന്നു. 2014-ൽ ആരംഭിച്ച മേക്ക് ഇൻ ഇന്ത്യ സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ…
Read More » -
Kerala
കൂട്ടിരിപ്പുകാരൻ കൈപിടിച്ചു വലിയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മർദ്ദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് മർദ്ദനമേറ്റ നഴ്സ്
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതികരിച്ച് മർദ്ദനമേറ്റ നഴ്സ് പ്രസീത. രോഗിയുടെ കൂട്ടിരിപ്പുകാരൻ കൈപിടിച്ചു വലിയ്ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പ്രസീത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രോഗിയ്ക്ക് ഡ്രിപ്പ് ഇടാൻ വൈകി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. രോഗിയ്ക്ക് വിറയൽ ഉണ്ടായിരുന്നതിനാലാണ് ഡ്രിപ്പ് നൽകാഞ്ഞതെന്നും ഇവർ വ്യക്തമാക്കി. ഇന്നലെയാണ് മെഡിക്കൽ കോളേജിൽ നഴ്സിനെ രോഗിയുടെ കൂട്ടിരിപ്പുകാരൻ മര്‍ദ്ദിച്ചത്. മെഡിക്കൽ കോളേജിൽ വാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രസീതയ്ക്കാണ് മർദ്ദനമേറ്റത്. പ്രതി പൂവാർ സ്വദേശി അനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരിക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് നഴ്സുമാരുടെ സംഘടന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രതിഷേധ സമരം നടത്തുകയാണ്.
Read More » -
Crime
ബാറിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി; മൂന്ന് പേർക്ക് കുത്തേറ്റു, രണ്ട് പേരുടെ നില ഗുരുതരം
തിരുവനന്തപുരം: ബാറിൽ വച്ച് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് കുത്തേറ്റു. രണ്ട് പേരുടെ നില ഗുരുതരം. ശനിയാഴ്ച രാത്രി പത്തര മണിയോടെ കാട്ടാക്കടയിലെ അഭിരാമി ബാറിൽ വച്ചാണ് സംഭവം. കുറ്റിച്ചൽ ചിറകോണം വിശാഖ് ഭവനിൽ വൈശാഖ് (26) , അന്തിയൂർകോണം ശ്യാം നിവാസിൽ ശരത് (30) , കണ്ടല ഇറയാംകോട് പ്രകാശ് ഭവനിൽ പ്രകാശ് (30) എന്നിവർക്കാണ് കത്തി കുത്തേറ്റത്. മൂവരേയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറ്റിലും നെഞ്ചിലും കുത്തേറ്റ വൈശാഖ്, പ്രകാശ് എന്നിവരുടെ നില ഗുരുതരമാണ്. ഇതിൽ പ്രകാശ് അക്രമി സംഘങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് എന്നാണ് വിവരം. ബാറിൽ നിന്ന് പുറത്തേക്ക് വരും വഴി അക്രമികൾ ഇയാളേയും യാതൊരു പ്രകോപനവുമില്ലാതെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. വെമ്പായം കൊഞ്ചിറ വാർഡിൽ വിജയാ ഭവനിൽ നിന്നും നെല്ലിക്കാട് കാവിൻ പുറം പുത്തൻവീട്ടിൽ വാടകക്ക് താമസിക്കുന്ന അബിലാഷ് (31) നെല്ലിക്കാട് കാവിൽ പുറം കൃഷ്ണഗിരിയിൽ കിരൺ (32), കൊല്ലോട് വല്ലോട്ടു കോണം…
Read More »