LIFEMovie

അഭ്യൂഹങ്ങൾക്ക് വ്യക്തതവരുത്തി റിഷഭ് ഷെട്ടി; പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കാൻ ക്ഷണിച്ചിരുന്നു, പക്ഷേ…

ലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ആദ്യമായി മോഹൻലാൽ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ചിത്രത്തിന്റെ കാസ്റ്റിം​ഗ് സംബന്ധിച്ച ഊഹാപോഹങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. കാന്താര താരം റിഷഭ് ഷെട്ടിയും ചിത്രത്തിൽ ഭാ​ഗമാകുന്നുവെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റിഷഭ് ഷെട്ടി.

ലിജോയുടെ സിനിമയിൽ അഭിനയിക്കാൻ തന്നെ ക്ഷണിച്ചിരുന്നു എന്നും എന്നാൽ മറ്റൊരു കന്നഡ ചിത്രത്തിൽ അഭിനയിക്കാൻ ഉള്ളതിനാൽ ഓഫർ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും റിഷഭ് ഷെട്ടി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ വിശദീകരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മലൈക്കോട്ടൈ വാലിബനിൽ അതിഥി താരമായിട്ടാകും റിഷഭ് ഷെട്ടി എത്തുക എന്നായിരുന്നു ചർച്ചകൾ. കമല്‍ ഹാസനും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

Signature-ad

ജനുവരി 18ന് ആരംഭിച്ച ‘മലൈക്കോട്ടൈ വാലിബന്റെ’ ഷൂട്ടിം​ഗ് രാജസ്ഥാനില്‍ പുരോ​ഗമിക്കുക ആണ്. 2022 ഡിസംബർ 23നാണ് സസ്പെൻസുകൾക്ക് ഒടുവിൽ ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുക എന്നാണ് പ്രെഡിക്ഷനുകൾ.

മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, ആട് 2 ലെ ചെകുത്താന്‍ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ഹരിപ്രശാന്ത് വര്‍മ്മ എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: