KeralaNEWS

പിടി 7 കൂട്ടിലായിട്ടും ധോണിയെ വിറപ്പിച്ച് വീണ്ടും കാട്ടാനക്കൂട്ടം; ഇടുക്കിയില്‍ അരിക്കൊമ്പന്റെ വിളയാട്ടം

പാലക്കാട്: കലിയടങ്ങാത്ത കാട്ടാനക്കൂട്ടങ്ങളുടെ വിളയാട്ടത്തിൽ പൊറുതിമുട്ടി നാട്ടുകാർ. പി.ടി. 7 കൂട്ടിലായിട്ടും പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. സ്വകാര്യ ഭൂമിയിലെ തെങ്ങും പനകളും അടക്കം ആനകള്‍ നശിപ്പിച്ചു. രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടെ അഞ്ച് ആനകളാണ് പ്രദേശത്ത് ഭീതി പടര്‍ത്തിയത്.

നാട്ടുകാര്‍ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആനകളെ കാട്ടിലേക്ക് കടത്തി. മുമ്പ് ധോണിയെ വിറപ്പിച്ചിരുന്ന പിടി സെവന്‍ എന്ന കാട്ടുകൊമ്പനെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും ധോണിയില്‍ ആനക്കൂട്ടം ഇറങ്ങുന്നത്.

Signature-ad

ധോണിക്കു പുറമേ അട്ടപ്പാടിയിലും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. ഇടുക്കി 301 കോളനിയില്‍ വീണ്ടും അരിക്കൊമ്പൻ ആക്രമണം നടത്തി. കോളനിയിലെ ഷെഡ് ആന തകര്‍ത്തു. ഷെഡിലുണ്ടായിരുന്ന യശോധരന്‍ കൊമ്പന്റെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ നാലു മണിക്കായിരുന്നു അരിക്കൊമ്പന്റെ ആക്രമണം. കാട്ടാന പ്രശ്‌നത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇവിടങ്ങളിൽ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

Back to top button
error: