Month: January 2023
-
NEWS
ബ്രസീലിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെടുത്തി സൈന്യം
ബ്രസീല്‍: ബ്രസീലിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെടുത്തി സൈന്യം. കാപ്പിറ്റോൾ കലാപത്തിന്റെ മാതൃകയിൽ മുൻ പ്രസിഡന്റ് ജയിർ ബൊൾസനാരോയുടെ അനുയായികൾ നടത്തിയ അട്ടിമറി നീക്കമാണ് സൈന്യം പരാജയപ്പെടുത്തിയത്. സംഭവത്തിൽ ആയിരത്തിലേറെ പേരെ അറസ്റ്റ് ചെയ്തു. അക്രമത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക നേതാക്കളും അപലപിച്ചു. അമേരിക്കയിൽ 2021ൽ നടന്ന ക്യാപിറ്റോൾ ആക്രമണത്തിന്‍റെ തനിയാവർത്തനത്തിനാണ് ബ്രസീൽ സാക്ഷ്യം വഹിച്ചത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ തയ്യാറാകാത്ത ബോൾസനാരോ അനുയായികൾ തന്ത്ര പ്രധാന മേഖലകളിലേക്ക് ഇരച്ചു കയറി. ബ്രസീൽ പാർലമെന്‍റ് മന്ദിരത്തിൽ അക്രമികൾ അഴിഞ്ഞാടി. മൂവായിരത്തോളം വരുന്ന കലാപകാരികളാണ് ആക്രമണം നടത്തിയത്. പിന്നാലെ സുപ്രീം കോടതിയിലും പ്രസിഡന്റിന്റെ കൊട്ടാരത്തിലും അക്രമികൾ ഇരച്ചെത്തി. സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും പൊലീസുകാരും തെരുവിൽ ആക്രമിക്കപ്പെട്ടു. ആക്രമണം നടക്കുന്ന സമയത്ത് പ്രസിഡന്‍റ് സാവോ പോളോയിൽ ഔദ്യോഗിക സന്ദർശനത്തിലായിരുന്നു. തിരക്കിട്ട് തിരികെ തലസ്ഥാനമായ ബ്രസീലിയയിലെത്തിയ ലുല ഡ സിൽവ മുതിർന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടു. പിന്നാലെ സൈന്യം രംഗത്തെത്തി. ആയിരത്തി…
Read More » -
Kerala
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടാകുമെന്ന സൂചന നല്‍കി ശശി തരൂര്‍
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടാകുമെന്ന സൂചന നല്‍കി ശശി തരൂര്‍ എംപി. കേരളത്തില്‍ സജീവമാകണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്, കേരളത്തിലുണ്ടാകുമെന്ന് തരൂര്‍ കോട്ടയത്ത് പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തരൂരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകുമെന്ന സൂചന നല്‍കിയത്. ‘കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവരും ആവശ്യപ്പെടുന്നുണ്ട്. എല്ലാവരും ആവശ്യപ്പെടുമ്പോള്‍ പറ്റില്ലെന്ന് എങ്ങനെ പറയും. കേരളത്തിന് വേണ്ടി ദില്ലിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു, ഇനി സജീവമായി കേരളത്തിലുണ്ടാവുമെന്നും തരൂര്‍ കോട്ടയത്ത് പറഞ്ഞു. കേരളത്തിൽ സജീവമാകണമെന്ന ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഉപദേശം ബഹുമാനത്തോടെയാണ് കാണുന്നതെന്നും തരൂര്‍ പറഞ്ഞു. തുടര്‍ച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്‍റെ അപജയമാണെന്നും കൂട്ടായ്മ നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്‍റെ തുടര്‍പരാജയങ്ങള്‍ക്ക് വഴിവെച്ചുവെന്നും ബാവ തരൂരുമായുള്ല കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു . കേരളത്തിലെ കോണ്‍ഗ്രസ് ശക്തിപ്പെടണമെന്നും ഇതിനായി കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്നും തരൂരിനോട് ബാവ ആവശ്യപ്പെട്ടു.…
Read More » -
Crime
രാത്രിയിൽ കടകളും കച്ചവട സ്ഥാപനങ്ങളും കുത്തിത്തുറന്ന് മോഷണം; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രാത്രി കാലങ്ങളിൽ പൂട്ടിയ കടകളും കച്ചവട സ്ഥാപനങ്ങളും ആയുധങ്ങൾ ഉപയോഗിച്ച് കുത്തി തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് നടക്കാവ് പൊലീസിന്‍റെ പിടിയിൽ. പാലക്കാട് പട്ടാമ്പി, ആമയൂർ വെളുത്തക്കതൊടി അബ്ബാസ്. വി (34) യെയാണ് നടക്കാവ് ഇൻസ്പെക്ടർ ജിജീഷ് പി.കെ. യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. കോഴിക്കോട് അശോകപുരത്തുള്ള നീഡ് ഗ്രോസർസ് എന്ന സൂപ്പർ മാർക്കറ്റിൽ നടത്തിയ മോഷണക്കേസിലാണ് ഇയാളെ പിടികൂടിയത്. അർദ്ധരാത്രിയിൽ പൂട്ട് തകർത്ത് അകത്ത് കയറിയ പ്രതി മേശയിൽ സൂക്ഷിച്ച പണവും മൊബൈൽ ഫോണും ഷോപ്പിലെ സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. പലതവണ ജയിൽ ശിക്ഷ അനുഭവിച്ച പ്രതിക്ക് ചെമ്മങ്ങാട്, പന്നിയങ്കര പൊലീസ് സ്റ്റേഷനുകളിൽ സമാനമായ മോഷണ കേസുകള്‍ സമാനമായ മോഷണ കേസുകള്‍ നിലവിലുണ്ട്. മോഷണം നടത്തി കിട്ടുന്ന പണം ആർഭാടമായി ജീവിക്കുന്നതിന് വേണ്ടിയാണ് ഇയാൾ ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിന് ശേഷം പാലക്കാട് ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി. ബസ്സിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കെ.എസ്.ആർ.ടി.സി. ബസ്സ്…
Read More » -
Kerala
തിരക്കനുസരിച്ച് വിമാന കമ്പനികൾ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്നത് നികൃഷ്ടവും നീചവും: കെ. സുധാകരൻ
തിരുവനന്തപുരം: തിരക്കനുസരിച്ച് വിമാന കമ്പനികള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്നത് നികൃഷ്ടവും നീചവുമാണെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് സമ്മേളനം കെ പി സി സി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. സിനിമാ ടിക്കറ്റ് കരിചന്തയില്‍ ഉയര്‍ന്ന നിരക്കിന് വില്‍ക്കുന്നതിന് സമാനമാണ് വിമാന കമ്പനികളുടെ നടപടി. ഇത് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. വിദേശത്ത് മരിക്കുന്നവരുടെ ദേഹം നാട്ടിലെത്തിക്കാന്‍ മൃതദേഹത്തിന്‍റെ ഭാരം നോക്കി ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് ക്രൂരതയാണ്. ഒരു നിശ്ചിത റേറ്റ് നിശ്ചയിച്ച് അത് അവസാനിപ്പിക്കണം. പ്രവാസി സമൂഹം നമ്മുടെ നാടിന്‍റെ വികസനത്തിന് നല്‍കിയത് വലിയ സംഭാവനകളാണ്. എന്നാല്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംരംഭകരായി എത്തുന്ന പ്രവാസികള്‍ക്ക് നീതി കിട്ടാതെ പോകുന്നു. എല്‍ഡിഎഫ് ഭരിക്കുന്ന…
Read More » -
Crime
തലസ്ഥാനത്തെ ഗുണ്ടാ ചേരിപ്പോര്: പ്രതികൾക്കായി അന്വേഷണം ഊർജ്ജിതം, ആക്രമണം ചെറുക്കുന്നതിൽ പൊലീസിന് വീഴ്ച; ഓം പ്രകാശ് നേരിട്ട് ക്വട്ടേഷനിറങ്ങുന്നത് നീണ്ട ഇടവേളയ്ക്ക് ശേഷം
തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞദിവസമുണ്ടായ ഗുണ്ടാ ചേരിപ്പോരിലെ പ്രതികളായ ഓം പ്രകാശ് അടക്കമുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഒരിടവേളക്ക് ശേഷമാണ് ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെ വധശ്രമത്തിന് കേസെടുക്കുന്നത്. എട്ടു പ്രതികളും ഒളിവിലാണെന്ന് പറയുമ്പോഴും ഗുണ്ടാ സംഘങ്ങളുടെ ആക്രമണം ചെറുക്കുന്നതിൽ പൊലീസിന് വീഴ്ചയാണുണ്ടായത്. തലസ്ഥാനത്തെ അറിയപ്പെട്ടിരുന്ന ഗുണ്ടാനേതാവായ ഓംപ്രകാശ് സമീപകാലത്ത് അക്രമ സംഭവങ്ങളിലൊന്നും സജീവമായിരുന്നില്ല. അപ്രാണി കൃഷ്ണകുമാർ വധക്കേസിലെ ജയിൽ ശിക്ഷക്ക് ശേഷം ഓം പ്രകാശ് നേരിട്ടൊരു അക്രമത്തിനിറങ്ങിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസ പാറ്റൂരിൽ വെച്ച് ബിൽഡേഴ്സ് ഉടമയും നിധിനെ ഓംപ്രകാശ് അടക്കം എട്ടുപേർ ചേർന്ന് ആക്രമിച്ചെന്നാണ് കേസ്. നിധിൻറെ കീഴിലും ഗുണ്ടാ സംഘം പ്രവർത്തിക്കുന്നുണ്ട്. ഓം പ്രകാശും നിധിനും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ചേരിതിരിഞ്ഞുള്ള അക്രമത്തിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഓം പ്രകാശിനൊപ്പമുള്ള മേട്ടുക്കട സ്വദേശി ആരിഫിനെറ വീട്ടിൽ കയറി നിധിനും സംഘവും അതിക്രമിച്ചെന്നും ഇതിനുള്ള തിരിച്ചടിയായിരുന്നു പാറ്റൂരിലെ ആക്രമണം. നിധിനും സുഹത്തുക്കളായ പ്രവീണ്‍, ടിറ്റു ശേഖർ, ആദിത്യ എന്നിവർ ഇന്നോവ…
Read More » -
Careers
കാക്കി കുപ്പായം ഇടാം, തോളിൽ നക്ഷത്രവും; പി.എസ്.സി. വിളിക്കുന്നു… സബ് ഇൻസ്പെക്ടറാകാൻ അവസരം; അറിയേണ്ടതെല്ലാം
തിരുവനന്തപുരം: കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം. കേരള സിവിൽ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 669/2022, 671/2022 ലേക്കാണ് അപേക്ഷിക്കേണ്ടത്. 2023 ഫെബ്രുവരി 1 ന് മുമ്പായി അപേക്ഷ എത്തണമെന്ന് പി എസ് സി അറിയിച്ചിട്ടുണ്ട്. പ്രായ പരിധി അടക്കമുള്ള വിവരങ്ങളും കേരള പൊലീസ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. 20 മുതൽ 31 വയസ്സ് വരെയാണ് പ്രായപരിധി. അതായത് 02-01-1991 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷിക്കേണ്ടതെന്നാണ് അറിയിപ്പിൽ വിവരിച്ചിട്ടുള്ളത്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യാണ് വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. കേരള പൊലീസിന്‍റെ അറിയിപ്പ് പൂർണരൂപത്തിൽ ചുവടെ കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ: ഇപ്പോൾ അപേക്ഷിക്കാം കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ ജോലി സ്വപ്നം കാണുന്നവർക്ക് സുവർണ്ണാവസരം. കേരള സിവിൽ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ് ഐ തസ്തികയിലേക്ക്…
Read More » -
LIFE
റിക്കോര്‍ഡുകള്‍ തൂത്തുവാരി ഉണ്ണിമുകുന്ദന്റെ മാളികപ്പുറം; സ്വന്തമാക്കിയത് 15 കോടി
റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോള്‍ വേള്‍ഡ് വൈഡ് കളക്ഷനടക്കം മാളികപ്പുറം സ്വന്തമാക്കിയത് 15 കോടി. ഇതില്‍ കഴിഞ്ഞ ദിവസം മാത്രം (ജനുവരി 8) അഞ്ച് കോടിയാണ് ചിത്രം കളക്ട് ചെയ്തത്. കേരളത്തില്‍നിന്നുമാത്രം 2.5 കോടിയും ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 2.5 കോടിയുമാണ് നേടിയത്. മാളികപ്പുറം പ്രദര്‍ശനത്തിനെത്തിയശേഷം നേടിയ ഏറ്റവും വലിയ കളക്ഷനും ജനുവരി 8-ാം തീയതിയിലേതായിരുന്നു. നിലവില്‍ കേരളത്തില്‍മാത്രം 170 തീയേറ്ററുകളിലാണ് മാളികപ്പുറം പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് നൂറിലേറെ തീയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചുവരികയാണ്. ഏറ്റവും കൂടുതല്‍ ഹൗസ്ഫുള്‍ ഷോകള്‍ മാളികപ്പുറത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നു എന്നതും അപൂര്‍വ്വതയാണ്. നിലവില്‍ മലയാളം-ഇംഗ്ലീഷ് സബ് ടൈറ്റിലോടുകൂടിയാണ് ഇന്ത്യയിലും ലോകമൊട്ടുക്കുമുള്ള തിയേറ്ററുകളില്‍ മാളികപ്പുറം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജനുവരി 20 മുതല്‍ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളടക്കം ഡബ്ബ് ചെയ്ത് ചിത്രം പുറത്തിറക്കുന്നുണ്ട്. ഇതോടെ കളക്ഷന്‍ റിക്കോര്‍ഡുകളുടെ പുതിയ കുതിച്ചുചാട്ടത്തിനായി ഒരുങ്ങുകയാണ് മാളികപ്പുറം. മാളികപ്പുറത്തിന്റെ തെലുങ്ക് ഡബ്ബിംഗ് റൈറ്റ്‌സ് സ്വന്തമാക്കിയത് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ കമ്പനിയായ ഗീത ഫിലിംസാണ്.…
Read More » -
Crime
പതിനൊന്ന് വർഷം മുമ്പ് മലപ്പുറത്തുനിന്ന് കാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തി; ബെംഗളൂരുവിലെ താമസ സ്ഥലത്ത് നിന്നാണ് ഇരുവരെയും കണ്ടെത്തിയത്
മലപ്പുറം: പതിനൊന്ന് വർഷം മുമ്പ് മലപ്പുറത്തു നിന്നും കാണാതായ യുവതിയേയും കുഞ്ഞിനേയും പൊലീസ് കണ്ടെത്തി. 2011ൽ കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്റത്തിനേയും കുഞ്ഞിനെയുമാണ് മലപ്പുറം സി ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്സൺ ട്രേസിംഗ് യൂനിറ്റ് (ഡിഎംപിടിയു) കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ജില്ലയിൽ റിപ്പോർട്ട് ചെയ്ത കാണാതായവരുടെ കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം പ്രത്യേകം നടത്തി വന്ന അന്വേഷണത്തിലാണ് നുസ്റത്തിനെയും കുട്ടിയെയും കണ്ടെത്തിയത്. ഡി.എം.പി.ടി.യു. നോഡൽ ഓഫീസറായ ഡി.വൈ.എസ്.പി: കെ.സി. ബാബുവിന്റെ നേതൃത്വത്തിൽ ഡി എം പി ടി യു അംഗങ്ങൾ ആണ് അന്വേഷണം നടത്തിയത്. ബെംഗളൂരുവിലെ താമസ സ്ഥലത്ത് നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. 11 വർഷത്തോളമായി ബംഗളൂരുവിൽ കുടുംബമായി വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. സി-ബ്രാഞ്ച് എസ് ഐ-മാരായ സി വി ബിബിൻ, കെ സുഹൈൽ, അരുൺഷാ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുസ്സമീർ…
Read More » -
India
ഡല്‍ഹി കൊലപാതകം: ഗൂഢാലോചന അന്വേഷിക്കുമെന്നു പോലീസ്, പ്രതികളെ റിമാൻഡ് ചെയ്തു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ കാറിനടിയില്‍ വഴിച്ചിഴച്ചു കൊലപ്പെടുത്തിയ കേസിലെ ആറു പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡല്‍ഹി രോഹിണി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. അതേസമയം, സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. കേസിലെ മറ്റൊരു പ്രതിയായ അശുതോഷ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ അശുതോഷിന്റെ പങ്കിനെക്കുറിച്ച് പ്രത്യേകം അന്വേഷിക്കും. ഇതുവരെ 20 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍, കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടില്ല. ഇതേത്തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. അതേസമയം, അശുതോഷിന് കേസുമായി നേരിട്ടു ബന്ധമില്ലെന്നാണു സൂചന. കാര്‍ ഓടിച്ചിരുന്നയാള്‍ക്ക് ഡ്രൈവിങ് െലെസന്‍സ് ഇല്ലായിരുന്നെന്നും ഇയാള്‍ക്ക് പകരക്കാരനായാണ് അശുതോഷിന്റെ രംഗപ്രവേശമെന്നുമാണു സൂചന. അതേസമയം, കാര്‍ ദീര്‍ഘദൂരം സഞ്ചരിച്ചതായും അതിന്റെ തെളിവായി ആറു വ്യത്യസ്ത സി.സി. ടിവിയില്‍നിന്നുള്ള ദൃശ്യങ്ങള്‍ തെളിവായി രേഖരിച്ചത് തങ്ങളുടെ പക്കലുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. അപകടം നടന്ന്…
Read More » -
India
പി.കെ. ശ്രീമതി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിയായി മറിയം ധാവ്‌ളെ തുടരും
തിരുവനന്തപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ (എ.ഐ.ഡി.ഡബ്ല്യു.എ) ദേശീയ പ്രസിഡന്റായി പി.കെ. ശ്രീമതിയെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി മറിയം ധാവ്‌ളെ തുടരും. എസ്. പുണ്യവതിയാണ് ട്രഷര്‍. 103 അംഗ കേന്ദ്ര നിര്‍വഹണ സമിതിയേയും 34 അംഗ സെക്രട്ടേറിയറ്റിനെയും തിരുവനന്തപുരത്ത് നടന്ന ദേശീയ സമ്മേളനം തെരഞ്ഞെടുത്തു. 1998ല്‍ സുശീല ഗോപാലന്‍ ജനറല്‍ സെക്രട്ടറിയായതിനു ശേഷം കേരളത്തില്‍ നിന്ന് സംഘടനയുടെ ദേശീയ ഭാരവാഹിത്വം ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ് പി കെ ശ്രീമതി. കേരളത്തില്‍ നിന്ന് കെ.കെ. ശൈലജ, പി സതീദേവി, സൂസന്‍ കോടി, പി.കെ. സൈനബ എന്നിവരെ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. സുഭാഷിണി അലി, മാലിനി ഭട്ടാചാര്യ, രമാ ദാസ്, യു. വാസുകി, സുധ സുന്ദരരാമന്‍, ജഹനാര ഖാന്‍, കീര്‍ത്തി സിങ്, രാംപാരി, ദെബോലീന ഹെംബ്രാം, രമണി ദേബ് ബര്‍മ, ജഗന്മതി സാങ്വാന്‍ എന്നിവരുള്‍പ്പെടെ 15 വൈസ് പ്രസിഡന്റുമാരാണ് സംഘടനയ്ക്കുള്ളത്. സി എസ്. സുജാത, എന്‍ സുകന്യ എന്നിവരടക്കം ഒന്‍പത് സെക്രട്ടറിമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്. കൃഷ്ണ…
Read More »