Month: January 2023

  • Kerala

    കാര്യവട്ടം ഏകദിനം; നികുതി നിരക്ക് വർദ്ധനയെ ന്യായീകരിച്ച് മേയർ ആര്യാ രാജേന്ദ്രൻ

    തിരുവനന്തപുരം: നികുതി നിരക്ക് വർദ്ധനയെ ന്യായീകരിച്ച് മേയർ ആര്യാ രാജേന്ദ്രൻ. കാര്യവട്ടം ഏകദിനത്തിൽ വിനോദ നികുതി വർദ്ധിപ്പിച്ചത് സർക്കാരുമായി ആലോചിച്ചെന്ന് ആര്യാ രാജേന്ദ്രൻ പറഞ്ഞു. വിവാദങ്ങൾ കാരണമല്ല കാണികൾ കുറഞ്ഞത്. നഗരസഭയുടെ വരുമാനം ജനങ്ങൾക്ക് നൽകാനുള്ളതാണ്. മത്സരത്തിന്റെ സ്വഭാവം അനുസരിച്ചാണ് നികുതി നിശ്ചയിച്ചത്. പരമ്പര നേരത്തെ സ്വന്തമാക്കിയതും 50 ഓവർ മൽസരവും കാണികളുടെ എണ്ണത്തെ ബാധിച്ചുവെന്ന് മേയർ പറഞ്ഞു. 40000 സീറ്റുകളുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഏഴായിരം സീറ്റുകളിലെ ടിക്കറ്റാണ് വിറ്റുപോയതെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാര്‍ നേരത്തെ പ്രതികരിച്ചിരുന്നു. ശബരിമല സീസൺ, സിബിഎസ്ഇ പരീക്ഷ, 50 ഓവർ മത്സരം എന്നിവ ടിക്കറ്റ് വിൽപ്പനയെ ബാധിച്ചുവെന്ന് ഇന്നലെ കെസിഎ ജോയിന്‍റ് സെക്രട്ടറി ബിനീഷ് കോടിയേരി പ്രതികരിച്ചിരുന്നു. കാണികൾക്ക് ആലസ്യമെന്നും പകുതിയോളം കാണികളെങ്കിലും കളി കാണാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിവാദങ്ങൾ ടിക്കറ്റ് വിൽപനയെ ബാധിച്ചിട്ടില്ല. വരും മൽസരങ്ങൾ കാര്യവട്ടത്തെത്താൻ കാണികളുടെ എണ്ണം തടസമാകില്ലെന്നും ബിനീഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിലെ ടിക്കറ്റ് നിരക്ക്…

    Read More »
  • Kerala

    നാദാപുരത്തിന് പുറമേ സമീപ പഞ്ചായത്തുകളിലേക്കും അഞ്ചാം പനി വ്യാപിക്കുന്നു; ആളുകള്‍ വാക്സീനേഷന് മടിക്കുന്നത് പ്രതിസന്ധി

    കോഴിക്കോട്: നാദാപുരത്തിന് പുറമേ സമീപ പഞ്ചായത്തുകളിലേക്കും അഞ്ചാം പനി വ്യാപിക്കുന്നു. 24 പേരാണ് അഞ്ചാം പനി ബാധിച്ച് പ്രദേശത്ത് ചികിത്സയിലുള്ളത്. രോഗവ്യാപനം രൂക്ഷമായ നാദാപുരം പഞ്ചായത്തില്‍ ആളുകള്‍ വാക്സീനേഷന് മടിക്കുന്നത് പ്രതിസന്ധിയാകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. നാദാപുരം പഞ്ചായത്തിനു പിന്നാലെ സമീപ പഞ്ചായത്തുകളായ കാവിലും പാറ,മരുതോങ്കര, പഞ്ചായത്തുകളിലാണ് അഞ്ചാം പനി സ്ഥിരീകരിച്ചത്. ഏറ്റവുമധികം രോഗികളുള്ളത് നാദാപുരത്താണ്, 18 പേര്‍. പ്രതിരോധകുത്തിവെപ്പെടുക്കാന്‍ ആളുകള്‍ മടിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. നാദാപുരം പഞ്ചായത്തില്‍ മാത്രം 340 കുട്ടികള്‍ വാക്സീന്‍ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ കണക്ക്. വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇതില്‍ 65 പേര്‍ മാത്രമാണ് വാക്സീനെടുത്തത്. വാക്സീന്‍റെ പ്രാധാന്യം പൊതു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ബോധവത്കരണ പരിപാടികള്‍ തുടങ്ങി. ആവശ്യമെങ്കില്‍ നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

    Read More »
  • NEWS

    ആറ് ഘട്ടങ്ങളിലായി 11 മണിക്കൂര്‍ ശസ്ത്രക്രിയ; ഇറാഖി സയാമീസ് ഇരട്ടകളെ വിജയകരമായി വേർപെടുത്തി

    റിയാദ്: സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്ന് റിയാദിലെത്തിച്ച ഇറാഖി സയാമീസ് ഇരട്ടകളായ ഉമർ, അലി എന്നീ കുട്ടികളെ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി. വ്യാഴാഴ്ച രാവിലെ ഏഴിന് ശസ്ത്രകിയാ സംഘം തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ മേൽനോട്ടത്തിൽ റിയാദിലെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിൽ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷലിസ്റ്റ് ആശുപത്രിയിൽ തുടങ്ങിയ ശസ്ത്രക്രിയ വൈകീട്ട് ആറിനാണ് അവസാനിച്ചത്. ഇരട്ടകൾ നെഞ്ചും വയറും പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. കരൾ, പിത്തസഞ്ചി, കുടൽ എന്നിവയും പരസ്പരം പങ്കിടുന്ന നിലയിലായിരുന്നു. അതുകൊണ്ട് തന്നെ വേർപ്പെടുത്തൽ ശസ്ത്രക്രിയയുടെ കാര്യത്തിൽ 70 ശതമാനം വിജയ പ്രതീക്ഷ മാത്രമാണുണ്ടായിരുന്നത്. എന്നാൽ വളരെ സൂക്ഷ്മമായി വിദഗ്ധ സംഘത്തിന് ഇവരെ വിജയകരമായി വേർപ്പെടുത്താനായി. ശസ്ത്രക്രിയ ചെയ്ത് വേർപ്പെടുത്തിയ ശരീര ഭാഗങ്ങളിൽ സ്കിൻ എക്സറ്റൻഷൻ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന ശസ്ത്രക്രിയക്കും ഇരട്ടകളെ വിധേയമാക്കി. പ്ലാസ്റ്റിക് സർജറി സംഘമാണ് ഇത് ചെയ്തത്. വേർപെടുത്തിയ കുട്ടികളുടെ ആരോഗ്യനില ഭദ്രമാണ്. ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ കൺസൾട്ടൻറുകൾ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിങ്, ടെക്നിക്കൽ…

    Read More »
  • Health

    വിറ്റാമിൻ ബി 12 ന്റെ കുറവിന്റെ ലക്ഷണങ്ങൾ

    ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുന്നത് ഫിറ്റ്നസ് നിയന്ത്രിക്കുന്നതിന് വളരെ പ്രധാനമാണ്. ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഉപയോഗിച്ച് ശരീരത്തിന് ഭക്ഷണം നൽകുന്നത് പ്രധാനമാണ്. ഡിഎൻഎ സിന്തസിസ്, ഊർജ ഉൽപ്പാദനം, നാഡീവ്യൂഹം പ്രവർത്തനം തുടങ്ങിയ വിവിധ പ്രക്രിയകളിൽ ശരീരത്തെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ബി 12. വിറ്റാമിൻ ബി 12 ശരീരത്തിന് അത്യാവശ്യമാണ്. കാരണം ഇത് തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിൻ ബി12 സ്വാഭാവിക വഴികളിലൂടെ, അതായത് ഭക്ഷണങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് കൂടുതൽ നല്ലത്. വിറ്റാമിൻ ബി 12 ന്റെ കുറവിന്റെ ലക്ഷണങ്ങൾ ക്ഷീണം ശ്വാസം മുട്ടൽ തലകറക്കം മഞ്ഞനിറമുള്ള ചർമ്മം ക്രമരഹിതമായ ഹൃദയമിടിപ്പ് ഭാരം കുറയുക. കൈകളിലും കാലുകളിലും മരവിപ്പ് പേശി ബലഹീനത അസ്ഥിരമായ ചലനങ്ങൾ മറവി മാംസം, മുട്ട, പാൽ എന്നിവയിൽ വിറ്റാമിൻ ബി 12 കൂടുതലായി കാണപ്പെടുന്നു. എന്നാൽ നിങ്ങൾ വെജിറ്റേറിയൻ ആണെങ്കിൽ പ്രഭാതഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടാം. വിറ്റാമിൻ ബി 12…

    Read More »
  • LIFE

    ലിജോ ജോസിന്റെ തമിഴ് സിനിമ വരുന്നെന്ന് റിപ്പോർട്ട്; നായകനായി സൂര്യ

    മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. ജനുവരി പതിനെട്ടിന് രാജസ്ഥാനിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ അവസരത്തിൽ മലൈക്കോട്ടൈ വാലിബന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ സംബന്ധിച്ച വിവരങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചു പറ്റുന്നത്. സൂര്യ നായകനായി എത്തുന്ന തമിഴ് ചിത്രമായിരിക്കും ലിജോ അടുത്തതായി ചെയ്യാൻ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ. സംഘട്ടന സംവിധായകനായ സുപ്രീം സുന്ദർ അടുത്തിടെ ഇതേപറ്റി തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ വീഡിയോ ഷോട്ടുകൾ പങ്കുവച്ചാണ് പ്രചാരണം. പെല്ലിശ്ശേരി സൂര്യയോട് ഒരു കഥ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും, കുറച്ചൊന്ന് വൈകിയാലും സിനിമ നടക്കുമെന്നാണ് പ്രതീക്ഷയെന്നും സുപ്രീം സുന്ദർ വീഡിയോയിൽ പറയുന്നുണ്ട്. ട്വിറ്ററിലും ലിജോ- സൂര്യ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ്. https://twitter.com/adarshtp_offl/status/1614205961086062603?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1614205961086062603%7Ctwgr%5E867c8cebe75a073fd9347d440367ebe56241cef8%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fadarshtp_offl%2Fstatus%2F1614205961086062603%3Fref_src%3Dtwsrc5Etfw അതേസമയം, നന്‍പകല്‍ നേരത്ത് മയക്കം ആണ് ലിജോ ജോസിന്‍റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഈ വര്‍ഷത്തെ ഐഎഫ്എഫ്കെയില്‍ സ്ട്രീം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി…

    Read More »
  • Kerala

    പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

    തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതുതലമുറയെ ബോധവൽക്കരിക്കുന്നതിനും അവർക്കാവുന്ന ഇടപെടലുകൾ നടത്തുന്നതിനും എല്ലാ സ്‌കൂളുകളിലും പ്രകൃതിസംരക്ഷണ ക്ലബ്ബുകൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി ‘കാലാവസ്ഥയും ദുരന്തനിവാരണവും’ എന്ന വിഷയത്തിൽ യുണീസെഫ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉഷ്ണക്കാറ്റ്, പേമാരി ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾ സർവ്വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. ആഗോളതാപനവും വർദ്ധിക്കുന്നുണ്ട്. സമുദ്ര നിരപ്പിലെ വ്യതിയാനം സാരമായി ബാധിക്കുന്നുണ്ട്. പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങുന്നതിനാൽ മുൻപെങ്ങും ഇല്ലാത്ത പ്രസക്തി ഈ വിഷയത്തിനുണ്ട്. മനുഷ്യരും പ്രകൃതിയും ഒത്തുപോകുന്ന ജീവിതക്രമത്തിലൂടേയും ശാസ്ത്രീയ മുൻകരുതൽ നടപടികളിലൂടേയും ദുരന്ത വ്യാപ്തി കുറയ്ക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയുടെ പുസ്തകോത്സവം സംസ്ഥാനത്തിനുമാത്രമല്ല, ദേശീയ തലത്തിലും മാതൃകയാണ്. വർത്തമാനകാലഘട്ടത്തിൽ സാങ്കേതികവിദ്യയുടെ മുന്നേറ്റമുണ്ടെങ്കിലും പുസ്തകം മരിക്കുന്നില്ല. പുസ്തകത്തിന് പകരംവയ്ക്കാൻ മറ്റൊന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഹരിതഗൃഹ വാതകങ്ങൾ പരിധിയിൽ കൂടുതലാകുന്നത് ആഗോളതാപനത്തിലേക്കും ഭൂമിയിൽ ജീവൻ സാധ്യമല്ലാത്ത അവസ്ഥയിലേക്കും എത്തിക്കുമെന്ന് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ്…

    Read More »
  • LIFE

    അഷ്‍കർ സൗദാൻ നായകനായി എത്തുന്ന ടി.എസ്. സുരേഷ് ബാബു ചിത്രം ‘ഡിഎൻഎ’യുടെ ലോഞ്ചിംഗ് നിര്‍വഹിച്ച് മമ്മൂട്ടി

    ടി.എസ്. സുരേഷ് ബാബു ഒരു ഇടവേളയ്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡിഎൻഎ’. യുവ നടൻ അഷ്‍കർ സൗദാൻ ചിത്രത്തില്‍ നായകനായി എത്തുന്നു. മമ്മൂട്ടിയാണ് ടി എസ് സുരേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ചത്. ജനുവരി ഇരുപത്തിയാറിന് ചിത്രീകരണം ആരംഭിക്കും. പ്രതികാരം ഒരു കലയാണെങ്കില്‍ നിങ്ങളുടെ കൊലപാതകി ഒരു കലാകാരനാണ് എന്നര്‍ഥത്തിലുള്ള ടാഗ്‍ലൈനുമായാണ് ചിത്രം എത്തുന്നത്. ഈ ടാഗ് ലൈൻ തന്നെ ഈ ചിത്രത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു. പൂർണ്ണമായും ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ഴോണറിൽപ്പെടുന്നതാണ് ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎൻഎ’ എന്ന ചിത്രം. അഷ്‍കർ സൗദാനൊപ്പം അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ്, നമിതാ പ്രമോദ്, ഹണി റോസ്, ഗൗരി നന്ദ. സെന്തിൽ രാജ്, പന്മരാജ് രതീഷ്, സുധീർ (‘ഡ്രാക്കുള’ ഫെയിം) ഇടവേള ബാബു, അമീർ നിയാസ്, പൊൻ വണ്ണൽ, ലഷ്മി മേനോൻ, അംബിക.എന്നിവർ ക്കൊപ്പം ബാബു ആന്റണിയും ‘ഡിഎൻഎ’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു…

    Read More »
  • Sports

    ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറി ഗില്ലിന് സ്വന്തം; പ്രകീർത്തിച്ച് യുവരാജ് സിംഗ്

    തിരുവനന്തപുരം: ഏകദിന കരിയറിലെ രണ്ടാം സെഞ്ചുറിയാണ് ശുഭ്മാന്‍ ഗില്‍ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. 97 പന്തുകള്‍ നേരിട്ട താരം 116 റണ്‍സാണ് നേടിയത്. രണ്ട് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. താരത്തിന്റെ ആദ്യ ഏകദിന സെഞ്ചുറി കഴിഞ്ഞ വര്‍ഷം സിംബാബ്‌വെയ്‌ക്കെതിരായിരുന്നു. അന്ന് 130 റണ്‍സാണ് ഗില്‍ നേടിയിരുന്നത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറി കൂടിയാണ് ഗില്‍ നേടിയത്. ഇതിന് മുമ്പുണ്ടായിരുന്നു ഉയര്‍ന്ന സ്‌കോര്‍ രോഹിത് ശര്‍മ പുറത്താവാതെ നേടിയ 63 റണ്‍സായിരുന്നു. 2018 നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായിരുന്നു മത്സരം. വിരാട് കോലിക്ക് ഇരുവരേയും മറികടന്ന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്. അതേസമയം, സെഞ്ചുറി നേടിയ ഗില്ലിനെ പ്രശംസിച്ച് യുവരാജ് രംഗത്തെത്തി. സെഞ്ചുറി നേടുന്നതിന് മുമ്പെ യുവരാജ്, ഗില്ലിനെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തിരുന്നു. നന്നായി കളിക്കുന്നുവെന്നും സെഞ്ചുറി പൂര്‍ത്തിയാക്കുവെന്നും യുവരാജ് കുറിച്ചിട്ടു. കോലിയും നന്നായി കളിക്കുന്നുവെന്നും യുവരാജ് ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ മത്സരം കാണാന്‍…

    Read More »
  • Kerala

    അക്ഷയ AK- 583 ലോട്ടറി ഫലം പ്രഖ്യാപിച്ചു

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 583 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം. സമ്മാനാർഹമായ ടിക്കറ്റുകളുടെ…

    Read More »
  • LIFE

    ആനന്ദവല്ലിയുടെ കെെയിലെടുത്ത് അയ്യപ്പൻ എന്ന സിനിമയിൽ അച്ഛാ എന്ന് വിളിക്കുന്നതായിരുന്നു ആദ്യ ഡബ്ബിംഗ്; ഓർമകൾ പങ്കുവച്ച് രേഖ രതീഷ്

    ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരി ആണ് രേഖ രതീഷ്. അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങൾക്കും തന്റെതായ ശൈലി നൽകുന്ന രേഖയുടെ കൈയിൽ ഏത് റോളുകളും ഭദ്രമാണ്. നായിക വേഷം, വില്ലത്തി വേഷം, അമ്മായിഅമ്മ വേഷം തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങൾ രേഖ ഇതിനകം മിനിസ്ക്രീനിൽ അവതരിപ്പിച്ചു കഴിഞ്ഞു. പരസ്പരം എന്ന സീരിയലാണ് രേഖയ്ക്ക് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തത്. പിന്നീടിങ്ങോട്ട് രേഖ ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. ഇപ്പോഴിതാ താൻ ഡബ് ചെയ്യുന്നതിനെക്കുറിച്ച് രേഖ രതീഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘എന്റെ അച്ഛനും അമ്മയും ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ കൂടി ആയിരുന്നു. എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ വർക്ക് ചെയ്തിട്ടുള്ളവരാണ് ആനന്ദവല്ലിയാന്റി, വൽസമ്മ ആന്റി, സജിത്ത് അങ്കിൾ അങ്ങനെ ഒരുപാട് പേർ. ഇവരെല്ലാം ഡബ് ചെയ്യുന്നത് കണ്ട് വളർന്ന വ്യക്തി ആണ് ഞാൻ. നമ്മുടെ ഡബ്ബിം​ഗ് ഇഷ്ടമായെന്ന് പറയുന്നത് കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്. പക്ഷെ എന്റെ അച്ഛനോടൊപ്പം തോളോട്…

    Read More »
Back to top button
error: