CrimeNEWS

ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി; പന്തീരാങ്കാവില്‍ 22 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

കോഴിക്കോട്: ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി 22 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. കോഴിക്കോട് പന്തീരങ്കാവില്‍ രണ്ടു ദിവസം മുന്‍പാണ് സംഭവം. യുവതിയുടെ പരാതിയില്‍ ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെുത്തു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി ജ്യൂസില്‍ ലഹരിമരുന്ന് നല്‍കിയ ശേഷം നാലുപേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് പരാതി. പിന്നാലെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്യുകയാണ്. യുവതിയുടെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

Back to top button
error: