കൊച്ചി: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ പ്രവീൺ റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കൊച്ചിയിൽ എത്തിച്ച് അന്വേഷണം നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ പണം ധൂർത്തടിച്ച് കളഞ്ഞെന്നാണ് റാണയുടെ മൊഴി. വ്യവസായ പങ്കാളിക്ക് കൊടുത്ത 16 കോടി രൂപ മാത്രമാണ് സ്വന്തമായുളളതെന്നാണ് റാണയുടെ അവകാശവാദം. ബാക്കി തുക എവിടെയെന്നാണ് പൊലീസിന്റെ അന്വേഷണം.
Related Articles
ദിലീപിനെ അവശനിലയില് ജയിലില് കാണുന്നത് വരെ ഞാന് അങ്ങനെയായിരുന്നു; കേസ് പഠിച്ചപ്പോഴാണ് തെളിവുകള് ഉണ്ടാക്കിയതാണെന്ന് മനസ്സിലായത്; ഈ കേസില് ദിലീപ് നിരപരാധിയാണെന്ന് ഉത്തമ ബോധ്യമുണ്ടെനിക്ക്: വെളിപ്പെടുത്തലില് വിശദീകരണവുമായി ശ്രീലേഖ
December 5, 2024
വ്യാപാരിയായ യുവാവിനെ കാണാനില്ല; പരാതിയുമായെത്തിയ അമ്മയെ പൊലീസ് ഭീക്ഷണിപ്പെടുത്തി തിരിച്ചയച്ചു; പിന്നാലെ സ്റ്റേഷന് മുന്നില് പ്രതിഷേധം; ഗതികെട്ട് പൊലീസ് അന്വേഷണത്തിനിറങ്ങി; ഒടുവില് പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകം
December 5, 2024