Month: January 2023
-
Crime
ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി; പന്തീരാങ്കാവില്‍ 22 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
കോഴിക്കോട്: ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി 22 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. കോഴിക്കോട് പന്തീരങ്കാവില്‍ രണ്ടു ദിവസം മുന്‍പാണ് സംഭവം. യുവതിയുടെ പരാതിയില്‍ ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെുത്തു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി ജ്യൂസില്‍ ലഹരിമരുന്ന് നല്‍കിയ ശേഷം നാലുപേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പിന്നാലെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
Read More » -
Kerala
ഹോട്ടലുകളിൽ വിതരണത്തിന് എത്തിച്ച പഴകിയ ഇറച്ചി പിടികൂടിയ സംഭവം: കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അടിയന്തരയോഗം ഇന്ന്
കൊച്ചി: എറണാകുളത്ത് ഹോട്ടലുകളിൽ വിതരണത്തിന് എത്തിച്ച പഴകിയ ഇറച്ചി പിടികൂടിയ പശ്ചാത്തലത്തിൽ കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അടിയന്തരയോഗം ഇന്ന് ചേരും. സുനാമി ഇറച്ചി വിൽപ്പന നടത്തിയ കടയുടമക്കെതിരെ സ്വീകരിക്കേണ്ട നടപടികളും തീരുമാനിക്കും. കളമശ്ശേരിയിൽ ആണ് 500 കിലോ പഴകിയ ഇറച്ചി പിടികൂടിയത്. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിൽ നിന്നാണ് ഇറച്ചി പിടികൂടിയത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ ഷവർമ അടക്കമുള്ള വിഭവങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യാൻ സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്. പാലക്കാട് സ്വദേശി ജുനൈസിൻ്റേതാണ് സ്ഥാപനം. ജുനൈസ് ഏതാനും വർഷമായി ഇത് ചെയ്തുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ ഫാമുകളിൽ നിന്ന് മാറ്റിയിടുന്ന ചത്തകോഴി, വൈകല്യം വന്ന് മാറ്റിയിടുന്നവ എന്നിവ കുറഞ്ഞ വിലയ്ക്ക് കൊണ്ടുവന്നാണ് വിതരണം ചെയ്യുന്നത്. ചെക്ക്പോസ്റ്റുകളിലെ പരിശോധന ഒഴിവാക്കാൻ ട്രെയിൻ മാർഗമാണ് തമിഴ്നാട്ടിൽ നിന്ന് ഇറച്ചി കേരളത്തിൽ എത്തിക്കുന്നത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്യത്തിലായിരുന്നു പരിശോധന. തമിഴ്നാട്ടിൽ നിന്നാണ് അഴുകിയ കോഴിയിറച്ചി കൊണ്ടുവരുന്നത് എന്നാണ് വിവരം. പിടിച്ചെടുത്ത മാംസവും അഴുകി തുടങ്ങിയിരുന്നുവെന്നാണ് ആരോഗ്യവിഭാഗം…
Read More » -
Kerala
ധോണിയിൽ ആശങ്കവിതച്ച് വിലസുന്ന കൊമ്പൻ പി.ടി. 7നെ മയക്കുവെടിവയ്ക്കുന്നത് വൈകിയേക്കും
പാലക്കാട്∙ ധോണിയിൽ ആശങ്ക വിതയ്ക്കുന്ന കൊമ്പൻ പി.ടി. 7(പാലക്കാട് ടസ്കർ 7)നെ മയക്കുവെടിവയ്ക്കുന്നത് വൈകിയേക്കും. പി.ടി. 7 വീണ്ടും ജനവാസമേഖലയിൽ ഇറങ്ങിയതോടെ ജനം ആശങ്കയിലാണ്. ധോണി ക്ഷേത്രത്തിനു സമീപവും സ്വകാര്യ കോളജിനു പിന്നിലുള്ള കൃഷിയിടത്തിലും ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമാണ് മറ്റു ആനകൾക്കൊപ്പം കൊമ്പനെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചെങ്കിലും ഏറെ നേരം വനാതിർത്തിയിൽ ആനക്കൂട്ടം നിലയുറപ്പിച്ചു. ജനവാസമേഖലയില്‍നിന്ന് വനാതിര്‍ത്തിയിലേക്കു പിന്‍വാങ്ങിയ പി.ടി. ഏഴാമനെ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ധോണി ചേറ്റില്‍ വെട്ടിയ ഭഗവതി ക്ഷേത്ര പരിസരത്തെ നെല്‍പ്പാടത്ത് കണ്ടത്. കഴിഞ്ഞ ദിവസം രാവിലെ ധോണിയിലിറങ്ങിയ കാട്ടാനക്കൂട്ടവും പി.ടി. ഏഴാമനൊപ്പമുണ്ടായിരുന്നു. വനംവകുപ്പ് പടക്കം പൊട്ടിച്ച് തുരത്താന്‍ ശ്രമിച്ചെങ്കിലും പിൻവാങ്ങിയില്ല. ഏറെ നേരം കഴിഞ്ഞ് വനത്തിലേക്കു മാറിയ പി.ടി.7, ഇന്നു പുലര്‍ച്ചെ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പി.ടി.ഏഴാമനെ മയക്കുവെടിവച്ച് പിടികൂടാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആനക്കൂട്ടത്തിനൊപ്പമുള്ള യാത്ര തുടര്‍ന്നാല്‍ ദൗത്യം പൂര്‍ത്തിയാക്കാന്‍ വൈകുമെന്നാണു വനംവകുപ്പിന്റെ നിഗമനം. അതേസമയം, പി.ടി.ഏഴാമനെ മെരുക്കാനുള്ള…
Read More » -
Crime
സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ പ്രവീൺ റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൊച്ചി: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ പ്രവീൺ റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കൊച്ചിയിൽ എത്തിച്ച് അന്വേഷണം നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ പണം ധൂർത്തടിച്ച് കളഞ്ഞെന്നാണ് റാണയുടെ മൊഴി. വ്യവസായ പങ്കാളിക്ക് കൊടുത്ത 16 കോടി രൂപ മാത്രമാണ് സ്വന്തമായുളളതെന്നാണ് റാണയുടെ അവകാശവാദം. ബാക്കി തുക എവിടെയെന്നാണ് പൊലീസിന്റെ അന്വേഷണം.
Read More » -
Kerala
പാലക്കാട് ധോണിയിൽ വീണ്ടും പി ടി 7 ഇറങ്ങി; കൂട്ടിന് രണ്ട് ആനകളും
പാലക്കാട്: പാലക്കാട് ധോണിയിൽ വീണ്ടും പി ടി 7 ഇറങ്ങി. പി ടി 7 തുടർച്ചയായി ഇറങ്ങുന്നതിൻ്റെ ആശങ്കയിലാണ് നാട്ടുകാർ. പലരും തലനാരിഴയ്ക്കാണ് കാട്ടാനയിൽ നിന്ന് രക്ഷപ്പെടുന്നത്. രണ്ട് കാട്ടാനകൾക്കൊപ്പമാണ് പി ടി 7 എത്തിയത്. ഇന്നലെ രാത്രിയോടെയാണ് ആന എത്തിയത്. ഒരു കൊമ്പനും പിടിയാനയുമാണ് പി ടി സെവനൊപ്പമുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനകളെ കാട് കയറ്റാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. വലിയ ആശങ്കയിലാണ് ജനങ്ങൾ. പലപ്പോഴും അതിരാവിലെ ജോലിക്ക് പോകുന്നവരാണ് ആനയുടെ മുന്നിൽപ്പെടാറുള്ളത്. അതുകൊണ്ടുതന്നെ വൈകീട്ട് ആറ് മണിയ്ക്ക് ശേഷം ഇവിടെയുള്ളവർ പുറത്തിറങ്ങാറില്ല. ഇവിടെ വച്ചാണ് രണ്ട് മാസങ്ങൾക്ക് മുമ്പ് പ്രഭാത നടത്തത്തിനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നത്. അതിനുശേഷം ഒപ്പമുണ്ടായിരുന്നവർ പ്രഭാത നടത്തം തന്നെ വേണ്ടെന്ന് വച്ചിരിക്കുകയാണ്. അത്രമാത്രം ഭീതിയിലാണ് ജനങ്ങൾ.
Read More » -
Kerala
കർഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാൻ വനം വകുപ്പ് ശ്രമം തുടരുന്നു; മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താൽ
കൽപ്പറ്റ: വയനാട് പുതുശ്ശേരി വെള്ളാരംകുന്നിൽ കർഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാൻ വനം വകുപ്പ് ശ്രമം തുടരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് കൂട് സ്ഥാപിച്ചു. വിവിധയിടങ്ങളിലായി എട്ട് നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്. മുത്തങ്ങ ആനപന്തിയിൽ നിന്ന് കുങ്കിയാനയെയും വെള്ളാരംകുന്നിൽ എത്തിച്ചു. കടുവ കൂട്ടിൽ കുടുങ്ങിയില്ലെങ്കിൽ മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം. സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും മാനന്തവാടി താലൂക്കിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കടുവഭീതി തുടരുന്നതിനാൽ തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തുകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എടവക പഞ്ചായത്തിലെ രണ്ട് സ്കൂളുകൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തോമസ് മരിച്ചത്.
Read More » -
Sports
ഫുട്ബോൾ ലോകകപ്പ് ലൈവ് ടെലികാസ്റ്റിങിന് പിന്നാലെ ഐപിഎൽ ടെലികാസ്റ്റിങിന്റെ സാധ്യത തേടി റിലയൻസ്; അണിയറയിലൊരുക്കങ്ങളുമായി ജിയോ സിനിമ
മുംബൈ: ഫുട്ബോൾ ലോകകപ്പ് ലൈവ് ടെലികാസ്റ്റിങിന് പിന്നാലെ ഐപിഎൽ ടെലികാസ്റ്റിങിന്റെ സാധ്യത തേടി റിലയൻസ്. ജിയോസിനിമ ആപ്പിൽ 2022 ഫിഫ ലോകകപ്പ് സൗജന്യമായാണ് സംപ്രേക്ഷണം ചെയ്തത്. സമാനമായ മോഡൽ പരീക്ഷിക്കാനാണ് ജിയോ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം 23,758 കോടി രൂപയ്ക്കാണ് റിലയൻസിന്റെ വയാകോം18 (Viacom18) ഐപിഎല്ലിന്റെ 2023-2027 സീസണുകളുടെ ഡിജിറ്റൽ മീഡിയ റൈറ്റുകൾ വാങ്ങിയത്. ലൈവ് സ്പോർട്സ് സ്‌ട്രീമിങ് മാർക്കറ്റിനെ വെല്ലുന്ന രീതിയിലുള്ള പദ്ധതിയാണ് വയാകോം18 ആലോചിക്കുന്നതെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. മികച്ച എക്സ്പീരിയൻസിനായി സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്നത് ഇനിയുമുണ്ടാകും എന്നാണ് സൂചന. കൂടാതെ പ്രാദേശിക ഭാഷകളിൽ ഐപിഎൽ പ്രക്ഷേപണം ലഭ്യമാക്കുക, ജിയോ ടെലികോം സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജുകൾക്കൊപ്പം സൗജന്യ ഐപിഎൽ കാണുകയോ ജിയോസിനിമയിൽ ഏതെങ്കിലും തരത്തിലുള്ള സൗജന്യ സ്ട്രീമിങ് ആക്‌സസ് ചെയ്യാനോ മറ്റ് ടെലികോംകമ്പനികളുടെ ഉപയോക്താക്കളെ അനുവദിക്കാനും പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. റിലയൻസ് ഇൻഡസ്ട്രീസിൻറെ ഉടമസ്ഥതയിലുള്ള വയാകോ 18 ആയിരുന്നു ഫുട്ബോൾ ലോകകപ്പിൻറെ ഇന്ത്യയിലെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരുന്നത്.…
Read More » -
Movie
ഉർവശിക്ക് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ഐ.വി ശശി ചിത്രം വർത്തമാനകാലം തിയേറ്ററിലെത്തിയിട്ട് ഇന്ന് 33 വർഷം
സിനിമ ഓർമ്മ ഉർവശിക്ക് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത വർത്തമാനകാലം റിലീസ് ചെയ്‌തിട്ട് 33 വർഷം. ഐ.വി ശശി സംവിധാനം ചെയ്‌ത ചിത്രത്തിന് തിരക്കഥയെഴുതിയത് പ്രശാന്ത്. ലിബർട്ടി ബഷീർ നിർമ്മാണം. ഒരു സ്ത്രീ അഭിമുഖീകരിക്കുന്ന ചൂഷണങ്ങളും വേട്ടയാടലുകളുമാണ് ബലാൽക്കാരങ്ങളുടെയും കൂട്ടിക്കൊടുക്കലുകളുടെയും പരസ്ത്രീ താൽപര്യങ്ങളുടെയും അകമ്പടികളോടെ ‘വർത്തമാനകാലം’ പറഞ്ഞത്. ഇര, വെപ്പാട്ടി, അവിശുദ്ധ ബന്ധം വലയം ചെയ്‌ത് നിൽക്കുന്നവൾ, നല്ല ബന്ധങ്ങൾ നഷ്ടമായവൾ എന്നീ ഘട്ടങ്ങളിലൂടെയുള്ള ഒരു സ്ത്രീയുടെ ജീവിതയാത്ര അവസാനിക്കുന്നത് അവൾ ഒരു കൊലപാതകിയായി തീരുന്നതിലൂടെയാണ്. ബാലചന്ദ്രമേനോൻ, ജയറാം, സുരേഷ് ഗോപി എന്നീ താരങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ശ്രീകുമാരൻ തമ്പി-ജോൺസൺ ടീമിന്റേതായിരുന്നു ഗാനങ്ങൾ. ‘പാടുന്ന ഗാനത്തിൻ ഈണങ്ങൾ മാറ്റുന്ന കാറ്റ്’ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. സന്തോഷ് ശിവന്റേതായിരുന്നു കാമറ. ‘വർത്തമാനകാല’ത്തിലെയും ‘മഴവിൽക്കാവടി’യിലെയും അഭിനയത്തിനായിരുന്നു ഉർവ്വശിക്ക് മികച്ച നടിക്കുള്ള അവാർഡ്. തൊട്ടടുത്ത രണ്ട് വർഷങ്ങളിലും ഉർവ്വശി മികച്ച നടിക്കുള്ള പുരസ്ക്കാരം നേടി. സമ്പാദകൻ: സുനിൽ കെ ചെറിയാൻ
Read More » -
Crime
ഭാര്യ മുംബൈയ്ക്കു പോയെന്നും പിന്നിട് വിവരമൊന്നും ഇല്ലെന്നും പ്രചരിപ്പിച്ചു, ഒന്നര വർഷത്തിനുശേഷം ക്ലൈമാക്സ്; പ്രണയിച്ച് വിവാഹം കഴിച്ച യുവതിയെ താൻ കൊന്ന് കുഴിച്ചു മൂടിയെന്ന് ഭർത്താവിന്റെ കുറ്റസമ്മതം
എറണാകുളം എടവനക്കാട് സ്വദേശി വാചാക്കൽ സജീവൻ പറയുന്നത് സിനിമാക്കഥയാണോ എന്ന് ആരും സംശയിച്ചു പോകും. ഭാര്യ മുംബൈയ്ക്കു പോയതാണെന്നും പിന്നിട് വിവരമൊന്നും ഇല്ലെന്നുമാണ് ഒന്നര വർഷം മുമ്പു തൊട്ടേ സജീവൻ പറഞ്ഞു കൊണ്ടിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും നൽകിയിരുന്നു. നാട്ടുകാരും വീട്ടുകാരുമൊക്കെ ഇത് വിശ്വസിക്കുകയും ചെയ്തു. മക്കളും അതു തന്നെ പറഞ്ഞു. ഭാര്യയെ കാണാനില്ലാത്തതു പോലെ തന്നെയായിരുന്നു ഇയാളുടെ പെരുമാറ്റമെന്ന് അയൽക്കാരും പറയുന്നു. വേറെ പൊരുത്തക്കേടുകളൊന്നും തോന്നിയതുമില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഭാര്യ രമ്യ ബ്യൂട്ടീഷൻ കോഴ്സ് പഠിക്കാനാണ് മുംബൈയിലേക്കു പോയതെന്നാണ് ഇയാൾ ഏവരെയും ധരിപ്പിച്ചിരുന്നത്. മുംബൈയിൽ നിന്നു ഗൾഫിലേക്കു പോയതായി മറ്റു ചിലരോടും പറഞ്ഞു. ഫോൺ വഴിയുള്ള ബന്ധം പോലും ഇല്ലാത്തതിനു ന്യായീകരണമായി മുംബൈയിൽ വച്ച് പരിചയപ്പെട്ട ഒരാളുമായി രമ്യ നാടുവിട്ടു എന്ന മറ്റൊരു കഥയും മെനഞ്ഞു. ഈ വൈരുധ്യങ്ങൾ സംശയത്തിനിടയാക്കി. മാത്രമല്ല തിരോധാനത്തിന് 6 മാസത്തിനു ശേഷം നൽകിയ പരാതിയുമെല്ലാം സംശയം വർദ്ധിപ്പിച്ചു. സജീവൻ്റെ മൊഴികളിലെ…
Read More » -
Health
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്തെ കറുത്ത പാടുകൾ, ഇത്തരം കറുത്തപാടുകൾ അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം
മുഖത്തെ കറുത്ത പാടുകൾ ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും ഇത്തരത്തിലുള്ള കറുത്ത പാടുകൾ ഉണ്ടാകാം. മുഖക്കുരു മാറിയാലും മുഖക്കുരുവിൻറെ പാടുകൾ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താൽ കറുത്തപാട് അധികമാവുകയും ചെയ്യും. ഇത്തരം കറുത്തപാടുകൾ അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. ചർമ്മത്തിലെ ചുളിവുകൾ, കറുത്ത പാടുകൾ എന്നിവയെ അകറ്റി ചർമ്മം തിളക്കമുള്ളതാക്കാൻ മാതളം സഹായിക്കും. ഇതിനായി ആദ്യം മാതളത്തിൻറെ കുരു മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇനി അതിലേക്ക് കുറച്ച് റോസ് വാട്ടർ കൂടി ചേർത്ത് മുഖത്ത് പുരട്ടാം. ശേഷം മസാജ് ചെയ്ത് 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. മുഖത്തെ കറുത്തപാടുകൾ അകറ്റാനും കറ്റാർവാഴ സഹായിക്കും. കറ്റാർവാഴ ജെൽ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. രണ്ട് ടീസ്പൂൺ തൈരും ഒരു ടീസ്പൂൺ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു…
Read More »