KeralaLead NewsMovieNEWS

കോമഡിയും ആക്ഷനും സമന്വയിപ്പിച്ച റിവഞ്ച് ത്രില്ലർ – ഇല്ലിക്കൽ റിവഞ്ച്; ഫസ്റ്റ് ലുക്ക് പുറത്ത്

ടി സിനിമാസിൻ്റെ ബാനറിൽ ഗോകുലം തുളസീധരൻ നിർമ്മിച്ച് സത്യദാസ് കാഞ്ഞിരംകുളം രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ” ഇല്ലിക്കൽ റിവഞ്ച്” എന്ന സിനിമയുടെ ആദ്യ പോസ്റ്റർ, സുൽത്താൻബത്തേരി താളൂർ അൾട്ടി ബോസ് സ്റ്റുഡിയോയിൽ വെച്ച് പ്രകാശിതമായി.

കോളേജ് പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ഒരു പ്രണയകഥയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും കോമഡിയും ആക്ഷനും സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രമാണ് ഇല്ലിക്കൽ റിവഞ്ച്.

Signature-ad

ഉടൻ ചിത്രീകരണമാരംഭിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളോടൊപ്പം മലയാളത്തിലെ പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. വയനാട്, ഊട്ടി, മൈസൂർ എന്നിവിടങ്ങളാണ് ലൊക്കേഷൻ.

ബാനർ – എ ടി സിനിമാസ്, രചന, സംവിധാനം – സത്യദാസ് കാഞ്ഞിരംകുളം, നിർമ്മാണം – ഗോകുലം തുളസീധരൻ, എഡിറ്റിംഗ്, ഛായാഗ്രഹണം – വിവേക് വിൻസൻ്റ്, സംഗീതം – ഗോപൻ സാഗരി, ഗാനരചന – രാജേഷ് അറപ്പുര, വിനോദ് , അജിത് ഊരൂട്ടമ്പലം, ഗീതാ ഭാസ്‌കർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – മധു പി നായർ, പ്രൊഡക്ഷൻ കൺട്രോളർ- അനീഷ് ചീരാൽ, കല – രാകേഷ് ചെറുവടി, ചമയം – സ്റ്റെഫി രൂപേഷ്, ഡിസൈൻസ്- അനിൽ ചുണ്ടേൽ, പിആർഓ – അജയ് തുണ്ടത്തിൽ.

Back to top button
error: