Movie

ഉർവശിക്ക് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ഐ.വി ശശി ചിത്രം വർത്തമാനകാലം തിയേറ്ററിലെത്തിയിട്ട് ഇന്ന് 33 വർഷം

സിനിമ ഓർമ്മ

ഉർവശിക്ക് സംസ്ഥാന അവാർഡ് നേടിക്കൊടുത്ത വർത്തമാനകാലം റിലീസ് ചെയ്‌തിട്ട് 33 വർഷം. ഐ.വി ശശി സംവിധാനം ചെയ്‌ത ചിത്രത്തിന് തിരക്കഥയെഴുതിയത് പ്രശാന്ത്. ലിബർട്ടി ബഷീർ നിർമ്മാണം.

ഒരു സ്ത്രീ അഭിമുഖീകരിക്കുന്ന ചൂഷണങ്ങളും വേട്ടയാടലുകളുമാണ് ബലാൽക്കാരങ്ങളുടെയും കൂട്ടിക്കൊടുക്കലുകളുടെയും പരസ്ത്രീ താൽപര്യങ്ങളുടെയും അകമ്പടികളോടെ ‘വർത്തമാനകാലം’ പറഞ്ഞത്. ഇര, വെപ്പാട്ടി, അവിശുദ്ധ ബന്ധം വലയം ചെയ്‌ത്‌ നിൽക്കുന്നവൾ, നല്ല ബന്ധങ്ങൾ നഷ്ടമായവൾ എന്നീ ഘട്ടങ്ങളിലൂടെയുള്ള ഒരു സ്ത്രീയുടെ ജീവിതയാത്ര അവസാനിക്കുന്നത് അവൾ ഒരു കൊലപാതകിയായി തീരുന്നതിലൂടെയാണ്.

ബാലചന്ദ്രമേനോൻ, ജയറാം, സുരേഷ് ഗോപി എന്നീ താരങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ശ്രീകുമാരൻ തമ്പി-ജോൺസൺ ടീമിന്റേതായിരുന്നു ഗാനങ്ങൾ. ‘പാടുന്ന ഗാനത്തിൻ ഈണങ്ങൾ മാറ്റുന്ന കാറ്റ്’ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടു. സന്തോഷ് ശിവന്റേതായിരുന്നു കാമറ.
‘വർത്തമാനകാല’ത്തിലെയും ‘മഴവിൽക്കാവടി’യിലെയും അഭിനയത്തിനായിരുന്നു ഉർവ്വശിക്ക് മികച്ച നടിക്കുള്ള അവാർഡ്. തൊട്ടടുത്ത രണ്ട് വർഷങ്ങളിലും ഉർവ്വശി മികച്ച നടിക്കുള്ള പുരസ്ക്കാരം നേടി.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: