KeralaNEWS

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടാകുമെന്ന സൂചന നല്‍കി ശശി തരൂര്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടാകുമെന്ന സൂചന നല്‍കി ശശി തരൂര്‍ എംപി. കേരളത്തില്‍ സജീവമാകണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്, കേരളത്തിലുണ്ടാകുമെന്ന് തരൂര്‍ കോട്ടയത്ത് പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തരൂരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി ഉണ്ടാകുമെന്ന സൂചന നല്‍കിയത്.

‘കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവരും ആവശ്യപ്പെടുന്നുണ്ട്. എല്ലാവരും ആവശ്യപ്പെടുമ്പോള്‍ പറ്റില്ലെന്ന് എങ്ങനെ പറയും. കേരളത്തിന് വേണ്ടി ദില്ലിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു, ഇനി സജീവമായി കേരളത്തിലുണ്ടാവുമെന്നും തരൂര്‍ കോട്ടയത്ത് പറഞ്ഞു. കേരളത്തിൽ സജീവമാകണമെന്ന ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഉപദേശം ബഹുമാനത്തോടെയാണ് കാണുന്നതെന്നും തരൂര്‍ പറഞ്ഞു.

Signature-ad

തുടര്‍ച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്‍റെ അപജയമാണെന്നും കൂട്ടായ്മ നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്‍റെ തുടര്‍പരാജയങ്ങള്‍ക്ക് വഴിവെച്ചുവെന്നും ബാവ തരൂരുമായുള്ല കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു . കേരളത്തിലെ കോണ്‍ഗ്രസ് ശക്തിപ്പെടണമെന്നും ഇതിനായി കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്നും തരൂരിനോട് ബാവ ആവശ്യപ്പെട്ടു.

ബാവയുടെ അഭ്യര്‍ത്ഥനയ്ക്ക് മറുപടിയായാണ് താന്‍ കേരളത്തില്‍ സജീവമാകുമെന്ന സൂചന നല്‍കിയത്. ജാതിയല്ല കഴിവാണ് പ്രധാനമെന്നും ശശി തരൂര്‍ പറഞ്ഞു. ജാതീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം തെറ്റാണ്. തറവാടി നായരാണെന്ന പ്രയോഗത്തോട് പ്രതികരിക്കാനില്ല.അത് പറഞ്ഞവരോട് ചോദിക്കണമെന്നും തരൂര്‍ കോട്ടയത്ത് പറഞ്ഞു. കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും തരൂര്‍ പറഞ്ഞു.

Back to top button
error: