Month: January 2023
-
Crime
വീഡിയോ കോളിനിടെ നഗ്നനാകാൻ ആവശ്യപ്പെട്ടു, പിന്നാലെ ബ്ലാക്ക് മെയിൽ; ഗുജറാത്തിലെ വ്യവസായിക്ക് നഷ്ടമായത് 2.69 കോടി
അഹമ്മദാബാദ്: സെക്സ് വീഡിയോ കോളിന് പിന്നാലെ ഗുജറാത്തിലെ വ്യവസായിയെ ബ്ലാക്ക് മെയിൽ ചെയ്ത് 2.69 കോടി രൂപ തട്ടിയതായി പരാതി. റിന്യൂവബിൾ എനർജി മേഖലയിൽ ബിസിനസ് നടത്തുന്ന വ്യവസായിക്കാണ് പണം നഷ്ടമായത്. പലതവണയായാണ് ഇയാളിൽനിന്ന് പണം തട്ടിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിന് മോർബിയിൽ നിന്നുള്ള റിയ ശർമ്മ എന്ന് പരിചയപ്പെടുത്തിയ സ്ത്രീയിൽ നിന്ന് ഇയാൾക്ക് ഫോൺ വന്നു. ഇരുവരും ഫോൺ വഴി കൂടുതൽ അടുത്തു. പിന്നീട് വീഡിയോ കോളിനിടെ യുവതി ഇയാളോട് വസ്ത്രങ്ങൾ അഴിയ്ക്കാൻ ആവശ്യപ്പെട്ടു. വസ്ത്രമഴിച്ച് സംസാരിച്ചതിന് പിന്നാലെ യുവതി കോൾ കട്ട് ചെയ്തു. പിന്നീടാണ് ബ്ലാക്ക് മെയിൽ ചെയ്തത്. നഗ്ന വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കാതിരിക്കാൻ 50,000 രൂപ നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു. വ്യവസായി പണം നൽകുകയും ചെയ്തു. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം, വ്യവസായിയെ ദില്ലി പൊലീസിലെ ഇൻസ്‌പെക്ടർ ഗുഡ്ഡു ശർമ്മയാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു. നഗ്ന വീഡിയോ ക്ലിപ്പ് തന്റെ കൈവശമുണ്ടെന്നും മൂന്ന് ലക്ഷം രൂപ…
Read More » -
Crime
‘നീ സമം ഞാന്‍, ഞാന്‍ സമം നീ’; ലോക്സഭാ തെരഞ്ഞെടുപ്പില്‍ റാണ മത്സരിച്ചത് ഈ മുദ്രാവാക്യവുമായി
കൊച്ചി: സേഫ് ആന്റ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ‘നീ സമം ഞാന്‍, ഞാന്‍ സമം നീ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി. ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ തെരഞ്ഞെടുപ്പിലും പ്രവീണ്‍ മത്സരിച്ചെങ്കിലും ചുരുക്കം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തോല്‍വിക്ക് പിന്നാലെയാണ് പ്രവീണ്‍ സിനിമാ മേഖലയിലേക്ക് തിരിഞ്ഞത്. 2020ല്‍ അനന്‍ എന്ന സിനിമയും 2022ല്‍ നായകനായി ചോരന്‍ എന്ന സിനിമയും നിര്‍മ്മിച്ചു. എന്നാല്‍, രണ്ടും തിയേറ്ററുകളില്‍ എത്തിയില്ല. കഴിഞ്ഞ ദിവസമാണ് പ്രവീണ്‍ റാണയെ പൊള്ളാച്ചി ദേവരായപുരത്ത് നിന്നും പോലീസ് പിടികൂടിയത്. കൊച്ചിയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ വാഹനത്തിന്റെ വിവരങ്ങള്‍ പാലിയേക്കരയിലെയും പന്നിയങ്കരയിലെയും ടോള്‍ ബൂത്തുകളില്‍ രേഖപ്പെടുത്തിയിരുന്നു. ദേവരായപുരത്തെ ക്വാറിയില്‍ എത്തിയതിന് ശേഷം ഇതരസംസ്ഥാന തൊഴിലാളിയുടെ ഫോണില്‍ നിന്നും പ്രവീണ്‍ ഭാര്യയെ വിളിച്ചിരുന്നു. ഈ ഫോണ്‍ സംഭാഷണത്തിന്റെ ഉറവിടം പിന്തുടര്‍ന്നാണ് പോലീസ് പ്രവീണിനെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് പ്രവീണിന്റെ അറസ്റ്റ്…
Read More » -
Crime
വോള്‍വോ ബസില്‍ ഇരുതലമൂരിയെ കടത്താന്‍ ശ്രമം; രണ്ട് യുവാക്കള്‍ പിടിയില്‍
തിരുവനന്തപുരം: പാറശ്ശാല വോള്‍വോ ബസില്‍ ഇരുതലമൂരി വര്‍ഗത്തില്‍പ്പെട്ട പാമ്പിനെ കടത്താന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. പ്രാവച്ചമ്പലം ചന്തക്കു സമീപം വിഷ്ണു(30), കരിക്കകം ക്ഷേത്രത്തിനു പുറകില്‍ പുതുവല്‍ പുത്തന്‍ വീട്ടില്‍ വിജിത്ത് (26) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിലെ ഇന്‍സ്‌പെക്ടര്‍ വി.എന്‍ മഹേഷിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയ സംഘമാണ് പിടിയിലായത്. വിപണിയില്‍ വന്‍ വിലയുള്ള ഇരുതലമൂരി വര്‍ഗത്തില്‍പ്പെട്ട പാമ്പിനെ വില്പന നടത്താന്‍ വേണ്ടിയാണ് കൊണ്ടു പോയത്. സ്വകാര്യ വോള്‍വോ ബസിലെ യാത്രക്കാരായിരുന്നു ഇരുവരും. പിടിച്ചെടുത്ത പാമ്പിനെ ഉള്‍പ്പടെ പരുത്തിപ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് കൈമാറി. പരിശോധനയില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ ജയചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍, ആര്‍ അലക്‌സ് എന്നിവര്‍ പങ്കെടുത്തു.
Read More » -
Kerala
റേഷൻ കടകളിൽ മിന്നൽ പരിശോധന നടത്തി കളക്ടറും സംഘവും
കല്‍പ്പറ്റ: സംസ്ഥാനത്തൊട്ടാകെ ഇ-പോസ് മെഷീന്‍ ഒറ്റയടിക്ക് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാങ്കേതിക തകരാറുകള്‍ നിലനില്‍ക്കെ വയനാട്ടിലെ റേഷന്‍ കടകളില്‍ ജില്ല കലക്ടറും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും മിന്നല്‍ പരിശോധന നടത്തി. പൊതുവിതരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനുമായിട്ടായിരുന്നു പരിശോധന ജില്ലാ കളക്ടര്‍ എ. ഗീതയും ഉദ്യോഗസ്ഥരും റേഷന്‍ കടകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ മീനങ്ങാടിയിലുള്ള കൃഷ്ണഗിരി (നമ്പര്‍-37), മൈലമ്പാടി (നമ്പര്‍-38), അപ്പാട് (നമ്പര്‍-72) എന്നീ കടകളിലാണ് ജില്ല കലക്ടര്‍ വ്യാഴാഴ്ച രാവിലെ പരിശോധന നടത്തിയത്. കടകളിലെ സ്റ്റോക്ക്, സാധനങ്ങളുടെ ഗുണനിലവാരം, വിലവിവരപ്പട്ടിക, വെയിറ്റ് മെഷീന്റെ കൃത്യത, ഗുണഭോക്താക്കള്‍ക്കായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങള്‍, രജിസ്റ്ററുകള്‍ തുടങ്ങിയവ കലക്ടര്‍ പരിശോധിച്ചു. റേഷന്‍ കടകള്‍ ജനസൗഹൃദമാക്കാനും ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണുകളില്‍ മികച്ച രീതിയില്‍ സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. സെര്‍വറിലെ പ്രശ്നങ്ങള്‍ കാരണം ഇ-പോസ് മെഷീനില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ ലഭിക്കാത്തതിനാല്‍ പല ദിവസങ്ങളിലും റേഷന്‍ വിഹിതം വാങ്ങാന്‍ കഴിയാതെ തിരിച്ചു…
Read More » -
Crime
വായ്പാത്തര്‍ക്കം: വീട്ടമ്മയെ കൊലപ്പെടുത്തി ശമ്ശാനത്തില്‍ ചുട്ടെരിച്ചു, മൂന്നു പേര്‍ പിടിയില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും അരുംകൊല. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ വായ്പാ തര്‍ക്കത്തെ തുടര്‍ന്ന് മധ്യവയസ്‌കയെ കൊലപ്പെടുത്തി ശ്മശാനത്തില്‍ കത്തിച്ചു. 54 കാരിയായ മീന വാധവന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളെന്നു സംശയിക്കുന്ന അവന്തിക സ്വദേശികളായ റെഹാന്‍, മൊബിന്‍ ഖാന്‍, നവീന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്. കൂലിപ്പണിക്കാര്‍ക്കടക്കും ചെറുകിട വ്യാപാരികള്‍ക്കും പണം വായ്പ നല്‍കുന്ന ആളാണ് മീന. പ്രതികളും മീനയില്‍നിന്നു പണം വായ്പയെടുത്തിരുന്നു. ഇതു തിരികെ ചോദിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ജനുവരി രണ്ടു മുതല്‍ മീനയെ കാണാതായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവ ദിവസം പുറത്തേക്കു പോയ മീന ഉടന്‍ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍, മടങ്ങിയെത്താതിരുന്നതോടെ കുടുംബം പോലീസില്‍ പരാതി നല്‍കി. തിരോധാനത്തില്‍ മൊബിന്‍ ഖാനെ സംശയിക്കുന്നതായും കുടുംബം പരാതിയില്‍ വ്യക്തമാക്കിയിരുന്നതായി പോലീസ് അറിയിച്ചു. അന്വേഷണം ആരംഭിച്ച പോലീസ് മൊബിന്‍ ഖാനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കൃത്യത്തിലെ പങ്കാളിത്തം വെളിപ്പെടുത്തി.…
Read More » -
Crime
വഴിയരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ
കൊച്ചി: വഴിയരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയറോഡ് പനച്ചിക്കപറമ്പിൽ വീട്ടിൽ ഫിറോസ് (30) നെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പള്ളുരുത്തി പഷ്ണിത്തോട് ഭാഗത്ത് ആണ് സംഭവം. ഇവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ നിന്നുമാണ് ഇയാൾ മൊബൈൽ മോഷണം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. പിന്നീട് പള്ളത്താംകുളങ്ങര പഞ്ചായത്ത് ഓഫീസിന് സമീപം വെച്ച് അക്രമാസക്തനായി കാണപ്പെട്ട ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനുകളിലായി നിരവധി കഞ്ചാവ് കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ് പിടിയിലായ ഫിറോസ്. മുനമ്പം ഇൻസ്പെക്ടർ എ എൽ യേശുദാസിൻറെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി കെ ശശികുമാർ, എസ്.സി.പി.ഒ പി എ ജയദേവൻ, സി.പി.ഒ വി/എസ്.ലെനീഷ്എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. അഥേസമയം, ഇരുചക്ര വാഹനങ്ങൾ…
Read More » -
Kerala
രാഷ്ട്രീയത്തിലെ പെരുംകള്ളന്മാർക്ക് അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം; ജനാധിപത്യത്തിൻറെ പേരിൽ നടക്കുന്നത് തെമ്മാടിപധ്യം: ശ്രീനിവാസൻ
ജനാധിപത്യത്തിന്‍റെ പേരില്‍ ഇവിടെ നടക്കുന്നത് തെമ്മാടിപധ്യമാണെന്ന് ശ്രീനിവാസന്‍. രാഷ്ട്രീയത്തിലെ പെരുംകള്ളന്മാര്‍ക്ക് അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യമെന്നും അതിനെ താന്‍ തെമ്മാടിപധ്യമെന്നാണ് വിളിക്കുകയെന്നും ശ്രീനിവാസന്‍ പറഞ്ഞു. ലവ്‍ഫുള്ളി യുവേഴ്സ് വേദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍. സിനിമയെക്കുറിച്ച് പറഞ്ഞിട്ട് തനിക്ക് മറ്റു ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് ശ്രീനിവാസന്‍റെ അഭിപ്രായ പ്രകടനം. ശ്രീനിവാസന്‍ പറഞ്ഞത് ഒരു നരകത്തിലാണ് നമ്മള്‍ ജീവിക്കുന്നത് ശരിക്കും. ഇവിടെ ഡെമോക്രസിയാണ് എന്നാണ് പറയുന്നത്. ജനാധിപത്യം. 1500 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗ്രീസിലാണത്രെ ജനാധിപത്യത്തിന്‍റെ ഒരു മാതൃക ആദ്യമായി ഉണ്ടായത്. അന്ന് തത്വചിന്തകനായ സോക്രട്ടീസ് അനുഭവത്തില്‍ നിന്നു പറഞ്ഞു. കഴിവുള്ളവരെയാണല്ലോ നിങ്ങള്‍ ഭരിക്കാനായി തെരഞ്ഞെടുക്കുന്നത്. ഈ കഴിവുള്ളവരെ തെരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവര്‍ക്ക് ഉണ്ടോ. അതാണ് ജനാധിപത്യത്തിന്‍റെ പ്രശ്നമെന്ന് അന്ത കാലത്ത് അദ്ദേഹം പറഞ്ഞു. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഡെമോക്രസി കണ്ടുപിടിച്ചയാളെ ചുട്ടുകൊന്ന് അദ്ദേഹം ആത്മഹത്യ ചെയ്യുമായിരുന്നു. കാരണം രാഷ്ട്രീയത്തിലെ പെരുംകള്ളന്മാര്‍ക്ക് അവര്‍ ചത്ത് കുഴിയിലേക്ക്…
Read More » -
NEWS
വീണ്ടുമൊരു മൂത്രവിവാദം: അഗ്‌നിപര്‍വ്വതത്തിലേക്കു യുവാവ് മൂത്രമൊഴിച്ചു, പിന്നീട് സംഭവിച്ചത്
ഹോണോലുലു: എയര്‍ ഇന്ത്യയിലെ മൂത്രവിവാദങ്ങള്‍ക്കു പിന്നാലെ ഇതാ മറ്റൊരു മൂത്രവിവാദം കൂടി. അഗ്‌നിപര്‍വ്വതത്തിലേക്കു മൂത്രമൊഴിച്ച യുവാവിനെതിരേ രോഷം! ഹവായ് അഗ്‌നിപര്‍വ്വത ദേശീയോദ്യാനത്തിലെ കിലൗയ എന്ന സജീവ അഗ്‌നിപര്‍വ്വതത്തിലേക്കാണ് യുവാവ് മൂത്രമൊഴിച്ചതാണ് പൊല്ലാപ്പായത്. സംഭവത്തിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് രോഷം അണപൊട്ടിയത്. യുവാവിന്റെ പ്രവൃത്തിയെ അപലപിച്ചു നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി. സാംസ്‌കാരിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയാണ് യുവാവിന്റെ പ്രവൃത്തി വ്യക്തമാക്കുന്നതെന്നു പലരും അഭിപ്രായം പങ്കുവെച്ചുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. യു.എസിലെ ഹവായി ദ്വീപില്‍ സ്ഥിതി ചെയ്യുന്ന അതിവ പ്രാധാന്യമുള്ള ദേശീയോദ്യാനമാണ് ഹവായ് അഗ്‌നിപര്‍വ്വത ദേശീയോദ്യാനം. ലോകത്തിലെ പ്രധാനപ്പെട്ട രണ്ട് സജീവ അഗ്‌നിപര്‍വ്വതങ്ങളായ കിലൗയയും മോണ ലൗവയും ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിക്കുള്ളിലാണ്. കിലൗയ കാണാനെത്തിയ യുവാവ് ആണ് അഗ്‌നിപര്‍വ്വതത്തിലേക്കു മൂത്രമൊഴിച്ചത്. ഹവായന്‍ വിശ്വാസമനുസരിച്ച് അഗ്നിപര്‍വതങ്ങളുടെയും അഗ്നിയുടെയും ദേവിയായ പെലെയുടെ വാസസ്ഥലമാണ് കിലൗയ. സംഭവത്തിന്റെ ചിത്രം ശനിയാഴ്ച മുതലാണ് സമൂഹമാധ്യമത്തില്‍ പ്രചരിച്ചത്. ഇതില്‍ യുവാവിനെ ടാഗ് ചെയ്തിരുന്നു. സംഭവം ചര്‍ച്ചയായതോടെ യുവാവ് സമൂഹ മാധ്യമത്തിലെ അക്കൗണ്ട്…
Read More » -
Crime
നൻപൻ ഡാ… ! ഖത്തർ ഫുട്ബോൾ ലോകകപ്പിന്റെ പേരിൽ സുഹൃത്തുക്കളിൽനിന്ന് 10 കോടി തട്ടി; യുവാവിനെതിരേ കേസ്, വിദേശത്തേക്ക് മുങ്ങി
പാലക്കാട്: ലോകകപ്പ് ടൂർണമെന്‍റിന്‍റെ ആവശ്യത്തിനായി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എത്തിക്കാൻ ഖത്തറിൽ നിന്ന് ടെണ്ടർ കിട്ടിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് സുഹൃത്തുക്കളിൽനിന്ന് 10 കോടി തട്ടി യുവാവ് മുങ്ങിയെന്ന് പരാതി. പാലക്കാട് മണ്ണാർക്കാട് സ്വദേശി റിഷാബ് എന്നയാൾക്കെതിരെയാണ് പരാതിയുയർന്നത്. കേസായതോടെ റിഷാബ് വിദേശത്തേക്ക് മുങ്ങി. ഐ.ടി കമ്പനി നടത്തുന്ന മണ്ണാർക്കാട് ചന്തപ്പടി സ്വദേശി റിഷാബിനെതിരെയാണ് പരാതി. അടുത്ത സുഹൃത്തായ ടി.പി ഷെഫീർ അടക്കം ഉള്ളവരാണ് തട്ടിപ്പിന് ഇരയായത്. ലാപ്ടോപ്പും , ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഖത്തർ ലോകകപ്പിന് വിതരണം ചെയ്യാനുള്ള ടെണ്ടർ ലഭിച്ചു എന്ന് പറഞ്ഞാണ് പലരിൽ നിന്നായി പണം വാങ്ങിയത്. ടി.പി ഷെഫീർ എന്ന സുഹൃത്ത് മാത്രം 10 കോടി രൂപ നൽകി. ആദ്യ ഘട്ടത്തിൽ ചെറിയ ലാഭ വിഹിതം നൽകിയതിനാൽ ഷെഫീർ ഉറ്റ സുഹൃത്തിത്തിനെ സംശയിച്ചില്ല. കോടതി നിർദേശ പ്രകാരം മണ്ണാർക്കാട് പൊലീസ് റിഷിബിനെതിരെ കേസ് എടുത്തു. റിഷാബിന്റെ ഭാര്യയും മതാവും സഹോദരനും ഉൾപെടെ 7 പേർ കൂടി കേസിലെ പ്രതികളാണ്. വിദേശത്തേക്ക് കടന്ന…
Read More »
