Month: January 2023

  • Kerala

    സുകുമാരൻ നായർക്ക് മറുപടിയുമായി ചെന്നിത്തല; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  മുഖ്യമന്ത്രിയായി യു.ഡി.എഫ്. ആരെയും ഉയര്‍ത്തിക്കാട്ടിയിട്ടില്ല, താന്‍ മതേതരവാദി

    തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ ഉയര്‍ത്തിക്കാട്ടിയിരുന്നെങ്കില്‍ ഭരണം ലഭിച്ചേനെ എന്ന നിലയില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി രമേശ്‌ ചെന്നിത്തല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായി യുഡിഎഫ് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞദിവസം എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കട്ടെ എന്നായിരുന്നു നിലപാട്. തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയതു കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ തോറ്റതെന്ന വാദത്തില്‍ അര്‍ത്ഥമില്ലെന്നും ചെന്നിത്തല പറഞ്ഞു. നായര്‍ ബ്രാന്‍ഡ് ആയി തന്നെ ആരും പ്രൊജക്ട് ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയും താനും എന്നും ഉയര്‍ത്തിപ്പിടിക്കുന്നത് മതേതര നിലപാടാണ്. കഴിഞ്ഞ 45 വര്‍ഷമായി വ്യക്തിജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. എന്നും മതേതര നിലപാടിന്റെ ഭാഗമായിരിക്കും. അതില്‍നിന്നും പിന്നോട്ടു പോകില്ല. സമുദായ നേതാക്കള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെക്കുറിച്ച് അവരോട് ചോദിക്കണം. താന്‍ എന്നും കോണ്‍ഗ്രസുകാരനാണ്. ഏറ്റവും വലുത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. പാര്‍ട്ടിയാണ് സ്ഥാനങ്ങള്‍ നല്‍കിയതും വളര്‍ത്തിയതും. പാര്‍ട്ടിയോടാണ് ഉത്തരവാദിത്തം ഉള്ളതെന്നും ചെന്നിത്തല…

    Read More »
  • Kerala

    ഇനി ആഘോഷനാളുകൾ; പ്രസിദ്ധമായ അര്‍ത്തുങ്കല്‍ പള്ളിയില്‍ മകരം തിരുനാളിന് ഇന്ന് കൊടിയേറും

    ചേര്‍ത്തല: പ്രസിദ്ധമായ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്റ്റിയാനോസിന്റെ 377-ാമത് മകരം തിരുനാളിന് ഇന്ന് കൊടിയേറും. പാലായില്‍ നിന്ന് തിരുനാള്‍ പതാക വഹിച്ചുള്ള പ്രയാണം ഉച്ചകഴിഞ്ഞ് മൂന്നിന് ബസിലിക്കയില്‍ എത്തിച്ചേരും. വൈകിട്ട് 5.30 ന് പതാക പ്രയാണം ബീച്ച് കുരിശടിയില്‍ നിന്ന് ആരംഭിക്കും. വാദ്യമേളങ്ങളുടേയും മുത്തുകുടകളുടേയും അകമ്പടിയോടെ വിശ്വാസികളും വൈദികരും ചേര്‍ന്ന് പതാക ദേവലായത്തിലേക്ക് ആനയിക്കും. വൈകിട്ട് 6.30 ന് ആലപ്പുഴ രൂപത മെത്രാന്‍ ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ കൊടിയേറ്റും. ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ കൊച്ചി രൂപത മെത്രാന്‍ ഡോ. ജോസഫ് കരിയില്‍ മുഖ്യ കാര്‍മികനാകും. തിരുനാള്‍ നാളുകളിലെ തിരുകര്‍മങ്ങളില്‍ വിവിധ രൂപതകളില്‍ നിന്നായി അഞ്ച് മെത്രാന്‍മാരും 100 ലധികം വൈദികരും കാര്‍മികരാകും. 18 ന് പുലര്‍ച്ചെ അഞ്ചിന് തിരുസ്വരൂപ നട തുറക്കല്‍, 5.30 ന് ദിവ്യബലി ഫാ. പോള്‍ ജെ. അറയ്ക്കല്‍ കാര്‍മികത്വം വഹിക്കും. വൈകിട്ട് ആറിന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി. 19 ന് രാവിലെ 5.30…

    Read More »
  • Movie

    തിയേറ്ററുകളിൽ കണ്ണീർ പുഴയൊഴുക്കിയ ‘അമ്മ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 71 വർഷം

    സിനിമ ഓർമ്മ അമ്മ– സ്നേഹത്തിന്റെ സജീവ സ്വരൂപം എന്ന പരസ്യത്തോടെ ‘അമ്മ’ എന്ന സിനിമ റിലീസ് ചെയ്‌തിട്ട് ഇന്ന് 71 കൊല്ലം. ‘ജീവിതനൗക’ സംവിധാനം ചെയ്‌ത കെ വേമ്പുവിന്റെ രണ്ടാമത് ചിത്രമായിരുന്നു അമ്മ. ആറന്മുള പൊന്നമ്മയാണ് അമ്മയുടെ വേഷത്തിൽ അഭിനയിച്ച് തിയേറ്ററുകളെ കണ്ണീരണിയിച്ചത്. കഷ്ടപ്പെട്ട് പഠിപ്പിച്ച് വലുതാക്കിയ മകൻ പണക്കാരിയെ ഭാര്യയാക്കി. പരിഷ്ക്കാരി ഭാര്യ പഴഞ്ചൻ അമ്മായിയമ്മയെ വക വയ്ക്കുമോ? അവൾ ഭർത്താവൊരുമിച്ച് അയാളുടെ ജോലിസ്ഥലമായ പട്ടണത്തിൽ താമസമാക്കി. പുത്രഭാര്യയുടെ ആഡംബരത്തിനായി കാശ് അയച്ചു കൊടുത്ത് അമ്മ പെരുവഴിയിലായി. വീട് ജപ്‌തിയിൽ. പട്ടണത്തിൽ മകന്റെ കൂടെ താമസിക്കാൻ ചെന്ന അമ്മയെ ശത്രുവായാണ് മരുമകൾ കാണുന്നത്. ഭാര്യയുടെ ധൂർത്തിനായി ബാങ്കിനെ കബളിപ്പിച്ച് കാശ് അടിച്ചെടുത്ത മകൻ പിടിക്കപ്പെട്ടതോടെ അമ്മ മകന്റെ മോഷണക്കുറ്റം ഏൽക്കുന്നു. ജയിലിൽ അമ്മ വീണ് മരിക്കുന്നതോടെ മരുമകളുടെ മനസ് മാറുന്നു. തിക്കുറിശ്ശി, ബി.എസ് സരോജ, എം.എൻ നമ്പ്യാർ, ടി.എസ് മുത്തയ്യ തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ. നാഗവള്ളി ആർ എസ് കുറുപ്പിന്റെ…

    Read More »
  • Health

    ദിവസവും 5 മണിക്കൂറിൽ താഴെ ഉറങ്ങുന്നവരെ കാത്തിരിക്കുന്നത് ഗുരുതരരോഗങ്ങൾ,7 മുതൽ 8 മണിക്കൂർ വരെ ഉറക്കം അത്യാവശ്യം

    ഭക്ഷണവും വ്യായാമവും പോലെ ഒരു വ്യക്തിയുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ് നല്ല ഉറക്കവും. ആരോഗ്യവാനായ ഒരു വ്യക്തി ദിവസം 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം എന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. ഉറക്കം കൂടിയാലോ കുറഞ്ഞാലോ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ദിവസം അഞ്ചു മണിക്കൂറിൽ താഴെ ഉറങ്ങുന്നത് രണ്ടിലധികം ഗുരുതര രോഗങ്ങൾക്ക് കാരണമാകും. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് നടത്തിയ പഠനമനുസരിച്ച് അഞ്ചോ അതിൽ കുറവോ മണിക്കൂർ ഉറങ്ങുന്നത് രണ്ടിലധികം ഗുരുതര രോഗങ്ങളായ ഹൃദ്രോഗം, കാൻസർ, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകും. രാത്രിയിൽ ഏഴുമണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇത്തരക്കാരിൽ മരണനിരക്കും അധികമായിരിക്കും. രാത്രിയിൽ ശരിയായ ഉറക്കം ലഭിക്കാൻ ഒരു ‘സ്‌ലീപ് ഹൈജീൻ’ ആവശ്യമാണെന്ന് ഗവേഷകയായ ഡോ. സെവെറിൻ സാബിയ പറയുന്നു. രാത്രിയിൽ നല്ല ഉറക്കം ലഭിക്കാൻ 5 മാർഗങ്ങൾ ഇതാ. 1. ഉറങ്ങും മുൻപ് കിടപ്പു മുറി ശാന്തവും ഇരുട്ടുള്ളതും ആണെന്ന് ഉറപ്പുവരുത്താം. കംഫർട്ടബിൾ ആയ മുറിയിൽ കിടക്കാൻ ശ്രദ്ധിക്കാം. ഉറങ്ങാൻ 15.6…

    Read More »
  • LIFE

    ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന 20 സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഐഎംഡിബി

    ഇന്‍റര്‍നെറ്റ് കാലത്ത് സിനിമകളുടെ ജനപ്രീതി അളക്കാന്‍ വിവിധ മാര്‍ഗ്ഗങ്ങളുണ്ട്. മുന്‍പ് തിയറ്ററുകളിലെ പ്രദര്‍ശന ദിനങ്ങളും കളക്ഷനുമൊക്കെയായിരുന്നു അതിനുള്ള വഴിയെങ്കില്‍ ഇന്ന് പല പ്ലാറ്റ്ഫോമുകളില്‍ പ്രേക്ഷകര്‍ തന്നെ നല്‍കുന്ന റേറ്റിംഗിലൂടെയും ഇത് മനസിലാക്കാനാവും. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിക്കുന്ന 20 സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി. തെന്നിന്ത്യന്‍ സിനിമകളെ കവച്ചുവച്ച് ബോളിവുഡ് ആണ് എണ്ണത്തില്‍ മുന്നില്‍. ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റില്‍ പുഷ്പ 2, ജവാന്‍, സലാര്‍ എന്നിവയൊക്കെയുണ്ട്. ഇന്ത്യ ഏറ്റവുമധികം കാത്തിരിക്കുന്ന 20 ചിത്രങ്ങള്‍ 1. പഠാന്‍ 2. പുഷ്‍പ 2: ദ് റൂള്‍ 3. ജവാന്‍ 4. ആദിപുരുഷ് 5. സലാര്‍ 6. വാരിസ് 7. കബ്സ 8. ദളപതി 67 9. ദ് ആര്‍ച്ചീസ് 10. ഡങ്കി 11. ടൈഗര്‍ 3 12 കിസി ക ഭായ് കിസി കി ജാന്‍ 13…

    Read More »
  • Kerala

    സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ നിയമസഭാ സാമാജികരുടെ ശമ്പള വർദ്ദനയ്ക്ക് ശുപാർശ

    തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം കൂട്ടാൻ ശുപാര്‍ശ. ശമ്പള വര്‍ദ്ദനയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായര്‍ കമ്മീഷൻ സര്‍ക്കാരിന് റിപ്പോര്ട്ട് സമര്‍പ്പിച്ചു. വിവിധ അലവൻസുകളിൽ മുപ്പത് മുതൽ മുപ്പത്തഞ്ച് ശതമാനം വരെ വര്‍ദ്ദനക്കാണ് ശുപാര്‍ശ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് നിയമസഭാ സാമാജികരുടെ ശമ്പള വര്‍ദ്ദന ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തുന്നത്. ദൈനം ദിന ചെലവുകൾ കൂടിയ സാഹചര്യത്തിൽ ആനുകൂല്യങ്ങളും അലവൻസുകളും കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് സര്‍ക്കാര്‍ കമ്മീഷനെ വച്ചത്. ജൂലൈയിൽ ജസ്റ്റിസ് രാമചന്ദ്രൻ നായരെ ഏകാംഗ കമ്മീഷനാക്കി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് സര്‍ക്കിന് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളത്തിൽ വലിയ വ്യത്യാസം വരുത്താതെ അലവൻസുകളും ആനൂകൂല്യങ്ങളും മുപ്പത് മുതൽ മുപ്പത്തഞ്ച് ശതമാനം കൂട്ടാനാണ് ശുപാര്‍ശ. യാത്ര ചെലവുകൾ ഫോൺസൗകര്യം ചികിത്സ താമസം തുടങ്ങി വിവിധ അലവൻസുകളിലെല്ലാം വര്‍ദ്ദനവിന് നിര്‍ദ്ദേശമുണ്ട്. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധി…

    Read More »
  • Kerala

    വാർഡിൽ രോഗികൾക്ക് കിടക്കാൻ പോലും സ്ഥലമില്ല, നഴ്സുമാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുപോലെ ദുരിതം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദനമേറ്റ 28ാം വാർഡിനെക്കുറിച്ച് വ്യാപക പരാതി

    തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിങ് ഓഫീസർക്ക് മർദനമേറ്റ  28ാം വാർഡിനെക്കുറിച്ച് വ്യാപക പരാതിയുമായി രോഗികളുടെ കൂട്ടിരിപ്പുകാർ.അറ്റകുറ്റപ്പണികൾക്കായി അടച്ച് പൂട്ടിയ നാല് വാർഡുകളിൽ നിന്നുള്ള രോഗികളെ കൂട്ടത്തോടെ കിടത്തിയിരിക്കുന്നതിനാൽ വാർഡിൽ രോഗികൾക്ക് കിടക്കാൻ പോലും സ്ഥലമില്ലെന്നാണ് പരാതി. നഴ്സുമാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുപോലെ ദുരിതമാണെന്നതാണ് 28ാം വാർഡിലെ സ്ഥിതി. അറ്റകുറ്റപ്പണികൾക്കായി 16,7,18,19 വാർഡുകൾ ഒന്നിച്ച് അടച്ചുപൂട്ടി രോഗികളെ ഇരുപത്തിയെട്ടാം വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരുനൂറിലേറെ രോഗികളാണ് ഈ വാർഡിലുള്ളത്. ഒരു കട്ടിലിൽ തന്നെ രണ്ട് പേരെ വരെ കിടത്തിയിട്ടുണ്ട്. നിലത്ത് കിടക്കാനും പറ്റാത്ത രീതിയിൽ ആളുകളുടെ ബാഹുല്യമാണെന്നും രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു. രോഗികൾ തിങ്ങി ഞെരുങ്ങി കിടക്കുന്ന ഇരുപത്തിയെട്ടാം വാര്‍ഡിൽ വെച്ചാണ് നഴ്സ് പ്രസീതക്ക് രോഗിയുടെ കൂട്ടിരിപ്പുകാരനിൽ നിന്ന് മര്‍ദ്ദനമേറ്റത്. രോഗിക്ക് ചികിത്സ നൽകാൻ വൈകിയെന്നാരോപിച്ചായിരുന്നു കൂട്ടിരിപ്പുകാരനായ പൂവാര്‍ സ്വദേശി അനു, പ്രസീതയെ മര്‍ദ്ദിച്ചത്. രോഗികളുടെ ബാഹുല്യം കാരണം നഴ്സുമാരും ജീവനക്കാരും നിസാഹായരാണ്. നഴ്സുമാരുടെ സുരക്ഷ ശക്തമാക്കണമെന്ന് സംഭവത്തിൽ പ്രതിഷേധിച്ച നഴ്സസ് സംഘടകൾ ആവശ്യപ്പെട്ടു.…

    Read More »
  • India

    ഇന്ത്യയുടെ യൂണിയൻ ബജറ്റ് ചരിത്രം; 1860 മുതൽ 2023 വരെ…

    കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2023 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കും. ഭരണ തുടർച്ചയിൽ നരേന്ദ്ര മോദി സർക്കാരിന്റെയും ധനമന്ത്രി നിർമല സീതാരാമന്റെയും അഞ്ചാമത്തെ ബജറ്റും 2024 ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റുമാണ് വരാനിരിക്കുന്നത്. ബജറ്റ് 2023-ന് മുന്നോടിയായി, ഇന്ത്യയിലെ ബജറ്റിന്റെ ചരിത്രം ഒന്നുനോക്കാം, ഇന്ത്യയുടെ ഭാവി പ്രതീക്ഷകളുടെ അടിത്തറയിട്ടത് ആരാണെന്ന് അറിയാം. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ ബജറ്റ് 1860 ഏപ്രിൽ 7 ന് ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ സ്കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായ ജെയിംസ് വിൽസൺ ആണ് യൂണിയൻ ബജറ്റ് ആദ്യമായി  അവതരിപ്പിച്ചത്. ബ്രിട്ടീഷ് ഇന്ത്യയുടെ ആദ്യ ബജറ്റിൽ, വരുമാന സ്രോതസിന്റെ നാല് ഘടകങ്ങൾ പ്രതിപാദിക്കപ്പെട്ടു. ബജറ്റിൽ സ്വത്ത്, തൊഴിൽ അല്ലെങ്കിൽ ബിസിനസ്സ്, സെക്യൂരിറ്റികൾ, ശമ്പളം, പെൻഷൻ വരുമാനം എന്നിവയിൽ നിന്ന് ലഭിക്കുന്ന വരുമാനം കണക്കിലെടുക്കുന്നു. എന്നാൽ അന്ന് രണ്ട് നികുതി സ്ലാബുകളേ ഉണ്ടായിരുന്നുള്ളൂ ഒരു വ്യക്തിയുടെ വാർഷിക വരുമാനം…

