KeralaNEWS

താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി നോട്ടീസ്; വരുമാനത്തിന് നികുതി നൽകാൻ നിർദേശം

എറണാകുളം: താരസംഘടനയായ അമ്മക്ക് ജിഎസ്ടിനോട്ടീസ്. സ്റ്റേജ് ഷോകളിൽ നിന്നടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നൽകാനാണ് നോട്ടീസില്‍ നിർദേശിക്കുന്നത്. ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജി.എസ്ടി. നൽകണമെന്ന് നിർദേശം, 2017 മുതലുളള ജിഎസ്ടിയാണ് അടയ്ക്കേണ്ടത്, ഇക്കാര്യത്തിൽ അധിക്യതർക്ക് ഉടൻ മറുപടി നൽകുമെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചു

സംസ്ഥാന ജിഎസ്‌ടി ഇന്‍റലിജൻസ് വിഭാഗമാണ് അമ്മക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ താരസംഘടന എട്ടുകോടിയിലധികം(8,73,95,118) വരുന്ന ജിഎസ്‌ടി ടേൺ ഓവർ പ്രകാരമുളള നികുതി അടച്ചില്ലെന്നാണ് ജിഎസ്‌ടി വകുപ്പി​ന്റെ കണ്ടെത്തൽ. ഇതു പ്രകാരം നികുതിയും പലിശയും പിഴയുമടക്കം നാലുകോടിയിലധികം( 4,03,83,256) പിഴയടക്കാനാണ് ജിഎസ്‌ടി വകുപ്പിന്‍റെ നോട്ടീസിൽ ആവശ്യപ്പെടുന്നത്.

Signature-ad

നികുതി ഇനത്തിൽ 1,50,15,530 രൂപയും ഇതിന്‍റെ പലിശയായി 1,03,52,196 രൂപയും പിഴയും ഉൾപ്പടെയാണ് താരസംഘടന ജിഎസ്‌ടി വകുപ്പിന് നൽകേണ്ടത്. നോട്ടീസ് പ്രകാരം തുകയടച്ചാൽ നികുതി തുകയും പലിശയും പിഴയുടെ 25 ശതമാനവും അടച്ചാൽ മതിയാകും. അതേസമയം പണമടയ്‌ക്കാൻ നിർദേശിച്ച കാലയളവിനുള്ളിൽ അടച്ചില്ലെങ്കിൽ നികുതിയും പലിശയ്‌ക്കും പുറമെ 1,50,15,530 പിഴയായും അടയ്‌ക്കേണ്ടിവരും.

Back to top button
error: