Month: January 2023
-
Kerala
സന്നിധാനത്ത് ദര്‍ശനം ഇനി മൂന്ന് നാള്‍ കൂടി, മകരവിളക്ക് തീർഥാടനം പൂർത്തിയാക്കി 20 ന് നടയടയ്ക്കും
ശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് ശബരീശ ദർശനം ഇനി മൂന്നു ദിവസം കൂടി മാത്രം. തീർഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് ക്ഷേത്രനട അടയ്ക്കും. 19 വരെയാണ് സന്നിധാനത്ത് ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരം ലഭിക്കുക. തീര്‍ത്ഥാടനം അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെ സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ തിരക്ക് കുറഞ്ഞു. ഇപ്പോള്‍ ദര്‍ശനം നടത്തുന്നവര്‍ ആവശ്യാനുസരണം സമയമെടുത്ത് അയ്യപ്പനെ കണ്‍നിറയെ കണ്ട് മനം നിറഞ്ഞാണ് മടങ്ങുന്നത്. വലിയ നടപ്പന്തലിലെ തീര്‍ത്ഥാടകരുടെ നീണ്ട നിര ഞായറാഴ്ച്ച ഉച്ചയോടെ അവസാനിച്ചു. വലിയ നടപ്പന്തലില്‍ കാത്ത് നില്‍ക്കാതെ പതിനെട്ടാംപടിയിലെ തിക്കും തിരക്കും ഒഴിഞ്ഞ് അയ്യപ്പ സന്നിധിയിലെത്തി ദര്‍ശന സായൂജ്യമണഞ്ഞ് മടങ്ങുന്നതിന്റെ സംതൃപ്തിയാണ് തീര്‍ത്ഥാടനകാലത്തിന്റെ അവസാന ദിവസങ്ങളില്‍ ശബരിമലയിലേക്കെത്തുന്ന ഭക്തര്‍ക്കുള്ളത്. തിരക്കൊഴിഞ്ഞ ദര്‍ശന ഭാഗ്യത്തിനൊപ്പം കൗണ്ടറുകളില്‍ നിന്ന് വലിയ കാത്ത് നില്‍പ്പില്ലാതെ ആവശ്യാനുസരണം അപ്പവും അരവണയും വാങ്ങി മടങ്ങാനും ഭക്തര്‍ക്കാവുന്നുണ്ട്. ഇത്തവണത്തെ മകരജ്യോതി ദര്‍ശനത്തിനും മകര സംക്രമ പൂജക്കും ഭക്തരുടെ അഭൂതപൂര്‍വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്.…
Read More » -
NEWS
രണ്ടു യോനികളുമായി സെക്സ് വർക്കർ ,ലൈംഗിക ജീവിതം ഏറെ രസകരമെന്ന് രണ്ടു കുഞ്ഞുങ്ങളുടെ അമ്മ കൂടിയായ എവ്ലീൻ…
ഓരോ യോനിയിലെയും ലൈംഗികത വളരെ വ്യത്യസ്തമായി അനുഭവപ്പെടുന്നു. രണ്ട് യോനികൾ ഉള്ളത് കൊണ്ട് ലൈംഗിക ജീവിതം വളരെ രസകരമായാണ് അനുഭവപ്പെടുന്നതെന്നും എവ്ലീൻ. ആസ്ട്രേലിയൻ സ്വദേശിയും മുപ്പത്തൊന്നുകാരിയുമായ എവ്ലീൻ ഇപ്പോൾ രണ്ടാമതും അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ്. മറ്റ് സ്ത്രീകളെ പോലെയല്ല രണ്ട് യോനിയും രണ്ട് ഗർഭപാത്രവുമാണ് എവ്ലീനുള്ളത്. അത്യപൂർവമായി കാണുന്ന ജനിതക വൈകല്യമാണ് എവ്ലീനെയും ബാധിച്ചത്. പ്രായപൂർത്തിയായപ്പോൾ തന്നെ തന്റെ വൈകല്യം എവ്ലീൻ മനസിലാക്കിയെങ്കിലും പുറത്താരോടും പറഞ്ഞില്ല. ആൾക്കാർ തന്നെ കളിയാക്കും എന്ന ഭയമായിരുന്നു അവർക്കുണ്ടായിരുന്നത്. ഒരു പ്രണയം തകർന്നതിന് ശേഷം സെക്സ് വർക്കിന് ഇറങ്ങുകയായിരുന്നു അവർ. തന്റെ സ്ഥിരം കസ്റ്റമറായ ഒരു ഗൈനക്കോളജിസ്റ്റാണ് രക്ഷപ്പെടുത്തിയതെന്നും എവ്ലീൻ പറയുന്നു. ശാരീരികമായ പ്രത്യേകതകൾ മനസിലാക്കിയ അയാൾ ആവശ്യമായ മാർഗ നിർദ്ദേശം നൽകുകയായിരുന്നു. ഒപ്പം ചികിത്സിക്കാനും തയ്യാറായി. പരിശോധനകൾ കഴിഞ്ഞപ്പോൾ ഗർഭപാത്രത്തിന് കുഞ്ഞിനെ വഹിക്കാനുള്ള കഴിവില്ലെന്ന് ഡോക്ടർമാർക്ക് മനസിലായി. തുടർന്ന് അതിനുള്ള ചികിത്സകളായി. ചികിത്സ പൂർത്തിയായപ്പോൾ കൃത്രിമ മാർഗത്തിലൂടെ ഗർഭിണിയാകുന്നതാണ് നല്ലതെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശിച്ചതെന്നും എവ്ലീൻ പറഞ്ഞു.…
Read More » -
Kerala
മയോണൈസ് കൂട്ടി ചിക്കൻ കഴിച്ചു; കണ്ണൂരിൽ ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
കണ്ണൂർ: ഏഴ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടി. മയോണയ്സ് ഉപയോഗിച്ച് ചിക്കൻ കഴിച്ച ഏഴ് വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കണ്ണൂർ നിത്യാനന്ദ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതോടെ വിദ്യാർത്ഥികളെ പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുട്ടികളെ നിരീക്ഷിച്ച് വരികയാണെന്ന് ഡോക്ടർ അറിയിച്ചു. ഒരു കുട്ടിയുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് കുട്ടികൾ കഴിച്ചത്. കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ഡോക്ടർ അറിയിച്ചു. നിരീക്ഷണത്തിൽ വെച്ച ശേഷം ഡിസ്ചാർജ് ചെയ്യാൻ കഴിയുമെങ്കിൽ ഇന്ന് തന്നെ കുട്ടികളെ ഡിസ്ചാർജ് ചെയ്യും. അവശത കണ്ടാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഡോക്ടർ പറഞ്ഞു.
Read More » -
NEWS
എട്ട് വയസുകാരിയായ മലയാളി ബാലിക സൗദി അറേബ്യയില്‍ മരിച്ചു
റിയാദ്: എട്ട് വയസുകാരിയായ മലയാളി ബാലിക സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങൽ യൂനുസ് അലി – നിഷ്‌മ ദമ്പതികളുടെ മൂത്ത മകൾ റിസ ഖദീജയാണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം പനിയും തലവേദനയും ഛർദ്ദിയുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധനയിൽ കുട്ടിയുടെ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിലായ കുട്ടിക്ക് മസ്തിഷ്ക്കാഘാതം സംഭവിച്ചതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇതിനിടയിൽ ഞായറാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് ളുഹ്ർ നമസ്കാരാനന്തരം ജിദ്ദ ഫൈസലിയ്യ മഖ്ബറയിൽ ഖബറടക്കുമെന്ന് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് അറിയിച്ചു.
Read More » -
India
തമിഴ്നാട്ടിൽ മാട്ടുപ്പൊങ്കൽ ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ജല്ലിക്കെട്ടുകളിൽ മരിച്ചവരുടെ എണ്ണം രണ്ടായി
ചെന്നൈ: തമിഴ്നാട്ടിൽ മാട്ടുപ്പൊങ്കൽ ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ജല്ലിക്കെട്ടുകളിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മധുര പാലമേടിലും ട്രിച്ചി സൂരിയൂരിലും പുരോഗമിക്കുന്ന ജല്ലിക്കെട്ടുകളിലാണ് രണ്ട് പേർ മരിച്ചത്. ട്രിച്ചി സൂരിയൂരിൽ നടന്ന ജല്ലിക്കെട്ട് കാണാനെത്തിയ പുതുക്കോട്ട കണ്ണക്കോൽ സ്വദേശി അരവിന്ദ് (25) എന്നയാളെ കാള കുത്തിക്കൊന്നു. പാലമേട് ജല്ലിക്കെട്ടിനിടെ കാളപ്പോരിനിറങ്ങിയ മധുര സ്വദേശി അരവിന്ദ് രാജ് എന്നയാളും കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു. കളത്തിലേക്കുവന്ന പാടെ പിടിക്കാൻ ശ്രമിച്ച ഇരുപത്തിയാറുകാരനായ അരവിന്ദ് രാജിനെ കാള കൊമ്പിൽത്തൂക്കി എറിയുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഉടൻ തന്നെ മധുര രാജാജി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി പാലമേട് ജല്ലിക്കട്ടിൽ പതിനേഴ് പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ച് പേരുടെ പരിക്ക് സാരമായതാണ്. ഇന്നലെ നടന്ന ആവണീയപുരം ജല്ലിക്കെട്ടിൽ 75 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 22 പേരുടെ പരിക്ക് സാരമായതാണ്. കാളപ്പോരുകാരും ഉടമകളും കാണികളും പൊലീസുകാരുമുൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. എണ്ണൂറോളം കാളകളും 257 കാളപ്പോരുകാരുമാണ് ആവണിയാപുരം…
Read More » -
Kerala
വിഴിഞ്ഞം തുറമുഖ നിർമാണം കാരണം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് ചെന്നൈ എൻഐഒടിയുടെ പുതിയ പഠനത്തിലും കണ്ടെത്തൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം കാരണം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് ചെന്നൈ എൻഐഒടിയുടെ പുതിയ പഠനത്തിലും കണ്ടെത്തൽ. വലിയ തീരശോഷണം നേരിടുന്ന വലിയതുറ, ശംഖുമുഖം സ്ട്രെച്ചിൽ അടുത്ത വർഷങ്ങളിൽ സ്ഥിതി മെച്ചപ്പെട്ട് തീരം സ്ഥിരപ്പെടുമെന്നും എൻഐഒടിയുടെ പഠനത്തിൽ പറയുന്നു. 2022ലെ വാർഷിക പഠന റിപ്പോർട്ടിന്റെ കരടിലാണ് കണ്ടെത്തൽ. എൻഐഒടിയുടെ പഠനം നടന്നത് 2021 ഒക്ടോബർ മുതൽ 2022 സെംപ്റ്റംബർ വരെയുള്ള കാലയളവിലാണ്. വെട്ടുകാട്, വലിയതുറ, പനത്തുറ മുതൽ പൂന്തുറ, കോവളം, അടിമലത്തുറ, പുല്ലുവിള, പൂവാർ, എടപ്പാട് എന്നിവിടങ്ങളിൽ തീരശോഷണം വ്യക്തമാണ്. തുമ്പ – ശംഖുമുഖം, പുല്ലുവിള – പൂവാർ സ്ട്രെച്ചിലാണ് ഈ കാലയളവിൽ തീരം വെയ്പ്പ് കണ്ടെത്തിയത്. തുറമുഖ നിർമാണത്തിന് തീരശോഷണത്തിലോ, തീരം വയ്പ്പിലോ കാര്യമായ സ്വാധീനം ഉണ്ടാക്കാൻ ആയിട്ടില്ലെന്നാണ് വിലയിരുത്തൽ. ന്യൂനമർദ്ദങ്ങൾ അടക്കമുള്ള ആവർത്തിച്ചുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളെയാണ് മാറ്റങ്ങൾക്ക് കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. തീരശോഷണം രൂക്ഷമായ ഹോട്ട് സ്പോട്ടുകൾ നിർമ്മാണ സ്ഥലത്ത് നിന്നും 13-15 കി മീ അകലെയാണ്. പൂന്തുറ-ഭീമാപള്ളി ഭാഗത്തെ…
Read More » -
Kerala
കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്
വയനാട്: കടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന് വയനാട് മെഡിക്കൽ കോളേജിൽ വെച്ച് ചികിത്സ വൈകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പിൻറെ റിപ്പോർട്ട്. മുതിർന്ന ഡോക്ടർമാർ കണ്ടശേഷമാണ് തോമസിനെ മാറ്റാൻ നടപടി എടുത്തത്. തോമസിനെ കൊണ്ടുപോകുമ്പോൾ സ്റ്റാഫ് നഴ്സ് ഉൾപ്പടെ കൂടെ ഉണ്ടായിരുന്നു. രോഗിയെ സ്റ്റബിലൈസ് ചെയ്ത ശേഷമാണ് കൊണ്ട് പോയതെന്നും റിപ്പോർട്ടിലുണ്ട്. തോമസിനെ മാരകമായി കടുവ ആക്രമിച്ചിരുന്നു. ധാരാളം മുറിവുകൾ ഉണ്ടാകുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തിട്ടുണ്ടായിരുന്നു. സർജൻ ഉൾപ്പെടെ സീനിയർ ഡോക്ടർമാർ രോഗിയെ കണ്ടിരുന്നു. രോഗിയെ സ്റ്റൈബിലൈസ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ 108 ആംബുലൻസിലാണ് കൊണ്ടുപോയത്. സ്റ്റാഫ് നഴ്‌സ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. വഴിയിലാണ് ഹൃദയസംബന്ധമായ രോഗം കാരണം രോഗി ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയത്. മുറിവുകളിൽ നിന്നും ഉണ്ടായ അമിത രക്തസ്രാവം മൂലമുണ്ടായ ഷോക്ക് കാരണമാണ് മരണം സംഭവിച്ചു എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടെന്നും ഡിഎംഇയുടെ റിപ്പോർട്ടിലുണ്ട്.
Read More » -
Local
കോട്ടയത്ത് എം.സി. റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കോട്ടയം: എം.സി. റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാന്നാനം കെ.ഇ. കോളജ് ഡിഗ്രി വിദ്യാർത്ഥി ചെങ്ങളം സൗത്ത് വാഴക്കൂട്ടത്തിൽ അനീഷ് ആർ. ചന്ദ്രന്റെ മകൻ അരവിന്ദാണ് മരിച്ചത്. എം.സി. റോഡിൽ നാട്ടകം മറിയപ്പള്ളിക്കും വില്ലേജ് ഓഫീസിലും ഇടയിലുള്ള വളവിൽ വൈകിട്ട് ആറ് മണിയോടെ ആയിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു അപകടത്തിൽപ്പെട്ട സ്കൂട്ടർ. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ഐഷർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെതുടർന്നു മരിച്ച യുവാവിന്റെ മൃതദേഹം എംസി റോഡിൽ തന്നെ കിടക്കുകയായിരുന്നു. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി 108 ആംബുലൻസ് വിളിച്ച് വരുത്തിയാണ് മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റിയത്. സംഭവത്തിൽ ചിങ്ങവനം പോലീസ് കേസെടുത്തു.
Read More » -
Crime
നടൻ സുനിൽ സുഗതയുടെ കാർ ആക്രമിച്ച കേസ്: ഒരാൾ പിടിയിൽ, മറ്റ് മൂന്ന് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതം
തൃശ്ശൂർ: നടൻ സുനിൽ സുഗതയുടെ കാർ ആക്രമിച്ച കേസിൽ ഒരു പ്രതി അറസ്റ്റിൽ. കുഴിക്കാട്ടുശ്ശേരി വരദനാട് സ്വദേശിയായ കൊളത്താപ്പിള്ളി വീട്ടിൽ രജീഷ് (33) ആണ് ആളൂർ പൊലീസിൻറെ പിടിയിലായത്. മറ്റ് മൂന്ന് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. തൃശ്ശൂർ കുഴിക്കാട്ടുശേരിയിൽ വെച്ച് ഇന്നലെയാണ് സുനിൽ സുഗതയുടെ കാറിൽ സഞ്ചരിച്ചിരുന്ന അഭിനേതാക്കളായ ബിന്ദു തലം കല്യാണി, സഞ്ജു എന്നിവർക്ക് മർദ്ദനമേറ്റത്. കാറിൽ സുനിൽ സുഗത ഇല്ലായിരുന്നു. ഇടവഴിയിലൂടെ പോകുമ്പോൾ കാർ തട്ടിയെന്ന് പറഞ്ഞായിരുന്നു ആക്രമണം. രണ്ടു ബൈക്കുകളിൽ വന്ന നാലുപേരാണ് ആക്രമിച്ചതെന്ന് കാർ യാത്രക്കാർ പൊലീസിനോട് പറഞ്ഞു. കാറിൻറെ മുൻവശത്തെ ചില്ല് തല്ലിതകർത്തു ആളൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാടക പരിശീലന ക്യാംപുമായി ബന്ധപ്പെട്ട് കുഴിക്കാട്ടുശേരിയിൽ എത്തിയതായിരുന്നു ഇവർ.
Read More » -
Kerala
കാര്യവട്ടത്ത് ഉയർന്ന ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത് കേരള ക്രിക്കറ്റ് അസോസിയേഷൻ, തന്റെ വാക്കുകൾ വളച്ചൊടിച്ചു: കായിക മന്ത്രി
തിരുവനന്തപുരം: ഇന്ത്യ – ശ്രീലങ്ക ഏകദിന മത്സരത്തിന് കാര്യവട്ടത്ത് ഉയർന്ന ടിക്കറ്റ് നിരക്ക് നിശ്ചയിച്ചത് കേരള ക്രിക്കറ്റ് അസോസിയേഷനാണെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. സർക്കാരിന് കെസിഎക്ക് മേൽ നിയന്ത്രണമില്ല. പാവപ്പെട്ടവർ കളി കാണേണ്ടെന്നാകും കെസിഎ നിലപാടെന്നാണ് താൻ പറഞ്ഞത്. ആ വാക്കുകൾ വളച്ചൊടിച്ച് പട്ടിണിക്കാര്‍ കളി കാണണ്ട എന്നു മന്ത്രി പറഞ്ഞുവെന്ന് പ്രചരിപ്പിക്കുകയും ചെയ്തുവെന്നും കായിക മന്ത്രി കുറ്റപ്പെടുത്തി. കായിക മന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റ് കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാര്‍ എക്കാലവും കളിയ്ക്കും കായികതാരങ്ങള്‍ക്കും കളിയാസ്വാദകര്‍ക്കും ഒപ്പമാണ്. ഇവിടെ നടക്കുന്ന മുഴുവന്‍ കായികമത്സരങ്ങള്‍ക്കും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയുമാണ് സര്‍ക്കാര്‍ നല്‍കിവരുന്നത്. മത്സരങ്ങള്‍ കൂടുതല്‍ പേര്‍ കാണുകയും അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഇവിടെ മികച്ച കായികതാരങ്ങള്‍ ഉയര്‍ന്നുവരണം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തിരുവനന്തപുരത്തു നടക്കുന്ന മത്സരങ്ങള്‍ ആഗ്രഹിക്കുന്ന മുഴുവനാളുകള്‍ക്കും കാണാന്‍ അവസരം ഉണ്ടാകണം. അതിനാവശ്യമായ എല്ലാ നടപടികളും അതതു സമയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കാറുണ്ട്. കഴിഞ്ഞ തവണ ഗ്രൗണ്ടിന്റെ മോശം…
Read More »