CrimeNEWS

സംവിധായിക നയന സൂര്യയുടെ മരണം: ക്രൈംബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ചു

തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കാനായി ക്രൈംബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ചു. ഇതു സംബന്ധിച്ച് ‍ഡിജിപി അനിൽകാന്ത് ഉത്തരവിറക്കി. 13 പേരാണ് സംഘത്തിലുള്ളത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്‌പി എസ്.‌മധുസൂദനൻ സംഘത്തലവനായി തുടരും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

ഡിവൈഎസ്പി ആർ.പ്രതാപൻ നായർ, ഡിറ്റക്റ്റീവ് ഇൻസ്പെക്ടർമാരായ എച്ച്.അനിൽകുമാർ, പി.ഐ.മുബാറക്, എസ്ഐമാരായ ശരത് കുമാർ, കെ.മണിക്കുട്ടൻ, ഡിറ്റക്റ്റീവ് എസ്ഐ കെ.ജെ.രതീഷ്, എഎസ്ഐമാരായ ടി.രാജ് കിഷോർ, കെ ശ്രീകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അർഷ ഡേവിഡ്, എ.അനിൽകുമാർ, ക്രിസ്റ്റഫർ ഷിബു എന്നിവരാണ് സംഘത്തിലുള്ളത്.

നയന സൂര്യന്റെ മരണം സംബന്ധിച്ച കേസ് ഫയൽ മ്യൂസിയം പൊലീസ് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. മൊഴികൾ, ഫൊറന്‍സിക് രേഖകൾ, അന്വേഷണ റിപ്പോർട്ടുകൾ അടക്കം പൊലീസ് ശേഖരിച്ച എല്ലാ വിവരങ്ങളും കണ്ടെത്തലുകളും ഉൾപ്പെടുന്നതാണ് കേസ് ഫയൽ. കേസ് ഫയൽ വിശദമായി പരിശോധിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. മരണകാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കാനും തീരുമാനമായി.

Back to top button
error: