Month: January 2023

  • Crime

    നടൻ സുനിൽ സുഗതയുടെ കാർ ആക്രമിച്ച കേസ്: ഒരാൾ പിടിയിൽ, മറ്റ് മൂന്ന് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതം

    തൃശ്ശൂർ: നടൻ സുനിൽ സുഗതയുടെ കാർ ആക്രമിച്ച കേസിൽ ഒരു പ്രതി അറസ്റ്റിൽ. കുഴിക്കാട്ടുശ്ശേരി വരദനാട് സ്വദേശിയായ കൊളത്താപ്പിള്ളി വീട്ടിൽ രജീഷ് (33) ആണ് ആളൂർ പൊലീസിൻറെ പിടിയിലായത്. മറ്റ് മൂന്ന് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂർ കുഴിക്കാട്ടുശേരിയിൽ വെച്ച് ഇന്നലെയാണ് സുനിൽ സുഗതയുടെ കാറിൽ സഞ്ചരിച്ചിരുന്ന അഭിനേതാക്കളായ ബിന്ദു തലം കല്യാണി, സഞ്ജു എന്നിവർക്ക് മർദ്ദനമേറ്റത്. കാറിൽ സുനിൽ സുഗത ഇല്ലായിരുന്നു. ഇടവഴിയിലൂടെ പോകുമ്പോൾ കാർ തട്ടിയെന്ന് പറഞ്ഞായിരുന്നു ആക്രമണം. രണ്ടു ബൈക്കുകളിൽ വന്ന നാലുപേരാണ് ആക്രമിച്ചതെന്ന് കാർ യാത്രക്കാർ പൊലീസിനോട് പറഞ്ഞു. കാറിൻറെ മുൻവശത്തെ ചില്ല് തല്ലിതകർത്തു ആളൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാടക പരിശീലന ക്യാംപുമായി ബന്ധപ്പെട്ട് കുഴിക്കാട്ടുശേരിയിൽ എത്തിയതായിരുന്നു ഇവർ.

    Read More »
  • Kerala

    കാര്യവട്ടത്ത് ഉയർന്ന ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത് കേരള ക്രിക്കറ്റ് അസോസിയേഷൻ, ത​ന്റെ വാക്കുകൾ വളച്ചൊടിച്ചു: കായിക മന്ത്രി

    തിരുവനന്തപുരം: ഇന്ത്യ – ശ്രീലങ്ക ഏകദിന മത്സരത്തിന് കാര്യവട്ടത്ത് ഉയർന്ന ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത് കേരള ക്രിക്കറ്റ് അസോസിയേഷനാണെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. സർക്കാരിന് കെസിഎക്ക് മേൽ നിയന്ത്രണമില്ല. പാവപ്പെട്ടവർ കളി കാണേണ്ടെന്നാകും കെസിഎ നിലപാടെന്നാണ് താൻ പറഞ്ഞത്. ആ വാക്കുകൾ വളച്ചൊടിച്ച് പട്ടിണിക്കാര്‍ കളി കാണണ്ട എന്നു മന്ത്രി പറഞ്ഞുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തുവെന്നും കായിക മന്ത്രി കുറ്റപ്പെടുത്തി. കായിക മന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ് കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ എക്കാലവും കളിയ്ക്കും കായികതാരങ്ങള്‍ക്കും കളിയാസ്വാദകര്‍ക്കും ഒപ്പമാണ്. ഇവിടെ നടക്കുന്ന മുഴുവന്‍ കായികമത്സരങ്ങള്‍ക്കും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയുമാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. മത്സരങ്ങള്‍ കൂടുതല്‍ പേര്‍ കാണുകയും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇവിടെ മികച്ച കായികതാരങ്ങള്‍ ഉയര്‍ന്നുവരണം.  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തിരുവനന്തപുരത്തു നടക്കുന്ന മത്സരങ്ങള്‍ ആഗ്രഹിക്കുന്ന മുഴുവനാളുകള്‍ക്കും കാണാന്‍ അവസരം ഉണ്ടാകണം. അതിനാവശ്യമായ എല്ലാ നടപടികളും അതതു സമയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കാറുണ്ട്. കഴിഞ്ഞ തവണ ഗ്രൗണ്ടിന്റെ മോശം…

    Read More »
  • Kerala

    മഞ്ഞുകാണാൻ എത്തിവരിൽനിന്ന് വനപാലകർ പണം പിരിച്ചതായി ആരോപണം; വിവാദമായതോടെ ദേശീയോദ്യാനത്തിൽ വാഹനം നിർത്താൻ പാടില്ലെന്ന മുന്നറിയിപ്പ് സന്ദേശവുമായി അധികൃതർ

    മൂന്നാർ: മഞ്ഞുകാണാന്‍ എത്തിവരില്‍ നിന്നും വനപാലകര്‍ പണം പിരിച്ചതായി ആരോപണം. സംഭവം വിവാദമായതോടെ ദേശീയോദ്യാനത്തില്‍ വാഹനം നിര്‍ത്താന്‍ പാടില്ലെന്ന മുന്നറിയിപ്പ് സന്ദേശവുമായി അധികൃതര്‍ രംഗത്തെത്തി. മൂന്നാറിൽ തണുപ്പ് പൂജ്യം ഡിഗ്രിയില്‍ താഴെ എത്തിയതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് പതിവിലും അധികമാണ്. കന്നിമല, ചെണ്ടവാര എന്നിവിടങ്ങളില്‍ അതിശൈത്യത്തിന്റെ ദ്യശ്യങ്ങള്‍ സഞ്ചാരികള്‍ക്ക് കാണാന്‍ കഴിയുമെങ്കിലും അത് അനുഭവിച്ചറിയണമെങ്കില്‍ വട്ടവടയിലെ പാമ്പാടുംചോല ദേശീയോദ്യാനത്തില്‍ എത്തണം. പച്ചവിരിച്ചുകിടക്കുന്ന പുല്‍മേടുകളില്‍ മെത്തവിരിച്ചതുപോലെ മഞ്ഞുതുള്ളികള്‍ കണ്ണെത്താ ദൂരംവരെ നീണ്ടുകിടക്കുന്നത് കാണാം. അതുകൊണ്ടുതന്നെ കഴിഞ്ഞ അഞ്ച് ദിവസമായി ഇവിടേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചതോടെ മഞ്ഞുപുതച്ച മലനിരകള്‍ കാണാന്‍ എത്തുന്ന വിനോദസഞ്ചാരികളില്‍ നിന്നും വനംവകുപ്പ് പണപിരിവ് ആരംഭിച്ചതായാണ് ആരോപണം. ഉദ്യാ നത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നവരില്‍ നിന്നും 2000 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടതായും ചിലര്‍ പറയുന്നു. എന്നാല്‍ ഉദ്യാനത്തില്‍ തിരക്കേറിയതോടെ വന്യമൃ​ഗങ്ങൾക്ക് ശല്യമുണ്ടാകുന്നതരത്തില്‍ സഞ്ചാരികള്‍ പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കുന്നതിന് നടപടികള്‍ ആരംഭിച്ചിരുന്നു. പണപിരിവ് നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വനപാലകര്‍ പറയുന്നു. ഉദ്യാനത്തിൽ…

    Read More »
  • NEWS

    മലയാളി വീട്ടമ്മ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

    റിയാദ്: മലയാളി വീട്ടമ്മ റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതയായി. കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശിനി സബീല ബീവി നിസ്സാർ (45) മരിച്ചത്. പുലർച്ചെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകായായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടനെ തന്നെ മരണം സംഭവിച്ചു. റിയാദിലെ ഹലാ യൂണിഫോം ഉടമയും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) ഗുറാബി സെക്ടർ സെക്രട്ടറിയുമായ നിസാർ അഞ്ചൽ ആണ് ഭർത്താവ്. റിയാദിലുള്ള മുഹമ്മദ് മുഹ്‌സിൻ, വിദ്യാർത്ഥിയായ അഹ്‌സിൻ അഹമ്മദ്, മുഹ്സിന ബീവി എന്നിവർ മക്കളാണ്. ഖാലിദ് കുഞ്ഞ് പിതാവും ഹംസത്ത് ബീവി നാഗൂർ കനി മാതാവുമാണ്. നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം റിയാദിൽ തന്നെ ഖബറടക്കം ചെയ്യുന്നതിനുള്ള ശ്രമം റിയാദ് ഐ.സി.എഫ് സഫ്‌വാ വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

    Read More »
  • Business

    ഇന്ത്യയിലെ സമ്പത്തിന്റെ 40 ശതമാനവും അതിസമ്പന്നരുടെ കൈയ്യിൽ; ജിഎസ്ടിയുടെ 64 ശതമാനവും നൽകുന്നത് സാധാരണക്കാർ

    ദില്ലി: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകൾ രാജ്യത്തി​ന്റെ ആകെ സാമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശം വെച്ചിരിക്കുന്നതായി റിപ്പോർട്ട്. അതേസമയം, ജനസംഖ്യയുടെ പകുതിവരുന്ന താഴെത്തട്ടിലുള്ള ജനങ്ങളുടെ സമ്പത്ത് ഒന്നിച്ച് ചേർത്താൽപോലും വരുന്നത് മൂന്ന് ശതമാനം മാത്രമാണെന്ന് ഓക്സ്ഫാം ഇന്ത്യയുടെ റിപ്പോർട്ട്. സ്വയംഭരണാധികാരമുള്ള ഇന്ത്യൻ സംഘടനയാണ് ഓക്‌സ്‌ഫാം ഇന്ത്യ. കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ഇന്ത്യയിലെ അസമത്വം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന എൻ ജി ഒ ആണിത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകൾക്ക് താഴെത്തട്ടിലുള്ള 50 ശതമാനത്തേക്കാൾ 13 മടങ്ങ് കൂടുതൽ സ്വത്ത് ഉണ്ടെന്ന് ഓക്സ്ഫാം ഇന്ത്യയുടെ റിപ്പോർട്ട് പറയുന്നു. മൊത്തം സമ്പത്തിന്റെ 61.7 ശതമാനവും സമ്പന്നരായ അഞ്ച് ശതമാനത്തിന് സ്വന്തമായുണ്ട്, ഇത് താഴെത്തട്ടിലുള്ള 50 ശതമാനം ജനങ്ങളുടെ ഉടമസ്ഥതയിലുള്ള 3 ശതമാനത്തേക്കാൾ 20 മടങ്ങ് കൂടുതലാണ്. അതേസമയം ഏറ്റവും ശ്രദ്ധേയമായ കാര്യം, ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) ഏകദേശം 64 ശതമാനവും ജനസംഖ്യയുടെ താഴെ തട്ടിലുള്ള 50 ശതമാനം ജനങ്ങളാണ്…

    Read More »
  • Kerala

    സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി, സാമൂഹിക അകലവും പാലിക്കണം

    തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ പുതുക്കിയാണ് സംസ്ഥാനം ഇപ്പോൾ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. സാനിറ്റൈസറും നിർബന്ധമാക്കുന്നതാണ് ആരോഗ്യവകുപ്പിന്റെ വിജ്ഞാപനം. നിലവി ഭയപ്പെടേണ്ട അവസ്ഥ കേരളത്തിലില്ല. എന്നാൽ ജാഗ്രത കൈവിടേണ്ട സമയമായിട്ടില്ലെന്ന് കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.  

    Read More »
  • LIFE

    ‘ഏട്ട’​ന്റെ ആരാ​ധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന പെല്ലിശ്ശേരി-മോഹന്‍ലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്‍ 18ന് ചിത്രീകരണം തുടങ്ങും

    ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമായതിനാല്‍ പ്രഖ്യാപന സമയം മുതല്‍ വലിയ ഹൈപ്പ് ലഭിച്ച പ്രോജക്റ്റ് ആണ് മലൈക്കോട്ടൈ വാലിബന്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച ഒരു പ്രധാന അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ചിത്രീകരണം ആരംഭിക്കുന്ന തീയതിയെക്കുറിച്ചാണ് അത്. മറ്റന്നാള്‍, 18 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.   View this post on Instagram   A post shared by John&MaryCreative (@johnandmary.creative) ടൈറ്റിലും ചില അണിയറ പ്രവര്‍ത്തകരുടെ പേരുവിവരങ്ങളുമല്ലാതെ ഈ ചിത്രം സംബന്ധിച്ച മറ്റ് വിശദാംശങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ലിജോയും…

    Read More »
  • Crime

    നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ഒരൊറ്റ കോൾ മതി… ഹിന്ദിയിലെ പ്രമുഖനടന്റെ പിതാവിന് സം​ഭവിച്ചത്… നഷ്ടമായത് 89,000 രൂപ!

    സന്ധ്യാ സമയത്ത് വന്നൊരു കോളാണ് ആ 75-കാരന്റെ ജീവിതം മാറ്റിമറിച്ചത്. ഹിന്ദിയിലെ പ്രമുഖനടന്റെ പിതാവായ ഇദ്ദേഹം സ്വന്തം വീട്ടിലിരിക്കെയാണ് കോൾ വന്നത്. അപ്പുറത്തുണ്ടായിരുന്നത് ഒരു സ്ത്രീയാണ്. ലൈംഗിക കാര്യങ്ങളാണ് അവർ പറഞ്ഞുകൊണ്ടിരുന്നത്. പൊടുന്നനെ ആ കോൾ കട്ട് ചെയ്തുവെങ്കിലും അതിനു പിന്നാലെ ഫോണിലേക്ക് ഒരു അശ്ലീല വീഡിയോ എത്തി. ആ നമ്പർ ബ്ലോക്ക് ചെയ്തുവെങ്കിലും പിന്നീട്, പല പേരുകളിലായി ഇദ്ദേഹത്തിന്റെ കൈയിൽ നിന്നും അജ്ഞാത സംഘം തട്ടിയത് 89,000 രൂപ ആയിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിലും നിന്ന് അശ്ലീല വീഡിയോ കോളുകളുമായി ബന്ധപ്പെട്ട് പണം തട്ടുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ്, മുംബൈയിൽ ഈ സംഭവം നടന്നത്. വെർസോവ പൊലീസാണ് ഈ സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ടെലിവിഷൻ സീരിയലിലൂടെ അഭിനയരംഗത്തെത്തി, പിന്നീട് നിരവധി സിനിമകളിലൂടെ പ്രശസ്തനായ നടന്റെ പിതാവാണ് ഇത്തവണ കെണിയിൽ പെട്ടതെന്ന് പൊലീസ് അറിയിച്ചു. മറ്റു നിരവധി സ്ഥലങ്ങളിൽ സംഭവിച്ച അതേ രീതിയിലാണ്, പണം തട്ടുന്ന സംഘം ഇദ്ദേഹത്തെയും കുടുക്കിയത്. ജനുവരി പന്ത്രണ്ടിന്…

    Read More »
  • NEWS

    താലിബാന്റെ സ്ത്രീവിരുദ്ധ നടപടികള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തി വാര്‍ത്തകളില്‍ നിറഞ്ഞ മുന്‍ വനിതാ എംപിയെ അഫ്ഗാനില്‍ വെടിവെച്ചുകൊന്നു

    താലിബാന്റെ സ്ത്രീവിരുദ്ധ നടപടികള്‍ക്ക് എതിരെ വിമര്‍ശനം ഉയര്‍ത്തി വാര്‍ത്തകളില്‍ നിറഞ്ഞ അഫ്ഗാന്‍ പാര്‍ലമെന്റിലെ മുന്‍ വനിതാ അംഗത്തെ വെടിവെച്ചുകൊന്നു. പുലര്‍ച്ചെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ അംഗരക്ഷകരില്‍ ഒരാളും വെടിയേറ്റു മരിച്ചു. ആക്രമണത്തില്‍ മറ്റൊരു അംഗരക്ഷകനും ഇവരുടെ സഹോദരനും പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താലിബാന്റെ കീഴിലുള്ള പൊലീസ് സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്യുകയോ പ്രതികളുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. താലിബാന്‍ അധികാരം പിടിച്ചടക്കുന്നതിനു മുമ്പ്, 2019-ല്‍ കാബൂളില്‍നിന്നും തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് അഫ്ഗാന്‍ പാര്‍ലമെന്റിലെത്തിയ 32-കാരിയായ മുര്‍സല്‍ നബിസാദ എന്ന മുന്‍ രാഷ്ട്രീയ നേതാവാണ് കാബൂളിലെ സ്വന്തം വീട്ടില്‍ അരുംകൊല ചെയ്യപ്പെട്ടത്. കാബൂള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്റ് റിസര്‍ച്ച് എന്ന സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന മുര്‍സല്‍ നബിസാദ ഈയിടെ താലിബാനെതിരായി പരസ്യമായി ടിവി ചാനലിനോട് സംസാരിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നടപടിക്ക് എതിരായാണ് ഇവര്‍ ചാനലിനു മുന്നില്‍ സംസാരിച്ചത്. ഇതിനെതിരെ…

    Read More »
  • LIFE

    തിയറ്റർ വ്യവസായത്തിന് പുതിയ ഉണർവ്വ് പകർന്ന് തുനിവും വാരിസും; ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകൾ പുറത്ത്

    തമിഴ്, തെലുങ്ക് സിനിമാ മേഖലകളെ സംബന്ധിച്ച് ഓരോ പുതുവര്‍ഷവും ആരംഭിക്കുന്നത് അവിടങ്ങളിലെ ഒരു പ്രധാന റിലീസിംഗ് സീസണുമായാണ്. തെലുങ്കില്‍ സംക്രാന്തി ആണെങ്കില്‍ തമിഴില്‍ അത് പൊങ്കല്‍ ആണ്. ഇക്കുറി പൊങ്കലിന് തമിഴിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് താരങ്ങളുടെ ചിത്രങ്ങളാണ് എത്തിയത്, അതും ഒരേ ദിവസം. ആരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഏറ്റുമുട്ടാറുള്ള ഈ താരങ്ങളുടെ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് മത്സരം കോളിവുഡ് ഒന്നാകെ കാത്തിരുന്ന ഒന്നാണ്. തിയറ്റര്‍ വ്യവസായത്തിന് പുതിയ ഉണര്‍വ്വ് പകര്‍ന്നിരിക്കുന്ന അജിത്ത് നായകനായ തുനിവിന്‍റെയും വിജയ് നായകനായ വാരിസിന്‍റെയും ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്ക് നല്‍കുന്ന കണക്കനുസരിച്ച് തുനിവ് അഞ്ച് ദിനങ്ങളില്‍ നേടിയിരിക്കുന്നത് 100 കോടിയിലേറെയാണ്. അതേസമയം വിജയ് നായകനായ വാരിസ് അഞ്ച് ദിനങ്ങളില്‍ നേടിയിരിക്കുന്നത് 150 കോടിയിലേറെയാണ്. വിജയ്‍യുടെ കരിയറിലെ ഏഴാമത്തെ 150 കോടി ക്ലബ്ബ് ആണ് ഇതെന്നും സിനിട്രാക്ക് അറിയിക്കുന്നു. ' @SVC_official's #Varisu…

    Read More »
Back to top button
error: