IndiaNEWS

ഡല്‍ഹി കൊലപാതകം: ഗൂഢാലോചന അന്വേഷിക്കുമെന്നു പോലീസ്, പ്രതികളെ റിമാൻഡ് ചെയ്തു 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ കാറിനടിയില്‍ വഴിച്ചിഴച്ചു കൊലപ്പെടുത്തിയ കേസിലെ ആറു പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡല്‍ഹി രോഹിണി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. അതേസമയം, സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി.

കേസിലെ മറ്റൊരു പ്രതിയായ അശുതോഷ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ അശുതോഷിന്റെ പങ്കിനെക്കുറിച്ച് പ്രത്യേകം അന്വേഷിക്കും. ഇതുവരെ 20 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍, കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടില്ല. ഇതേത്തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.

Signature-ad

അതേസമയം, അശുതോഷിന് കേസുമായി നേരിട്ടു ബന്ധമില്ലെന്നാണു സൂചന. കാര്‍ ഓടിച്ചിരുന്നയാള്‍ക്ക് ഡ്രൈവിങ് െലെസന്‍സ് ഇല്ലായിരുന്നെന്നും ഇയാള്‍ക്ക് പകരക്കാരനായാണ് അശുതോഷിന്റെ രംഗപ്രവേശമെന്നുമാണു സൂചന. അതേസമയം, കാര്‍ ദീര്‍ഘദൂരം സഞ്ചരിച്ചതായും അതിന്റെ തെളിവായി ആറു വ്യത്യസ്ത സി.സി. ടിവിയില്‍നിന്നുള്ള ദൃശ്യങ്ങള്‍ തെളിവായി രേഖരിച്ചത് തങ്ങളുടെ പക്കലുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. അപകടം നടന്ന് രണ്ടു മിനിറ്റിനുശേഷം രണ്ടു പ്രതികള്‍ കാറില്‍നിന്നിറങ്ങി നോക്കുന്നത് സി.സി. ടിവി ദൃശ്യങ്ങളിലുണ്ട്. കാറിനടിയില്‍ യുവതി കുടുങ്ങിയത് ഇവരിലൊരാള്‍ ചൂണ്ടിക്കാണിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പോലീസ് അറിയിച്ചു. സി.സി. ടിവിയില്‍നിന്ന് പ്രത്യേക സാങ്കേതികവിദ്യയിലൂടെയാണ് പ്രതികരെ തിരിച്ചറിഞ്ഞതെന്നും പോലീസ് കോടതിയില്‍ ബോധിപ്പിച്ചു.

കാറിനുള്ളില്‍ വലിയ ശബ്ദത്തില്‍ പാട്ടുവച്ചിരുന്നതിനാല്‍ പുറത്തെ ബഹളവും കരച്ചിലും കേട്ടില്ലെന്നായിരുന്നു പ്രതികളുടെ ആദ്യ വാദം. എന്നാല്‍, യുവതി കാറിനടിയില്‍ കുടുങ്ങിയതായി അറിയാമായിരുന്നെങ്കിലും ഭയം കാരണം വാഹനം നിര്‍ത്തിയില്ലെന്ന് പ്രതികള്‍ പിന്നീട് സമ്മതിച്ചതായും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, പ്രതികളുടെ ശ്രവണശേഷി നിര്‍ണയിക്കാന്‍ ശ്രവണ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. അശുതോഷിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പുതുവത്സരപ്പാര്‍ട്ടിക്കുശേഷം സ്‌കൂട്ടറില്‍ സുഹൃത്തിനൊപ്പം വീട്ടിലേക്കു മടങ്ങിയ അഞ്ജലി സിങ് എന്ന ഇരുപതുകാരിയാണ് ഡല്‍ഹിയില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍നിന്നു നിലത്തുവീണ അഞ്ജലിയെയും വലിച്ചിഴച്ച് പ്രതികളുടെ കാര്‍ 13 കിലോമീറ്ററോളം സഞ്ചരിച്ചതായാണു കണ്ടെത്തല്‍.

Back to top button
error: