Month: January 2023

  • Crime

    ഇരുപതോളം യുപി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

    തളിപ്പറമ്പ്: ഇരുപതോളം യു പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ചെറിയൻ മാക്കൻ ഫൈസലാണ് അറസ്റ്റിലായത്. സ്കൂളിലെ പതിവ് കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഫൈസലിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം അധ്യാപകനാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ചെറിയൻമാക്കൻ ഫൈസൽ. കൊവിഡ് കാലത്തിന് ശേഷം വീണ്ടും സ്കൂൾ തുറന്നപ്പോഴായിരുന്നു പീഡനം നടന്നത്. പതിവ് സ്കൂൾ കൗൺസിലിംഗിനിടെയാണ് ഇരുപതോളം വിദ്യാർത്ഥികൾ ഫൈസൽ മോശമായി പെരുമാറിയതായി കൗൺസിലറോട് വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകുകയായിരുന്നു. ചൈൽഡ്‌ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസ്. അഞ്ച് വിദ്യാർത്ഥികളാണ് പൊലീസിന് രേഖാ മൂലം പരാതി നൽകാൻ തയ്യാറായത്. 2021 നവംബറിൽ ക്ലാസ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞത് മുതൽ ലൈംഗികോദ്ദേശത്തോടെ ക്ലാസ് മുറിയിൽ…

    Read More »
  • Crime

    കൂടത്തായി റോയ് വധക്കേസ്: കുറ്റപത്രം വായിച്ചുകേട്ടു; മാധ്യമങ്ങളോട് തട്ടിക്കയറി ജോളി

    കോഴിക്കോട്: കൂടത്തായി പൊന്നാമറ്റം റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ജോളി ജോസഫിനെയും കൂട്ടുപ്രതികളായ എം.എസ്.മാത്യു, പ്രിജുകുമാര്‍, മനോജ് എന്നിവരെയും കോഴിക്കോട് പ്രത്യേക കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. െകാലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ് ജോളിക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഗൂഢാലോചന, പ്രേരണാക്കുറ്റം എന്നിവയാണ് എം.എസ്. മാത്യു, പ്രജികുമാര്‍ എന്നിവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പൊന്നാമറ്റം കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്ത് തയാറാക്കാന്‍ സഹായിച്ചതാണ് നാലം പ്രതി മനോജിനെതിരായ കുറ്റം. നിസംഗ ഭാവത്തിലാണ് ജോളി കുറ്റപത്രം കേട്ടത്. കോടതിയില്‍ ഹാജരാക്കുന്നതിനിടെ, ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങളോട് ജോളി തട്ടിക്കയറി. ജനുവരി 19ന് കേസ് വീണ്ടും പരിഗണിക്കും. മറ്റു അഞ്ച് കൊലപാതക്കേസുകള്‍ പരിഗണിക്കുന്നത് ഫെബ്രുവരി 4ലേക്ക് മാറ്റി. കേസ് ഇങ്ങനെ: സ്വത്ത് തട്ടിയെടുക്കാന്‍ തയാറാക്കിയ വ്യാജ ഒസ്യത്തും അതുമായി ബന്ധപ്പെട്ടു നല്‍കിയ പരാതിയുമാണ് മരണങ്ങളായി അവശേഷിക്കുമായിരുന്ന ആറു മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്. പൊന്നാമറ്റത്തെ മരുമകളായ ജോളി സ്വത്ത് കൈക്കലാക്കാനായിരുന്നു ആറുപേരെ കൊലപ്പെടുത്തിയത്.…

    Read More »
  • Business

    തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ വർദ്ധന; ഒരു പവന് 41,280 രൂപ

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 80 രൂപ ഉയർന്നിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,280 രൂപയായി. രണ്ട് ദിവസംകൊണ്ട് 240 റോപ്പയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. ഇന്നലെ 10 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5160 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 15 രൂപയാണ് ഉയർന്നത്. ഇന്നലെ 5 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4265 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 74 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90…

    Read More »
  • Crime

    തൃശൂരിൽ നിക്ഷേപ തട്ടിപ്പുകൾ പെരുകുന്നു, ഒരു മാസത്തിനിടെ മൂന്നാമത്തെ ധനകാര്യ സ്ഥാപനത്തിനെതിരേ പരാതി; 200 കോടി തട്ടിച്ചിട്ടും ഉണരാതെ ജില്ലാ ക്രൈം ബ്രാഞ്ച്

    തൃശൂർ: തൃശൂരിൽ നിക്ഷേപ തട്ടിപ്പുകൾ വ്യാപകമാകുന്നു. ഒരു മാസത്തിനിടെ മൂന്നാമത്തെ ധനകാര്യ സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നത്. തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലുള്ള ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി. പാണഞ്ചേരിക്കെതിരെ 80 പേർ പരാതി നൽകി. 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടും ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയില്ലെന്ന് നിക്ഷേപകര്‍ പറയുന്നു. പത്ത് ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം തുടങ്ങി വൻ തുകയാണ് ഓരോരുത്തരും ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നത്. 15 ശതമാനം പലിശ തരാമെന്നാണ് ബാങ്ക് പറഞ്ഞതെന്ന് റിസീപ്റ്റിലടക്കം വ്യക്തമാണെന്നും നിക്ഷേപകർ പറയുന്നു. ആറ് മാസത്തിന് വേണ്ടി നിക്ഷേപിച്ചവരാണ് പലരും. അഞ്ച് ദിവസം മുമ്പ് ക്രൈം ബ്രാഞ്ചിൽ പോയപ്പോൾ അവരിത് അറിഞ്ഞിട്ടേയില്ല എന്നാണ് പറഞ്ഞതെന്നും ഒരു നിക്ഷേപകൻ പറഞ്ഞു. ധനകാര്യ സ്ഥാപനമായ ധനവ്യവസായയിൽ പണം നിക്ഷേപിച്ച മുന്നൂറിലേറെപ്പേരാണ് കബളിപ്പിക്കപ്പെട്ടത്. നൂറു കോടിയിലേറെ നിക്ഷേപവുമായി ദമ്പതികൾ മുങ്ങിയെന്നാണ് പരാതി. ഒരു ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ…

    Read More »
  • Kerala

    സംഗീത സംവിധായകന്‍ എം.ഇ. മാനുവല്‍ ഉദയംപേരൂരിലെ വീട്ടില്‍ മരിച്ച നിലയില്‍

    കൊച്ചി: ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും കേരളത്തില്‍ ആദ്യമായി ഇലക്ട്രോണിക് കീബോര്‍ഡ് അവതരിപ്പിക്കുകയും ചെയ്ത സംഗീത സംവിധായകന്‍ ഉദയംപേരൂര്‍ സൂനഹദോസ് പള്ളിക്കു സമീപം നെസ്റ്റ് മഷ്നശ്ശേരിയില്‍ എം.ഇ. മാനുവലി (73) നെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യയും മക്കളും വിദേശത്താണ്. വീട്ടിലെ ലൈറ്റുകള്‍ രണ്ട് ദിവസമായി തെളിഞ്ഞു കിടക്കുന്നതു കണ്ട് അയല്‍വാസികളാണ് പോലീസിനെ അറിയിച്ചത്. ഉദയംപേരൂര്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും. മറ്റ് സംശയങ്ങളൊന്നും ഇല്ലെന്ന് പോലീസ് പറഞ്ഞു. യേശുദാസ് ഉള്‍പ്പെടെ പ്രശസ്തരോടൊപ്പം കീബോര്‍ഡ് വായിച്ചിട്ടുള്ള മാനുവല്‍ വിദേശങ്ങളിലും സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. മഞ്ഞും തണുപ്പും നിറഞ്ഞ രാവില്‍…, പൊന്നൊളിയില്‍ കല്ലറ മിന്നുന്നു തുടങ്ങി പ്രശസ്തമായ നിരവധി ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. ഭാര്യ: ലിസിമോള്‍. മക്കള്‍: മിലി, മീര.

    Read More »
  • Crime

    കണ്ണൂരില്‍ വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ചു; മലപ്പുറകാരനായ അധ്യാപകന്‍ അറസ്റ്റില്‍, 17 ലധികം പരാതികകള്‍

    കണ്ണൂര്‍: വിദ്യാര്‍ത്ഥികളെ ലൈംഗീകമായി ചൂഷണം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസല്‍ മേച്ചേരിയാണ് തളിപ്പറമ്പ് പോലീസിന്‍െ്‌റ പിടിയിലായത്. 17 ഓളം വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരേ പരാതി നല്‍കിയത്. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ല വിദ്യാഭാസ പരിധിയിലെ സ്‌കൂളില്‍ നിന്നാണ് ഇത്രയധികം പരാതികള്‍ ഉയരുന്നത്. നാല് വര്‍ഷമായി അധ്യാപകന്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്. മറ്റൊരു സ്‌കൂളില്‍ നിന്നും എത്തിയതാണ്. സ്‌കൂളില്‍ അധ്യാപിക നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നാലെയാണ് ചൈല്‍ഡ് ലൈന്‍ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി, അത് പോലീസിന് കൈമാറുകയായിരുന്നു. നിലവില്‍ അഞ്ച് കേസുകളാണ് പോലീസ് എടുത്തിരിക്കുന്നത്. അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 17 ഓളം പരാതികള്‍ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി. മറ്റ് വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കേട്ട് കൂടുതല്‍ കേസ് എടുക്കുമെന്ന് പോലീസ് പറയുന്നു. ഇയാള്‍ മുന്‍പ് പഠിപ്പിച്ചിരുന്ന സ്‌കൂളിലും സമാന രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നിന്നുന്നു.

    Read More »
  • Kerala

    വളവു തിരിഞ്ഞപ്പോള്‍ തൊട്ടുമുന്നില്‍ കാട്ടാന; വെപ്രാളത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാര്‍ റോഡിലേക്ക് വീണു, അത്ഭുത രക്ഷപ്പെടല്‍

    ഇടുക്കി: മൂന്നാര്‍ ആനയിറങ്കലിന് സമീപം കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും സ്‌കൂട്ടര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ ആറരയോടെയായിരുന്നു സംഭവം. മൂന്നാര്‍ ഭാഗത്തു നിന്നും പൂപ്പാറയിലേക്ക് എത്തിയതായിരുന്നു സ്‌കൂട്ടര്‍ യാത്രക്കാര്‍. ആനയിറങ്കല്‍ ഡാമിന് സമീപം വെച്ചാണ് ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ദേശീയപാതയില്‍ വളവു തിരിഞ്ഞ് വരുമ്പോള്‍ പെട്ടെന്നാണ് മുന്നില്‍ കാട്ടാനയെ കാണുന്നത്. ഇതിന്റെ വെപ്രാളത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞു ഇരുവരും റോഡില്‍ വീണു. ഇതുകണ്ട ആന ഇവര്‍ക്കരികിലേക്കെത്തി. റോഡിന്റെ മറുഭാഗത്തുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ, ആന റോഡിന്റെ വലതുവശം ചേര്‍ന്ന് നടന്നുപോയി. വീണ സ്‌കൂട്ടര്‍ യാത്രക്കാര്‍ ഇതിനിടെ വന്ന ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടിരുന്നു. ശങ്കരപാണ്ഡ്യന്‍മേട് എന്ന സ്ഥലത്ത് ഈ ആന ഇന്നലെയുണ്ടായിരുന്നു. ഇവിടെ നിന്നും റോഡ് ക്രോസ് ചെയ്ത ചിന്നക്കനാല്‍ ഭാഗത്തേക്ക് ആന പോകുകയായിരുന്നു എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.    

    Read More »
  • Crime

    15 വയസുകാരനുനേരെ പ്രകൃതിവിരുദ്ധ പീഡനം: സി.പി.എം നേതാവ് കീഴടങ്ങി

    കോഴിക്കോട്: ദുരന്ത ലഘൂകരണ മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങവെ 15 വയസുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയ പഞ്ചായത്തംഗം കീഴടങ്ങി. മാവൂര്‍ പഞ്ചായത്തംഗവും സി.പി.എം നേതാവുമായ കെ.ഉണ്ണികൃഷ്ണന്‍ ആണ് കീഴടങ്ങിയത്. ഉണ്ണികൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് പോക്‌സോ കോടതി തള്ളിയിരുന്നു. ഒളിവിലായിരുന്ന പ്രതി ജാമ്യാപേക്ഷ കോടതി തള്ളിയതോടെ കീഴടങ്ങുകയായിരുന്നു. ഡിസംബര്‍ 29നാണ് സംഭവം. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നേതതൃത്വത്തില്‍ സംഘടിപ്പിച്ച മോക്ഡ്രില്ലില്‍ പങ്കെടുത്ത 15 വയസുകാരനെ മോക്ഡ്രില്ലിനായി എത്തിച്ച ആംബുലന്‍സില്‍ വച്ചും തന്റെ കാറില്‍ വച്ചും പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ മാവൂര്‍ പോലീസ് ആണ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്.  

    Read More »
  • Crime

    ‘ഒരു തെക്കന്‍ തല്ലുകേസ്’…പരാതിക്കാരനെക്കൊണ്ട് പ്രതിയെ തല്ലിച്ച സംഭവത്തില്‍ എസ്.ഐക്കെതിരേ അന്വേഷണം

    കൊല്ലം: പരാതിക്കാരനെക്കൊണ്ട് പ്രതിയെ തല്ലിച്ച സംഭവത്തില്‍ എസ്.ഐക്കെതിരേ അന്വേഷണം ആരംഭിച്ചു. അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ജയശങ്കറിനെക്കുറിച്ച് ഉയര്‍ന്ന പരാതിയില്‍ സ്പെഷ്യല്‍ബ്രാഞ്ച് എ.സി.പി. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച വൈകിട്ടാണ് വിവാദ സംഭവത്തിനു തുടക്കം. പ്രാക്കുളം സ്വദേശിയായ രാഹുല്‍, തൃക്കരുവ മണലിക്കട സ്വദേശിയായ സെബാസ്റ്റ്യന്‍ തന്നെ അടിച്ചെന്നുകാണിച്ച് അഞ്ചാലുംമൂട് സ്റ്റേഷനില്‍ പരാതിനല്‍കി. ബുധനാഴ്ച ഇരുവരെയും അഞ്ചാലുംമൂട് എസ്.ഐ. ജയശങ്കര്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ചോദ്യംചെയ്യലില്‍ തന്നെ അടിച്ചകാര്യം രാഹുല്‍ പറഞ്ഞു. അടിക്കുപകരം അടികൊടുത്ത് പ്രശ്നം തീര്‍ക്കാമെന്നുപറഞ്ഞ് രാഹുലിനോട് സെബാസ്റ്റ്യനെ അടിക്കാന്‍ എസ്.ഐ. ആവശ്യപ്പെട്ടു. തുടര്‍ന്ന് എസ്.ഐയുടെ സാന്നിധ്യത്തില്‍ രാഹുല്‍, സെബാസ്റ്റ്യനെ ചെകിട്ടത്ത് അടിച്ചതായാണ് പരാതി. രാഹുല്‍ ബി.ജെ.പി.പ്രവര്‍ത്തകനും സെബാസ്റ്റ്യന്‍ ഡി.വൈ.എഫ്.ഐ.അനുഭാവിയുമാണ്. അടികിട്ടിയ വിവരം സെബാസ്റ്റ്യന്‍ പാര്‍ട്ടി നേതാക്കളെ അറിയിച്ചതിനെത്തുടര്‍ന്ന് പ്രശ്നം സങ്കീര്‍ണമായി. സെബാസ്റ്റ്യന്‍ ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. വാദിക്കും പ്രതിക്കുമെതിരേ അഞ്ചാലുംമൂട് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍…

    Read More »
  • India

    ജോഷിമഠ് മുഴുവനായും ഇടിഞ്ഞുതാഴും, 12 ദിവസത്തിനിടെ ഭൂമി 5.4 സെമി താഴ്ന്നു; മുന്നറിയിപ്പുമായി ഐ.എസ്.ആര്‍.ഒ

    ന്യൂഡല്‍ഹി: ഭൂമി വിണ്ടു കീറുന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിലെ ഭൂരിഭാഗം പ്രദേശവും ഇടിഞ്ഞു താഴുമെന്ന് ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കണ്ടെത്തല്‍. 2022 ഡിസംബര്‍ 27 നും 2023 ജനുവരി എട്ടിനുമിടയില്‍ 12 ദിവസത്തിനിടെ 5.4 സെന്റീമീറ്ററാണ് താഴ്ന്നത്. ഭൂമിയുടെ ഇടിഞ്ഞു താഴലിന്റെ വേഗം വര്‍ധിക്കുന്നതായും ഐ.എസ്.ആര്‍.ഒ മുന്നറിയിപ്പ് നല്‍കുന്നു. 2022 ഏപ്രിലിനും നവംബറിനുമിടയില്‍ ഏഴു മാസത്തിനിടെ ഒമ്പതു സെന്റിമീറ്ററാണ് താഴ്ന്നത്. എന്നാല്‍ കഴിഞ്ഞ 12 ദിവസത്തിനിടെ ഇടിഞ്ഞു താഴലിന് വേഗത കൂടി. പത്തുമാസങ്ങള്‍ക്കിടെ ആകെ 14.4 സെന്റിമീറ്റര്‍ ഭൂമി ഇടിഞ്ഞു താഴ്ന്നതായും സാറ്റലൈറ്റ് ചിത്രങ്ങള്‍ സഹിതം ഐ.എസ്.ആര്‍.ഒ വ്യക്തമാക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. കാര്‍ട്ടോസാറ്റ് -2 എസ് സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നത്. ജോശിമഠ് സിറ്റി ഏതാണ്ട് പൂര്‍ണമായും ഇടിഞ്ഞു താഴുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ജോശിമഠിലെ ആര്‍മി ഹെലിപ്പാഡ്, നരസിംഹ ക്ഷേത്രം എന്നിവയെല്ലാം അപകടമേഖലയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജോഷിമഠ്- ഔലി റോഡും തകരുമെന്ന്…

    Read More »
Back to top button
error: