Month: January 2023
-
India
വിദ്വേഷം പടര്‍ത്തുന്ന അവതാരകരെ പിന്‍വലിക്കണം; ചാനലുകള്‍ക്ക് കനത്ത പിഴയീടാക്കണം: സുപ്രീം കോടതി
ന്യൂഡല്‍ഹി: സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്ന വാര്‍ത്താ ചാനല്‍ അവതാരകര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് സുപ്രീംകോടതി. കുറ്റക്കാരായ അവതാരകരെ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പ്രോഗ്രാം കോഡ് ലംഘിക്കുന്ന ചാനലുകള്‍ക്ക് കനത്ത പിഴ ഈടാക്കണമെന്നും ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി.നാഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇതിനിടെ വിദ്വേഷ പ്രസംഗങ്ങള്‍ നേരിടാന്‍ ക്രിമിനല്‍ നടപടി ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ദൃശ്യങ്ങളുടെ സാധ്യത ഉപയോഗിച്ച് സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ഒരു വിഭാഗം ചാനലുകള്‍ ശ്രമിക്കുകയാണ്. അജണ്ടകളോടെ പ്രവര്‍ത്തിക്കുന്ന ചാനലുകള്‍ വാര്‍ത്തകള്‍ സ്തോഭജനകമായി അവതരിപ്പിക്കാന്‍ മത്സരിക്കുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണങ്ങള്‍. ചാനല്‍ അവതാരകര്‍ തന്നെ പ്രശ്നക്കാര്‍ ആകുമ്പോള്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് സുപ്രീം കോടതി ആരാഞ്ഞു. ചആടഅ പോലുള്ള സ്ഥാപനങ്ങള്‍ കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കണം. ഇത്തരം സ്ഥാപനങ്ങള്‍ ഏകപക്ഷീയമായി പ്രവര്‍ത്തിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യ വിമാനത്തില്‍…
Read More » -
India
പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിച്ചു; ഹിമാചലില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കോണ്‍ഗ്രസ്
ഷിംല: പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിച്ച് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ വാഗ്ദാനങ്ങളില്‍ ഒന്നാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. അധികാരത്തിലേറിയതിനു പിന്നാലെയുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനം. വിഷയം ആഴത്തില്‍ പഠിച്ച ശേഷമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു അറിയിച്ചു. പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുന്നതില്‍ ധനകാര്യ വകുപ്പ് ചില ആശങ്കകള്‍ ഉന്നയിച്ചെങ്കിലും എല്ലാത്തിനും പരിഹാരം കണ്ടെന്നും അദ്ദേഹം അറിയിച്ചു. പുതിയ പെന്‍ഷന്‍ പദ്ധതിക്കു കീഴിലുള്ള എല്ലാവര്‍ക്കും പഴയതിലേക്കു മാറാനാകുമെന്നും അദ്ദേഹം അറിയിച്ചു. ഹിമാചലിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ ആയുധമായിരുന്നു പഴയ പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള തിരിച്ചുപോക്ക്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സുഖു പറഞ്ഞിരുന്നത്. പെന്‍ഷന്‍ തുകയുടെ മുഴുവന്‍ പങ്കും സര്‍ക്കാര്‍ വഹിക്കുന്ന പഴയ പെന്‍ഷന്‍ പദ്ധതി 2004 ഏപ്രില്‍ ഒന്നിനാണ് നിര്‍ത്തലാക്കിയത്. പുതിയ പെന്‍ഷന്‍ പദ്ധതി പ്രകാരം അടിസ്ഥാന ശമ്പളത്തിന്റെ 10…
Read More » -
India
സുഹൃത്തുക്കള്‍ക്ക് കൂട്ടുകാരികളോട് ‘സൊള്ളാന്‍’ കൂടുതല്‍ സമയം; സ്‌പൈസ് ജെറ്റ് ബോംബ് ഭീഷണിയില്‍ അറസ്റ്റ്
ന്യൂഡല്‍ഹി: സ്പൈസ്ജെറ്റ് വിമാനത്തില്‍ ബോംബെന്ന് വ്യാജ ഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ ബ്രിട്ടീഷ് എയര്‍വെയ്സ് ട്രെയിനി ജീവനക്കാരന്‍ പിടിയില്‍. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്ന സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ബോബുണ്ടെന്ന് ഫോണ്‍ കോള്‍ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്തിന്റെ യാത്ര നിര്‍ത്തിവെച്ച് തിരിച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ പരിശോധനയ്‌ക്കൊടുവില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തത്തി.തുടര്‍ന്ന് ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുകയും അഭിനവ് പ്രകാശ് എന്ന 24-കാരന്‍ പിടിയിലാവുകയും ചെയ്തു. ബ്രിട്ടീഷ് എയര്‍വെയ്സ് ടിക്കറ്റ് കൗണ്ടറിലെ ട്രെയിനിയാണ് ഇയാള്‍. തന്റെ സുഹൃത്തുക്കള്‍ക്ക്, സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പുനെയിലേക്ക് യാത്ര ചെയ്യാനിരുന്ന അവരുടെ പെണ്‍സുഹൃത്തുക്കളുമായി കുറച്ചുകൂടി സമയം ചെലവഴിക്കാന്‍ വേണ്ടി വിമാനം വൈകിപ്പിക്കാനാണ് താന്‍ ഫോണ്‍ വിളിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. തന്റെ ബാല്യകാല സുഹൃത്തുക്കളായ രാകേഷും കുനാല്‍ സെഹ്റാവത്തും മണാലിയിലേക്കുള്ള യാത്രയ്ക്കിടെ രണ്ടു യുവതികളെ പരിചയപ്പെട്ടിരുന്നു. ഇവര്‍ സ്പൈസ്ജെറ്റ് വിമാനത്തില്‍ പൂനെയിലേക്ക് യാത്ര ചെയ്യാനിരുന്നതാണ്. ഈ യുവതികളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സഹായിക്കണമെന്നും…
Read More » -
Kerala
നടന്‍ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം; കാറിലെത്തിയ 2 പേര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
കൊച്ചി: നടന്‍ ബാലയുടെ വീടിനു നേരെ ആക്രമണത്തിനു ശ്രമമുണ്ടായെന്നു പരാതി. ബാല വീട്ടില്‍ ഇല്ലാത്തപ്പോള്‍ വെള്ളിയാഴ്ച രാത്രി രണ്ടു പേര്‍ കാറില്‍ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കി ഭയപ്പെടുത്തിയതായാണ് പരാതിയില്‍ പറയുന്നത്. സമീപ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പറയുന്നു.
Read More » -
Kerala
ഇടുക്കിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അമ്പത് അടി താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്
ഇടുക്കി: അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്. ഇടുക്കി തോക്കുപാറയ്ക്ക് സമീപം എസ് വളവിലാണ് സംഭവം. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ട്രാവലർ അമ്പത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം, കോട്ടയം പാലയ്ക്ക് സമീപം മാനത്തൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടിരുന്നു. 14 പേർക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. തമിഴ്നാട് വെല്ലൂരിൽ നിന്നുളള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. റോഡിന് സമീപത്തെ മതിലിലേക്ക് ബസ് ഇടിച്ച് കയറിയാണ് അപകടം സംഭവിച്ചത്. ബസിന്റെ ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചവർക്കാണ് സാരമായി പരിക്കേറ്റത്.
Read More » -
Crime
അബ്കാരി കേസുകളിലും എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും പ്രതിയായ വീട്ടമ്മയ്ക്കു ഗുണ്ടാ ആക്ട് പ്രകാരം ശിക്ഷ, നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ നാട് കടത്തും
ശാസ്താംകോട്ട: അബ്കാരി കേസുകൾ ഉൾപ്പെടെ നിരവധി കേസ്സുകളിലെ പ്രതിയായ വീട്ടമ്മയ്ക്കെതിരെയും യുവാവിനെതിരെയും ഗുണ്ടാ ആക്ട് പ്രകാരം പോലീസ് നടപടി സ്വീകരിച്ചു. ശൂരനാട് വടക്ക് ഇടപ്പനയം മുറിയിൽ പാറക്കടവ് അമ്മു നിവാസിൽ ബിന്ദു ജനാർദ്ദനൻ(45), ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് മുറിയിൽ കാലതിവിള വീട്ടിൽ സവാദ് (22) എന്നിവർക്കെതിരെയാണ് നടപടി. സവാദിനെ 6 മാസ കാലയളവിലേക്ക് ജില്ലയിൽ നിന്നും നാട് കടത്തുന്നതിനും ബിന്ദുവിനെ 6 മാസ കാലയളവിലേക്ക് സഞ്ചാര വിവരങ്ങൾ പോലീസിന്നെ അറിയിക്കേണ്ടതും ഓരോ ആഴ്ചയിലെയും വിവരങ്ങൾ വെള്ളിയാഴ്ചകളിൽ റൂറൽ വനിതാസെൽ ഇൻസ്‌പെക്ടറുടെ മുൻപാകെ ഹാജരായി സമർപ്പിക്കേണ്ടതുമാണ്. സവാദ് ശൂരനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കേസ് ഉൾപ്പെടെ 4 കേസുകളിലും ബിന്ദു ജനാർദനൻ 4 അബ്കാരി കേസുകളിലും റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലും പ്രതിയാണ്. നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ രഞ്ജിത് എന്നയാളെ ചാരുംമൂട്ടിൽ വച്ച് ആണി തറച്ച തെങ്ങിൻ പട്ടിക കൊണ്ട് ഗുരുതരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച…
Read More » -
Crime
മദ്യം വഴിയില്‍ കിടന്ന് കിട്ടിയതല്ല, സുഹൃത്ത് വിഷം ചേര്‍ത്ത് കൊടുത്തത്; പ്രതി അറസ്റ്റില്‍
അടിമാലി: വഴിയില്‍ കിടന്നു കിട്ടിയതെന്നു പറഞ്ഞ് സുഹൃത്ത് കൊടുത്ത മദ്യം കഴിച്ച് യുവാവ് മരിച്ചെന്ന സംഭവത്തില്‍ ട്വിസ്റ്റ്. മദ്യം വഴിയില്‍ കിടന്നു കിട്ടിയതല്ലെന്നും സുഹൃത്ത് വിഷം ചേര്‍ത്തു നല്‍കിയതാണെന്നും പൊലീസ് കണ്ടെത്തി. മദ്യത്തില്‍ വിഷം കലര്‍ത്തിയ സുഹൃത്ത് സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം കഴിച്ച് അടിമാലി സ്വദേശി കുഞ്ഞുമോന്‍ (40) കഴിഞ്ഞദിവസമാണ് കോട്ടയം മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മദ്യം കഴിച്ച മനോജ്, അനു എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്. കീരിത്തോട് സ്വദേശി മനോജുമായി പ്രതി സുധീഷിന് കഞ്ചാവ് വിൽപ്പന സംബന്ധിച്ച് സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നു. അതുമൂലം ഉണ്ടായ അഭിപ്രായ വ്യത്യാസമാണ് മനോജിനെ കൊലപ്പെടുത്താൻ സുധീഷ് തീരുമാനിക്കാൻ കാരണമെന്ന് ഇടുക്കി പൊലീസ് മേധാവി വി.യു കുര്യാക്കോസ് പറഞ്ഞു. മനോജിന് മാത്രം വിഷം കലർത്തിയ മദ്യം നൽകി കൊലപ്പെടുത്താൻ ആണ് സുധീഷ് പദ്ധതി ഇട്ടത്. അടിമാലിയിൽ നിന്നും വാങ്ങിയ മദ്യത്തിൽ വീട്ടിൽ കരുതിയിരുന്ന ഏലത്തിന് അടിക്കുന്ന വിഷകീടനാശിനി കലർത്തി സുധീഷ് നൽകുകയായിരുന്നു. അടപ്പില്‍…
Read More » -
Travel
കുമരകവും മൺട്രോതുരുത്തും വൈക്കവും ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ, ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഇടം പിടിച്ച് കേരളവും
ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയ ലോകത്ത് നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് കേരളവും. 2023ല്‍ കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളവും ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് കേരളം മാത്രമാണ് പട്ടികയില്‍ ഉള്ളത്. ന്യൂയോര്‍ക്ക് ടൈംസിന്റെ ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. കുമരകം, മൺട്രോതുരുത്ത്, വൈക്കം എന്നീ ടൂറിസം കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമര്‍ശവുമുണ്ട്. അനുഭവേദ്യ ടൂറിസവും കേരളത്തിലെ ഉത്സവങ്ങളും ആഘോഷങ്ങളും മികവുറ്റതെന്നും വിലയിരുത്തലുണ്ട്. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം ലഭിച്ചു. കൊവിഡാനന്തര ടൂറിസത്തിന് അന്താരാഷ്ട്രാ തലത്തിലുള്ള അംഗീകാരമാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ തെരഞ്ഞെടുപ്പെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അതിമനോഹരമായ കടല്‍ത്തീരങ്ങളാലും കായലുകളാലും രുചികരമായ ഭക്ഷണങ്ങളാലും സാംസ്‌കാരിക തനിമയാലും പ്രശസ്തമാണ് കേരളമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. ഇത് അഭിമാനകരമായ നേട്ടമാണെന്നും കേരള സര്‍ക്കാരിന്റെ ജനകീയ ടൂറിസം നയത്തിന് ജനങ്ങള്‍ നല്‍കി വരുന്ന പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ്…
Read More » -
Kerala
പ്രവീൺ റാണയെ വാഴ്ത്തിയ മാധ്യമങ്ങളെവിടെ?
നിക്ഷേപ തട്ടിപ്പിൽ പ്രവീൺ റാണയെന്ന വ്യക്തിയെ പൊലീസ് അന്വേഷിച്ച് തുടങ്ങിയപ്പോഴാണ് പല ഞെട്ടിക്കുന്ന കാര്യങ്ങളും പുറത്തെത്തിയത്. പ്രവീൺ റാണയെന്ന ശതകോടീശ്വരനെ പറ്റി, അദ്ദേഹത്തിന്‍റെ ചെയ്തികളെ കുറിച്ച്, അദ്ദേഹം നടത്തിയ പറ്റിപ്പുകളെ കുറിച്ച്. അങ്ങനെ അദ്ദേഹത്തിനെ പറ്റി അറിഞ്ഞതെല്ലാം ഞെട്ടിക്കുന്നതായിരുന്നു. ഇന്ന് പ്രവീൺ റാണയെ അറസ്റ്റ് ചെയ്തു, അദ്ദേഹം ചെയ്ത മോശകരമായ പ്രവർത്തികൾ ഇതെല്ലാമാണ് എന്ന് പറഞ്ഞ് വാർത്തകൾ നൽകുന്ന പല മാധ്യമങ്ങളും പണ്ട് അദ്ദേഹത്തെ വാഴ്ത്തിപ്പാടിയവരാണ്. കേവലം പരസ്യത്തിന് വേണ്ടി അദ്ദേഹം ചെയ്ത് എല്ലാ പ്രവർത്തികൾക്ക് ഒപ്പം നിൽക്കുകയും അവാർഡുകൾ വാരിക്കോരി കൊടുക്കുകയും ചെയ്തിട്ടുണ്ട് കേരളത്തിലെ മാധ്യമങ്ങൾ. പ്രവീൺ റാണയെന്ന വ്യക്തിയെ പർവതീകരിച്ച് കാണിച്ചതിൽ നമ്മുടെ നാട്ടിലെ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. പണ്ട് യൂസഫലിയെ മറികടന്ന് ലേലം വിളിയിൽ അദ്ദേഹം ഒരു കാർ നമ്പർ സ്വന്തമാക്കിയപ്പോൾ വരെ മാധ്യമങ്ങൾ കൊട്ടിഘോഷിച്ചു. അന്ന് ആരും കരുതിയില്ല ആ പ്രോത്സാഹനങ്ങൾ തിരിഞ്ഞ് കൊത്തുമെന്ന്. പല മാധ്യമങ്ങളും അദ്ദേഹത്തിന്‍റെ പിന്നാലെ പോയെങ്കിലും കേരളത്തിലെ ഒന്നാമത്തെ വാർത്താ…
Read More » -
Local
സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് 2 വിദ്യാർഥികൾ മരിച്ചു, ഒരാളുടെ നില ഗുരുതരം
മഞ്ചേശ്വരം: സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. മഞ്ചേശ്വരം മിയാപദവിൽ വെള്ളിയാഴ്ച രാവിലെ 8.30മണിയോടെയാണ് അപകടം നടന്നത്. ബൈക്ക് യാത്രികരായ ബജങ്കളയിലെ സുരേഷിന്റെ മകൻ അബി (20), മിയാപദവിലെ ഹരീഷ് ഷെട്ടിയുടെ മകൻ പ്രതീഷ് (20) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നമിത് കുമാർ കുളൂരിനെ ഗുരുതര പരുക്കുകളോടെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More »