    Read More »
  • Business

    ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മേളയായ ദില്ലി ഓട്ടോ എക്സ്പോയുടെ 16-ാം പതിപ്പ് ജനുവരി 13ന് ദില്ലി ഗ്രേറ്റർ നോയിഡയിൽ

    രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മേളയായ ദില്ലി ഓട്ടോ എക്സ്പോയുടെ 16-ാം പതിപ്പ് ജനുവരി 13ന് ദില്ലി ഗ്രേറ്റർ നോയിഡയിൽ തുടങ്ങാൻ ഒരുങ്ങുകയാണ്.   മഹാമാരി കാരണം ഒരു വർഷത്തെ ഇടവേള ഉൾപ്പെടെ മൂന്നു വർഷത്തിന് ശേഷമാണ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) സംഘടിപ്പിക്കുന്ന വാഹനമാമാങ്കത്തിന്‍റെ തിരിച്ചുവരവ്. മേള  2022-ൽ നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് -19മായി ബന്ധപ്പെട്ട തടസങ്ങൾ കാരണം ഒരു വർഷത്തേക്കുകൂടി മാറ്റിവയ്‍ക്കുകയായിരുന്നു.  ഇതാ 2023 ഓട്ടോ എക്സ്‍‍പോയെപ്പറ്റി അറിയേണ്ടതെല്ലാം ഗ്രേറ്റർ നോയിഡയിലെ ജെപി ഗോൾഫ് കോഴ്‌സിന് സമീപം സ്ഥിതി ചെയ്യുന്ന ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ മേളയുടെ വേദി തുടരുന്നു. 2020 ഫെബ്രുവരിയിൽ ഇതേ വേദിയിലാണ് അവസാന ഓട്ടോ ഷോ നടന്നത്. വാഹന ഘടക വ്യവസായത്തിനായുള്ള ഓട്ടോ എക്‌സ്‌പോ-കോംപോണന്റ് ഷോയും ഇതോടൊപ്പം ദില്ലിയിലെ പ്രഗതി മൈതാനിയിൽ നടക്കും. ജനുവരി 13 മുതല്‍ 18 വരെയാണ് ഓട്ടോ എക്‌സ്‌പോ 2023 നടക്കുക.  ഓട്ടോ…

    Read More »
  • LIFE

    ശിവരാജ്കുമാർ, രജനീകാന്ത്, മോഹൻലാൽ, വിനായകൻ, രമ്യാകൃഷ്ണൻ… ജയിലറിലെ കാസ്റ്റിങ്ങിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു

    തമിഴ് സിനിമാസ്വാദകർ പ്രഖ്യാപന സമയം മുതൽ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്ത് നായകനായി എത്തുന്ന ‘ജയിലർ’. ബീസ്റ്റിന് ശേഷം  നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. മലയാളികളുടെ പ്രിയതാരം മോഹൻലാലും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുവെന്ന് കഴിഞ്ഞ ദിവസം നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചിരുന്നു. കൂടാതെ മോഹൻലാലിന്റെ ക്യാരക്ടർ ലുക്കും പുറത്തുവിട്ടു. ഇതിന് പിന്നാലെ ജയിലറിലെ കാസ്റ്റിങ്ങിനെ കുറിച്ചുള്ള ചർച്ചകൾ ട്വിറ്ററിൽ സജീവമാകുകയാണ്. കന്നഡ സൂപ്പർ താരം ശിവരാജ്കുമാർ, രജനീകാന്ത്, മോഹൻലാൽ, വിനായകൻ, രമ്യാകൃഷ്ണൻ തുടങ്ങിയവരുടെ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടാണ് ചർച്ചകൾ. ശിവരാജ്കുമാർ, രജനീകാന്ത്, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾ ജയിലറിൽ എത്തുമ്പോൾ പ്രതീക്ഷകൾ ഏറെ എന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. ‘ബ്ലോക് ബസ്റ്റർ കോമ്പോ, 1000 കോടി ക്ലബ്ബിൽ ഇടം പിടിക്കാൻ പോകുന്ന മാസ് എന്റർടെയ്നർ’, എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരണങ്ങൾ. ഒപ്പം മോഹൻലാൽ മാഫിയ രാജാവാണെന്നും വില്ലനായാണ് സിനിമയില്‍ എത്തുന്നതെന്നും കഥകൾ പ്രചരിക്കുന്നുണ്ട്. ആക്ഷന്‍…

    Read More »
Back to top button
error: